Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
139 ദിവസം ശനി വിപരീത ചലനത്തില്; ഭാഗ്യം വട്ടമിട്ട് പറക്കും, ശനീശ്വരന്റെ കൃപ 5 രാശിക്ക്, അത്യപൂര്വ്വ നേട്ടം
ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ ചലനം ഓരോ വ്യക്തിയുടെയും ജീവിതത്തെ ബാധിക്കുന്നു. നവഗ്രഹങ്ങളില് വച്ച് ശനിയെ കര്മ്മത്തിന്റെ ദാതാവായും നീതിയുടെ ദൈവമായും കണക്കാക്കപ്പെടുന്നു. എല്ലാ ഗ്രഹങ്ങളിലും വച്ച് ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമാണ് ശനി. ഏതെങ്കിലുമൊരു രാശിയില് ശനി രണ്ടര വര്ഷത്തോളം നില്ക്കുന്നു. നിലവില് കുംഭ രാശിയിലാണ് ശനിയുടെ സാന്നിധ്യം. ശനിദേവന് വരും ദിവസങ്ങളില് വക്രഗതിയില് നീങ്ങിത്തുടങ്ങും.
ജൂണ് 17ന് കുംഭ രാശിയില് ശനി വക്രഗതിയില് സഞ്ചരിച്ചുതുടങ്ങും. നവംബര് 4 വരെ ശനി ഇവിടെ പ്രതിലോമപരമായി തുടരും. ശനിയുടെ വക്രഗതി സഞ്ചാരം അത്ര ശുഭകരമല്ലെങ്കിലും ചില രാശിക്കാര്ക്ക് ഈ സമയം അനുഗ്രഹം നിറഞ്ഞ സമയമായിരിക്കും. ശനി ആരില് പ്രസാദിക്കുന്നുവോ, ആ വ്യക്തിയുടെ ഭാഗ്യം പ്രകാശിക്കുന്നു. ജ്യോതിഷ പ്രകാരം ഈ രാശിക്കാരുടെ സമ്പത്ത് വര്ദ്ധിക്കും. ശനിയുടെ വിപരീത ചലനം മൂലം ഭാഗ്യം തിളങ്ങാന് പോകുന്ന രാശിക്കാര് ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മിഥുനം
മിഥുന രാശിക്കാരുടെ ജീവിതത്തില് ശനി ദേവന്റെ വക്രഗതി സഞ്ചാരം അനുകൂല ഫലങ്ങള് നല്കും. ഈ രാശിയുടെ ഒന്പതാം ഭാവത്തില് ശനി സഞ്ചരിക്കാന് പോകുന്നു. അത്തരമൊരു സാഹചര്യത്തില് നിങ്ങള്ക്ക് ഭാഗ്യം ലഭിക്കും. ഈ സമയത്ത് നിങ്ങള്ക്ക് ഒരു വിദേശ യാത്രയും പോകാന് അവസരം കൈവരും. നടക്കാത്ത ആഗ്രഹങ്ങള് സഫലമാകും.
നിങ്ങള് ഒരു പുതിയ ജോലി ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില് ഇത് മികച്ച സമയമാണ്. ഈ സമയത്ത് സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. വിദേശപഠനത്തിന് ശ്രമിക്കുന്ന വിദ്യാര്ത്ഥികള്ക്ക് അവരുടെ ആഗ്രഹങ്ങള് സഫലമാകും. പിതാവുമായുള്ള ബന്ധം മെച്ചപ്പെടും.

ചിങ്ങം
ശനിയുടെ വക്രഗതി സഞ്ചാരം മൂലം ചിങ്ങം രാശിക്കാരുടെ ഭാഗ്യം ശോഭിക്കും. പണം സമ്പാദിക്കാനുള്ള വഴികള് നിങ്ങള്ക്കായി തുറക്കും. കുടുങ്ങിക്കിടക്കുന്ന പണം ലഭിക്കും. ബിസിനസ്സില് വിജയം കൈവരിക്കും. കരിയറില് നിരവധി മികച്ച അവസരങ്ങള് ലഭ്യമാകും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. മത്സര പരീക്ഷകളില് വിജയം കൈവരിക്കും.

ധനു
നിങ്ങളുടെ രാശിയുടെ മൂന്നാം ഭാവത്തില് ശനി സംക്രമിക്കാന് പോകുന്നു. ഇവിടെ ശനി ശക്തി പ്രാപിക്കും. ശനിയുടെ വക്രഗതി സഞ്ചാരം മൂലം ധനു രാശിക്കാര്ക്ക് ധാരാളം നേട്ടങ്ങള് ലഭിക്കും. എല്ലാ പ്രവൃത്തികളിലും വിജയം കൈവരും.
ജോലിസ്ഥലത്ത് സഹപ്രവര്ത്തകരുടെ പൂര്ണ പിന്തുണയുണ്ടാകും. നിങ്ങളുടെ ജോലി എല്ലായിടത്തും വിലമതിക്കപ്പെടും. നിങ്ങള്ക്ക് ധൈര്യവും ശക്തിയും വര്ദ്ധിക്കുന്നതായി അനുഭവപ്പെടും. വിദേശരാജ്യങ്ങളുമായി ബന്ധമുള്ളവര്ക്ക് പ്രയോജനം ലഭിക്കും. ജോലി ചെയ്യുന്നവര്ക്ക് സ്ഥാനക്കയറ്റം ലഭിക്കാന് സാധ്യതയുണ്ട്. ഈ സമയത്ത് പണം ലാഭിക്കാന് കഴിയും.

മകരം
ശനിയുടെ വക്രഗതി സഞ്ചാരം മൂലം നിങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെ ശക്തമാകും. വസ്തു വാങ്ങാനുള്ള ആഗ്രഹം സഫലമാകും. കുടുംബാന്തരീക്ഷം സന്തോഷകരമായിരിക്കും. ഈ സമയം നേട്ടങ്ങള് നിങ്ങളെ തേടിയെത്തും. ജീവിതത്തില് നല്ല മാറ്റങ്ങള് കാണും.

തുലാം
ശനിദേവന്റെ വിപരീത ചലനം തുലാം രാശിക്കാര്ക്ക് ഗുണം ലഭിക്കും. നിങ്ങളുടെ രാശിയുടെ അഞ്ചാം ഭാവത്തില് ശനി വക്രഗതിയിലായിരിക്കും. 139 ദിവസം ശനി ഈ ഭാവത്തില് ഇരിക്കും. അത്തരമൊരു സാഹചര്യത്തില്, നിങ്ങള്ക്ക് ആകസ്മികമായ പണ നേട്ടങ്ങള് ലഭിക്കും.
സന്താനങ്ങളുടെ ഭാഗത്ത് നിന്ന് നല്ല വാര്ത്തകള് ലഭിക്കും. ഒരു കുട്ടി വേണമെന്ന് ആഗ്രഹിക്കുന്ന ആളുകള്ക്കും ഉടന് തന്നെ നല്ല വാര്ത്തകള് ലഭിക്കും. പ്രണയ ജീവിതത്തില് വിജയം കൈവരിക്കും. തുലാം രാശിയുടെ നാലാം ഭാവാധിപന് ശനി ദേവനാണ്. സ്വത്ത്, റിയല് എസ്റ്റേറ്റ് എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്നവര്ക്ക് മികച്ച വിജയം ലഭിക്കും.

ഈ രാശിക്കാര്ക്ക് ദോഷഫലം - മേടം
കുംഭ രാശിയിലെ ശനിയുടെ വിപരീത ചലനം മൂലം മേടം രാശിക്കാര്ക്ക് ചില പ്രശ്നങ്ങള് ഉണ്ടായേക്കാം. ജോലിയില് പരാജയം അനുഭവപ്പെടും. ധനനഷ്ടത്തിന് സാധ്യതയുണ്ട്. മറ്റുള്ളവരുമായി തര്ക്കത്തില് ഏര്പ്പെടേണ്ടിവരും. ദാമ്പത്യ ജീവിതത്തില് പിരിമുറുക്കം ഉണ്ടായേക്കാം.

ഇടവം
നിങ്ങളുടെ രാശിയില് ശനി പത്താം ഭാവത്തെ ബാധിക്കും. അത്തരമൊരു സാഹചര്യത്തില്, വരാനിരിക്കുന്ന സമയം നിങ്ങള്ക്ക് വെല്ലുവിളികള് നിറഞ്ഞതായിരിക്കും. ജോലി ചെയ്യുന്നവര്ക്ക് ജോലിസ്ഥലത്ത് സമ്മര്ദ്ദം നേരിടേണ്ടി വന്നേക്കാം. ബിസിനസ്സില് ഏര്പ്പെട്ടിരിക്കുന്നവര്ക്ക് നഷ്ടം സഹിക്കേണ്ടി വരും. ആരോഗ്യം ക്ഷയിക്കുന്നതിന്റെ ലക്ഷണങ്ങളുമുണ്ട്.

കര്ക്കടകം
ഈ സമയത്ത്, കര്ക്കടക രാശിക്കാരുടെ മേല് ശനിദോഷം പതിക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്, ശനിയുടെ വക്രഗതി സഞ്ചാരം നിങ്ങള്ക്ക് നല്ല സൂചനയല്ല. നിങ്ങളുടെ രാശിയില് എട്ടാം ഭാവത്തില് ശനി പിന്നോക്കാവസ്ഥയിലാണ്. കര്ക്കടക രാശിക്കാര്ക്ക് ഈ സമയം ചില പ്രശ്നങ്ങള് നേരിടേണ്ടി വരും. ധനനഷ്ടവും ഉണ്ടായേക്കാം. ആരുമായും തര്ക്കത്തിനുള്ള സാഹചര്യങ്ങളും ഉണ്ടാകും.

കുംഭം
നിങ്ങളുടെ സ്വന്തം രാശിയില് ശനി ദേവന് വക്രഗതിയില് നില്ക്കുന്നു. അത്തരമൊരു സാഹചര്യത്തില്, ശനി നിങ്ങളെ പ്രതികൂലമായി ബാധിക്കാന് സാധ്യതയുണ്ട്. നിങ്ങള്ക്ക് ശാരീരികവും മാനസികവുമായ സമ്മര്ദ്ദം നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ കരിയറിനെ കുറിച്ച് അല്പം ബോധവാന്മാരായിരിക്കണം.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല് വിശദാംശങ്ങള്ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

