Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
ശനിയുടെ വക്രഗതി: ജൂണ് അവസാനം മുതല് കണ്ടകശനി, ഏഴരശനി ദോഷങ്ങളില് ഉഴലുന്ന 5 രാശിക്കാര്
ജ്യോതിഷ പ്രകാരം ശനിയുടെ ഓരോ മാറ്റങ്ങളും വളരെ സൂക്ഷ്മതയോടെയാണ് പലരും വീക്ഷിക്കുന്നത്. കാരണം ജീവിതത്തില് അത്രത്തോളം തന്നെ സ്വാധീനം ശനി ചെലുത്തുന്നു എന്നതാണ് സത്യം. ജൂണ് 17 മുതല് ശനി അതിന്റെ വക്രഗതിയില് സഞ്ചരിക്കുന്നു. ഇത് 12 രാശിക്കാരിലും ഗുണഫലങ്ങളും മോശം ഫലങ്ങളും നല്കുന്നു. 30 വര്ഷത്തിന് ശേഷമാണ് കുംഭം രാശിയില് ശനി നില്ക്കുന്നത്. അതുകൊണ്ട് തന്നെ ഈ സമയത്തെ ശനിയുടെ പ്രതിലോമ ചലനം എന്നത് വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്.
വേദ ജ്യോതിഷ പ്രകാരം, ഗ്രഹങ്ങള് നിശ്ചിത ഇടവേളകളില് വക്രഗതിയിലേക്ക് മാറുന്നു. പലപ്പോഴും മനുഷ്യ ജീവിതത്തില് ശനിയുടെ സ്വാധീനം അത്രയധികം പ്രധാനപ്പെട്ടതാണ്. ശനിവക്രിയുടെ ഭാഗമായി ചില രാശിക്കാരില് പക്ഷേ ഏഴരശനിയും കണ്ടകശനിയും ആരംഭിക്കുന്ന സമയം കൂടിയാണ് ഇത്. ഏതൊക്കെ രാശിക്കാര് ഇവ രണ്ടും ശ്രദ്ധിക്കണം, ആരൊക്കെയാണ് ഈ രണ്ട ദോഷങ്ങളേയും കരുതിയിരിക്കേണ്ടത് എന്നും നമുക്ക് നോക്കാം.

കണ്ടക ശനി ആരിലൊക്കെ?
കണ്ടകശനി ജ്യോതിഷ പ്രകാരം ശനിവക്രഗതി അനുസരിച്ച് ചില രാശിക്കാരില് ആരംഭിച്ച് കഴിഞ്ഞു. കര്ക്കിടകം രാശിയിലും വൃശ്ചിക രാശിയിലും കണ്ടകശനിയുടെ പ്രഭാവം ആരംഭിച്ചത് കൊണ്ട് തന്നെ വളരെയധികം ദോഷകരമായ ഫലങ്ങളാണ് ഈ സമയം നിങ്ങള്ക്ക് ലഭിക്കുന്നത്. ശനിദേവന് കര്ക്കിടകം രാശിക്കാരില് അവരുടെ എട്ടാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. കൂടാതെ വൃശ്ചികം രാശിക്കാരില് നാലാം ഭാവത്തിലും ആണ് സഞ്ചരിക്കുന്നത്. ഈ സമയം വളരെ ദോഷകരമായ ഫലങ്ങളാണ് രണ്ട് രാശിക്കാര്ക്കും ലഭിക്കുന്നത്.
കണ്ടകശനി ഫലങ്ങള്
ആരോഗ്യപരമായ പ്രശ്നങ്ങളെ നിങ്ങളെ വളരെയധികം ബാധിക്കുന്നു. കൂടാതെ പ്രതിസന്ധികള് പല വിധത്തില് നിങ്ങളെ വിടാതെ പിന്തുടരുന്നു. ഒരു തരത്തിലും ഭാഗ്യം നിങ്ങളെ സ്വാധീനിക്കുകയില്ല. അത് മാത്രമല്ല എത്രയൊക്കെ കഠിനാധ്വാനം ചെയ്താലും ആ ഫലവും നിങ്ങളില് പ്രതിഫലിക്കുകയില്ല. പ്രധാനപ്പെട്ട ജോലികളില് നിന്നെല്ലാം നിങ്ങള് പുറകോട്ട് പോവുന്നതിനുള്ള സാധ്യതയുണ്ട്. വിദ്യാര്ത്ഥികള്ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടേയാണ് കടന്ന് പോവുന്നത്. അമ്മയുടെ ആരോഗ്യം വരെ പ്രശ്നത്തിലാവുന്നു.

ഏഴര ശനിയുള്ള രാശിക്കാര്
കുംഭത്തിലെ ശനിയുടെ വക്രഗതി പലപ്പോഴും മകരം രാശിക്കാരില് പ്രതികൂല മാറ്റങ്ങള് കൊണ്ട് വരുന്നു. കുംഭം രാശിയില് ഏഴര ശനിയുടെ രണ്ടാം ഘട്ടം ആരംഭിച്ച് കഴിഞ്ഞു. അത് മകരം രാശിയില് മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നു. മീനം രാശിയിലും ഏഴര ശനി അതിന്റെ എല്ലാ മോശമായ ഫലങ്ങളേയും കൊണ്ട് വരുന്നു. പല വിധത്തിലുള്ള പ്രശ്നങ്ങള് ഈ മൂന്ന് രാശിക്കാരും അനുഭവിക്കേണ്ടി വരുന്നു. എന്നാല് ജാതകത്തിലെ ചില പരിഹാരങ്ങളിലൂടെ ശനിയുടെ ദോഷഫലങ്ങളെ നിങ്ങള്ക്ക് നിയന്ത്രിക്കുന്നതിന് സാധിക്കുന്നു.
ഏഴരശനി ഫലങ്ങള്
ഏഴരശനിയുമായി ബന്ധപ്പെട്ട് നിങ്ങള്ക്ക് ഈ മൂന്ന് രാശിക്കാരിലും പ്രതികൂലമായ ധാരാളം ഫലങ്ങള് അനുഭവിക്കേണ്ടതായി വരുന്നു. സാമ്പത്തികമായി തകര്ന്നിരിക്കുന്ന സമയമാണ് എന്ന കാര്യത്തില് സംശയം വേണ്ട. ഇത്തരം കാര്യങ്ങള് എല്ലാം തന്നെ കൂടുതല് ഗുരുതരമായ അവസ്ഥകള് നിങ്ങളില് ഉണ്ടാക്കുന്നു. രോഗങ്ങളും ബുദ്ധിമുട്ടുകളും നിങ്ങളെ ബാധിക്കുന്നു. പണത്തിന്റെ കാര്യത്തില് ദാരിദ്ര്യത്തിലേക്ക് നിങ്ങള് എത്തുന്നു. വാഹനം ഉപയോഗിക്കുന്നവരെങ്കില് അല്പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് പ്രതിസന്ധികള് ഉണ്ടാക്കുന്നു. അപകട സാധ്യത വളരെ കൂടിയ സമയമാണ്.

പരിഹാരങ്ങള് ഇപ്രകാരം
ഏഴര ശനി കണ്ടകശനിക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള് ശ്രദ്ധിക്കാവുന്നതാണ്. അതില് ആദ്യം ചെയ്യേണ്ടത് ശനിദോഷ പരിഹാരത്തിന് വേണ്ടി ശാസ്താക്ഷേത്രത്തില് ദര്ശനം നടത്തുക എന്നതാണ്. ഇത് കൂടാതെ ശനി വിഗ്രഹത്തിന് മുന്നില് കടുകെണ്ണ വിളക്ക് കൊളുത്തുന്നതും പ്രാര്ത്ഥിക്കുന്നതും നല്ലതാണ്. ശനി ചാലിസ ജപിക്കുന്നതിന് ശ്രദ്ധിക്കുക. എല്ലാ ശനിയാഴ്ചയും പശുവിന് പാലും വെള്ളവും കലര്ത്തി ശനിദേവന് സമര്പ്പിക്കുക. ഇത് ശനിയുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
ദാനം നല്കുന്നത് ശനിയുടെ ദോഷഫലങ്ങളില് നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു. ശനിയാഴ്ച ദിനത്തില് പാവപ്പെട്ടവര്ക്ക് പുതപ്പ്, കടുകെണ്ണ, ഉഴുന്ന് എന്നിവ ദാനം ചെയ്യുക. ശനിയുടെ അനുഗ്രഹത്തിന് വേണ്ടിയും ദോഷഫലങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടിയും ശാസ്താ ക്ഷേത്രത്തില് നീരാഞ്ജവം വഴിപാട് സമര്പ്പിക്കുകയും ശനിയാഴ്ച വ്രതം അനുഷ്ഠിക്കുകയും ചെയ്യുക. ഈ ദിനങ്ങളില് മത്സ്യ-മാംസാദികള് കഴിക്കരുത്.



Click it and Unblock the Notifications

