Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ലക്ഷ്മീദേവി അനുഗ്രഹം ചൊരിയുന്ന ശരത് പൂര്‍ണിമ; ആരാധന ഈവിധം
പൗര്‍ണ്ണമി നാളുകളുല് വച്ച് അശ്വിനി മാസത്തിലെ ശരത് പൂര്‍ണിമയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ശാരദിയ നവരാത്രി അവസാനിച്ചതിന് ശേഷം, അശ്വിനി മാസത്തിലെ ശുക്ലപക്ഷത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് ശരദ് പൂര്‍ണിമ ആഘോഷിക്കുന്നത്. ഈ വര്‍ഷത്തെ ശരത് പൂര്‍ണിമ ഒക്ടോബര്‍ 09 ഞായറാഴ്ചയാണ്. ശരത് പൂര്‍ണിമ നാളില്‍ ലക്ഷ്മീദേവിയുടെ പ്രത്യേക അനുഗ്രഹം ലഭിക്കുന്നുവെന്ന് പറയപ്പെടുന്നു. ഈ രാത്രി സന്തോഷത്തിന്റെയും സമൃദ്ധിയുടെയും രാത്രിയായി കണക്കാക്കപ്പെടുന്നു.
ശരത് പൂര്‍ണിമ നാളില്‍ ലക്ഷ്മി ദേവി ഭൂമിയില്‍ വന്ന് ഭക്തരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നുവെന്ന് വിശ്വസിക്കുന്നു. ശരത് പൂര്‍ണിമയില്‍ ലക്ഷ്മി ദേവിക്കായി പ്രത്യേക ആരാധനകളും നടത്തുന്നു. രാത്രി മുഴുവന്‍ ഉണര്‍ന്നിരുന്ന് ഭക്തര്‍ ലക്ഷ്മി ദേവിയെ ആരാധിക്കുമ്പോള്‍, ലക്ഷ്മി ദേവി അവര്‍ക്ക് സന്തോഷവും ഐശ്വര്യവും ആഡംബരവും നല്‍കുകയും ചെയ്യുമെന്നാണ് വിശ്വാസം. ശരത് പൂര്‍ണിമ ആരാധനാ രീതികളും പ്രാധാന്യവും എന്തെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ശരത് പൂര്‍ണിമ ശുഭ സമയം
അശ്വിനി മാസത്തിലെ ശുക്ലപക്ഷത്തിലെ പൗര്‍ണ്ണമി തീയതി ഒക്ടോബര്‍ 6ന് പുലര്‍ച്ചെ 03:41 മുതല്‍ ആരംഭിക്കും. ഇത് അടുത്ത ദിവസം ഒക്ടോബര്‍ 7 തിങ്കളാഴ്ച പുലര്‍ച്ചെ 02:25ന് അവസാനിക്കും. ഒക്ടോബര്‍ 6ന് വൈകുന്നേരം 05:58 മുതല്‍ ചന്ദ്രോദയം ഉണ്ടാകും. അത്തരമൊരു സാഹചര്യത്തില്‍ ഒക്ടോബര്‍ 7 ഞായറാഴ്ച ശരദ് പൂര്‍ണിമ ആഘോഷിക്കും.
ശരത് പൂര്‍ണിമ നാളില്‍ ഈ പ്രതിവിധി
ശരത് പൂര്‍ണിമ ദിനത്തില്‍, സന്തോഷത്തിന്റെയും സമ്പത്തിന്റെയും ദേവതയായ ലക്ഷ്മീദേവി മൂങ്ങയുടെ പുറത്ത് സവാരി ചെയ്തുകൊണ്ട് ഭൂമിയില്‍ സഞ്ചരിക്കുന്നു. ഈ ദിവസമാണ് ലക്ഷ്മീദേവി ജനിച്ചതെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ലക്ഷ്മീദേവിയെ പ്രീതിപ്പെടുത്താന്‍ ഏറ്റവും നല്ല മുഹൂര്‍ത്തമായും ഈ ദിവസം കണക്കാക്കപ്പെടുന്നു. നിങ്ങള്‍ക്ക് സന്തോഷവും ഐശ്വര്യവും വര്‍ദ്ധിക്കണമെങ്കില്‍ ശരത് പൂര്‍ണിമ നാളില്‍ ചില കാര്യങ്ങള്‍ ചെയ്യുക.
വെറ്റില അര്‍പ്പിക്കുക
ഈ ദിവസം ലക്ഷ്മി ദേവിക്ക് വെറ്റില അര്‍പ്പിക്കുകയും വിധിമപ്രകാരം ആരാധിക്കുകയും ചെയ്യുക. അതിനുശേഷം ലക്ഷ്മീദേവിയുടെ പാദങ്ങളില്‍ കുങ്കുമം സമര്‍പ്പിക്കുക. ഇതിനുശേഷം, പിറ്റേന്ന് രാവിലെ ചുവപ്പോ മഞ്ഞയോ തുണിയില്‍ ഇതെടുത്ത് നിലവറയില്‍ സൂക്ഷിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ സാമ്പത്തിക പ്രശ്നം നീങ്ങി ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിങ്ങളില്‍ നിലനില്ക്കും.
