Latest Updates
-
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും!
നീതിദേവന്‍ ശനി വരും നേര്‍രേഖയില്‍; 4 രാശിക്ക് ശശ രാജയോഗം സമ്മാനിക്കും രാജയോഗ ജീവിതം
ജ്യോതിഷ പ്രകാരം, ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശിചക്രം മാറുന്നു. നവഗ്രഹങ്ങളില്‍ ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമാണ് ശനി. രണ്ടര വര്‍ഷം കൊണ്ടാണ് ശനി ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുന്നത്. 30 വര്‍ഷത്തിന് ശേഷം, ശനി ഇപ്പോള്‍ സ്വരാശിയായ കുംഭ രാശിയില്‍ വന്ന് വക്രഗതിയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ശനിയുടെ വിപരീത ചലനം ചില രാശിക്കാര്‍ക്ക് വളരെയധികം ബുദ്ധിമുട്ടുകള്‍ നല്‍കുന്നുണ്ട്. നവംബര്‍ 4 വരെ ശനി ഇത്തരത്തില്‍ പിന്നോക്കാവസ്ഥയിലായിരിക്കും, അതിനുശേഷം ശനി നേര്‍രേഖയില്‍ സഞ്ചരിക്കാന്‍ തുടങ്ങും.
ശനിയുടെ നേരിട്ടുള്ള സഞ്ചാരം പലര്‍ക്കും വലിയ ആശ്വാസം നല്‍കും. ശനിയുടെ നേരിട്ടുള്ള ചലനം ശശ രാജയോഗം സൃഷ്ടിക്കും. 4 രാശിക്കാര്‍ക്ക് ശനി വളരെ ശുഭകരമായ ഫലങ്ങള്‍ നല്‍കും. ഈ ആളുകള്‍ക്ക് വലിയ സാമ്പത്തിക നേട്ടങ്ങളും പുരോഗതിയും ജീവിതത്തില്‍ സുവര്‍ണ്ണ നേട്ടങ്ങളും സമ്മാനിക്കും. ശനി നേര്‍രേഖയില്‍ വരുന്നതോടെ രാജയോഗതുല്യ ജീവിതം നയിക്കുന്ന 4 രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ശനിയുടെ നേര്‍രേഖാചലനം ധാരാളം ഗുണങ്ങള്‍ നല്‍കും. ശശരാജയോഗം നിങ്ങളുടെ വിധി മാറ്റിമറിക്കും. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും. നിങ്ങളുടെ കരിയറില്‍ ശക്തമായ പുരോഗതി കൈവരിക്കും. നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് സുവര്‍ണ്ണാവസരങ്ങള്‍ ലഭിക്കും. നിങ്ങള്‍ക്ക് ഉയര്‍ന്ന സ്ഥാനവും വലിയ ശമ്പളവും കൈവരും. നിങ്ങള്‍ക്ക് ശക്തമായ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും, അതിനാല്‍ നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക അഭിവൃദ്ധി വളരും. ബിസിനസ് വിപുലീകരിക്കും. അവിവാഹിതര്‍ക്ക് ചില നല്ല വിവാഹാലോചനകള്‍ വരും.
ചിങ്ങം
ശനി നേര്രേയുടെ പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ രൂപപ്പെടുന്ന ശശ രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് വളരെയേറെ ഗുണം ചെയ്യും. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കും. പ്രത്യേകിച്ച് കുടുംബ ജീവിതത്തില്‍ സന്തോഷം ഉണ്ടാകും. വിവാഹിതരുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം ഉണ്ടാകും. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം ദൃഢമാകും. ഭൗതിക സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കും. സാമ്പത്തിക കാര്യത്തിലും ഏറെ ഗുണം ഉണ്ടാകും. ഏത് കാര്യത്തിലും വിജയം സാധ്യമാകും.

മകരം
നവംബര്‍ മാസത്തില്‍, ശനി നേരിട്ട് നിങ്ങളുടെ ജനന ചാര്‍ട്ടിലെ പണ ഭവനത്തിലേക്ക് സംക്രമിക്കും. ശനിയുടെ നേരിട്ടുള്ള ഈ സഞ്ചാരം മകരരാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് കാര്യമായ സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ജോലിക്കാര്‍ക്ക് തൊഴില്‍ ആനുകൂല്യങ്ങളും സ്ഥാനക്കയറ്റങ്ങളും കാണാന്‍ കഴിയും. ഒരു പ്രത്യേക പ്രോജക്റ്റില്‍ വിജയിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. നല്ല ഭാഗ്യത്തിന്റെ പിന്തുണയോടെ, നിങ്ങളുടെ എല്ലാ ശ്രമങ്ങളിലും നിങ്ങള്‍ നേട്ടങ്ങള്‍ ഉണ്ടാക്കുകയും വിജയം കൈവരിക്കുകയും ചെയ്യും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടേക്കാം.
കുംഭം
ശനിയുടെ നേരിട്ടുള്ള സഞ്ചാരം കുംഭം രാശിക്കാര്‍ക്ക് ശുഭകാലം സമ്മാനിക്കും. കുംഭ രാശിയുടെ അധിപനായ ശനി ഈ സമയത്ത് കുംഭം രാശിയിലാണ് സഞ്ചരിക്കുന്നത്. കുംഭം രാശിയിലെ ശനിയുടെ നേര്‍രേഖാ സഞ്ചാരം നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. ഉന്നത സ്ഥാനത്തിലുള്ള ചില ആളുകളുമായി ബന്ധം സ്ഥാപിക്കും. സാമ്പത്തിക നേട്ടം കൈവരും. ജോലി മേഖലയില്‍ നല്ല അവസരങ്ങള്‍ കണ്ടെത്താനാകും. പങ്കാളിത്ത പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്ക് വിജയം നേടാന്‍ കഴിയും.
ശശ രാജയോഗം
ജാതകത്തിലെ ഒരുതരം പഞ്ചമഹാപുരുഷ രാജയോഗമാണ് ശശ രാജയോഗം. ഒരു ജാതകത്തില്‍ ശശ രാജയോഗം രൂപപ്പെടുമ്പോള്‍, ആ വ്യക്തി ഉയര്‍ന്ന സ്ഥാനം കൈവരിക്കും. അവര്‍ വളരെ ധീരരും, ആകര്‍ഷകമായ രൂപഭംഗി ഉള്ളവരുമായിരിക്കും. അവര്‍ വിജയകരവും സമൃദ്ധവുമായ ജീവിതം നയിക്കുകയും ചെയ്യും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications