Latest Updates
-
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും
നവരാത്രിയില്‍ ദുര്‍ഗാദേവിയുടെ പ്രത്യേക കൃപ; 12 രാശിക്കും ഫലങ്ങള്‍ ഇപ്രകാരം
ഈ വര്‍ഷത്തെ ശാരദിയ നവരാത്രി സെപ്റ്റംബര്‍ 26 മുതല്‍ ആരംഭിക്കും. ഒക്ടോബര്‍ 5 വരെ ആഘോഷങ്ങളും ആചാരങ്ങളും നടക്കും. ജ്യോതിഷ പ്രകാരം, സെപ്റ്റംബര്‍ 26ന് രാവിലെ 6.20 മുതല്‍ 10.19 വരെ കലശം സ്ഥാപിക്കാം. കലശം സ്ഥാപിക്കുന്നതിനുള്ള ഏറ്റവും നല്ല സമയമാണിത്. നവരാത്രി കാലത്ത് ദുര്‍ഗ്ഗയുടെ ഒമ്പത് രൂപങ്ങളെയാണ് ആരാധിക്കുന്നത്. ഓരോ ദിവസത്തെയും ആരാധനയുടെ വിവിധ പ്രാധാന്യങ്ങള്‍ പുരാണ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ദുര്‍ഗ്ഗാ ദേവിയെ പൂജിക്കുകയും വ്രതം നോല്‍ക്കുകയും ചെയ്താല്‍ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ലാതാകുമെന്നാണ് വിശ്വാസം.
ജ്യോതിഷ പ്രകാരം ഇത്തവണ ദുര്‍ഗാദേവി ആനപ്പുറത്താണ് വരുന്നത്. അത്തരമൊരു സാഹചര്യത്തില്‍, ജ്യോതിഷപ്രകാരം നിരവധി ശുഭകരമായ യാദൃശ്ചികതകള്‍ സംഭവിക്കുന്നു. ഇത് പല രാശിചിഹ്നങ്ങളിലും നല്ല സ്വാധീനം ചെലുത്തും. നവരാത്രി പല രാശിചിഹ്നങ്ങളിലുമുള്ള ആളുകള്‍ക്കും വളരെ ഗുണം ചെയ്യും. മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും നവരാത്രി സമയത്ത് കൈവരുന്ന ഫലങ്ങള്‍ എന്തൊക്കെയെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ഈ കാലഘട്ടം സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. നിങ്ങള്‍ ശ്രദ്ധയോടെ ജോലികള്‍ ചെയ്യേണ്ടതുണ്ട്. വിദേശ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സമയം നല്ലതാണ്. ഇത് ഭാവിയില്‍ നല്ല നേട്ടങ്ങളും കൊണ്ടുവരും. ഈ സമയം നിങ്ങളുടെ ചെലവുകള്‍ ശ്രദ്ധിക്കുക, അല്ലാത്തപക്ഷം സാമ്പത്തിക സ്ഥിതി വഷളായേക്കാം. ദേവിയുടെ കൃപയാല്‍, ആത്മീയതയിലേക്കുള്ള നിങ്ങളുടെ ചായ്വ് വളരുകയും നിങ്ങളുടെ സാമൂഹിക ബന്ധങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യും.

ഇടവം
ദുര്‍ഗ്ഗാ ദേവിയുടെ അനുഗ്രഹം ഇടവ രാശിക്കാരുടെ മേല്‍ നിലനില്ക്കും. ദുര്‍ഗാ ദേവിയുടെ അനുഗ്രഹത്താല്‍, നിങ്ങളുടെ കരിയറില്‍ നേട്ടമുണ്ടക്കാനാകും. കൂടാതെ, നിങ്ങളുടെ എല്ലാ ജോലികളും പോസിറ്റീവ് മനോഭാവത്തോടെയും ക്ഷമയോടെയും പൂര്‍ത്തിയാക്കും. കച്ചവടം ചെയ്യുന്നവര്‍ക്കും ദേവിയുടെ അനുഗ്രഹം ഉണ്ടാകും. വരുമാനത്തില്‍ നല്ല വര്‍ദ്ധനവ് ഉണ്ടാകും. ജോലിക്കായി ശ്രമിക്കുന്ന യുവാക്കള്‍ക്ക് പ്രതീക്ഷിച്ച ഫലങ്ങള്‍ നേടാന്‍ കഴിയും.