നിലാവില് പായസം വയ്ക്കുക
ശരത് പൂര്‍ണിമയില്‍ രാത്രി മുഴുവന്‍ നിലാവുള്ള മുറ്റത്ത് പായസം സൂക്ഷിക്കുന്നു. രാത്രി മുഴുവന്‍ ചന്ദ്രന്റെ വെളിച്ചത്തില്‍ ശരത് പൂര്‍ണിമയില്‍ പായസം സൂക്ഷിക്കുന്നത് ഔഷധ ഗുണങ്ങള്‍ നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. അടുത്ത ദിവസം, അതിരാവിലെ ഈ പായസം കഴിച്ചാല്‍ നിങ്ങള്‍ക്ക് മികച്ച ആരോഗ്യം കൈവരിക്കാനാകും.
ചന്ദ്രനെ നോക്കുക
ശരത് പൂര്‍ണിമയില്‍ രാത്രി മുഴുവന്‍ ഉണര്‍ന്നിരുന്ന് ഭക്തര്‍ ലക്ഷ്മി ദേവിയെ ആരാധിക്കണം. ഈ രാത്രിയില്‍ നിങ്ങള്‍ കുറച്ച് മണിക്കൂറുകളെങ്കിലും ചന്ദ്രന്റെ നിലാവില് ഇരിക്കണം. ഈ ദിവസത്തെ അന്തരീക്ഷം ആസ്ത്മ രോഗികള്‍ക്ക് പ്രത്യേകിച്ച് പ്രയോജനകരമാണെന്ന് കണക്കാക്കപ്പെടുന്നു. ശരത് പൂര്‍ണിമ രാത്രിയില്‍, സൂചിയുടെ തുളയിലൂടെ ചന്ദ്രനെ നോക്കിക്കാണുന്നത് കണ്ണിന്റെ ശക്തി വര്‍ധിപ്പിക്കുമെന്ന് പറയപ്പെടുന്നു. ശരത് പൂര്‍ണിമ ദിവസം ചന്ദ്രന്റെ പ്രകാശം അതിന്റെ ഉച്ചസ്ഥായിയില്‍ ആയിരിക്കുമ്പോള്‍ രാത്രി 10 മുതല്‍ 12 വരെ ചന്ദ്രനെ കാണണം.

ജീവിതത്തിലെ തടസ്സങ്ങള്‍ നീക്കാന്‍
ശരത് പൂര്‍ണ്ണിമ രാത്രിയില്‍ ചന്ദ്രന്റെ പ്രകാശത്തില്‍ ഗംഗാജലം വയ്ക്കുക, ആ ഗംഗാജലം കൊണ്ട് ശിവനെ അഭിഷേകം ചെയ്യുക. ഇത് നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളില്‍ നിന്നും മോചനം നല്കുന്നു.
പശുവിന് നെയ്യ്
ശരത് പൂര്‍ണിമ ദിവസം രാത്രിയില്‍ ചന്ദ്രന്റെ വെളിച്ചത്തില്‍ കുറച്ച് നേരം പശുവിന്റെ നെയ്യ് സൂക്ഷിക്കുക. എന്നിട്ട് അതെടുത്ത് ഭദ്രമായി സൂക്ഷിച്ച് ദീപാവലിക്ക് ഈ നെയ്യ് വിളക്ക് കത്തിക്കുക. ഇതോടെ, ലക്ഷ്മിയുടെ അനുഗ്രഹം ലഭിക്കുകയും വീട്ടില്‍ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാവുകയും ചെയ്യുന്നു.
രോഗം മാറാന്‍
നിങ്ങള്‍ക്ക് എന്തെങ്കിലും അസുഖമുണ്ടെങ്കില്‍ അല്ലെങ്കില്‍ നിങ്ങളുടെ വീട്ടിലുള്ളവര്‍ക്ക് രോഗങ്ങള്‍ വിട്ടുമാറുന്നില്ലെങ്കില്‍ വെള്ള തുണിയില്‍ അല്പം അരി സൂക്ഷിക്കുക. കുറച്ചു നേരം ചന്ദ്രന്റെ പ്രകാശത്തില്‍ ഈ അരി സൂക്ഷിച്ച ശേഷം പിറ്റേന്ന് രാവിലെ ക്ഷേത്രത്തില്‍ ദാനം ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യം മെച്ചപ്പെടും.



Click it and Unblock the Notifications
