Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ഉയരങ്ങളിലെത്തിക്കുന്ന ശുഭയോഗങ്ങള്‍; ഇന്ന് ജീവിതനില കുതിച്ചുയരുന്ന 4 രാശിക്കാര്‍
ഒക്ടോബര്‍ 24 ചൊവ്വാഴ്ച ചന്ദ്രന് വ്യാഴത്തിന്റെ രാശിയായ ധനു രാശിയിലേക്ക് സംക്രമിക്കും. ഇതോടൊപ്പം ദസറ, വിജയദശമി എന്നീ ഉത്സവവും ഇന്ന് ആഘോഷിക്കും. ഈ പുണ്യദിനത്തില്‍ വൃദ്ധിയോഗം, ആദിത്യമംഗളയോഗം, രവിയോഗം, ഷഷ്ടയോഗം, അവിട്ടം നക്ഷത്രം എന്നിവയുടെ ഐശ്വര്യ സംയോജനമാണ് നടക്കുന്നത്. കൂടാതെ, ശുഭഗ്രഹങ്ങളായ ശുക്രനും ചന്ദ്രനും മുഖാമുഖം നില്ക്കുന്നതും തുല്യ ഭാവത്തോടെ നോക്കുന്നത് ധനയോഗം രൂപപ്പെടുത്തും.
വിജയദശമി നാളില്‍ ഈ ശുഭ യോഗങ്ങള്‍ രൂപപ്പെട്ടതിനാല്‍ ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം ഗണ്യമായി വര്‍ദ്ധിച്ചതായി ജ്യോതിഷത്തില്‍ പറയുന്നു. ഈ ശുഭകരമായ യോഗങ്ങള്‍ കാരണം ചൊവ്വാഴ്ച അഞ്ച് രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ ജീവിതത്തില്‍ എല്ലാ വിഷമതകളും നീങ്ങും. ഒക്ടോബര്‍ 24 ചൊവ്വാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുഭകരമാകാന്‍ പോകുന്നത് എന്ന് നമുക്ക് നോക്കാം.

മേടം
ഒക്ടോബര്‍ 24 മേടം രാശിക്കാര്‍ക്ക് ഗുണകരമാണ്. മേടം രാശിക്കാര്‍ക്ക് വരുമാനത്തില്‍ നല്ല വര്‍ദ്ധനവ് കാണുകയും കുടുംബത്തില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കുകയും ചെയ്യും. പല തരത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തിലേക്ക് പെട്ടെന്ന് കടന്നുവരും, അത് നിങ്ങളെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും. ജോലിക്കാര്‍ക്ക് ഉദ്യോഗസ്ഥരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും പൂര്‍ണ്ണ പിന്തുണ ലഭിക്കും. ആത്മവിശ്വാസത്തില്‍ നല്ല വര്‍ദ്ധനവ് ഉണ്ടാകും. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. പുതിയ ആളുകളെ കണ്ടുമുട്ടുകയും നിങ്ങളുടെ സോഷ്യല്‍ സര്‍ക്കിളും വികസിപ്പിക്കുകയും ചെയ്യും.
ദോഷപരിഹാരം: വെള്ളിയാഴ്ച 1.25 കിലോ അരി ചുവന്ന തുണിയില്‍ കെട്ടി നിങ്ങളുടെ കൈയില്‍ വയ്ക്കുക, തുടര്‍ന്ന് 'ഓം ശ്രീം ശ്രേയേ നമഃ മന്ത്രം' അഞ്ച് ജപമാല ജപിച്ച് ഇത് പണം സൂക്ഷിക്കുന്ന സ്ഥലത്ത് വയ്ക്കുക.
മിഥുനം
ഒക്ടോബര്‍ 24 മിഥുന രാശിക്കാര്‍ക്ക് നല്ല ദിവസമാണ്. മിഥുന രാശിയിലുള്ളവര്‍ക്ക് ഭാഗ്യം ലഭിക്കുകയും വ്യക്തിജീവിതത്തിലും തൊഴില്‍പരമായ കാര്യങ്ങളിലും വിജയം നേടുകയും ചെയ്യും. വിദേശയാത്രയ്ക്കുള്ള പദ്ധതികള്‍ വിജയിക്കും. ബിസിനസ്സ് വിപുലീകരിക്കാനുള്ള പദ്ധതികള്‍ വിജയിക്കും, കൂടാതെ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാനും സാധ്യതയുണ്ട്. സഹോദരങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തമാകും, അവരുടെ സഹായത്തോടെ നിങ്ങളുടെ പല ജോലികളും പൂര്‍ത്തിയാകും. നിങ്ങള്‍ക്ക് എന്തെങ്കിലും അസുഖമുണ്ടെങ്കില്‍ നിങ്ങളുടെ ആരോഗ്യത്തില്‍ നല്ല പുരോഗതിയുണ്ടാകും. അനാവശ്യമായ ആകുലതകള്‍ അകറ്റി ദൈവത്തെ ശരണം പ്രാപിക്കുന്നത് ഗുണം ചെയ്യും.
