Latest Updates
-
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം
ശനി ദൃഷ്ടിയാല്‍ 2 അപൂര്‍വ്വ ശുഭയോഗങ്ങള്‍; ആഷാഢ അമാവാസിയില്‍ 3 രാശിക്ക് രാജയോഗഫലം
ഹിന്ദുമത വിശ്വാസപ്രകാരം അമാവാസി തിഥിക്ക് വളരെയേറെ പ്രധാന്യമുണ്ട്. പഞ്ചാംഗമനുസരിച്ച്, എല്ലാ മാസത്തെയും കൃഷ്ണപക്ഷത്തിന്റെ അവസാനത്തെ അമാവാസി എന്ന് വിളിക്കുന്നു. ഇതാണ് ശനി ദേവന്റെ ജനനദിനം. ഈ ദിവസം പുണ്യനദികളില്‍ സ്നാനം ചെയ്തും ദാനകര്‍മ്മങ്ങള്‍ ചെയ്തും പിതൃക്കള്‍ക്ക് ദോഷശാന്തി കര്‍മ്മങ്ങള്‍ ചെയ്തും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൈവരും. അമാവാസി തിഥിയില്‍ ശിവനെയും പാര്‍വതി ദേവിയെയും ആരാധിക്കുകയും ചെയ്യുന്നു.
ഇത്തവണ ആഷാഢ അമാവാസിയുടെ ഈ സമയത്ത് ശനി അതിന്റെ സഞ്ചാരപാതയില്‍ മാറ്റം വരുത്തുന്നു. കുംഭം രാശിയില്‍ ശനി ഈ സമയം വക്രഗതിയില്‍ സഞ്ചരിച്ചുതുടങ്ങും. ഈ ദിവസം കുംഭം രാശിയില്‍ ശനിയുടെ വക്രഗതി മൂലം കേന്ദ്ര ത്രികോണ രാജയോഗവും ശശരാജയോഗവും രൂപപ്പെടും. ഈ രണ്ട് യോഗങ്ങളും ചില രാശിക്കാര്‍ക്ക് അതിഗംഭീര നേട്ടങ്ങള്‍ സമ്മാനിക്കും. ആഷാഢ അമാവാസിയിലെ ശുഭയോഗത്താല്‍ നേട്ടങ്ങള്‍ ലഭിക്കുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ആഷാഢ അമാവാസിയുടെ അനുകൂല സമയം
ആഷാഢ അമാവാസി ജൂണ്‍ 17ന് രാവിലെ 09.13-ന് ആരംഭിക്കുന്നു. അമാവാസി ജൂണ്‍ 18 ന് രാവിലെ 10.08 ന് അവസാനിക്കും.
ആഷാഢ അമാവാസിയുടെ പ്രാധാന്യം
ഹിന്ദു കലണ്ടര്‍ വര്‍ഷത്തിലെ നാലാമത്തെ മാസമാണ് ആഷാഢ മാസം. ഈ മാസം അവസാനത്തോടെയാണ് മഴക്കാലം ആരംഭിക്കുന്നത്. പൂര്‍വ്വികരുടെ ആത്മശാന്തിക്കായി ചെയ്യുന്ന മതപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ആഷാഢ അമാവാസി വളരെ ഉത്തമമായ കാലമാണെന്ന് കണക്കാക്കപ്പെടുന്നു. വിശ്വാസമനുസരിച്ച്, ഈ ദിവസം പുണ്യനദികളില്‍ കുളിക്കുന്നത് ഒരു വ്യക്തിക്ക് പലവിധ ഫലങ്ങള്‍ നല്കുന്നു.
തിങ്കളാഴ്ച വരുന്ന അമാവാസിയെ സോമവതി അമാവാസി എന്നും ശനിയാഴ്ച വരുന്നതിനെ ശനി അമാവാസി എന്നും പറയുന്നു. ആഷാഢ അമാവാസി നാളില്‍ സൂര്യദേവന് വെള്ളം സമര്‍പ്പിക്കണം. ഈ ദിവസം പൂര്‍വ്വികരുടെ ശാന്തിക്കായി വ്രതം അനുഷ്ഠിക്കണം. ദരിദ്രര്‍ക്ക് ദാനം നല്‍കണം. പിതൃദോഷം അകറ്റാനും ഈ ദിവസം വളരെ അനുകൂലമാണ്.
ആഷാഢ അമാവാസിയിലെ ശുഭയോഗങ്ങള്‍
ആഷാഢ അമാവാസി ശനിയാഴ്ച തുടങ്ങി ഞായറാഴ്ച അവസാനിക്കും. ഈ ദിവസം കുംഭം രാശിയില്‍ ശനിയുടെ വക്രഗതി മൂലം കേന്ദ്ര ത്രികോണ രാജയോഗവും ശശരാജയോഗവും രൂപപ്പെടും. ഈ രണ്ട് യോഗങ്ങളും ചില രാശിക്കാര്‍ക്ക് അതിഗംഭീര നേട്ടങ്ങള്‍ സമ്മാനിക്കും.

