Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ചന്ദ്രദോഷ പരിഹാരത്തിന് ചെയ്യാം ശരത് പൂര്‍ണ്ണിമയില്‍ ഈ പ്രതിവിധി
ജ്യോതിഷപ്രകാരം മനസ്സിന്റെ കാരകമായാണ് ചന്ദ്രനെ കണക്കാക്കുന്നത്. ജാതകത്തില്‍ ചന്ദ്രന് അശുഭമായാല്‍ ഒരു വ്യക്തിക്ക് മാനസിക പ്രശ്നങ്ങള്‍, ഉറക്കക്കുറവ്, തീരുമാനങ്ങളെടുക്കുന്നതില്‍ ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്ന് പറയപ്പെടുന്നു. അത്തരമൊരു വ്യക്തി മാനസികമായി അസ്വസ്ഥനാകുകയും എളുപ്പത്തില്‍ സമ്മര്‍ദ്ദത്തിന് ഇരയാകുകയും ചെയ്യുന്നു. നിങ്ങളുടെ ജാതകത്തില്‍ ചന്ദ്രഗ്രഹങ്ങള്‍ അശുഭകരമോ പ്രതികൂല സ്ഥാനത്തോ ആണെങ്കില്‍, ഈ ശരത് പൂര്‍ണിമയില്‍ നിങ്ങള്‍ക്ക് ചില പ്രതിവിധികള്‍ ചെയ്യാവുന്നതാണ്.
ശരത് പൂര്‍ണിമ ദിവസത്തെ രാത്രിയില്‍ ചന്ദ്രന് ഭൂമിയോട് വളരെ അടുത്താണെന്നും ചന്ദ്രന്റെ 16 ഘട്ടങ്ങളുടെ പ്രഭാവലയം ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും ബാധിക്കുമെന്നും പറയപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഈ ദിവസം ചില നടപടികള്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ചന്ദ്രഗ്രഹത്തിന്റെ ദോഷഫലങ്ങള്‍ കുറയ്ക്കാന്‍ കഴിയും. ഈ വര്‍ഷം ശരത് പൂര്‍ണിമ വരുന്നത് ഒക്ടോബര്‍ 9 ഞായറാഴ്ചയാണ്. ശരത് പൂര്‍ണിമ ദിവസത്തില്‍ ചാന്ദ്രദോഷത്തിന് പരിഹാരമായി ചെയ്യേണ്ട ചില പ്രതിവിധികള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ചന്ദ്രന്റെ സ്ഥാനം ദോഷമായാല്‍ ഈ രോഗങ്ങള്‍
ജ്യോതിഷ പ്രകാരം ജാതകത്തില്‍ ചന്ദ്രന് അശുഭസ്ഥലത്താണെങ്കില് ഒരു വ്യക്തിക്ക് ശരീരത്തില്‍ നിരവധി പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. മൂത്രാശയ രോഗങ്ങള്‍, പ്രമേഹം, വയറിളക്കം, ഉറക്കമില്ലായ്മ, സംസാരത്തിലെ കോപം, മോശം മാനസികാവസ്ഥ, പെട്ടെന്നുള്ള ദേഷ്യം, നേത്രരോഗങ്ങള്‍, ഭ്രാന്ത്, മഞ്ഞപ്പിത്തം, മാനസിക വേദന, മാനസിക ക്ഷീണം, ആസ്ത്മ, ശ്വാസകോശ രോഗങ്ങള്‍ എന്നിവ ഒരു വ്യക്തിക്ക് ഉണ്ടാകാം.

ചന്ദ്രനെ ശക്തിപ്പെടുത്താന്‍
ജ്യോതിഷ പ്രകാരം ജാതകത്തില്‍ ചന്ദ്രന് ബലഹീനനോ വൃശ്ചിക രാശിയിലോ, രാഹു കേതുവിന്റെ സ്വാധീനത്തിലോ ആണെങ്കില്‍, ഒരു വ്യക്തിക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. ഈ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന് ശരത് പൂര്‍ണിമ രാത്രിയില്‍ പൂര്‍ണ്ണ ഭക്തിയോടും വിശ്വാസത്തോടും കൂടി പാല്, അരി, നെയ്യ്, പഞ്ചസാര, ഡ്രൈ ഫ്രൂട്സ് എന്നിവ ചേര്‍ത്ത് പായസം തയ്യാറാക്കുക. അതിനു ശേഷം വെള്ളിയോ പിച്ചളയോ ചില്ലുപാത്രമോ എടുത്ത് കുങ്കുമപ്പൂ പൊടിച്ച് ഇതിലിടുക.

പായസം
ഈ പായസം നിലാവുള്ള ആകാശത്തിന് കീഴില്‍ വയ്ക്കുക. രണ്ടാം ദിവസം ഈ പായസം പ്രസാദമായി കഴിക്കുക. ഇത് ജാതകത്തിലെ ചന്ദ്രനെ ശക്തിപ്പെടുത്തുന്നു. നിങ്ങള്‍ക്ക് മാനസിക ക്ലേശമോ വിഷാദമോ ഉണ്ടെങ്കില്‍, ശരത് പൂര്‍ണിമ രാത്രിയില്‍ നിങ്ങള്‍ ചന്ദ്രനെ നോക്കണം. ജ്യോതിഷ പ്രകാരം, ഈ പ്രതിവിധി നിങ്ങളുടെ ജാതകത്തിലെ ചന്ദ്രനെ ശക്തനാക്കുന്നു.

നിലാവ് കൊള്ളുക
കര്‍ക്കടക ലഗ്നത്തിലും വൃശ്ചിക രാശിയിലും ജനിച്ചവര്‍ ഈ ദിവസം രാത്രിയില്‍ ചന്ദ്രനില്‍ നിന്ന് പുറപ്പെടുന്ന നിലാവ് രണ്ട് മണിക്കൂര്‍ നേരം കൊള്ളണം. ഇത് അവര്‍ക്ക് വളരെയധികം ഗുണം ചെയ്യുകയും ജാതകത്തിലെ ചന്ദ്രന് ശക്തി പ്രാപിക്കുകയും ചെയ്യും.

തുളസി പൂജ
ശരത് പൂര്‍ണിമയില്‍ കുളിച്ച ശേഷം തുളസി പൂജ ചെയ്ത് വൈകുന്നേരം വിളക്ക് തെളിയിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ സന്തോഷവും ഐശ്വര്യവും വര്‍ദ്ധിക്കും. ബിസിനസ്സില്‍ സുസ്ഥിരമായ വളര്‍ച്ചയും ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശരത് പൂര്‍ണിമ ദിനത്തില്‍ ഹനുമാന് സ്വാമിയുടെ മുന്നില്‍ നാലു തിരിയിട്ട വിളക്ക് കത്തിക്കുക.



Click it and Unblock the Notifications
