For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രോഗങ്ങള്‍ നീക്കുന്ന ശീതള ദേവി; ശീതള അഷ്ടമി ആരാധനയും പ്രാധാന്യവും

|

ശീതളാ ദേവിക്കായി സമര്‍പ്പിച്ചിരിക്കുന്ന ആഘോഷമാണ് ശീതള സപ്തമിയും ശീതള അഷ്ടമിയും. ഹോളിക്ക് ശേഷം, ദുര്‍ഗ്ഗാ ദേവിയുടെ ഒരു രൂപമായ ശീതളാ ദേവിയുടെ ആരാധനയുമായി ബന്ധപ്പെട്ട ഈ ഉത്സവം വളരെ പ്രാധാന്യത്തോടെ കണക്കാക്കപ്പെടുന്നു. ഈ വര്‍ഷം മാര്‍ച്ച് 24,25 തീയതികളിലാണ് ഈ ആഘോഷങ്ങള്‍ യഥാക്രമം വരുന്നത്. ചൈത്ര കൃഷ്ണ പക്ഷത്തിലെ അഷ്ടമി ദിവസത്തിലാണ് ശീതള അഷ്ടമി ആഘോഷം. ശീതള അഷ്ടമി 'ബസോദ' എന്നും അറിയപ്പെടുന്നു.

Most read: ബുധാദിത്യയോഗം ഈ 5 രാശിക്കാരുടെ സമയം ശുഭമാക്കുംMost read: ബുധാദിത്യയോഗം ഈ 5 രാശിക്കാരുടെ സമയം ശുഭമാക്കും

രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഈ ഉത്സവം പ്രധാനമായും ആഘോഷിക്കുന്നത്. ശീതള ദേവി വിവിധ രോഗങ്ങളെ നിയന്ത്രിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ ഒഴിവാക്കാന്‍ ഭക്തര്‍ ശീതള ദേവിയെ ആരാധിക്കുന്നു. ശീതള അഷ്ടമി അഷ്ടമിയുടെ പ്രാധാന്യവും പൂജാവിധിയും എന്തെന്ന് നമുക്ക് നോക്കാം.

ശീതള അഷ്ടമി 2022

ശീതള അഷ്ടമി 2022

ഇത്തവണത്തെ ശീതള അഷ്ടമി മാര്‍ച്ച് 25 വെള്ളിയാഴ്ച ആഘോഷിക്കും. ഈ ദിവസം രാവിലെ 6.29 മുതല്‍ വൈകുന്നേരം 06.41 വരെയാണ് ആരാധനയ്ക്ക് അനുയോജ്യമായ സമയം. അഷ്ടമി തിഥി മാര്‍ച്ച് 25 ന് 12:9 മിനിറ്റിന് ആരംഭിച്ച് രാത്രി 10:04 ന് അവസാനിക്കും.

ശീതള അഷ്ടമി പൂജാവിധി

ശീതള അഷ്ടമി പൂജാവിധി

ശീതള അഷ്ടമി നാളില്‍ രാവിലെ ഉണര്‍ന്ന് ഗംഗാജലം തളിച്ച് കുളിക്കുക. ഓറഞ്ച് അല്ലെങ്കില്‍ ചുവപ്പ് നിറത്തിലുള്ള വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കുക. സപ്തമി നാളില്‍ ഉണ്ടാക്കിയ റൊട്ടി, തൈര്, തിന, അരി എന്നിവ ഒരു പ്ലേറ്റില്‍ വയ്ക്കുക. കൂടാതെ, രണ്ടാമത്തെ പ്ലേറ്റില്‍ വിളക്ക് വയ്ക്കുക. ഇതോടൊപ്പം അക്ഷത്, ചന്ദനം, പണം, തണുത്ത വെള്ളം എന്നിവ അതില്‍ സൂക്ഷിക്കുക. ഇതിനുശേഷം വീടിന്റെ പൂജാമുറിയില്‍ ശീതള ദേവിയെ ആരാധിക്കുക. ഇതിനുശേഷം, നിവേദ്യം പ്ലേറ്റില്‍ വയ്ക്കുക. എന്നിട്ട് വേപ്പിന് വെള്ളം സമര്‍പ്പിക്കുക.

Most read:വ്യാഴത്തിന്റെ ഉദയം; ഈ രാശിക്കാര്‍ക്ക് പണവും സൗഭാഗ്യവും കൂടെവരുംMost read:വ്യാഴത്തിന്റെ ഉദയം; ഈ രാശിക്കാര്‍ക്ക് പണവും സൗഭാഗ്യവും കൂടെവരും

ശീതള അഷ്ടമിയുടെ പ്രാധാന്യം

ശീതള അഷ്ടമിയുടെ പ്രാധാന്യം

ശീതളാദേവി വിവിധ രോഗങ്ങള്‍ സുഖപ്പെടുത്തുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ശീതളാദേവിയുടെ ബഹുമാനാര്‍ത്ഥം ഈ ദിവസം തീ കൊളുത്തരുതെന്നാണ് ഐതിഹ്യം. ഹിന്ദു പുരാണങ്ങളില്‍, ശീതള ദേവിക്ക് വലിയ പ്രാധാന്യമുണ്ട്, മാത്രമല്ല ദേവി ഒരാളുടെ ജീവിതത്തില്‍ നിന്ന് നെഗറ്റീവ് ഊര്‍ജ്ജം നീക്കം ചെയ്യുമെന്നും ഭക്തര്‍ വിശ്വസിക്കുന്നു. ശീതള ദേവിയെ ആരാധിച്ചാല്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയാന്‍ കഴിയുമെന്നും വിശ്വസിക്കുന്നു.