മിഥുനം
മിഥുന രാശിക്കാര്‍ക്ക് ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹം നിലനില്ക്കും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കും. നിങ്ങളുടെ കഠിനാധ്വാനങ്ങള്‍ ഈ സമയം ഫലം കാണും. ജോലിയും ബിസിനസ്സും ചെയ്യുന്ന ആളുകള്‍ അവരുടെ ലക്ഷ്യങ്ങള്‍ നിറവേറ്റാനാകും. കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കും. ഈ സമയം നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കേണ്ടതായുണ്ട്.

കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹം ലഭിക്കും. ദീര്‍ഘകാലമായി നടന്നു കൊണ്ടിരുന്ന ജോലികള്‍ പൂര്‍ത്തിയാകും. നിങ്ങളുടെ അമ്മായിയമ്മമാരുമായുള്ള നിങ്ങളുടെ ബന്ധം സൗഹാര്‍ദ്ദപരമായിരിക്കും. നിങ്ങള്‍ ജോലി മാറാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ദേവിയുടെ അനുഗ്രഹത്താല്‍ നിങ്ങളുടെ ആഗ്രഹം സഫലമാകും. ഈ സമയം നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും ആരോഗ്യം പൂര്‍ണ്ണമായി ശ്രദ്ധിക്കേണ്ടതുണ്ട്. ചുറ്റുമുള്ള സമ്മര്‍ദ്ദവും നെഗറ്റീവ് സ്വാധീനവും നിങ്ങളുടെ ജോലിയെ പ്രതികൂലമായി ബാധിച്ചേക്കാം.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ കാലയളവ് മിതമായ ഫലങ്ങള്‍ നല്‍കും. ജോലിയ്ക്കൊപ്പം കുടുംബത്തെയും പൂര്‍ണ്ണമായി പരിപാലിക്കുക. ദുര്‍ഗ്ഗാ ദേവിയുടെ കൃപയാല്‍, നിങ്ങളുടെ പ്രവര്‍ത്തികള്‍ തടസമില്ലാതെ പൂര്‍ത്തിയാകും, അതുവഴി നിങ്ങള്‍ക്ക് പ്രശസ്തിയും ലഭിക്കും. പ്രണയ പങ്കാളികളിലും ദുര്‍ഗാദേവിയുടെ കൃപ നിലനില്ക്കും, അതിനാല്‍ നിങ്ങളുടെ ബന്ധം മധുരവും ശക്തവുമായി നിലനില്ക്കും. ഈ സമയം സഹോദരങ്ങളുടെ പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും.

കന്നി
ഈ സമയം ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹം കന്നിരാശിക്കാര്ക്കു മേല്‍ നിലനില്ക്കും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും നല്ല സമയം ചെലവഴിക്കും. അവരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. വ്യക്തിപരവും തൊഴില്‍പരവുമായ തലത്തില്‍ കൂടുതല്‍ പരിശ്രമവും പോസിറ്റീവ് മനോഭാവവും ആവശ്യമാണ്. അവിവാഹിതര്‍ക്കും കുട്ടികളില്ലാത്ത ദമ്പതികള്‍ക്കും നല്ല വാര്‍ത്തകള്‍ ലഭിക്കും. എന്നിരുന്നാലും, ഈ രാശിക്കാര്‍ സാമ്പത്തിക തീരുമാനങ്ങളില്‍ തിരക്കുകൂട്ടരുത്.

തുലാം
തുലാം രാശിക്കാര്‍ക്ക് ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹത്താല്‍ ഈ സമയം ആഗ്രഹിക്കുന്ന ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ സാമൂഹിക വലയം വര്‍ദ്ധിക്കുകയും നിങ്ങള്‍ ആത്മീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്യും. ദുര്‍ഗ്ഗാ ദേവിയുടെ കൃപയാല്‍, നിങ്ങളുടെ പ്രണയ ജീവിതം പോസിറ്റീവും സന്തോഷകരവുമാകും. എന്നിരുന്നാലും, എതിരാളികളെ വിലകുറച്ച് കാണരുത്. വീട്ടുകാരുമായുള്ള ബന്ധത്തില്‍ അല്പം ജാഗ്രത വേണം. ജോലി ചെയ്യുന്ന ആളുകള്‍ക്ക് അവരുടെ സഹപ്രവര്‍ത്തകരുമായി നല്ല ബന്ധമുണ്ടാകും.

