Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
ഭഗവാന് വിഷ്ണു അനുഗ്രഹം ചൊരിയും ഷഡ്തില ഏകാദശി; ചെയ്യേണ്ടതും അരുതാത്തതുമായ കാര്യങ്ങള്‍
പഞ്ചാംഗമനുസരിച്ച് മാഘമാസത്തില്‍ വരുന്ന ഏകാദശിയാണ് ഷഡ്തില ഏകാദശി. ഈ ദിവസം വിഷ്ണുഭഗവാനെ ആരാധിക്കുന്നു. ഷഡ്തില ഏകാദശി വ്രതം മംഗളകരമായ ഫലങ്ങള്‍ നല്‍കുമെന്നും ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടുമെന്നും വിശ്വസിക്കുന്നു. ഈ ദിവസം വ്രതാനുഷ്ഠാനം ചെയ്യുന്നതിലൂടെ മഹാവിഷ്ണുവിന്റെ അളവറ്റ അനുഗ്രഹം ഭക്തര്‍ക്ക് ലഭിക്കും.
ഈ വര്‍ഷത്തെ ഷഡ്തില ഏകാദശി വ്രതം ജനുവരി 18ന് ആചരിക്കും. ഷഡ്തില ഏകാദശി നാളില്‍ മഹാവിഷ്ണുവിനെ ആരാധിക്കുന്നതോടൊപ്പം ഭക്തര്‍ ചില ചിട്ടകള്‍ പാലിക്കേണ്ടതും പ്രധാനമാണ്. ഷഡ്തില ഏകാദശി ദിവസം വിഷ്ണുഭഗവാന്റെ അനുഗ്രഹം ലഭിക്കാനായി എന്തുചെയ്യണമെന്നും എന്തുചെയ്യരുതെന്നും അറിയാന്‍ ലേഖനം വായിക്കൂ.

ഷഡ്തില ഏകാദശി 2023
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, മാഘ മാസത്തിലെ കൃഷ്ണ പക്ഷത്തിലെ ഏകാദശി തീയതി 2023 ജനുവരി 17ന് വൈകുന്നേരം 6:05 മുതല്‍ ജനുവരി 18 വൈകുന്നേരം 4:30 വരെ ആയിരിക്കും. ഉദയ തിഥി ആയതിനാല്‍ ജനുവരി 18ന് ഷഡ്തില ഏകാദശി വ്രതം ആചരിക്കും.

ഷഡ്തില ഏകാദശി ദിനത്തില്‍ ഇക്കാര്യങ്ങള്‍ ചെയ്യരുത്
* ഷഡ്തില ഏകാദശി ദിനത്തില്‍ വഴുതനയും അരിയും കഴിക്കരുത്.
* ഈ ദിവസം മാംസം, മദ്യം, ലഹരി വസ്തുക്കള്‍ എന്നിവ കഴിക്കരുത്. പൂര്‍ണ്ണമായും ബ്രഹ്മചര്യം പിന്തുടരുക.
* വ്രതമെടുക്കുന്നയാള്‍ രാത്രി കട്ടിലിന് പകരം നിലത്ത് കിടന്ന് ഉറങ്ങണം.
* ഷഡ്തില ഏകാദശി ദിനത്തില്‍ മോശം വാക്കുകള്‍ പറയരുത്. കള്ളം പറയുന്നത് ഒഴിവാക്കുക.

ഷഡ്തില ഏകാദശി ദിനത്തില്‍ ഇക്കാര്യങ്ങള്‍ ചെയ്യരുത്
* ഷഡ്തില ഏകാദശി ദിനത്തില്‍ രാവിലെ പല്ലുകടിക്കുന്നതും നിഷിദ്ധമാണ്. ഈ ദിവസം മരത്തില്‍ നിന്ന് പൂക്കളോ ഇലകളോ ചില്ലകളോ പറിക്കരുത്.
* ഷഡ്തില ഏകാദശി ദിനത്തില്‍ വെളുത്തുള്ളി, ഉള്ളി എന്നിവ കഴിക്കരുത്. ഈ ദിവസം സാത്വിക ഭക്ഷണം കഴിക്കണം.
* ഷഡ്തില ഏകാദശി ദിനത്തില്‍ ഒരാള്‍ തന്റെ കോപം ശാന്തമാക്കണം. ആരോടും തര്‍ക്കിക്കാന്‍ പാടില്ല. ആരോടും കള്ളം പറയരുത്.
* ഷഡ്തില ഏകാദശി ദിനത്തില്‍ മരങ്ങള്‍ക്കും ചെടികള്‍ക്കും ഒരു ദോഷവും വരുത്തരുത്.

ഏകാദശി ദിനത്തില്‍ ഇവ ചെയ്യണം
* ഷഡ്തില ഏകാദശി ദിനത്തില്‍ എള്ള് ദാനം ചെയ്യുന്നതിന്റെ പ്രത്യേക പ്രാധാന്യം പുരാണഗ്രന്ഥങ്ങളില് പറഞ്ഞിട്ടുണ്ട്. എള്ള് കൊണ്ടുണ്ടാക്കിയ സാധനങ്ങളും ഈ ദിവസം നിങ്ങള്‍ക്ക് ദാനം ചെയ്യാം.
* ഈ ദിവസം ശ്രീഹരി മഹാവിഷ്ണുവിന് എള്ള് അര്‍പ്പിക്കുന്നത് ഐശ്വര്യപ്രദമാണെന്ന് കരുതുന്നു. ഈ ദിവസം മഹാവിഷ്ണുവിന് എള്ള് സമര്‍പ്പിക്കുന്നതിലൂടെ ഭക്തരുടെ മനസ്സിന്റെ എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്ന് പറയപ്പെടുന്നു.

