Latest Updates
-
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ!
ചന്ദ്രന്റെ ശുഭ സംക്രമം; രാജയോഗ ഫലം ലഭിക്കുന്ന 4 രാശി, സമ്പത്ത് തേടിവരും
ജ്യോതിഷത്തിലെ ഏറ്റവും മികച്ച യോഗമായാണ് രാജയോഗത്തെ കണക്കാക്കുന്നത്. ആരുടെ ജാതകത്തിലാണോ അത് രൂപപ്പെട്ടിരിക്കുന്നത്, ആ വ്യക്തിയുടെ ഭാഗ്യം പ്രകാശിക്കുന്നു. അത്തരത്തിലുള്ള ഒരു രാജയോഗമാണ് ശശി രാജയോഗം. ആരുടെ ജാതകത്തിലാണോ ഈ രാജയോഗം രൂപം കൊള്ളുന്നത് ആ വ്യക്തിക്ക് വളരെയധികം സാമ്പത്തിക നേട്ടവും കരിയറില്‍ നല്ല വിജയവും ലഭിക്കുന്നു.
ചന്ദ്രന്റെ സംക്രമം അനുസരിച്ചാണ് ശശി രാജയോഗം രൂപപ്പെടുന്നത്. ഇടവം, കര്‍ക്കടകം എന്നീ രാശികളില് ചന്ദ്രന് സംക്രമിക്കുമ്പോള്‍ ശശി രാജയോഗം ഉണ്ടാകുന്നു. ഇടവം, കര്‍ക്കടകം എന്നീ രാശികളില് ജനിച്ചവരുടെ ജാതകത്തിലും ശശി രാജയോഗം രൂപപ്പെടുന്നു. ശശി രാജയോഗം ഏതൊക്കെ രാശിക്കാര്‍ക്ക് ഗുണം ചെയ്യുമെന്ന് നമുക്ക് നോക്കാം.

ഇടവം
എപ്പോഴാണോ ചന്ദ്രന് ഇടവ രാശിയില്‍ പ്രവേശിക്കുന്നത് അപ്പോഴാണ് ശശി രാജയോഗം രൂപപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഇടവ രാശിക്കാര്‍ക്ക് ശശി രാജയോഗം അനുകൂല ഫലങ്ങള്‍ നല്‍കും. ശശിരാജയോഗത്തിന്റെ സ്വാധീനം മൂലം ഇടവ രാശിക്കാര്‍ക്ക് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം ലഭിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ഒരു വലിയ ഡീല്‍ ലഭിച്ചേക്കാം. ബിസിനസില്‍ നിങ്ങള്‍ക്ക് നിരവധി നേട്ടങ്ങള്‍ കൈവരും. എതിരാളികളെ പരാജയപ്പെടുത്താനാകും.
കര്‍ക്കടകം
സര്‍ക്കാര്‍ ജോലിയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ക്കടക രാശിക്കാര്‍ക്ക് ഈ കാലയളവ് ഗുണകരമാകും. ആഗ്രഹിച്ച സ്ഥലംമാറ്റം ലഭിക്കും. പക്ഷേ, നിങ്ങള്‍ വിഷമിക്കേണ്ടതില്ല. ഈ മാറ്റം നിങ്ങള്‍ക്ക് ഗുണം ചെയ്യും. തീര്‍പ്പാക്കാത്ത ഏതെങ്കിലും സര്‍ക്കാര്‍ പ്രോജക് നിങ്ങള്‍ കൈകാര്യം ചെയ്യുന്നതെങ്കില്‍, ഈ സമയം നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതായിരിക്കും. ജോലിയില്‍ നിങ്ങള്‍ക്ക് നല്ല നേട്ടങ്ങള്‍ ലഭിക്കും. സാമ്പത്തികമായി ധനസ്ഥിതി മെച്ചപ്പെടും.
കന്നി
കന്നി രാശിക്കാര്‍ക്ക് ശശി രാജയോഗം വളരെ ഗുണം ചെയ്യും. ഈ സമയത്ത് നിങ്ങള്‍ക്ക് വളരെയധികം ധൈര്യവും ആത്മവിശ്വാസവും നിറയും. നിങ്ങളുടെ ആത്മവിശ്വാസത്തിന്റെ ബലത്തില്‍ പല ജോലികളിലും വിജയം ലഭിക്കും. ഈ സമയത്ത്, നിങ്ങളുടെ പോസിറ്റീവ് ചിന്ത നിങ്ങള്‍ക്ക് ധാരാളം സാമ്പത്തിക നേട്ടങ്ങള്‍ നല്‍കും. ഈ സമയത്ത്, നിങ്ങളുടെ കരിയറുമായി ബന്ധപ്പെട്ട ചില സുവര്‍ണാവസരങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. ജോലിയില്‍ ഉയര്‍ച്ചയ്ക്ക് ധാരാളം അവസരം കൈവരും.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ശശി രാജയോഗം രൂപപ്പെടുന്നതിനാല്‍ കരിയറില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന നിങ്ങളുടെ പ്രമോഷന് ഇപ്പോള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. നിങ്ങള്‍ ചിന്തിക്കുക പോലും ചെയ്യാത്ത ചില മാര്‍ഗങ്ങളിലൂടെ നിങ്ങള്‍ക്ക് സാമ്പത്തികമായി നേട്ടമുണ്ടാകും. ശശി രാജയോഗത്തിന്റെ സ്വാധീനത്താല്‍ നിങ്ങള്‍ക്ക് ധാരാളം നല്ല അവസരങ്ങളും ലഭിച്ചേക്കാം.
ജ്യോതിഷത്തിലെ ചന്ദ്രന്
ജ്യോതിഷത്തില്‍ ചന്ദ്രന് രാജ്ഞിയുടെ പദവിയാണ്. അത് ഒരു സ്ത്രീ ഗ്രഹമാണ്. ജ്യോതിഷത്തില്‍ ചന്ദ്രനെ മനസ്സിന്റെ ഘടകമായി കണക്കാക്കുന്നു. മനസ്സിന്റെയും അമ്മയുടെയും ഘടകമാണ് ചന്ദ്രന് എന്ന് പറഞ്ഞിട്ടുണ്ട്. കര്‍ക്കടകത്തിന്റെ അധിപനായി ചന്ദ്രനെ കണക്കാക്കുന്നു. ഇടവം ചന്ദ്രന്റെ ഉയര്‍ന്ന രാശിയായും വൃശ്ചികം അതിന്റെ താഴ്ന്ന രാശിയായും കണക്കാക്കപ്പെടുന്നു. ജാതകത്തില്‍ ചന്ദ്രന്റെ ശക്തമായ സ്ഥാനം പ്രത്യേക ഫലങ്ങള്‍ നല്കുന്നു.
ചന്ദ്രന് ശുഭഭാവനാണെങ്കില്‍, അത് വ്യക്തിക്ക് ബഹുമാനവും അറിവും സമ്പത്തും നല്കുന്നു. ചന്ദ്രന് ചഞ്ചലനാണെന്നും പറഞ്ഞിട്ടുണ്ട്. ജാതകത്തില്‍ ചന്ദ്രന് ശുഭമായാല്‍ ഒരു വ്യക്തി സന്തോഷവാനാകുന്നു. ചന്ദ്രന്റെ ദോഷഫലം ജീവിതത്തില്‍ വളരെ മോശമായ ഫലങ്ങള്‍ നല്കുന്നു. സൂര്യന്, ചൊവ്വ, വ്യാഴം എന്നിവയുമായി ചന്ദ്രന് സൗഹൃദം പുലര്‍ത്തുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
