Latest Updates
-
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ!
ആദിത്യഭഗവാന്റെ അനുഗ്രഹം; ഇന്ന് ധനയോഗ നേട്ടം കൈവരുന്ന 5 രാശി
നവംബര്‍ 26 ഞായറാഴ്ച ചന്ദ്രന് മേടരാശിക്ക് ശേഷം ഇടവത്തിലേക്ക് സംക്രമിക്കാന്‍ പോകുന്നു. കൂടാതെ, ഇന്ന് കാര്‍ത്തിക മാസത്തിലെ ശുക്ല പക്ഷത്തിലെ ചതുര്ദശി തിഥിയാണ്. ഈ ദിവസം ചന്ദ്രനും ചൊവ്വയും ചേര്‍ന്ന് സമസപ്തക യോഗം രൂപപ്പെടുന്നു. ഇതോടൊപ്പം ഇന്ന് ശിവയോഗം, രവിയോഗം, ഭരണി നക്ഷത്രം എന്നിവയുടെ മംഗളകരമായ സംയോജനവും നടക്കുന്നുണ്ട്. ജ്യോതിഷ പ്രകാരം ഞായറാഴ്ച രൂപപ്പെടുന്ന ഈ ശുഭ യോഗങ്ങള്‍ അഞ്ച് രാശികള്‍ക്ക് ഗുണകരമായി ഭവിക്കും.
ഈ രാശിക്കാര്‍ക്ക് ബഹുമാനവും സമ്പത്തും വര്‍ദ്ധിക്കുകയും കുടുംബത്തില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കുകയും ചെയ്യും. ജാതകത്തില്‍ സൂര്യന്റെ സ്ഥാനം ശക്തിപ്പെടുകയും സ്ഥാനമാനങ്ങളും സമ്പത്തും വര്‍ദ്ധിക്കുകയും ചെയ്യും. നവംബര്‍ 26 ഞായറാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുഭകരമായ ഫലങ്ങള്‍ ലഭിക്കുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവം
നവംബര്‍ 26 ന് രവിയോഗം കാരണം ഇടവ രാശിക്കാര്‍ക്ക് വിശേഷ ദിവസമാണ്. എല്ലാ പ്രശ്നങ്ങളും ബുദ്ധിപരമായി പരിഹരിക്കാനാകും. ബന്ധുക്കളുമായുള്ള ബന്ധം മികച്ചതായിരിക്കും. ബിസിനസ്സ് വളര്‍ച്ചയ്ക്കായി നിങ്ങള്‍ ചില പുതിയ ക്രമീകരണങ്ങള്‍ ചെയ്യും, അത് ഭാവിയില്‍ നിങ്ങള്‍ക്ക് പ്രയോജനകരമാകും. നിങ്ങളുടെ പുരോഗതി കണ്ട് ശത്രുക്കള്‍ അസൂയപ്പെടും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്, അത് നിങ്ങളുടെ സന്തോഷം വര്‍ദ്ധിപ്പിക്കും. പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും.
പരിഹാരം: രണ്ട് ചെമ്പ് നാണയങ്ങള്‍ എടുക്കുക. ഇതിലൊന്ന് നിങ്ങളുടെ കൈയ്യില്‍ എടുത്ത് നിങ്ങളുടെ മനസ്സില്‍ എന്തെങ്കിലും ആഗ്രഹിച്ച് ഒഴുകുന്ന വെള്ളത്തില്‍ എറിയുക, മറ്റൊന്ന് നിങ്ങളുടെ പോക്കറ്റില്‍ സൂക്ഷിക്കുക. നിങ്ങളുടെ ആഗ്രഹം തീര്‍ച്ചയായും നിറവേറ്റപ്പെടും.
കര്‍ക്കടകം
കര്‍ക്കടക രാശിയിലുള്ളവര്‍ക്ക് നവംബര്‍ 26 ശിവയോഗം ഉള്ളതിനാല്‍ സന്തോഷകരമായ ദിവസമായിരിക്കും. കര്‍ക്കടക രാശിയുള്ള ആളുകള്‍ക്ക് കഠിനാധ്വാനത്തിലൂടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ആധിപത്യം സ്ഥാപിക്കാന്‍ കഴിയും. നിങ്ങളുടെ മാതാപിതാക്കള്‍ക്ക് നിങ്ങളെയോര്‍ത്ത് അഭിമാനിക്കും. ബിസിനസ്സ് ശ്രമങ്ങളില്‍ നിങ്ങള്‍ക്ക് നല്ല വിജയം ലഭിക്കും, നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ഉണ്ടാകും. എല്ലാ വെല്ലുവിളികളെയും വിവേകത്തോടെ മറികടക്കുകയും ചെയ്യും. സ്വന്തം ബിസിനസ്സ് തുടങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. കര്‍ക്കടക രാശിക്കാര്‍ക്ക് മാതാപിതാക്കളെ സേവിക്കാന്‍ അവസരം ലഭിക്കും. ആരോഗ്യം മികച്ചതായിരിക്കും, സുഹൃത്തുക്കളുടെ പിന്തുണയും ലഭിക്കും.