ഏകാദശി ദിനത്തില്‍ ഇവ ചെയ്യണം
* ഷഡ്തില ഏകാദശി ദിനത്തില്‍ വ്രതമെടുക്കുന്നവര്‍ ചൂടുവെള്ളത്തില്‍ എള്ള് കലക്കിയ ശേഷം കുളിക്കണം.
* ഷഡ്തില ഏകാദശി ദിനത്തില്‍ വ്രതാനുഷ്ഠാന കഥ കേട്ട് എള്ള് നിവേദിച്ചാല്‍ പൂര്‍വികരുടെ അനുഗ്രഹം ലഭിക്കും.
* ഷഡ്തില ഏകാദശി നാളില്‍ ദാനം ചെയ്യുന്നത് പ്രത്യേക പ്രാധാന്യമുള്ളതാണ്. ഈ ദിവസം എള്ള് കൊണ്ടുണ്ടാക്കിയ സാധനങ്ങള്‍ ദാനം ചെയ്യുക.

ഏകാദശിയുടെ മഹത്വം
ഹിന്ദു വിശ്വാസപ്രകാരം ഒരു വര്‍ഷത്തില്‍ ആകെ 24 ഏകാദശികളുണ്ട്. ഓരോ ഏകാദശിക്കും അതിന്റേതായ പ്രാധാന്യമുണ്ട്. വേദഗ്രന്ഥങ്ങളില്‍, ഏകാദശി ഉപവാസം ഏറ്റവും മികച്ചതും ഏറ്റവും വലുതുമായ ഉപവാസമായി കണക്കാക്കപ്പെടുന്നു. ഏകാദശി വ്രതം മനസ്സിനെയും ശരീരത്തെയും നേരിട്ട് ബാധിക്കുന്നു. ചന്ദ്രന്റെ എല്ലാ പ്രതികൂല ഫലങ്ങളും ഈ വ്രതം കൊണ്ട് അവസാനിപ്പിക്കാന്‍ സാധിക്കും. ഏകാദശി വ്രതാനുഷ്ഠാനം കൊണ്ട് ഗ്രഹങ്ങളുടെ ദോഷഫലങ്ങളും ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയും.

എള്ളിന്റെ പ്രാധാന്യം
മാഘമാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി തിഥിയിലാണ് ഷഡ്തില ഏകാദശി വ്രതം ആചരിക്കുന്നത്. ഈ ദിവസം വ്രതമനുഷ്ഠിച്ച് ചിട്ടകളോടെ വിഷ്ണുവിനെ പൂജിച്ചാല്‍ ആഗ്രഹിച്ച ഫലങ്ങള്‍ ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. ഈ ദിവസം മഹാവിഷ്ണുവിന് എള്ള് സമര്‍പ്പിക്കുകയും എള്ള് ദാനം ചെയ്യുകയും സ്വയം എള്ള് കഴിക്കുകയും ചെയ്യുന്നതിലൂടെ ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളും നീങ്ങുന്നു. എള്ളെണ്ണ കൂടുതലായും ഉപയോഗിക്കുന്നത് ദീപാരാധനയിലോ ബലിതര്പ്പണത്തിലോ ആണ്. ശനിദോഷം പരിഹരിക്കാന്‍ കറുത്ത എള്ള് ഉപയോഗിക്കുന്നു. ഷഡ്തില ഏകാദശിയില്‍ എള്ള് ഉപയോഗിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.

ഷഡ്തില ഏകാദശി വ്രതമെടുക്കാന്‍
ഷഡ്തില ഏകാദശിയുടെ വ്രതം രണ്ട് തരത്തിലാണ് ആചരിക്കുന്നത്. നിര്‍ജ്ജല വ്രതം, ഫലഹാരി അല്ലെങ്കില്‍ ജാലിയ വ്രതം. പൂര്‍ണ്ണമായും ആരോഗ്യമുള്ള ഒരാള്‍ മാത്രമേ വെള്ളമില്ലാത്ത ഉപവാസം അനുഷ്ഠിക്കാന്‍ പാടുള്ളൂ. സാധാരണയായി ആളുകള്‍ പഴങ്ങളോ വെള്ളമോ കഴിച്ച് വ്രതമെടുക്കുന്നു. ഷഡ്തില ഏകാദശി വ്രതസമയത്ത് എള്ള് വെള്ളത്തില്‍ കലക്കി കുളിക്കുകയും, എള്ള് കുഴമ്പ് പുരട്ടുകയും ചെയ്യുക. എള്ള് അടങ്ങിയ വെള്ളവും എള്ള് അടങ്ങിയ ഭക്ഷണവും കഴിക്കണം.



Click it and Unblock the Notifications
