Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
സകല ദോഷങ്ങളും നീക്കുന്ന അത്യുത്തമ ദിനം; ശനി അമാവാസിയില്‍ ഇത് ചെയ്താല്‍ ജീവിതം മാറും
ഹിന്ദുമത വിശ്വാസത്തില്‍ ശനി അമാവാസിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. മാഘമാസത്തില്‍ വരുന്ന അമാവാസിയെ മൗനി അമാവാസി എന്ന് വിളിക്കുന്നു. ഇത്തവണ മൗനി അമാവാസി വരുന്നത് ജനുവരി 21 ശനിയാഴ്ചയാണ്. അമാവാസി നാളില്‍ ഗംഗയില്‍ കുളിക്കുന്നത് അമൃതില്‍ കുളിക്കുന്നത് പോലെയുള്ള പുണ്യ ഫലം നല്‍കുമെന്നും സര്‍വപാപങ്ങളും നശിപ്പിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ഈ വര്‍ഷം മൗനി അമാവാസി വരുന്നത് ശനിയാഴ്ചയായതിനാല്‍ അതിനെ ശനൈശ്ചര്യ അമാവാസി എന്നും വിളിക്കുന്നു. ശനിയുടെ മഹാദശ ഉള്ളവര്‍ക്ക് ഈ ശനൈശ്ചര്യ അമാവാസി വളരെയേറെ ഗുണം ചെയ്യും. ഈ ദിവസം ഗംഗയില്‍ കുളിച്ച് ശനിദേവനുമായി ബന്ധപ്പെട്ട ചില കര്‍മ്മങ്ങള്‍ ചെയ്താല്‍ ശനിദേവന്റെ അനുഗ്രഹം ലഭിക്കുകയും എല്ലാ വിഷമങ്ങളില്‍ നിന്നും മുക്തി ലഭിക്കുകയും ചെയ്യുന്നു.
ഈ ദിവസം ചെയ്യുന്ന ദാനധര്‍മ്മങ്ങള്‍ മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ഇരട്ടി ഫലം നല്‍കുന്നു. ഈ ദിവസം ശനി, സൂര്യന്‍, ശുക്രന്‍ എന്നിവയുടെ സംയോജനത്താല്‍ 30 വര്‍ഷത്തിന് ശേഷം ഖപ്പര്‍യോഗം രൂപം കൊള്ളുന്നു. അതിനാല്‍ മൗനി അമാവാസിയുടെ പ്രാധാന്യം കൂടുതല്‍ വര്‍ദ്ധിക്കുന്നു. ജ്യോതിഷത്തില്‍ മൗനി അമാവാസിയുടെ പ്രാധാന്യം വിശദീകരിച്ചുകൊണ്ട് ചില പ്രതിവിധികളും നല്‍കിയിട്ടുണ്ട്. ഈ പ്രതിവിധികള്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും എക്കാലവും നിലനില്‍ക്കും. ശനി അമാവാസി നാളില്‍ ചെയ്യേണ്ട അത്തരം പ്രതിവിധികള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

പൂര്‍വികരുടെ അനുഗ്രഹത്തിന്
ശനി അമാവാസി നാളില്‍ വീടിന്റെ പ്രധാന വാതിലില്‍ പൂര്‍വ്വികരുടെ പേരില്‍ തെക്ക് ദിശയില്‍ വിളക്ക് തെളിയിക്കുക. തെക്ക് ദിശയില്‍ നിന്നാണ് പൂര്‍വ്വികര്‍ ഭൂമിയിലേക്ക് വരുന്നത് എന്നാണ് വിശ്വാസം. ഇതോടൊപ്പം അരിമാവില്‍ എള്ള് കലര്‍ത്തി റൊട്ടിയുണ്ടാക്കി പശുവിന് കൊടുക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ പൂര്‍വികരുടെ അനുഗ്രഹം ലഭിക്കുകയും വീട്ടില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നിലനില്‍ക്കുകയും ചെയ്യും.

ദാരിദ്ര്യം ഇല്ലാതാക്കാന്‍
ശനി അമാവാസി ദിനത്തില്‍ ആല്‍മരത്തെ ആരാധിക്കുന്നത് വളരെ മംഗളകരമായി കണക്കാക്കപ്പെടുന്നു. ആല്‍മരത്തിന്റെ വേരില്‍ വിഷ്ണുവും ചില്ലകളില്‍ ശിവനും മുന്‍വശത്ത് ബ്രഹ്‌മാവും കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. അതുകൊണ്ട്, അമാവാസി നാളില്‍ ആല്‍മരത്തെ ആരാധിക്കുകയും പ്രദക്ഷിണം വയ്ക്കുകയും ചെയ്യുന്നത് നിങ്ങളുടെ സന്തോഷവും ഭാഗ്യവും വര്‍ദ്ധിപ്പിക്കും. ഇതോടൊപ്പം തുളസിയെ ആരാധിക്കുകയും സൂര്യഭഗവാന് പാലും വെള്ളവും സമര്‍പ്പിക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ ദാരിദ്ര്യം ഇല്ലാതാകുന്നതായിരിക്കും.

