Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
നവരാത്രിക്ക് മുമ്പായി ഈ വസ്തുക്കള്‍ വീട്ടില്‍ നിന്ന് മാറ്റിക്കോളൂ, ഭാഗ്യം വന്നണയും, ഐശ്വര്യം വിരുന്നെത്തും
നവരാത്രി ആരംഭിക്കാന്‍ ഇനി നാളുകളേയുള്ളു. ഹിന്ദുമത വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഭക്തിസാന്ദ്രമായ ഒമ്പതുദിനങ്ങളാണ് നവരാത്രി കാലം. ഈ ഒമ്പതുദിനങ്ങളില് ദുര്‍ഗ്ഗാദേവിയുടെ ഒമ്പത് രൂപങ്ങളെയാണ് ആരാധിക്കുന്നത്.

ഒക്ടോബര്‍ മൂന്നിനാണ് നവരാത്രി ആരംഭം. അന്ന് അശ്വിനി മാസത്തിലെ ശുക്ലപക്ഷത്തിലെ പ്രതിപാദ ദിനമാണ്(ആദ്യ ദിനം). നവമിയോടെ നവരാത്രി അവസാനിക്കുന്നു. ഈ ദിവസങ്ങളിലത്രയും ഭക്തര്‍ വ്രതമനുഷ്ഠിക്കുകയും ദേവീപ്രീതിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
നവരാത്രി ആചരിക്കുന്നതിന് ചില നിയമങ്ങളും ക്രമങ്ങളും ഉണ്ട്. ഈ ഒമ്പതുദിവസങ്ങളിലും ദുര്‍ഗ്ഗാദേവിയുടെ സാന്നിധ്യം നമ്മുടെ വീടുകളിലും ഉണ്ടായിരിക്കുമെന്നാണ് വിശ്വാസം. അതുകൊണ്ട് ഒമ്പതുദിവസങ്ങളിലും വീട് വൃത്തിയോടെയും ചിട്ടയോടെയും വയ്ക്കുകയും അനാവശ്യമായ, ഐശ്വര്യക്കേട് ഉണ്ടാക്കുന്ന വസ്തുക്കള്‍ വീട്ടില്‍ നിന്ന് നീക്കം ചെയ്യുകയും വേണം.
അത്തരത്തില്‍ നവരാത്രി കാലത്ത് വീട്ടില്‍ നിന്ന് ഒഴിവാക്കേണ്ട വസ്തുക്കള്‍ എന്തെല്ലാമാണെന്ന് നോക്കാം.
പൊട്ടിയതോ ഉപയോഗയോഗ്യമല്ലാത്തതോ ആയ വസ്തുക്കള്‍
പൊട്ടിയതും കേടുവന്നതുമായ വസ്തുക്കള്‍ നവരാത്രി കാലത്ത് വീട്ടില്‍ വെക്കുന്നത് ഐശ്വര്യക്കേടാണ്. ഇത് ഭാഗ്യക്കേട് ഉണ്ടാക്കുമെന്നാണ് വിശ്വാസം. ഒന്നുകില്‍ ഇവ ശരിയാക്കി വെക്കുകയോ അല്ലെങ്കില്‍ ഉപേക്ഷിക്കുകയോ ചെയ്യണം. എങ്കിലേ വീട്ടിലേക്ക് പോസിറ്റീവ് എനര്‍ജി വന്നെത്തുകയുള്ളു.
നെഗറ്റീവ് ചിത്രങ്ങള്‍
നെഗറ്റീവ് അര്‍ത്ഥങ്ങളുള്ള, അക്രമമോ സങ്കടമോ സംഘര്‍ഷമോ സൂചിപ്പിക്കുന്ന ചിത്രങ്ങളും കലാപരമായ വസ്തുക്കളും നവരാത്രി കാലത്ത് വീട്ടില്‍ നിന്ന് മാറ്റണം. ഇവ വീട്ടില്‍ നെഗറ്റീവ് എനര്‍ജി കൊണ്ടുവരുമെന്നാണ് കരുതപ്പെടുന്നത്.
പഴയ വസ്ത്രങ്ങള്‍, ചെരുപ്പുകള്‍
വീട്ടില്‍ പഴയ വസ്തുക്കള്‍ കൂട്ടിയിടുന്നത് നെഗറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കും. അതുകൊണ്ട് ഉപയോഗിക്കാത്ത, പഴയ വസ്ത്രങ്ങളും ചെരുപ്പുകളും വീട്ടില്‍ നിന്നും ഒഴിവാക്കുക.
ഉണങ്ങിയ പുഷ്പങ്ങള്‍, പഴങ്ങള്‍
ഉണങ്ങിയ പുഷ്പങ്ങളും പഴങ്ങളും അശുഭകരമായി കരുതപ്പെടുന്നു. അവയും നെഗറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കുമെന്നാണ് വിശ്വാസം. അതുകൊണ്ട് അവയും വീട്ടില്‍ വെക്കാതിരിക്കുക.
മരണപ്പെട്ടവരുടെ ചിത്രങ്ങള്‍
മരണപ്പെട്ടരുടെ ചിത്രങ്ങള്‍ മനസ്സില്‍ സങ്കടവും സമ്മര്‍ദ്ദവും നല്കുന്നവയാണ്. അതുകൊണ്ട് നവരാത്രി കാലത്ത് അവ മറ്റെവിടേക്കെങ്കിലും മാറ്റാന്‍ നോക്കുക.
മൂര്‍ച്ഛയുള്ള വസ്തുക്കള്‍
കത്തി, കത്രിക, ബ്ലേഡ് പോലുള്ള വസ്തുക്കള്‍ നവരാത്രി കാലത്ത് വീട്ടില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമിക്കുക. ഇവ വീട്ടില്‍ ഭിന്നതയും നെഗറ്റിവിറ്റിയും കൊണ്ടുവരുമെന്നാണ് വിശ്വാസം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
