Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
വെള്ളിയാഴ്ച ഷട്തില ഏകാദശി; ഈ വിധം നോറ്റാല്‍ സര്‍വ്വസൗഭാഗ്യം
ഹിന്ദുവിശ്വാസപ്രകാരം മാഘ മാസത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. മാഘ മാസത്തിലെ കൃഷ്ണ പക്ഷത്തിലെ ഏകാദശി ഷട്തില ഏകാദശി എന്നറിയപ്പെടുന്നു. ഇത്തവണ ജനുവരി 28ന് വെള്ളിയാഴ്ചയാണ് ഈ ശുഭദിനം. ഈ ദിവസം മഹാവിഷ്ണുവിനെ ആരാധിക്കുകയും എള്ള് സമര്‍പ്പിക്കുകയും ചെയ്യുന്നത് ശുഭകരമായ ഫലങ്ങള്‍ നല്‍കുന്നുവെന്ന് പത്മപുരാണത്തില്‍ പറയുന്നു. ഏകാദശി നാളില്‍ എള്ള് എത്രയധികം ദാനം ചെയ്യുന്നുവോ അത്രയധികം പാപങ്ങളില്‍ നിന്ന് മുക്തി ലഭിക്കുമെന്നാണ് വിശ്വാസം.
പുരാണങ്ങള്‍ പ്രകാരം ഷട്തില ഏകാദശിയില്‍ വ്രതാനുഷ്ഠാനം, എള്ള് കൊണ്ടുള്ള സ്നാനം, ദാനം, തര്‍പ്പണം, പൂജ എന്നിവ നടത്തുന്നു. ഈ ദിവസം, കുളി, വഴിപാട്, ഭക്ഷണം, ദാനം, തര്‍പ്പണം തുടങ്ങിയ എല്ലാ കാര്യങ്ങളിലും എള്ള് ഉപയോഗിക്കുന്നു. ഷട്തില ഏകാദശിയുടെ പ്രധാന്യവും വ്രതരീതികളും എന്തെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ഷട്തില ഏകാദശി വ്രതത്തിന്റെ പ്രാധാന്യം
മഹാവിഷ്ണുവിന് ഏറെ പ്രിയപ്പെട്ട ഈ ഏകാദശി വ്രതം ശുദ്ധമായ മനസ്സോടെ ആചരിക്കുന്നതിലൂടെ, എല്ലാ ആഗ്രഹങ്ങളും സഫലമാകുകയും വീട്ടില്‍ സന്തോഷവും ഐശ്വര്യവും ഉണ്ടാകുകയും ചെയ്യുന്നുവെന്ന് പറയപ്പെടുന്നു. ഈ ഏകാദശി ദിനത്തില്‍ വ്രതമനുഷ്ഠിക്കാതെ കഥ കേള്‍ക്കുക മാത്രം ചെയ്താലും പുണ്യഫലം ലഭിക്കുമെന്നാണ് വിശ്വാസം. അതേ സമയം ഈ ഏകാദശി വ്രതം അനുഷ്ഠിക്കുന്ന ഭക്തന് ദാരിദ്ര്യത്തില്‍ നിന്നും കഷ്ടപ്പാടുകളില്‍ നിന്നും മോചനം ലഭിക്കും. ഈ ഏകാദശി വ്രതം നോല്‍ക്കുന്നതിലൂടെ ഒരു വ്യക്തിക്ക് മൂന്ന് തരത്തിലുള്ള പാപങ്ങളില്‍ നിന്ന് മോചനം ലഭിക്കും. ആദ്യം വാക്കാലുള്ളതും രണ്ടാമത്തേത് മാനസികവും മൂന്നാമത് ശാരീരികവും. ദാനധര്‍മ്മങ്ങള്‍ ചെയ്തും സഹസ്രാബ്ദങ്ങള്‍ തപസ്സു ചെയ്തും യാഗങ്ങള്‍ അനുഷ്ഠിച്ചും ഒരു വ്യക്തിക്ക് എത്രമാത്രം പുണ്യമുണ്ടാകുന്നുവോ, അതേ ഫലം ഷട്തില ഏകാദശി വ്രതം നോല്‍ക്കുന്നതിലൂടെ ലഭ്യമാകും എന്നാണ് വിശ്വാസം.

