2024ല്‍ ശനി മാറുന്നത് 3 തവണ; ഈ 3 രാശിക്കാര്‍ക്ക് ബമ്പര്‍ നേട്ടങ്ങള്‍, തലവര മാറുന്ന സമയം

ജ്യോതിഷത്തില്‍ ശനി ദേവനെ നീതിയുടെയും കര്‍മ്മത്തിന്റെയും ദാതാവായി കണക്കാക്കുന്നു. എല്ലാ ഗ്രഹങ്ങളിലും വച്ച് ഏറ്റവും സാവധാനത്തില്‍ ചലിക്കുന്ന ഗ്രഹമായി ശനിദേവനെ കണക്കാക്കപ്പെടുന്നു, അതിനാല്‍ അതിന്റെ ശുഭവും അശുഭകരവുമായ ഫലങ്ങള്‍ വളരെക്കാലം നിലനില്‍ക്കും. ശനി ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ ഏകദേശം രണ്ടര വര്‍ഷമെടുക്കും. ശനിദേവന്‍ ഇപ്പോള്‍ സ്വന്തം രാശിയായ കുംഭത്തിലാണ് ഇരിക്കുന്നത്. ഇത് കൂടാതെ ശനിദേവന്‍ ഇടയ്ക്കിടെ അതിന്റെ ചലനങ്ങള്‍ മാറ്റുന്നു. 2024ല്‍ ശനിദേവന്‍ തന്റെ ചലനം മൂന്ന് തവണ മാറ്റാന്‍ പോകുന്നു.

ജ്യോതിഷ കണക്കുകൂട്ടലുകള്‍ അനുസരിച്ച്, 2024 ഫെബ്രുവരി 11 ന് ശനിദേവന്‍ കുംഭ രാശിയില്‍ അസ്തമിക്കും. അതിനുശേഷം 2024 മാര്‍ച്ച് 18ന് കുംഭ രാശിയില്‍ ശനിദേവന്‍ ഉദിക്കും. 2024 ജൂണ്‍ 29ന് ശനിദേവന്‍ വക്രഗതിയില്‍ നീങ്ങിത്തുടങ്ങും. 2024-ല്‍ ശനിയുടെ ഈ ചലനങ്ങള്‍ ചില രാശിക്കാരുടെ ഭാഗ്യം പ്രകാശിപ്പിക്കും. ഈ രാശിക്കാരുടെ ജീവിതത്തില്‍ സാമ്പത്തിക നേട്ടത്തിനും വിജയത്തിനും സാധ്യതയുണ്ട്. 2024ല്‍ ശനി ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം നല്‍കുന്നത് എന്ന് നമുക്ക് നോക്കാം.

shani transit 2024

ഇടവം

2024-ല്‍ ശനിദേവന്‍ സ്വന്തം രാശിയായ കുംഭത്തില്‍ നില്‍ക്കുകയും 3 തവണ ദിശ മാറുകയും ചെയ്യുന്നത് ഇടവം രാശിക്കാര്‍ക്ക് വളരെ ശുഭകരമാണ്. 2024 കരിയറിന്റെയും ബിസിനസ്സിന്റെയും കാര്യത്തില്‍ നിങ്ങള്‍ക്ക് നല്ല വര്‍ഷമാണെന്ന് തെളിയും. ജോലി ചെയ്യുന്നവര്‍ക്ക് പുതിയ ജോലി വാഗ്ദാനങ്ങള്‍ വന്നേക്കാം. ഈ സമയം നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. പൂര്‍വ്വിക സ്വത്തുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് പുതിയ ചില ഉത്തരവാദിത്തങ്ങള്‍ ലഭിച്ചേക്കാം. നിങ്ങളുടെ ബിസിനസ്സ് വളരും. സാമ്പത്തിക പുരോഗതി ഉണ്ടാകും. പ്രണയ ജീവിതത്തില്‍ സ്‌നേഹം നിലനില്‍ക്കും. ബിസിനസുകാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തുടങ്ങും. ആരോഗ്യരംഗത്ത് ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. സാമ്പത്തിക സ്ഥിതി പഴയതിനേക്കാള്‍ മെച്ചമായിരിക്കും.

