Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നേട്ടങ്ങളാണ് മുന്നോട്ട്; ഒക്ടോബറിലെ അവസാനദിനം ഭാഗ്യം സമ്മാനിക്കുന്ന 4 രാശിക്കാര്‍
ഒക്ടോബര്‍ 31 ചൊവ്വാഴ്ച ചന്ദ്രന് ശുക്രന്റെ രാശിയായ ഇടവത്തില്‍ പ്രവേശിക്കാന്‍ പോകുന്നു. ഇടവം ചന്ദ്രന്റെ ശ്രേഷ്ഠമായ രാശിയാണ്, ചന്ദ്രന് അതിന്റെ ഉന്നത രാശിയില്‍ പ്രവേശിക്കുമ്പോള്‍ ശശി എന്ന ഒരു ശുഭയോഗം രൂപപ്പെടുന്നു. കൂടാതെ, ഇത് കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ തൃതീയ തിഥിയാണ്. ഈ ശുഭദിനത്തില്‍, ശശിയോഗം, രോഹിണി നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു.
ഈ മംഗളകരമായ യോഗങ്ങളില്‍ ചെയ്യുന്ന ജോലികള്‍ എല്ലായ്പ്പോഴും ഫലദായകമാണെന്ന് ജ്യോതിഷത്തില്‍ പറയുന്നു. ജ്യോതിഷം അനുസരിച്ച് അഞ്ച് രാശിക്കാര്‍ക്ക് ചൊവ്വാഴ്ച ഭാഗ്യമുണ്ടാകും. സമ്പത്ത് വര്‍ധിക്കാനുള്ള സാധ്യതയും ഉണ്ടാകും. ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം ശക്തിപ്പെടുകയും ഹനുമാന് സ്വാമിയുടെ അനുഗ്രഹം നിലനില്ക്കുകയും ചെയ്യും. ഒക്ടോബര്‍ മാസത്തിലെ അവസാന ദിവസം ഏതൊക്കെ രാശിക്കാര്‍ക്ക് ശുഭഫലങ്ങള്‍ നല്‍കുമെന്ന് നമുക്ക് നോക്കാം.

ഇടവം
ഒക്ടോബര്‍ 31 ഇടവം രാശിക്കാര്‍ക്ക് ഗുണകരമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ നടക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. ഇപ്പോള്‍ കരിയര്‍ ആരംഭിച്ചവര്‍ക്ക് ഇന്ന് നല്ല അവസരങ്ങള്‍ ലഭിച്ചേക്കാം. കരിയറിന്റെ കാര്യത്തില്‍ സന്തോഷകരമായ ഫലങ്ങള്‍ ലഭിക്കും. ജോലിയുള്ള ആളുകള്‍ക്ക് മറ്റേതെങ്കിലും കമ്പനിയില്‍ നിന്ന് നല്ല ഓഫര്‍ ലഭിച്ചേക്കാം. ഉദ്യോഗസ്ഥരില്‍ നിന്ന് പൂര്‍ണ്ണ പിന്തുണയും ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ദിവസമാണ്.
ദോഷപരിഹാരം: ശത്രുദോഷവും തടസ്സങ്ങളും അകറ്റാന്‍, ചൊവ്വാഴ്ച വ്രതം അനുഷ്ഠിച്ച് 21 ദിവസം ഹനുമാന് ക്ഷേത്രത്തില്‍ ബജ്റംഗ് ബാന്‍ പാരായണം ചെയ്യുക.
കര്‍ക്കടകം
ഒക്ടോബര്‍ 31 കര്‍ക്കടക രാശിക്കാര്‍ക്ക് വളരെ നല്ല ദിവസമാണ്. കര്‍ക്കടക രാശിക്കാരുടെ ആരോഗ്യം മെച്ചപ്പെടും. ആവശ്യമുള്ള സമയങ്ങളില്‍ പ്രിയപ്പെട്ടവരുടെ പിന്തുണ ലഭിക്കും. എതിരാളികള്‍ പരാജയപ്പെടും, നിങ്ങളുടെ കഠിനാധ്വാനത്തിന്റെ മുഴുവന്‍ നേട്ടങ്ങളും നിങ്ങള്‍ കൊയ്യുകയും ചെയ്യും. വളരെക്കാലത്തിനു ശേഷം ഒരു ബന്ധുവിനെ കാണും. വിദേശത്ത് താമസിക്കുന്ന ബന്ധുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് സന്തോഷവാര്‍ത്ത ലഭിക്കും. നിങ്ങളുടെ സന്താനങ്ങളുടെ പുരോഗതി കാണുന്നതില്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടാകും. പ്രണയിതാക്കള്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും. മാനസിക സമാധാനവും അനുഭവപ്പെടും. സാമൂഹിക പ്രതിച്ഛായ മെച്ചപ്പെടും, ഭാഗ്യം പൂര്‍ണ്ണമായി പിന്തുണയ്ക്കും.
പ്രതിവിധി: ഭാഗ്യം വര്‍ദ്ധിപ്പിക്കാന്‍, ഹനുമാന് സ്വാമിയുടെ മുന്നില്‍ ഒരു പാത്രം വെള്ളം വയ്ക്കുക, 21 ദിവസം ഹനുമാന് ബാഹുക്ക് പാരായണം ചെയ്യുക. പാഠം കഴിഞ്ഞ് എല്ലാ ദിവസവും വെള്ളം കുടിക്കുക, അടുത്ത ദിവസം മറ്റൊരു വെള്ളം സൂക്ഷിക്കുക.
കന്നി
ഒക്ടോബര്‍ 31 കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കന്നി രാശിക്കാര്‍ക്ക് ചില സുപ്രധാന ജോലികള്‍ ചെയ്തു തീര്‍ക്കാനാകും, അത് നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കും. നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. കൃത്യസമയത്ത് ജോലി പൂര്‍ത്തിയാക്കാന്‍ കഴിയും, ജോലിസ്ഥലത്തെ നിങ്ങളുടെ പ്രകടനവും മികച്ചതായിരിക്കും. കരിയര്‍ ആരംഭിക്കുന്നവര്‍ക്ക് ഇന്ന് അനുകൂലമായ ദിവസമായിരിക്കും നല്ല ജോലി വാഗ്ദാനങ്ങള്‍ ലഭിക്കും. ബിസിനസ്സില്‍ നല്ല ലാഭം ഉണ്ടാകും. നിങ്ങളുടെ ഇണയുമായുള്ള ബന്ധം മെച്ചപ്പെടും. നിങ്ങളുടെ അച്ഛനുമായി എന്തെങ്കിലും തര്‍ക്കം നടക്കുന്നുണ്ടെങ്കില്‍, അത് അവസാനിക്കും.
ദോഷപരിഹാരം: തര്‍ക്കങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന്, ഹനുമാന് സ്വാമിയുടെ പാദങ്ങളില്‍ സ്പര്‍ശിച്ച് അനുഗ്രഹം വാങ്ങുക. 11 പരിക്രമം കഴിഞ്ഞ് ഹനുമാന് ചാലിസ ചൊല്ലുകയും ഹനുമാന് മന്ത്രങ്ങള്‍ ജപിക്കുകയും ചെയ്യുക.
ധനു
ഒക്ടോബര്‍ 31 ധനു രാശിക്കാര്‍ക്ക് നല്ല ദിവസമാണ്. ധനു രാശിക്കാര്‍ അവരുടെ ആരോഗ്യത്തില്‍ പുരോഗതി കാണും, ഭാഗ്യവും കൂടെയുണ്ടാകും. ഒരു കുടുംബാംഗത്തില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല വാര്‍ത്ത ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പിതാവില്‍ നിന്നും അധ്യാപകരില്‍ നിന്നും പിന്തുണ ലഭിക്കുകയും പഠനത്തില്‍ പുരോഗതി കൈവരിക്കുകയും ചെയ്യും. നിക്ഷേപത്തില്‍ നിന്നും നല്ല ലാഭം ലഭിക്കാനുള്ള അവസരവുമുണ്ട്. പുതിയ വാഹനം വാങ്ങാന്‍ കഴിയും, അത് നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കും. ജോലി ചെയ്യുന്നവര്‍ക്കും ബിസിനസുകാര്‍ക്കും നല്ല ലാഭം ലഭിക്കും, ജോലിസ്ഥലത്ത് നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കും.
ദോഷപരിഹാരം: ശുഭഫലങ്ങള്‍ ലഭിക്കാന്‍ ചുവന്ന വസ്ത്രം ധരിക്കുക. കൂടാതെ ഹനുമാന് സ്വാമിക്ക് ശര്‍ക്കരയും പയറും സമര്‍പ്പിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