ഷട്തില ഏകാദശിയില്‍ എള്ളിന്റെ ഉപയോഗം
ഷട്തില ഏകാദശിയില്‍ ആറ് തരം എള്ള് ഉപയോഗിക്കുന്നു. ഈ ദിവസം ആറ് വിധത്തിലാണ് എള്ള് ഉപയോഗിക്കുന്നത്. പുരാണങ്ങള്‍ അനുസരിച്ച്, ഹിരണ്യകശിപു തന്റെ മകന് പ്രഹ്ലാദനെ പീഡിപ്പിക്കുമ്പോള്‍ മഹാവിഷ്ണു കോപാകുലനായി. കോപത്തില്‍ ഭഗവാന് വിയര്‍ത്തു, വിയര്‍പ്പ് നിലത്ത് വീണപ്പോള്‍ എള്ള് പിറന്നു. അതുകൊണ്ടാണ് ഹിന്ദുമതത്തില്‍ എള്ളിന് പ്രത്യേക പ്രാധാന്യമുള്ളത്. ഷട്തില ഏകാദശി നാളില്‍ ആറ് വിധത്തിലാണ് എള്ള് ഉപയോഗിക്കുന്നത്. എള്ള് കലക്കിയ വെള്ളം കൊണ്ടുള്ള കുളി, രണ്ടാമത് എള്ളെണ്ണ കൊണ്ടുള്ള മസാജ്, മൂന്നാമത്തെ എള്ള് ഹവനം, നാലാമത്തെ എള്ള് വെള്ളം, അഞ്ചാമത്തെ എള്ള് ദാനം ചെയ്യണം, ആറാമത്തേതും അവസാനത്തേതുമായി എള്ള് കൊണ്ടുള്ള പലഹാരങ്ങള്‍. ഈ 6 വിധത്തില്‍ എള്ള് ഉപയോഗിക്കുന്നതിലൂടെ, ഒരാള്‍ക്ക് പുണ്യം ലഭിക്കുകയും മഹാവിഷ്ണുവിന്റെ കൃപയാല്‍ എല്ലാ പാപങ്ങളും നശിക്കുകയും ചെയ്യുന്നു, അതുവഴി വ്യക്തിക്ക് സ്വര്‍ഗ്ഗത്തില്‍ സ്ഥാനവും ലഭിക്കും.

ഷട്തില ഏകാദശി മുഹൂര്‍ത്തം 2022 ജനുവരി
ജനുവരി 28 വെള്ളിയാഴ്ചയാണ് ഏകാദശി വ്രതം.
ഏകാദശി തിഥി ആരംഭിക്കുന്നത്: ജനുവരി 27 വ്യാഴാഴ്ച അര്‍ദ്ധരാത്രി 02:16 മുതല്‍
ഏകാദശി തീയതി അവസാനിക്കുന്നത്: ജനുവരി 28 വെള്ളിയാഴ്ച, അര്‍ദ്ധരാത്രി 11:35 വരെ
പരാന സമയം: ജനുവരി 29, ശനിയാഴ്ച 08:00 മുതല്‍ 09:24 വരെ

ഷട്തില ഏകാദശി ഉപവാസ രീതി
നാരദപുരാണം പ്രകാരം ബ്രഹ്മ മുഹൂര്‍ത്തത്തില്‍ എള്ള് കലക്കിയ വെള്ളം കൊണ്ട് കുളിച്ച് കഴിഞ്ഞ് വിഷ്ണുവിനെ ധ്യാനിച്ച് ആദ്യം വ്രതം ആരംഭിക്കുക. ഇതിനുശേഷം, ഒരു ചുവന്ന തുണി വിരിച്ച്, വിഷ്ണുവിന്റെ പ്രതിമയോ ചിത്രമോ സ്ഥാപിച്ച് ഗംഗാജലത്തില്‍ എള്ള് കലര്‍ത്തി ഇതിലേക്ക് തളിക്കുക. ഏകാദശി വ്രതം അനുഷ്ഠിച്ച്, എള്ള് ചേര്‍ത്ത പുഷ്പം, ധൂപം, വിളക്ക്, വെറ്റില മുതലായവ കൊണ്ട് വിഷ്ണുവിനെ ആരാധിക്കുക. പൂജിച്ച ശേഷം വിഷ്ണുസഹസ്രനാമം പാരായണം ചെയ്ത് നെയ്വിളക്ക് കൊണ്ട് ആരതി നടത്തുക. ഷട്തില ഏകാദശി നാളില്‍ ഭഗവാന് എള്ള് സമര്‍പ്പിക്കുന്നു. ഈ ഏകാദശി ദിനത്തിലെ എള്ള് ദാനത്തിനും പ്രത്യേക പ്രാധാന്യമുണ്ട്, അതിനാല്‍ എള്ള് ദാനം ചെയ്യുക. മാഘമാസത്തില്‍ എള്ള് എത്ര ദാനം ചെയ്യുന്നുവോ അത്രയും വര്‍ഷങ്ങളോളം നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ ഇരിക്കാനുള്ള അവസരം ലഭിക്കുമെന്ന് പറയപ്പെടുന്നു. വൈകുന്നേരം വിഷ്ണുവിനെ വീണ്ടും പൂജിച്ച് ആരതി നടത്തി 'ഓം നമോ ഭഗവതേ വാസുദേവായ നമഃ' എന്ന മന്ത്രം 108 തവണ ജപിച്ച് ഹവനം നടത്തുക. രാത്രിയില്‍ മഹാവിഷ്ണുവിനെ ധ്യാനിച്ച് ഉണര്‍ത്തുകയും അടുത്ത ദിവസം ബ്രാഹ്മണര്‍ക്ക് ഭക്ഷണം നല്കിയ ശേഷം വ്രതമവസാനിപ്പിക്കുകയും ചെയ്യുക.