ലക്ഷ്മീദേവിയെ പ്രീതിപ്പെടുത്താന്‍
ശനി അമാവാസി നാളില്‍ നിങ്ങളുടെ നിഴല്‍ പാലില്‍ കാണുക. എന്നിട്ട് ആ പാല്‍ ഒരു കറുത്ത നായയ്ക്ക് നല്‍കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ഗ്രഹങ്ങളുടെ ദോഷഫലങ്ങളില്‍ നിന്ന് മുക്തി നേടുകയും നിങ്ങള്‍ ആരോഗ്യം കൈവരിക്കുകയും ചെയ്യുന്നു. കൂടാതെ, വൈകുന്നേരം വീടിന്റെ വടക്ക് കിഴക്ക് മൂലയില്‍ ഒരു നെയ്യ് വിളക്ക് കത്തിക്കുക. വിളക്കില്‍ കുങ്കുമം ഇടുക. ഇത് ചെയ്താല്‍ ലക്ഷ്മി ദേവി നിങ്ങളുടെ വീട്ടില്‍ പ്രവേശിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

സാമ്പത്തിക പ്രതിസന്ധി നീക്കാന്‍
ശനി അമാവാസി നാളില്‍ ശിവലിംഗത്തെ ആരാധിക്കുക. അഞ്ച് ഗ്രാമ്പൂ, കറുത്ത എള്ള് എന്നിവ ശിവലിംഗത്തില്‍ സമര്‍പ്പിക്കുക. തുടര്‍ന്ന് പ്രദോഷകാലത്ത് ശിവന്റെ ബീജ മന്ത്രവും മഹാമൃത്യുഞ്ജയ മന്ത്രവും ജപിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ സാമ്പത്തിക പ്രതിസന്ധി നീങ്ങുന്നതായിരിക്കും.

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍
ശനി അമാവാസി നാളില്‍ അടുത്തുള്ള കിണറ്റില്‍ പാലും കറുത്ത എള്ളും കുറച്ച് ഇരുമ്പും ഇടുക. ഇത് ചെയ്യുമ്പോള്‍ ആരും കാണരുതെന്ന് കൂടി ഓര്‍മ്മിക്കുക. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ നിങ്ങളുടെ കുടുംബത്തിലെയും വീടിന്റെയും പ്രശ്നങ്ങള്‍ നീങ്ങുകയും ജീവിതത്തില്‍ പുരോഗതിയുടെ പാത കൈവരിക്കുകയും ചെയ്യുന്നു.

മറ്റു പ്രതിവിധികള്‍
* ശനി അമാവാസി നാളില്‍ കുളിച്ച് ദാനം ചെയ്യുന്നത് സമ്പത്ത് വര്‍ദ്ധിപ്പിക്കും.
* ശനി അമാവാസി നാളില്‍ പിതൃക്കള്‍ക്ക് ശ്രാദ്ധവും തര്‍പ്പണവും നടത്തുക. ഇങ്ങനെ ചെയ്താല്‍ പിതൃക്കള്‍ സന്തോഷിക്കുകയും നിങ്ങള്‍ക്ക് ഐശ്വര്യവും കൈവരികയും ചെയ്യും.
* ശനി അമാവാസി നാളില്‍ സ്‌നാനത്തിനുശേഷം ദരിദ്രര്‍ക്ക് ദാനങ്ങള്‍ ചെയ്യുന്നത് വളരെ ഫലപ്രദമാണ്.

ശനി അമാവാസി പൂജാ മുഹൂര്‍ത്തം
മാഘ കൃഷ്ണപക്ഷ അമാവാസി തീയതി ആരംഭം - ജനുവരി 21, ശനിയാഴ്ച രാവിലെ 06:17 മുതല്‍
അമാവാസി തീയതി അവസാനം - ജനുവരി 22, ഞായറാഴ്ച പുലര്‍ച്ചെ 02:22ന്
ഉദയതിഥി പ്രകാരം ജനുവരി 21 ശനിയാഴ്ചയാണ് ശനി അമാവാസി. ഈ ദിവസം സ്‌നാനം, ദാനം, തര്‍പ്പണം, ആരാധന തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് എല്ലാ ക്ലേശങ്ങളില്‍ നിന്നും മുക്തി ലഭിക്കുകയും ഐശ്വര്യഫലങ്ങള്‍ കൈവരികയും ചെയ്യുന്നു.

ശനി അമാവാസിയുടെ പ്രാധാന്യം
വര്‍ഷത്തിലെ 12 അമാവാസികളില്‍ ഇത് ഒരേയൊരു അമാവാസിയാണ്. ഈ ദിവസത്തെ സ്‌നാനം, ദാനധര്‍മ്മം, മൗന വ്രതം എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം മൗനം പാലിച്ചുകൊണ്ടാണ് ജപം, തപസ്സ്, ധ്യാനം, ആരാധന മുതലായവ ചെയ്യുന്നത്. മാഘ മാസത്തിലെ അമാവാസി നാളില്‍ ദാനം ചെയ്താല്‍ എല്ലാ വിഷമങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്നാണ് വിശ്വാസം. ഈ വര്‍ഷത്തെ ആദ്യത്തെ ശനിചാരി അമാവാസിയെന്നതും മറ്റൊരു പ്രത്യേകത. നിലവില്‍ കുംഭം, മകരം, മീനം രാശിക്കാര്‍ക്ക് ശനിയുടെ ഏഴരശനി കാലഘട്ടമാണ്. ഇതുകൂടാതെ കര്‍ക്കടകം, വൃശ്ചികം എന്നീ രാശികളില്‍ ശനി ധയ്യ ആരംഭിച്ചിട്ടുണ്ട്.



Click it and Unblock the Notifications