പരിഹാരം: ശത്രുക്കളും തടസ്സങ്ങളും അകറ്റാന്‍ ഞായറാഴ്ച വൈകുന്നേരം ആല്മരത്തിന് ചുവട്ടില്‍ നാല് മുഖമുള്ള വിളക്ക് തെളിയിക്കുക.
തുലാം
നവംബര്‍ 26 ഭരണി നക്ഷത്രം ആയതിനാല്‍ തുലാം രാശിക്കാര്‍ക്ക് വളരെ വിശേഷമാണ്. തുലാം രാശിക്കാര്‍ കുടുംബത്തോടൊപ്പം ഈ ദിവസം ആഘോഷിക്കും. കുടുംബത്തില്‍ ആവേശത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കും. തുലാം രാശിക്കാര്‍ക്ക് സൂര്യഭഗവാന്റെ കൃപയാല്‍ ബിസിനസ്സ് രംഗത്ത് പുതിയ ചില പങ്കാളികളെ ലഭിക്കും, അവരുടെ സഹകരണത്തോടെ ഭാവിയില്‍ നിങ്ങള്‍ക്ക് ലാഭം ലഭിക്കും. ഒരു അതിഥി വീട്ടില്‍ വന്നേക്കാം, അതുമൂലം കുടുംബത്തിന്റെ അന്തരീക്ഷം സന്തോഷം കൊണ്ട് നിറയും. ഒരു സുഹൃത്തിനെ കണ്ടുമുട്ടിയേക്കാം.
പരിഹാരം: ജോലിയിലും ബിസിനസ്സിലും പുരോഗതിക്കായി അരി, കുറച്ച് ചുവന്ന മുളക്, ചുവന്ന പൂക്കള്‍ എന്നിവ ഒരു ചെമ്പ് പാത്രത്തില്‍ വെള്ളത്തില്‍ കലര്‍ത്തി സൂര്യദേവന് സമര്‍പ്പിക്കുക.
ധനു
ധനു രാശിക്കാര്‍ക്ക് നവംബര്‍ 26 സമസപ്തക യോഗത്താല്‍ മഹത്തായ ദിവസമാണ്. ധനു രാശിക്കാര്‍ക്ക് സൂര്യദേവന്റെ കൃപയാല്‍ വരുമാനവും സമ്പാദ്യവും നേടാനുള്ള അവസരം ലഭിക്കും. ചില അപ്രതീക്ഷിത സ്രോതസ്സുകളില്‍ നിന്ന് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്, അതുമൂലം ഇന്ന് നിങ്ങള്‍ക്ക് വളരെ അനുകൂലമായ ദിവസമായിരിക്കും. സന്താനങ്ങളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ കേള്‍ക്കാം. ജോലിയുള്ളവര്‍ക്ക് ഒരു സുഹൃത്തിന്റെ സഹായത്തോടെ ഇന്ന് മറ്റൊരു ജോലിക്ക് ശ്രമിക്കാനാകും. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍, ശുഭകരമായ യോഗ മൂലം അവരുടെ ആരോഗ്യം മെച്ചപ്പെടുകയും നിങ്ങളുടെ ആശങ്കകള്‍ കുറയുകയും ചെയ്യും. കുടുംബത്തോടൊപ്പം ചില ശുകരമായ ചടങ്ങുകളില്‍ പങ്കെടുക്കാനാകും.
പ്രതിവിധി: ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിന് നിങ്ങളുടെ ആഗ്രഹം ആലിലകളില്‍ എഴുതുക, തുടര്‍ന്ന് ഒഴുകുന്ന വെള്ളത്തില്‍ ഒഴുക്കിവിടുക
മീനം
നവംബര്‍ 26 മീനം രാശിക്കാര്‍ക്ക് ശുഭ യോഗത്താല്‍ അനുകൂലമായിരിക്കും. മീനം രാശിക്കാര്‍ക്ക് മാതാപിതാക്കളുടെ പിന്തുണ ലഭിക്കും, പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിന് നല്ല ദിവസമായിരിക്കും. ഒരു കുടുംബാംഗത്തിന്റെ വിവാഹത്തെക്കുറിച്ച് കേള്‍ക്കാനാകും. അത് നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കും. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ചില ജോലികള്‍ ഇന്ന് നിങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും, പിതാവിന്റെ സഹായത്താല്‍ ഭൂമിയോ വാഹനമോ സ്വത്തോ ലഭിക്കും. നിങ്ങളുടെ മധുരമായ വാക്കുകള്‍ എല്ലാവരെയും ആകര്‍ഷിക്കും. നിങ്ങളുടെ ഇണയുമായുള്ള ബന്ധം നല്ലതായിരിക്കും, നിങ്ങളുടെ സന്താനങ്ങളുടെ ഭാവിയുമായി ബന്ധപ്പെട്ട ചില തീരുമാനങ്ങള്‍ എടുക്കാനാകും. ഒരു സുഹൃത്തില്‍ നിന്ന് ധനനേട്ടം ഉണ്ടായേക്കാം.
പ്രതിവിധി: പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ആശ്വാസം ലഭിക്കാന്‍, ശര്‍ക്കരയും നെയ്യും വെള്ളത്തില്‍ കലക്കി സമര്‍പ്പിച്ച് സൂര്യന് സൂര്യ ചാലിസ പാരായണം ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications