Latest Updates
-
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ്
ദുര്‍ഗ്ഗാദേവി ഭൂമിയിലെത്തുന്ന 9 നാള്; ആദിപരാശക്തിയുടെ 9 രൂപങ്ങളെ ആരാധിക്കുന്ന നവരാത്രി
ഹിന്ദുമതത്തില്‍ നവരാത്രി ഉത്സവം വളരെ പ്രാധാന്യമുള്ളതായി കണക്കാക്കുന്നു. എല്ലാ വര്‍ഷവും പിതൃ പക്ഷത്തിന് ശേഷമുള്ള അടുത്ത ദിവസമാണ് ശാരദിയ നവരാത്രി ആരംഭിക്കുന്നത്. 9 ദിവസം നീണ്ടുനില്‍ക്കുന്ന ശാരദിയ നവരാത്രി ആരംഭിക്കുന്നത് അശ്വിനി മാസത്തിലെ ശുക്ല പക്ഷത്തിലെ പ്രതിപാദ തിഥി മുതലാണ്. ഈ 9 ദിവസങ്ങളില്‍, ദുര്‍ഗാദേവിയുടെ 9 വ്യത്യസ്ത രൂപങ്ങളെ ആരാധിക്കുന്നു. ഹിന്ദുമതത്തില്‍ ശാരദിയ നവരാത്രി ഉത്സവം വലിയ ആഡംബരത്തോടെയും ആഹ്ളാദത്തോടെയും ആഘോഷിക്കപ്പെടുന്നു.
ഹിന്ദു കലണ്ടര്‍ അനുസരിച്ച് ഒരു വര്‍ഷത്തില്‍ നാല് തവണ നവരാത്രി ഉത്സവങ്ങള്‍ നടക്കുന്നു. അതില്‍ ശാരദിയ നവരാത്രിക്കും ചൈത്ര നവരാത്രിക്കും പ്രത്യേക പ്രാധാന്യമുണ്ട്. നവരാത്രി ദിനത്തില്‍ പ്രതിപാദ തിഥി മുതല്‍ നവമി തിഥി വരെയുള്ള ദിവസങ്ങളില്‍ ആചാരങ്ങളോടെ കലശം സ്ഥാപിച്ച് ദുര്‍ഗ്ഗാദേവിയെ ആരാധിക്കുന്നു. ഈ വര്‍ഷം ആനപ്പുറത്ത് കയറിയാണ് ദുര്‍ഗ്ഗാദേവി ഭൂമിയിലെത്തുന്നത്. ഈ വര്‍ഷത്തെ ശാരദിയ നവരാത്രിയുടെ ശുഭമുഹൂര്‍ത്തവും ആരാധനാരീതിയും അറിയാന്‍ ലേഖനം വായിക്കൂ.

ശാരദിയ നവരാത്രി 2023
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ഈ വര്‍ഷം അശ്വിന് മാസത്തിലെ ശുക്ല പക്ഷത്തിന്റെ പ്രതിപദ തീയതി ഒക്ടോബര്‍ 14 ന് രാത്രി 11:24 മുതല്‍ ആരംഭിക്കും, അത് ഒക്ടോബര്‍ 16 ന് പുലര്‍ച്ചെ 01:13 വരെ തുടരും. ഈ രീതിയില്‍, ഉദയ തിഥിയുടെ അടിസ്ഥാനത്തില്‍, ശാരദിയ നവരാത്രി 2023 ഒക്ടോബര്‍ 15 മുതല്‍ ആരംഭിക്കും. ഒക്ടോബര്‍ 23-ന് സമാപിക്കും, 24-ന് ദശമി തിഥിയില്‍ വിജയദശമി ആഘോഷിക്കും.
കലശ സ്ഥാപനത്തിന് അനുകൂല സമയം
നവരാത്രിയുടെ ആദ്യ ദിവസം ശുഭമുഹൂര്‍ത്തം കണക്കിലെടുത്ത് കലശം സ്ഥാപിക്കുകയും തുടര്‍ന്ന് 9 ദിവസം തുടര്‍ച്ചയായി ദേവീ ആരാധനയോടെ ഉത്സവം ആഘോഷിക്കുകയും ചെയ്യുന്നു. ഈ വര്‍ഷം, ശാരദിയ നവരാത്രി ഒക്ടോബര്‍ 15 ന് ആരംഭിക്കാന്‍ പോകുന്നു, ഈ ദിവസം കലശം സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം രാവിലെ 11:44 മുതല്‍ 12:30 വരെയാണ്.
ദുര്‍ഗ്ഗാദേവി ആനപ്പുറത്തെത്തും
ഈ വര്‍ഷത്തെ ശാരദിയ നവരാത്രി ഉത്സവം ഒക്ടോബര്‍ 15 ഞായറാഴ്ച മുതലാണ് ആരംഭിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ആനപ്പുറത്ത് കയറി സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് ദുര്‍ഗ്ഗാദേവി വരും. നവരാത്രി ദിനങ്ങളില്‍ ദുര്‍ഗ്ഗാ മാതാവ് ഭൂമിയില്‍ വസിക്കുമെന്ന് വേദങ്ങളില്‍ പറയുന്നുണ്ട്. ദുര്‍ഗ്ഗാ മാതാവ് സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് വരുന്നത് ഏതെങ്കിലും വാഹനത്തിലോ മറ്റോ ആണ്.

നവരാത്രിയിലെ പ്രതിപാദ തിഥി വരുന്ന വാര പ്രകാരം, മാവിന്റെ യാത്ര അതിനനുസരിച്ച് തീരുമാനിക്കപ്പെടുന്നു. നവരാത്രിയുടെ പ്രതിപാദ തിഥി ഞായറാഴ്ച വരുന്നതിനാല്‍ അമ്മ ആനപ്പുറത്ത് എഴുന്നള്ളും. ആനയെ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും അറിവിന്റെയും പ്രതീകമായി കണക്കാക്കുന്നു.
ഒക്ടോബര്‍ 15- നവരാത്രിയുടെ ആദ്യ ദിവസം - ശൈലപുത്രി ആരാധന
ഒക്ടോബര്‍ 16- ബ്രഹ്മചാരിണി ആരാധന
ഒക്ടോബര്‍ 17- ചന്ദ്രഘണ്ഡ ആരാധന
ഒക്ടോബര്‍ 18- കൂശ്മാണ്ഡ ആരാധന
ഒക്ടോബര്‍ 19- സ്കന്ദമാത ആരാധന
ഒക്ടോബര്‍ 20- കാത്യായനി ആരാധന
ഒക്ടോബര്‍ 21- കാലരാത്രി ആരാധന
ഒക്ടോബര്‍ 22- സിദ്ധിദാത്രി ആരാധന
ഒക്ടോബര്‍ 23- മഹാഗൗരി ആരാധന, മഹാനവമി ദിനം
ഒക്ടോബര്‍ 24- ദശമി തീയതി, വിജയദശമി ഉത്സവം
നവരാത്രി വ്രതം
നവരാത്രിയുടെ ആദ്യദിനം മുതല്‍ നവരാത്രി വ്രതം ആരംഭിക്കുന്നു. വ്രതം ആരംഭിക്കുന്നതിനു ചില ചിട്ടവട്ടങ്ങളുണ്ട്. മുതിര്‍ന്നവര്‍ നാലാംയാമത്തില്‍ ഉണര്‍ന്ന് പ്രഭാത കൃത്യങ്ങള്‍ക്കുശേഷം ഏഴുതിരിയിട്ട വിളക്കുകൊളുത്തി നാമം ജപിക്കണം. ഈ സമയം ലളിതാസഹസ്രനാമം ചൊല്ലുന്നതും ശുഭകരമാണ്. വ്രതം എടുക്കുന്നവര്‍ക്ക് ഭക്ഷണത്തില്‍ മാത്രമല്ല വാക്കിലും ശ്രദ്ധയുണ്ടാവണം. അരിഭക്ഷണം ഒരുനേരം മാത്രം കഴിക്കുക.
ഒരുനേരം ഫലമൂലാദികളായിരിക്കണം ഭക്ഷണമാക്കേണ്ടത്. മുട്ട, മത്സ്യം, മാംസം എന്നിവ ഈ സമയത്ത് കഴിക്കാന്‍ പാടില്ല. വിദ്യാരംഭം കുറിക്കുന്ന കുട്ടികളും വിദ്യ അഭ്യസിക്കുന്നവരും നവരാത്രിയില്‍ വ്രതമെടുക്കുന്നത് നല്ലതാണ്. നവരാത്രിയുടെ 9 നാളിലും ക്ഷേത്രദര്‍ശനം നടത്തുന്നതും നല്ലതാണ്.



Click it and Unblock the Notifications