ഷട്തില ഏകാദശി വ്രത കഥ
പത്മപുരാണം അനുസരിച്ച്, മഹാവിഷ്ണുവിന്റെ തീവ്ര ഭക്തയായിരുന്ന ഒരു സ്ത്രീ ,എല്ലാ ആരാധനകളും ഉപവാസവും മറ്റും അനുഷ്ഠിച്ചിരുന്നു. വ്രതാനുഷ്ഠാനത്തിലൂടെ മനസ്സ് ശാന്തമാവുകയും ശരീരം ശുദ്ധീകരിക്കപ്പെടുകയും ചെയ്തു, എന്നാല്‍ ജീവിതകാലത്ത് ഒരിക്കലും ഭക്ഷണം ദാനം ചെയ്തിരുന്നില്ല. മരണശേഷം യുവതി വൈകുണ്ഠത്തിലെത്തിയപ്പോള്‍ ആളൊഴിഞ്ഞ ഒരു കുടില്‍ കണ്ടെത്തി. എന്തുകൊണ്ടാണ് എനിക്ക് ഒഴിഞ്ഞ ഒരു കുടില്‍ കിട്ടിയത് എന്ന് ആ സ്ത്രീ മഹാവിഷ്ണുവിനോട് ചോദിച്ചു. അപ്പോള്‍ വിഷ്ണു പറഞ്ഞു, നിങ്ങള്‍ ഒരിക്കലും ഒന്നും ദാനം ചെയ്തിട്ടില്ല, അതിനാലാണ് നിങ്ങള്‍ക്ക് ഇത്തരത്തിലൊരു നിയോഗം വന്നത്. ഒരിക്കല്‍ ഞാന്‍ നിന്റെ രക്ഷയ്ക്കുവേണ്ടി ഭിക്ഷ യാചിക്കാന്‍ വന്നിരുന്നെങ്കിലും നീ എനിക്ക് ഭൂമി തന്നു, ഭക്ഷണം തന്നില്ല. ഇതിനാല്‍ വിഷ്ണുലോകത്തില്‍ നിനക്കുള്ള സൗകര്യം ഇതാണ്.

ഷട്തില ഏകാദശി വ്രത കഥ
മഹാവിഷ്ണുവിന്റെ വാക്കുകള്‍ കേട്ട് ആ സ്ത്രീ പശ്ചാത്തപിക്കുകയും തന്റെ തെറ്റ് തിരുത്താനുള്ള വഴി ഭഗവാനോട് ചോദിക്കുകയും ചെയ്തു. അപ്പോള്‍ ശ്രീഹരി പറഞ്ഞു, ദേവബാലന്മാര് നിങ്ങളെ കാണാന്‍ വരുമ്പോള്‍, അവരെ നിങ്ങളുടെ കുടിലിലേക്ക് ക്ഷണിക്കണം, അവര്‍ ഷട്തില ഏകാദശി വ്രതത്തെക്കുറിച്ച് നിങ്ങളോട് പറയുന്നതുവരെ കുടിലിന്റെ വാതില്‍ തുറക്കരുത്. ദേവബാലമാരില് നിന്ന് ഏകാദശി വ്രതാനുഷ്ഠാനത്തെക്കുറിച്ച് അറിഞ്ഞ ശ്രീഹരിയുടെ ഭക്ത ആചാരപ്രകാരം ഷട്തില ഏകാദശി വ്രതം ആചരിക്കുകയും ദാനം നല്‍കുകയും ചെയ്തു. അങ്ങനെ ആ സ്ത്രീ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കിയപ്പോള്‍, അവളുടെ കുടില്‍ ഭക്ഷണവും പണവും കൊണ്ട് നിറഞ്ഞു. അങ്ങനെ അവള് വൈകുണ്ഠത്തില്‍ സന്തോഷത്തോടെ ജീവിക്കാന്‍ തുടങ്ങി.



Click it and Unblock the Notifications