മേടം
ശനി കുംഭ രാശിയില്‍ പ്രവേശിക്കുമ്പോള്‍ മേടം രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കും. ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ശനിയെ നീതിയുടെ ദൈവം എന്ന് വിളിക്കുന്നു. അതുകൊണ്ട് ഈ സമയത്ത് നിങ്ങളുടെ ലക്ഷ്യങ്ങള്‍ക്കായി കഠിനാധ്വാനം ചെയ്യും.
ഇടവം
കേന്ദ്ര ത്രികോണയോഗം ഇടവം രാശിക്കാര്‍ക്ക് വളരെ ശുഭകരമാണെന്ന് തെളിയും. ഈ യോഗഫലം കൊണ്ട് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്ക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം നല്ല സമയം ചെലവഴിക്കാനാകും.
ചിങ്ങം
ശനിയുടെ വകക്രഗതി കാരണം ചിങ്ങം രാശിക്കാര്‍ക്ക് ശശരാജയോഗത്തിന്റെ ഗുണഫലം ലഭിക്കും. ഈ യോഗഫലം കൊണ്ട് നിങ്ങള്‍ക്ക് ധാരാളം നേട്ടങ്ങള്‍ ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. ജീവിത പങ്കാളിയുടെ പിന്തുണ ലഭ്യമാകും. എല്ലാ ജോലികളിലും നിങ്ങള്‍ നേട്ടങ്ങള്‍ കൈവരിക്കും.

ആഷാഢ അമാവാസി ആരാധന
അമാവാസി ദിവസം അതിരാവിലെ എഴുന്നേല്ക്കുക. ഈ ദിവസം, ബ്രാഹ്മ മുഹൂര്‍ത്ത സമയത്ത് ഒരു പുണ്യനദിയില്‍ കുളിക്കുക. സൂര്യദേവന് സൂര്യോദയ സമയത്ത് വെള്ളം അര്‍പ്പിക്കുക. ഈ ദിവസം, നിങ്ങളുടെ പൂര്‍വ്വികരെ ആചാരാനുഷ്ഠാനങ്ങള്‍ പ്രകാരം പ്രാര്‍ത്ഥിക്കുക. പൂര്‍വ്വികരുടെ ആത്മാക്കളുടെ ശാന്തിക്കായി ഉപവസിക്കുക. ദരിദ്രര്‍ക്ക് ദാനം നല്‍കുക, ബ്രാഹ്മണര്‍ക്ക് ഭക്ഷണം നല്‍കുക തുടങ്ങിയ പുണ്യ കര്‍മ്മങ്ങള്‍ ചെയ്യുക.
ആല്‍മര ആരാധന
അമാവാസി വ്രതം നോല്‍ക്കുന്നവര്‍ പുണ്യനദികളിലോ കുളങ്ങളിലോ തടാകങ്ങളിലോ കുളിക്കുക. ആല് മരത്തെ ആരാധിക്കുകയും മണ്‍ചിരാതുകള്‍ തെളിക്കുകയും ചെയ്യുക. ഈ ദിവസം ദീപം തെളിയിച്ച് മന്ത്രങ്ങള്‍ ചൊല്ലുന്നതും ആല് മരത്തെ ആരാധിക്കുന്നതും നിങ്ങളുടെ എല്ലാ പ്രശ്നങ്ങളില്‍ നിന്നും മോചനം നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം ശിവ പൂജ, ആല്‍മര പൂജ, ശനി ശാന്തി പൂജ, ഹനുമാന് പൂജ എന്നിവ നടത്താവുന്നതാണ്.
Also read: സമയമെത്താതെ ശരീരം വിടുന്ന ആത്മാവ്; അകാലമൃത്യു വരിച്ച ആത്മാവിന് സംഭവിക്കുന്നത് ഇത്=



Click it and Unblock the Notifications