വൃശ്ചികം
ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹത്താല്‍ വൃശ്ചിക രാശിക്കാരുടെ വീട്ടില്‍ ചില മംഗളകരമായ പരിപാടികള്‍ സംഘടിപ്പിക്കാനാകും. ദേവിയുടെ അനുഗ്രഹത്താല്‍ നിങ്ങളുടെ പഴയ നിക്ഷേപങ്ങളില്‍ നിന്ന് നല്ല പ്രതിഫലം പ്രതീക്ഷിക്കാം. എന്നിരുന്നാലും, ജോലിസ്ഥലത്ത് ചില സങ്കീര്‍ണതകള്‍ ഉണ്ടാകാം. ഏതെങ്കിലും തരത്തിലുള്ള വസ്തുവകകളില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. വരുമാനത്തില്‍ വര്‍ദ്ധനവിന് സാധ്യതയുണ്ട്. ദുര്‍ഗാ ദേവിയുടെ അനുഗ്രഹത്താല്‍ നിങ്ങളുടെ കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുകയും അവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുകയും ചെയ്യും.

ധനു
ഈ സമയം ധനു രാശിക്കാര്‍ക്ക് ഉണ്ടായിരുന്ന ആകുലതകള്‍ ദേവിയുടെ അനുഗ്രഹത്താല്‍ മറികടക്കും, ശുഭാപ്തി വിശ്വാസത്തോടെ കാര്യങ്ങള്‍ സുഗമമായി നടക്കും. അവിവാഹിതരായവര്‍ക്ക് ഈ കാലയളവില്‍ ഒരു പ്രത്യേക വ്യക്തിയുമായി കൂടിക്കാഴ്ച നടത്താനാകും. നിങ്ങളുടെ സാമൂഹ്യ ബന്ധങ്ങള്‍ വര്‍ദ്ധിക്കുകയും ആളുകള്‍ക്കിടയില്‍ നിങ്ങളുടെ ഇമേജ് മെച്ചപ്പെടുകയും ചെയ്യും. ദുര്‍ഗ്ഗാദേവിയുടെ കൃപയാല്‍ ഈ സമയം വീട്ടില്‍ നടക്കുന്ന സമ്മര്‍ദ്ദകരമായ സാഹചര്യങ്ങളെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയും. ബിസിനസ്സില്‍ നിങ്ങള്‍ക്ക് സാമ്പത്തികം പ്രതീക്ഷിക്കാം.

മകരം
മകരം രാശിക്കാരുടെ ജീവിതത്തില്‍ ദേവിയുടെ അനുഗ്രഹത്താല്‍ ഈ സമയം പല പുരോഗതികളും കാണപ്പെടും. നിങ്ങളുടെ പോസിറ്റീവ് ചിന്തകള്‍ കൊണ്ട് നിങ്ങള്‍ എല്ലാ പ്രശ്നങ്ങളെയും തരണം ചെയ്യും. കുടുംബാംഗങ്ങളുമായും പ്രിയപ്പെട്ടവരുമായും നല്ല ബന്ധത്തിലായിരിക്കും. ദേവിയുടെ അനുഗ്രഹത്താല്‍ നിങ്ങളുടെ മനസ്സില്‍ സന്തോഷവും ഉന്മേഷവും ഉണ്ടാകും. സര്‍ഗ്ഗാത്മക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്ന മകരം രാശിക്കാര്‍ക്ക് ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹം ലഭിക്കും. സുഹൃത്തുക്കളുമായുള്ള ബന്ധം നല്ലതായിരിക്കും.

കുംഭം
ഈ സമയം ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹത്താല്‍ കുംഭം രാശിക്കാര്‍ക്ക് കരിയറില്‍ നേട്ടങ്ങള്‍ ലഭിക്കും. കുടുംബാംഗങ്ങളുമായുള്ള ബന്ധം മികച്ചതായിരിക്കും. എല്ലാ ജോലികളിലും അവുരുടെ പിന്തുണ ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ അവസാനിക്കും. ചില മംഗളകരമായ പരിപാടികളും വീട്ടില്‍ സംഘടിപ്പിക്കാനാകും. നിങ്ങള്‍ക്ക് ശാരീരികമായും മാനസികമായും ആരോഗ്യം അനുഭവപ്പെടും. സുഹൃത്തുക്കളും നിങ്ങള്‍ക്ക് സഹായങ്ങളുമായെത്തും. നിക്ഷേപങ്ങള്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും.

മീനം
മീനം രാശിക്കാര്‍ക്ക് സമൂഹത്തിലും ജോലി മേഖലയിലും ആദരവ് ലഭിക്കും. നിങ്ങള്‍ക്ക് പോസിറ്റീവ് അനുഭവപ്പെടും, പുതിയ ജോലികള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ദുര്‍ഗാ ദേവിയെ ആരാധിച്ച് ചെയ്താല്‍ നിങ്ങള്‍ വിജയിക്കും. നിങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ അവസരം ലഭിക്കും. പിതാവുമായി ചില തെറ്റിദ്ധാരണകള്‍ക്ക് സാധ്യതയുണ്ട്.



Click it and Unblock the Notifications