Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
മോക്ഷപുണ്യം അതിവേഗം ഫലം, സ്വര്‍ഗ്ഗവാസം നേടിത്തരുന്ന ഷട്തില ഏകാദശി ആരാധന
ഹിന്ദുമതത്തില്‍ ഏകാദശി വ്രതത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. മാഘമാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി തിഥിയിലാണ് ഷട്തില ഏകാദശി വ്രതം ആചരിക്കുന്നത്. ഈ ദിവസം ഭക്തര്‍ വ്രതമനുഷ്ഠിക്കുകയും മഹാവിഷ്ണുവിനെ ആരാധിക്കുകയും ചെയ്യുന്നു. ഇത്തവണ ഷട്തില ഏകാദശി വ്രതം വരുന്നത് 2024 ഫെബ്രുവരി 6 ചൊവ്വാഴ്ചയാണ്. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ശാരീരിക ശുദ്ധിയും ആരോഗ്യവും ലഭിക്കുന്നു. ഈ ദിവസം മഹാവിഷ്ണുവിനെ ആരാധിക്കുന്നത് സ്വര്‍ഗത്തിലേക്ക് നയിക്കുമെന്നാണ് വിശ്വാസം.
ഷട്തില ഏകാദശി വ്രതത്തില്‍ എള്ളിന്റെ ഉപയോഗം പ്രധാനമാണ്. ഈ വ്രതാനുഷ്ഠാന ദിവസത്തില്‍ എള്ള് ദാനം ചെയ്യുന്നത് നിങ്ങളെ സ്വര്‍ഗത്തിലേക്ക് നയിക്കുന്നു. ഈ ദിവസം മഹാവിഷ്ണുവിനെ എള്ള് കൊണ്ട് പൂജിക്കുന്നതിലൂടെ നിങ്ങളുടെ പാപങ്ങള്‍ നീങ്ങുന്നു. നിങ്ങള്‍ക്ക് സ്വര്‍ണം ദാനം ചെയ്യുന്നതിന് തുല്യമായ പുണ്യ ഫലം ലഭിക്കും. ഷട്തില ഏകാദശിയുടെ ശുഭമുഹൂര്‍ത്തവും ആരാധനാരീതിയും അറിയാന്‍ ലേഖനം വായിക്കൂ.

ഷട്തില ഏകാദശി 2024 ശുഭമുഹൂര്‍ത്തം
ഷട്തില ഏകാദശി വ്രതം 2024 ഫെബ്രുവരി 6ന് ചൊവ്വാഴ്ച ആചരിക്കും. ഈ വ്രതാനുഷ്ഠാനം ശാരീരിക ശുദ്ധിയും ആരോഗ്യവും നല്‍കുന്നു. ഭക്ഷ്യധാന്യങ്ങള്‍, എള്ള് മുതലായവ ദാനം ചെയ്യുന്നതിലൂടെ നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിക്കുന്നു. പഞ്ചാംഗം അനുസരിച്ച്, മാഘ കൃഷ്ണ പക്ഷ ഏകാദശി 2024 ഫെബ്രുവരി 5 ന് വൈകുന്നേരം 05:24 ന് ആരംഭിച്ച് ഫെബ്രുവരി 6ന് വൈകുന്നേരം 04:07 ന് അവസാനിക്കും. പൂജാ സമയം - 09.51 am മുതല്‍ 01.57 pm വരെയാണ്.
ഷഡ്തില ഏകാദശിയുടെ പ്രാധാന്യം
ഷഡ്തില ഏകാദശി നാളില്‍ മഹാവിഷ്ണുവിന് എള്ള് അര്‍പ്പിക്കുന്നത് വളരെ ഐശ്വര്യമായി കരുതുന്നു. മകരസംക്രാന്തി പോലെതന്നെ ഷഡ്തില ഏകാദശി ദിനത്തില്‍ എള്ള് ദാനം ചെയ്യുന്നത് ഐശ്വര്യ പ്രദമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം എള്ള് ദാനം ചെയ്താല്‍ ഭക്തര്‍ക്ക് മരണാനന്തരം സ്വര്‍ഗം ലഭിക്കും. ഇതോടൊപ്പം എല്ലാ കഷ്ടപ്പാടുകളില്‍ നിന്നും മുക്തി നേടാനുമാകുന്നു. ലക്ഷ്മി ദേവിയുടെ കൃപയാല്‍ പണത്തിന് ഒരു കുറവും ഉണ്ടാകില്ല. ഷഡ്തില ഏകാദശി നാളില്‍ 6 വിധത്തില്‍ എള്ള് ഉപയോഗിക്കാം. എള്ള് വെള്ളത്തില്‍ കുളിക്കുക, എള്ള് പുരട്ടുക, എള്ള് ദാനം ചെയ്യുക, എള്ള് കഴിക്കുക, പൂജയില്‍ എള്ള് സമര്‍പ്പിക്കുക, എള്ള് കൊണ്ട് തര്‍പ്പണം നടത്തുക,
ഈ ദിവസം കുളിക്കുന്ന വെള്ളത്തില്‍ കുറച്ച് ഗംഗാജലവും കുറച്ച് എള്ളും കലര്‍ത്തി കുളിക്കുക. ഇതിനുശേഷം ശുദ്ധമായ വസ്ത്രം ധരിച്ച് മഹാവിഷ്ണുവിനെ ആരാധിക്കുക. മഹാവിഷ്ണുവിന്റെ അനുഗ്രഹം എപ്പോഴും നിലനില്‍ക്കും. ദാമ്പത്യജീവിതം സന്തോഷകരവും സമൃദ്ധവുമാകുകയും ചെയ്യും. വ്രതാനുഷ്ഠാനത്തിന്റെ കഥ കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്നതിലൂടെ നിങ്ങള്‍ മോക്ഷം പ്രാപിക്കുന്നു. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ആളുകള്‍ക്ക് അവരുടെ പാപങ്ങളില്‍ നിന്ന് മോചനം ലഭിക്കും. ഈ വ്രതം അനുഷ്ഠിക്കുന്നത് ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും കൈവരുത്തും.
ഷഡ്തില ഏകാദശി ആരാധനാ രീതി
ബ്രാഹ്‌മ മുഹൂര്‍ത്തത്തില്‍ എള്ള് കലക്കിയ വെള്ളത്തില്‍ കുളിച്ചശേഷം വിഷ്ണുവിനെ ധ്യാനിച്ച് വ്രതം ആരംഭിക്കുക. ഇതിനുശേഷം, ഒരു ചുവന്ന തുണി വിരിച്ച്, വിഷ്ണുവിന്റെ പ്രതിമയോ ചിത്രമോ സ്ഥാപിച്ച് ഗംഗാജലത്തില്‍ എള്ള് കലര്‍ത്തി ഇതിലേക്ക് തളിക്കുക. ഏകാദശി വ്രതം അനുഷ്ഠിച്ച്, എള്ള് ചേര്‍ത്ത പുഷ്പം, ധൂപം, വിളക്ക്, വെറ്റില മുതലായവ കൊണ്ട് വിഷ്ണുവിനെ ആരാധിക്കുക. പൂജിച്ച ശേഷം വിഷ്ണുസഹസ്രനാമം ചൊല്ലി നെയ്വിളക്ക് കൊണ്ട് ആരതി നടത്തുക.
ഏള്ളിന്റെ മഹത്വം
ഷഡ്തില ഏകാദശി നാളില്‍ ഭഗവാന് എള്ള് സമര്‍പ്പിക്കുന്നു. ഈ ഏകാദശി ദിനത്തില്‍ എള്ള് ദാനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. മാഘമാസത്തില്‍ എള്ള് എത്ര ദാനം ചെയ്യുന്നുവോ അത്രയും വര്‍ഷങ്ങളോളം നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ ഇരിക്കാനുള്ള അവസരം ലഭിക്കുമെന്ന് പറയപ്പെടുന്നു. വൈകുന്നേരം വിഷ്ണുവിനെ വീണ്ടും പൂജിച്ച് ആരതി നടത്തി 'ഓം നമോ ഭഗവതേ വാസുദേവായ നമഃ' എന്ന മന്ത്രം 108 തവണ ജപിച്ച് ഹവനം നടത്തുക. രാത്രിയില്‍ മഹാവിഷ്ണുവിനെ ആരാധിക്കുകയും അടുത്ത ദിവസം ബ്രാഹ്‌മണര്‍ക്ക് ഭക്ഷണം നല്‍കിയ ശേഷം വ്രതമവസാനിപ്പിക്കുകയും ചെയ്യുക.
എള്ള് സമര്‍പ്പിക്കുക
ഷഡ്തില ഏകാദശി നാളില്‍ മഹാവിഷ്ണുവിന് എള്ള് സമര്‍പ്പിക്കുന്നു. ഈ ദിവസം എള്ള് ദാനം ചെയ്താല്‍ സ്വര്‍ഗം ലഭിക്കുമെന്നാണ് മതവിശ്വാസം. ഈ ദിവസം എള്ളുകള്‍ ദാനം ചെയ്യുന്ന വ്യക്തിക്ക് ആയിരക്കണക്കിന് വര്‍ഷത്തേക്ക് സ്വര്‍ഗത്തില്‍ സ്ഥാനം ലഭിക്കുമെന്ന് പറയപ്പെടുന്നു. ഈ ദിവസം എള്ള് ഉപയോഗിച്ചാല്‍ പണത്തിന് ഒരു കുറവുമുണ്ടാകില്ല. ഷഡ്തില ഏകാദശി നാളില്‍ എള്ള് ഏതെങ്കിലും രൂപത്തില്‍ ഉപയോഗിക്കാം. എള്ള് കലക്കിയ വെള്ളത്തില്‍ കുളിക്കുക, എള്ള് ദാനം ചെയ്യുക, എള്ള് കഴിക്കുക, എള്ള് കൊണ്ട് തര്‍പ്പണം ചെയ്യുക, എള്ള് കൊണ്ട് ഹവനം നടത്തുക.
ഇക്കാര്യങ്ങള്‍ ചെയ്യരുത്
* ഷഡ്തില ഏകാദശി നാളില്‍ വ്രതമെടുക്കുന്നവര്‍ ചോറും വഴുതനങ്ങയും കഴിക്കരുത്.
* ഈ ദിവസം നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കരുത്, മദ്യവും ലഹരികളും പാടില്ല
* ഷഡ്തില ഏകാദശി നാളില്‍ തേനും പയറും കഴിക്കുന്നത് നിഷിദ്ധമായി കണക്കാക്കപ്പെടുന്നു.
* വ്രതം അനുഷ്ഠിക്കുന്നവര്‍ ബ്രഹ്‌മചര്യം പാലിക്കണം.
* ഏകാദശി വ്രത ദിനത്തില്‍ കട്ടിലില്‍ കിടന്ന് ഉറങ്ങരുത്, ഈ ദിവസം നിലത്ത് കിടന്ന് വേണം ഉറങ്ങാന്‍



Click it and Unblock the Notifications