ചിങ്ങം

2024-ലെ ശനിയുടെ ചലനം ചിങ്ങം രാശിക്കാര്‍ക്ക് നല്ലതാണെന്ന് തെളിയും. പുതിയ ജോലികള്‍ ആരംഭിക്കുന്നതിലൂടെ പുരോഗതി കൈവരിക്കും. നിങ്ങളുടെ തീര്‍പ്പാക്കാത്ത എല്ലാ ജോലികളും ഈ വര്‍ഷം തീര്‍ച്ചയായും പൂര്‍ത്തീകരിക്കും. ഈ വര്‍ഷം നിങ്ങള്‍ തയ്യാറാക്കിയ പദ്ധതികളുടെ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ലഭിക്കും. ദാമ്പത്യജീവിതം നന്നായി നടക്കും. ജോലിയില്‍ പുരോഗതിക്ക് സാധ്യതയുണ്ട്. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. നിങ്ങളുടെ ശത്രുക്കളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനാകും. എല്ലാ കാര്യത്തിലും വിജയം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേതിനേക്കാള്‍ മെച്ചപ്പെടും. നിങ്ങളുടെ കരിയറില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളും ക്രമേണ അവസാനിക്കും.

കുംഭം

2024-ല്‍ മൂന്ന് പ്രാവശ്യം ശനി തന്റെ സ്ഥാനം മാറുന്നത് കുംഭ രാശിക്കാര്‍ക്ക് ഒരു അനുഗ്രഹമായിരിക്കും. കുംഭ രാശിയുടെ അധിപനായ ശനിദേവന്‍ വര്‍ഷം മുഴുവനും ഈ രാശിയില്‍ തുടരും. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ വര്‍ഷം മുഴുവനും ഭൗതിക സുഖസൗകര്യങ്ങളില്‍ വര്‍ദ്ധനവ് കാണും. നിങ്ങള്‍ ചെയ്യുന്ന പ്രവൃത്തികള്‍ എല്ലായിടത്തും പ്രശംസിക്കപ്പെടും. നിങ്ങളുടെ ബഹുമാനവും പ്രശസ്തിയും വര്‍ദ്ധിക്കും. പണം സമ്പാദിക്കാനുള്ള വലിയ അവസരങ്ങള്‍ ഉണ്ടാകും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടാകും. ബിസിനസ്സ് കാഴ്ചപ്പാടില്‍ സമയം നല്ലതായിരിക്കും.

ജ്യോതിഷത്തിലെ ശനി

ജ്യോതിഷത്തില്‍ ശനിക്ക് വലിയ പ്രാധാന്യമുണ്ട്. മകരം, കുംഭം രാശികളുടെ അധിപനാണ് ശനി. ശനി തുലാം രാശിയില്‍ ഉയര്‍ന്നതും മേടരാശിയില്‍ താഴ്ന്നതുമായി കണക്കാക്കപ്പെടുന്നു. ശനി വളരെ പതുക്കെയാണ് നീങ്ങുന്നത്. ശനി ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ രണ്ടര വര്‍ഷമെടുക്കും. ശനിയുടെ ദശാകാലം ഏഴര വര്‍ഷം നീണ്ടുനില്‍ക്കും. ശനി ഒരു ക്രൂര ഗ്രഹമായി കണക്കാക്കപ്പെടുന്നു, പക്ഷേ അത് അങ്ങനെയല്ല. ശനി നീതിയുടെ ഗ്രഹമാണ്.

ശനി ദോഷം ചെയ്യുന്നവരുടെ മേല്‍ ദുര്‍ ദൃഷ്ടി പതിക്കുമ്പോള്‍ സത്കര്‍മങ്ങള്‍ ചെയ്യുന്നവര്‍ക്ക് ശുഭഫലങ്ങള്‍ പ്രദാനം ചെയ്യുന്നു. ശനിയുടെ ദൂഷ്യവശാല്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ എല്ലാത്തരം പ്രശ്‌നങ്ങളും വരാന്‍ തുടങ്ങും. വ്യക്തി ക്രമേണ രോഗിയായി മാറുന്നു. ഒരു വ്യക്തിയുടെ ജാതകത്തില്‍ ശനി ഉയര്‍ന്ന സ്ഥാനത്താണെങ്കില്‍, അത് അവനെ ഒരു ദരിദ്രനില്‍ നിന്ന് രാജാവായി മാറ്റുന്നു. ഒരു വ്യക്തിയുടെ ജാതകത്തില്‍ ശനി ലഗ്‌നഭാവത്തില്‍ ആണെങ്കില്‍ അത് പൊതുവെ അനുകൂലമായി കണക്കാക്കില്ല.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Wednesday, January 24, 2024, 9:38 [IST]
X
Desktop Bottom Promotion