Latest Updates
-
നൈക്ക സെയിലിൽ കുറഞ്ഞ ചിലവിൽ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാം; മഴക്കാല സ്കിൻകെയർ ടിപ്സ് ഇതാ! -
ശനി വക്രഗതി 2026: കരിയറിലും സാമ്പത്തിക ഇടപാടുകളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത, വൈകാരിക മാറ്റങ്ങൾക്ക് തുടക്കം! -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടി! -
ജൂലൈ 23: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ! -
2026 ജൂലൈ 23 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും! -
2026 ജൂലൈ 23 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്ന് നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ത്? -
വെറും 160 രൂപയ്ക്ക് സൺസ്ക്രീൻ! ജനൗഷധി സ്റ്റോറുകളിലെ ഈ തരംഗം ചർമ്മത്തിന് സുരക്ഷിതമാണോ? -
ചൊവ്വ മൃഗശീർഷം നക്ഷത്രത്തിലേക്ക്: ജൂലൈ 24 മുതൽ കരിയറിലും ജീവിതത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ -
ഇന്ന് രാത്രി മുതൽ രവി യോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റം, ഈ സമയം പ്രയോജനപ്പെടുത്തൂ!
ശത്രുക്കളെ നിഷ്പ്രഭമാക്കും, ഉയരങ്ങള്‍ തൊടും; ശത്രുഹന്തയോഗം നല്‍കും 3 രാശിക്ക് അപാര ഭാഗ്യം
ജ്യോതിഷപ്രകാരം നവഗ്രഹങ്ങളില്‍ ഏതെങ്കിലും സ്ഥാനം മാറുന്നതോടെ വിവിധ ശുഭ, അശുഭ യോഗങ്ങള്‍ രൂപപ്പെടുന്നു. ഈ സമയത്ത് ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ കന്നിരാശിയില്‍ ഇരിക്കുന്നു. ഇതുമൂലം ഈ രാശിയില്‍ ശത്രുഹന്തയോഗം ഉണ്ടാകുന്നു. ഈ യോഗം സെപ്തംബര്‍ 18 വരെ നിങ്ങളുടെ ജീവിതത്തില്‍ പ്രതിഫലിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ പല രാശിക്കാര്‍ക്കും ഇതിന്റെ പ്രത്യേക ഗുണങ്ങള്‍ ലഭിക്കും. ശത്രുഹന്തയോഗത്തിന്റെ നേട്ടം ലഭിക്കുന്ന 3 രാശിക്കാര്‍ ഇവരാണ്.
എന്താണ് ശത്രുഹന്തയോഗം
ജ്യോതിഷമനുസരിച്ച്, ശത്രുഹന്ത യോഗം രണ്ട് വാക്കുകളാല്‍ നിര്‍മ്മിതമാണ്. അതായത് ശത്രുക്കളെ നശിപ്പിക്കുന്നവന് എന്നാണ് അര്‍ത്ഥം. ജാതകത്തിലെ ആറാം ഭാവം ശത്രുവിന്റെതാണ്. അത്തരമൊരു സാഹചര്യത്തില്‍, ഈ വീട്ടില്‍ ചൊവ്വയുടെയോ ശനിയുടെയോ സ്ഥാനമോ ഭാവമോ ഉള്ളപ്പോള്‍ ശത്രുഹന്ത യോഗമുണ്ടാകുന്നു.
ഈ യോഗത്തെ ഐശ്വര്യപ്രദമായ യോഗങ്ങളില്‍ ഒന്നായി കണക്കാക്കുന്നു. കാരണം ഈ യോഗത്തിന്റെ രൂപീകരണത്തോടെ നിങ്ങള്‍ക്ക് കടബാധ്യതകളില്‍ നിന്നും നിയമപ്രശ്നങ്ങളില്‍ നിന്നും മോചനം ലഭിക്കും. സാമ്പത്തിക നേട്ടങ്ങള്‍ കൈവരും. എല്ലാ മേഖലയിലും വിജയം കൈവരിക്കാനും സാധിക്കുന്നു.

മേടം
ഈ രാശിയിലെ എട്ടാം ഭാവാധിപന് ചൊവ്വയാണ്. ഇതോടൊപ്പം കന്നി രാശിയില്‍ പ്രവേശിച്ച ശേഷം ആറാം ഭാവത്തില്‍ ചൊവ്വ ഇരിക്കുന്നു. ശത്രുഹന്ത യോഗം ഇവിടെയാണ് സൃഷ്ടിക്കപ്പെടുന്നത്. ഈ യോഗത്തിന്റെ രൂപീകരണം മൂലം നിങ്ങള്‍ക്ക് നിയമപരമായ കാര്യങ്ങളില്‍ നിന്ന് മോചനം ലഭിക്കും. പ്രൊഫഷണല്‍ ജീവിതത്തില്‍ പല മാറ്റങ്ങളും കാണാനാകും. ഇതോടൊപ്പം സഹപ്രവര്‍ത്തകരില്‍ നിന്ന് പൂര്‍ണ പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ എല്ലാ വിധത്തിലും നേട്ടങ്ങള്‍ നേടും. സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനവും വര്‍ദ്ധിക്കും.
കര്‍ക്കിടകം
ഈ രാശിയില്‍ ചൊവ്വ ആറാം ഭാവത്തില്‍ നില്‍ക്കുന്നതിനാലാണ് ശത്രുഹന്ത യോഗം രൂപപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തില്‍, കര്‍ക്കിടകം രാശിക്കാര്‍ക്ക് എല്ലാ മേഖലകളിലും വിജയം നേടാന്‍ കഴിയും. എതിരാളികളെ ജയിക്കാനാകും. നിങ്ങളുടെ ആത്മവിശ്വാസത്തിന്റെ ബലത്തില്‍ എല്ലാ പ്രശ്നങ്ങളില്‍ നിന്നും നിങ്ങള്‍ രക്ഷപ്പെടും. ജോലിയുള്ളവര്‍ക്കും ബിസിനസ്സ് ചെയ്യുന്നവര്‍ക്കും പെട്ടെന്നുള്ള സാമ്പത്തിക നേട്ടവും ഈ സമയം ഉണ്ടായേക്കാം.

തുലാം
ഈ രാശിയിലെ ആറാം ഭാവത്തില്‍ ശത്രുഹന്തയോഗം രൂപപ്പെടുന്നത് തുലാം രാശിക്കാര്‍ക്ക് എല്ലാ വെല്ലുവിളികളില്‍ നിന്നും മുക്തി നേടാനുള്ള ധൈര്യം നല്‍കും. ജോലിയുള്ളവര്‍ തങ്ങളുടെ കഠിനാധ്വാനത്തിന്റെ ശക്തിയാല്‍ ഉയരങ്ങള്‍ തൊടും. ഓരോ ഘട്ടത്തിലും നിങ്ങള്‍ക്ക് ശത്രുക്കള്‍ ഉണ്ടാകും. എന്നാല്‍ നിങ്ങള്‍ക്ക് അവരെയെല്ലാം എളുപ്പത്തില്‍ പരാജയപ്പെടുത്താനുമാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications