Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
500 വര്‍ഷങ്ങള്‍ക്ക് ശേഷം 2 രാജയോഗങ്ങള്‍ ഒന്നിച്ച്; ഈ 3 രാശിക്ക് അപ്രതീക്ഷിത ഗുണാനുഭവം
ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒരു നിശ്ചിത കാലയളവില്‍ സംക്രമിക്കുകയും ശുഭകരമായ യോഗങ്ങളും രാജയോഗങ്ങളും ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് മനുഷ്യജീവിതത്തെയും ഭൂമിയെയും നേരിട്ട് ബാധിക്കുന്നു. 500 വര്‍ഷങ്ങള്‍ക്ക് ശേഷം മാര്‍ച്ചില്‍ ഒരേസമയം രണ്ട് രാജയോഗങ്ങള്‍ രൂപപ്പെടാന്‍ പോകുന്നു. ശുക്രനും ശനി ദേവനും ചേര്‍ന്നാണ് ഈ രാജയോഗം സൃഷ്ടിക്കുന്നത്.
ശനി ശശരാജ യോഗവും ശുക്രന് മാളവ്യ രാജയോഗവും സൃഷ്ടിക്കുന്നു. ഇത് മൂലം ചില രാശിക്കാര്‍ക്ക് ഈ സമയം ഭാഗ്യം തെളിഞ്ഞേക്കാം. ഈ രാശിക്കാര്‍ക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും തൊഴില്‍ പുരോഗതിയും ലഭിച്ചേക്കാം. ഈ ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

തുലാം
മാളവ്യയോഗവും ശശ രാജയോഗവും നിങ്ങള്‍ക്ക് ശുഭകരമാണെന്ന് തെളിഞ്ഞേക്കാം. കാരണം ശനി നിങ്ങളുടെ രാശിയില്‍ നിന്ന് അഞ്ചാം ഭാവത്തിലേക്ക് നീങ്ങുമ്പോള്‍ ശുക്രന് നിങ്ങളുടെ രാശിയില്‍ നിന്ന് ആറാം ഭാവത്തിലേക്ക് നീങ്ങും. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. കൂടാതെ, നിങ്ങളുടെ രാശിയുടെ ലഗ്ന ഭവനത്തിന്റെ അധിപന് ശുക്രനാണ്. അതിനാല്‍ ഈ സമയത്ത് ഈ രാശിയിലുള്ള ആളുകള്‍ക്ക് അവരുടെ ഏകാഗ്രത വര്‍ദ്ധിക്കും. ജീവിത പുരോഗതിക്കായി നല്ല തീരുമാനങ്ങള്‍ എടുക്കാനും കഴിയും. നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും. നിങ്ങള്‍ ഒരു പ്രണയബന്ധത്തിലാണെങ്കില്‍, ഈ സമയം നിങ്ങളുടെ ബന്ധം വിവാഹത്തിന്റെ ഘട്ടത്തില്‍ എത്തിയേക്കാം.
കുംഭം
മാളവ്യ യോഗവും ശശ രാജയോഗവും നിങ്ങള്‍ക്ക് അനുകൂലമായേക്കാം. കാരണം ശനി ദേവന് നിങ്ങളുടെ രാശിയില്‍ നിന്ന് ലഗ്ന ഗൃഹത്തില്‍ ശശ രാജയോഗം സൃഷ്ടിക്കുന്നു. അതേസമയം ശുക്രന് ഗ്രഹം നിങ്ങളുടെ സംക്രമ ജാതകത്തിന്റെ സമ്പത്ത് ഭവനം സന്ദര്‍ശിക്കാന്‍ പോകുന്നു. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും. ഇതുകൂടാതെ, തൊഴില്‍പരമായ പുരോഗതിക്ക് നല്ല അവസരങ്ങള്‍ ധാരാളം ഉണ്ടാകും. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പുതിയ വഴികള്‍ കണ്ടെത്തും. നിങ്ങള്‍ പങ്കാളിത്തത്തില്‍ ബിസിനസ്സ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കും. ഈ സമയം നിങ്ങള്‍ക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും ലഭിച്ചേക്കാം.
മിഥുനം
മാളവ്യ യോഗവും ശശ രാജയോഗവും നിങ്ങള്‍ക്ക് കരിയറിന്റെയും ബിസിനസ്സിന്റെയും കാര്യത്തില്‍ ശുഭകരമാണെന്ന് തെളിയും. കാരണം ശുക്രന് 12ാം ഭാവത്തില്‍ എത്തുമ്പോള്‍ നിങ്ങളുടെ രാശിയില്‍ നിന്ന് ഒന്‍പതാം ഭാവത്തിലേക്ക് ശനി ദേവന് എത്തുന്നു. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് കരിയറിലും ബിസിനസ്സിലും മികച്ച വിജയം നേടാന്‍ കഴിയും. ഈ സമയത്ത് ഭാഗ്യം നിങ്ങളെ അനുകൂലിക്കും. ഈ സമയത്ത് നിങ്ങളുടെ ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും വര്‍ദ്ധിക്കുകയും നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ നിങ്ങള്‍ കഠിനമായി പരിശ്രമിക്കുകയും ചെയ്യും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ കഠിനാധ്വാനം ചെയ്യും. ഇത് നിങ്ങളുടെ കരിയറില്‍ പുതിയ ഉയരങ്ങളിലേക്ക് നിങ്ങളെ കൊണ്ടുപോകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