ദേവിയുടെ രൂപം

ദേവിയുടെ രൂപം

ഹിന്ദു പുരാണങ്ങളിലെ എല്ലാ ദൈവങ്ങള്‍ക്കും ദേവതകള്‍ക്കും വലിയ പ്രാധാന്യമുണ്ട്. അവര്‍ പലപ്പോഴും ചില ദൈവിക വസ്തുക്കള്‍ കൈവശം വച്ചിരിക്കുന്നതായി കാണാം. അതുപോലെ, ശീതള ദേവിയും കുറച്ച് ദിവ്യ വസ്തുക്കള്‍ പിടിച്ച് കഴുതപ്പുറത്ത് ഇരിക്കുന്നതായി കാണാം. ദുഷ്ട ശക്തികളെയും രോഗങ്ങളും തുടച്ചുനീക്കാന്‍ ശീതള ദേവി തന്റെ ചൂല്‍ ഉപയോഗിക്കുന്നു എന്നാണ് വിശ്വാസം. ദുഷ്ടശക്തികള്‍ക്കെതിരേ ശീതള ദേവി ആ വ്യക്തിയെ മാരകമായ രോഗാണുക്കള്‍ കൊണ്ട് ശിക്ഷിക്കും. നേരെ മറിച്ച് തന്റെ ഭക്തരുടെ അസുഖങ്ങളും ദേവി മാറ്റുന്നു. വേപ്പിലയ്ക്ക് ഔഷധഗുണമുണ്ട്, ചര്‍മ്മപ്രശ്‌നങ്ങളും രോഗങ്ങളും ഭേദമാക്കാന്‍ ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. അതിനാല്‍, ശീതളാദേവി വേപ്പില കൊണ്ടുണ്ടാക്കിയ മാല ധരിച്ചിരിക്കുന്നതായി കാണാം. ശീതളാ ദേവി ഒരു പാത്രം നിറയെ തണുത്തതും രോഗശാന്തി നല്‍കുന്നതുമായ വെള്ളവും പിടിച്ചിരിക്കുന്നത് കാണാം. ജലത്തിന് രോഗശാന്തിയും ശുദ്ധീകരണ ഗുണങ്ങളുമുണ്ടെന്ന് ഭക്തര്‍ വിശ്വസിക്കുന്നു.

Most read:വാസ്തു പറയും സ്ത്രീകളുടെ ആരോഗ്യത്തിന് വീട്ടില്‍ ചെയ്യേണ്ട മാറ്റം എന്തെന്ന്Most read:വാസ്തു പറയും സ്ത്രീകളുടെ ആരോഗ്യത്തിന് വീട്ടില്‍ ചെയ്യേണ്ട മാറ്റം എന്തെന്ന്

ശീതള അഷ്ടമിയുടെ ആചാരങ്ങള്‍

ശീതള അഷ്ടമിയുടെ ആചാരങ്ങള്‍

നിങ്ങള്‍ ശീതള അഷ്ടമി ആചരിക്കുകയാണെങ്കില്‍, ഈ ദിവസം നിങ്ങള്‍ ഒന്നും പാകം ചെയ്യരുത്. സാധാരണഗതിയില്‍, ശീതള അഷ്ടമി ദിനത്തില്‍ ഭക്തര്‍ കഴിക്കുന്ന ഭക്ഷണം ഒരു ദിവസം മുമ്പാണ് തയ്യാറാക്കുന്നത്. ശീതളാഷ്ടമി നോല്‍ക്കുന്നവര്‍ അതിരാവിലെ എഴുന്നേറ്റു നദിയിലോ കുളത്തിലോ പുണ്യസ്‌നാനം ചെയ്യണം. പുഴയിലോ കുളത്തിലോ കുളിക്കാന്‍ പറ്റില്ലെങ്കില്‍ വീട്ടിലും കുളിക്കാം. കുളിക്കാന്‍ തണുത്തതും ശുദ്ധവുമായ വെള്ളം ഉപയോഗിക്കുക. ശുദ്ധമായ വസ്ത്രം ധരിച്ച് സൂര്യന് അര്‍ഘ്യം സമര്‍പ്പിക്കുക. ഏതെങ്കിലും ശീതളാ ദേവി ക്ഷേത്രം സന്ദര്‍ശിച്ച് ദേവിക്ക് ബജ്ര, തൈര്, മഞ്ഞള്‍ എന്നിവ സമര്‍പ്പിക്കുക. ബസോദ വ്രത കഥ കേള്‍ക്കുകയോ വായിക്കുകയോ ചെയ്യുക. നിവേദ്യം ദേവിക്ക് സമര്‍പ്പിച്ചതിന് ശേഷം, ഒരു ദിവസം മുമ്പ് തയ്യാറാക്കിയ ഭക്ഷണം നിങ്ങള്‍ക്ക് കഴിക്കാം.

English summary

Sheetala Ashtami 2022: Date, Muhurata, Rituals, Puja Vidhi And Significance in Malayalam

In Hindu Mythology, Goddess Sheetala holds a great importance and devotees believe that she removes negativity from one's life. Read to know more about Sheetala Ashtami 2022 date, ritual and significance in malayalam.
Story first published: Thursday, March 24, 2022, 9:54 [IST]
X
Desktop Bottom Promotion