ദോഷപരിഹാരം: തൊഴിലിലും ബിസിനസ്സിലും പുരോഗതിക്കായി ആല്‍മരത്തിന്റെ ചുവട്ടില്‍ ഇരുമ്പ് പാത്രത്തില്‍ വെള്ളം, പഞ്ചസാര, പാല്, നെയ്യ് എന്നിവ കലര്‍ത്തി ഒഴിക്കുക, 21 വെള്ളിയാഴ്ച വരെ ഇത് ചെയ്യുക.
ചിങ്ങം
ഒക്ടോബര്‍ 24 ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ചിങ്ങം രാശിക്കാര്‍ക്ക് തങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാകും, സാമ്പത്തിക നേട്ടങ്ങള്‍ക്ക് വഴിയൊരുക്കും. നിങ്ങളുടെ പിതാവിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് പുതിയ വസ്തു വാങ്ങാന്‍ കഴിയും. സര്‍ക്കാര്‍ ജോലികളും പൂര്‍ത്തിയാകും. മാതാവിന്റെ ഭാഗത്ത് നിന്ന് നല്ല വാര്‍ത്തകള്‍ കേള്‍ക്കും. ബിസിനസ്സുമായി ബന്ധപ്പെട്ടുള്ള യാത്രകള്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ നല്‍കും. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് മേലുദ്യോഗസ്ഥരില്‍ നിന്ന് പിന്തുണ ലഭിക്കും. കരിയര്‍ പുരോഗതിക്ക് അനുകൂലമായ അവസരങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ ആരോഗ്യം ഇപ്പോള്‍ മെച്ചപ്പെടും, പഴയ രോഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.
പ്രതിവിധി: പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍, വെള്ളിയാഴ്ച ലക്ഷ്മി ദേവിക്ക് പായസം സമര്‍പ്പിച്ച് ശ്രീ ലക്ഷ്മി നാരായണ സൂക്തം പാരായണം ചെയ്യുക.
വൃശ്ചികം
ഒക്ടോബര്‍ 24 വൃശ്ചിക രാശിക്കാര്‍ക്ക് അനുകൂല ദിവസമാണ്. വൃശ്ചിക രാശിക്കാര്‍ക്ക് നല്ല ആരോഗ്യവും ഉത്സാഹവും കാണപ്പെടും. രുചികരവുമായ വിഭവങ്ങള്‍ കഴിക്കാനുള്ള അവസരം ലഭിക്കും. കുടുംബജീവിതത്തില്‍ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കും, പരസ്പര ഐക്യം നിലനില്ക്കും. വസ്തു ക്രയവിക്രയത്തില്‍ നല്ല ലാഭം ഉണ്ടാകും. കുട്ടികളുമായി നല്ല സമയം ആസ്വദിക്കും. നിങ്ങളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ കാണുകയും മാതാപിതാക്കളില്‍ നിന്ന് പിന്തുണ ലഭിക്കുകയും ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിക്കും. ദാമ്പത്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ ഇണയുമായി നല്ല സമയം ചെലവഴിക്കു. മാതാവിന്റെ ഭാഗത്ത് നിന്ന് നല്ല വാര്‍ത്തകള്‍ കേള്‍ക്കും.
ദോഷപരിഹാരം: സാമ്പത്തിക പുരോഗതിക്കായി, ലക്ഷ്മി ദേവിക്ക് അഞ്ച് ചുവന്ന പൂക്കളും അഞ്ച് കവടിയും മഞ്ഞളും സമര്‍പ്പിച്ച് യഥാവിധി പൂജിക്കുക. ഇതിനുശേഷം ചുവന്ന തുണിയില്‍ ഇത് കെട്ടി സുരക്ഷിതമായോ അലമാരയിലോ സൂക്ഷിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
