For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചന്ദ്രന്‍ അമൃത് വര്‍ഷിക്കുന്ന രാത്രി; ശരത് പൂര്‍ണിമയില്‍ ഇത് ചെയ്താല്‍ സൗഭാഗ്യം കൂടെ

|

ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ഒരു വര്‍ഷത്തില്‍ വരുന്ന ഏറ്റവും പ്രധാനപ്പെട്ട പൂര്‍ണിമകളില്‍ ഒന്നാണ് ശരത് പൂര്‍ണിമ. പതിനാറ് കലകളുമായി ചന്ദ്രന്‍ പുറത്തുവരുന്ന വര്‍ഷത്തിലെ ഏക ദിവസം ശരത് പൂര്‍ണിമയാണെന്ന് വിശ്വസിക്കപ്പെടുന്നു. അശ്വിന്‍ മാസത്തിലെ പൗര്‍ണ്ണമി ദിവസം ശരത് പൂര്‍ണിമയായി ആഘോഷിക്കുന്നു, ഇത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കുമാര പൂര്‍ണിമ, കോജഗിരി പൂര്‍ണിമ, നവണ്ണ പൂര്‍ണിമ അല്ലെങ്കില്‍ കൗമുദി പൂര്‍ണിമ എന്നും അറിയപ്പെടുന്നു.

Most read: ജനനത്തീയതി പ്രകാരം ഭാഗ്യം വരുത്താന്‍ നിങ്ങള്‍ സൂക്ഷിക്കേണ്ടത് ഇതെല്ലാംMost read: ജനനത്തീയതി പ്രകാരം ഭാഗ്യം വരുത്താന്‍ നിങ്ങള്‍ സൂക്ഷിക്കേണ്ടത് ഇതെല്ലാം

മഴക്കാലത്തിന്റെ അവസാനം ആഘോഷിക്കുന്ന ഈ ദിവസം കൊയ്ത്തുത്സവമാണ്. വര്‍ഷത്തില്‍ പതിനാറ് കലകളുമായി ചന്ദ്രന്‍ തെളിഞ്ഞുവരുന്ന ഒരേയൊരു ദിവസം ശരത് പൂര്‍ണിമയാണെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. ഹിന്ദുമതത്തില്‍, ഓരോ മാനുഷിക ഗുണവും ചില കലയുമായി ബന്ധപ്പെട്ടിരിക്കുന്നു, കൂടാതെ പതിനാറ് വ്യത്യസ്ത കലകളുടെ സംയോജനം ഒരു തികഞ്ഞ മനുഷ്യ വ്യക്തിത്വം സൃഷ്ടിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. പതിനാറ് കലകളോടെയാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്. എന്നാല്‍, രാമന്‍ ജനിച്ചത് പന്ത്രണ്ട് കലകളുമായി ആയിരുന്നു. ശരത് പൂര്‍ണിമയുടെ പ്രാധാന്യവും ആരാധനാ രീതികളും എന്തെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ശരത്പൂര്‍ണിമയുടെ പ്രാധാന്യം

ശരത്പൂര്‍ണിമയുടെ പ്രാധാന്യം

ഹിന്ദുമതത്തില്‍ ശരത് പൂര്‍ണിമയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. മഴക്കാലവും ശൈത്യകാലവും ചേരുന്ന ദിവസത്തെ പൂര്‍ണ്ണചന്ദ്രനാണ് ശരത് പൂര്‍ണിമ. ഈ ദിവസം ചന്ദ്രന്‍ അമൃത് വര്‍ഷിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ശരത് പൂര്‍ണിമയില്‍ ചന്ദ്രനെ ആരാധിക്കുന്നത് ആരോഗ്യകരമായ ശരീരം കൈവരിക്കാന്‍ സഹായിക്കും. ഇതോടൊപ്പം, ലക്ഷ്മീദേവിയുടെ ആരാധനയും ഈ ദിവസം വളരെ ഫലപ്രദമാണ്. ഐതിഹ്യമനുസരിച്ച്, ഈ ദിവസമാണ് ലക്ഷ്മി ദേവി ജനിച്ചത്. ഈ ദിവസം അഷ്ടലക്ഷ്മിയെ ആരാധിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സമ്പത്തും സമൃദ്ധിയും കൈവരും.

ലക്ഷ്മീദേവിയുടെ ജന്‍മദിനം

ലക്ഷ്മീദേവിയുടെ ജന്‍മദിനം

ഇന്ത്യയുടെ ചില ഭാഗങ്ങളില്‍, സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയുടെ ജന്മദിനമായി ഈ ദിവസം അറിയപ്പെടുന്നു. ഈ രാത്രിയില്‍ മനുഷ്യരുടെ പ്രവര്‍ത്തികള്‍ കാണാന്‍ ലക്ഷ്മി ദേവി ഭൂമിയിലെത്തുന്നുവെന്ന് ചില പുരാണങ്ങളില്‍ പറയുന്നു. ശരത് പൂര്‍ണിമ ദിനത്തില്‍ ചന്ദ്രനെ ആരാധിക്കുന്നവര്‍ക്ക് ആരോഗ്യം, സമ്പത്ത്, സന്തോഷം എന്നിവയാല്‍ അനുഗ്രഹിക്കപ്പെടുമെന്നാണ് വിശ്വാസം. വര്‍ഷത്തില്‍ പൂര്‍ണിമാസി വ്രതം അനുഷ്ഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ശരത് പൂര്‍ണിമ ദിവസം മുതല്‍ ഉപവാസം ആരംഭിക്കാം.

Most read:ദിവ്യശക്തികളുടെ പുണ്യഭൂമി; അത്ഭുതങ്ങള്‍ നിറഞ്ഞ കേദാര്‍നാഥ്Most read:ദിവ്യശക്തികളുടെ പുണ്യഭൂമി; അത്ഭുതങ്ങള്‍ നിറഞ്ഞ കേദാര്‍നാഥ്

ശരത് പൂര്‍ണിമ 2021

ശരത് പൂര്‍ണിമ 2021

അശ്വിനി മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് ശരത് പൂര്‍ണിമ ആഘോഷിക്കുന്നത്. ഈ വര്‍ഷം ശരത് പൂര്‍ണിമ ഒക്ടോബര്‍ 19 ചൊവ്വാഴ്ച ആഘോഷിക്കും. പൂര്‍ണിമ തിഥി ഒക്ടോബര്‍ 19 ന് രാത്രി 07 മണിക്ക് ആരംഭിച്ച് ഒക്ടോബര്‍ 20ന് 8.20ന് അവസാനിക്കും. ചന്ദ്രോദയത്തിനു ശേഷം വൈകുന്നേരം ശരദ് പൂര്‍ണിമയെ ആരാധിക്കുന്നു. ഈ ദിവസം ആരാധനയുടെ ശുഭ സമയം വൈകുന്നേരം 5:27 ന് ചന്ദ്രോദയത്തിന് ശേഷമായിരിക്കും.

ശരത് പൂര്‍ണിമയുടെ മഹത്വം

ശരത് പൂര്‍ണിമയുടെ മഹത്വം

വിശ്വാസമനുസരിച്ച്, ശരത് പൂര്‍ണിമ ദിവസം ചന്ദ്രനെയും ലക്ഷ്മീദേവിയെയും ആരാധിക്കുന്നത് മഹത്തരമായി കണക്കാക്കുന്നു. ഈ ദിവസം, ചന്ദ്രന്റെ കിരണങ്ങള്‍ അമൃത് പോലെയാണെന്ന് കണക്കാക്കപ്പെടുന്നു. ഈ ദിവസം രാവിലെ ചന്ദ്രപ്രകാശത്തില്‍ ഖീര്‍ കഴിക്കുന്നത് നിരവധി ആരോഗ്യ ആനുകൂല്യങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു. ഈ ദിവസം ലക്ഷ്മി ദേവി രാത്രി മുഴുവന്‍ ഭൂമിയില്‍ സഞ്ചരിക്കുന്നു. ദേവിയെ ആരാധിക്കുന്നത് വീട്ടില്‍ ഐശ്വര്യവും സമ്പത്തും കൊണ്ടുവരുമെന്നും വിശ്വസിക്കപ്പെടുന്നു. ലക്ഷ്മീദേവിയെ ആരാധിക്കുന്നതിനുള്ള ഏറ്റവും നല്ല ദിവസമായി ദീപാവലിക്ക് മുമ്പുള്ള ശരത് പൂര്‍ണിമ ദിവസത്തെ കണക്കാക്കപ്പെടുന്നു.

Most read:നിഗൂഢ രഹസ്യങ്ങള്‍ മറഞ്ഞിരിക്കുന്ന അമ്പലം; പുരി ജഗന്നാഥ ക്ഷേത്രംMost read:നിഗൂഢ രഹസ്യങ്ങള്‍ മറഞ്ഞിരിക്കുന്ന അമ്പലം; പുരി ജഗന്നാഥ ക്ഷേത്രം

ശരത് പൂര്‍ണിമയില്‍ ഖീര്‍ കഴിച്ചാല്‍

ശരത് പൂര്‍ണിമയില്‍ ഖീര്‍ കഴിച്ചാല്‍

ശരത് പൂര്‍ണിമ ദിനത്തിലെ ചന്ദ്രകിരണങ്ങള്‍ക്ക് ശരീരത്തിനും ആത്മാവിനും പോഷണം നല്‍കുന്ന ചില രോഗശാന്തി ഗുണങ്ങളുണ്ട്. അതിനാല്‍, ഇന്ത്യന്‍ പാരമ്പര്യമനുസരിച്ച് ഈ ദിവസം രാത്രി മുഴുവന്‍ ചന്ദ്രപ്രകാശത്തില്‍ റൈസ് ഖീര്‍ (പശുവിന്‍ പാലും അരിയും പഞ്ചസാരയും ചേര്‍ത്ത ഒരു പ്രശസ്ത ഇന്ത്യന്‍ വിഭവം) തയ്യാറാക്കി വയ്ക്കുന്നു. രാവിലെ, ഈ റൈസ്-ഖീര്‍ കുടുംബാംഗങ്ങള്‍ പ്രസാദമായി കഴിക്കുന്നു. ഗുജറാത്തില്‍, ശരത് പൂര്‍ണിമയെ ശരദ് പൂനം എന്നും ബ്രിജ് മേഖലയില്‍ ഇത് രാസ് പൂര്‍ണിമ എന്നും അറിയപ്പെടുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും, ഭക്തര്‍ ലക്ഷ്മി ദേവിയെ ആരാധിക്കുന്ന കൊജാഗര പൂര്‍ണിമയായാണ് ശരത് പൂര്‍ണിമ ആഘോഷിക്കുന്നത്. കോജഗര വ്രതം കൗമുദി വ്രതം എന്നും അറിയപ്പെടുന്നു.

English summary

Sharad Purnima 2021 Date, Shubh Muhurat, Puja Vidhi, Rituals and Significance in Malayalam

As per Hindu calendar, Sharad Purnima is one of the most significant Purnima that fall in a year. Read on the date, Shubh Muhurat, Puja Vidhi and rituals of sharad purnima.
X
Desktop Bottom Promotion