Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ചതയത്തില്‍ ശനിവക്രഗതി: ഒഴിയാബാധയായി പ്രശ്നങ്ങള്‍: അടിത്തറയിളകുന്ന നാളുകാര്‍
വക്രഗതിയില്‍ സഞ്ചരിക്കുന്ന ഗ്രഹമാണ് ശനി. ഇത്തരത്തില്‍ വക്രഗതിയില്‍ സഞ്ചരിക്കുന്ന ഗ്രഹത്തെ ശക്തനായ ഗ്രഹം എന്നാണ് അറിയപ്പെടുന്നത്. കുംഭം രാശിയില്‍ ചതയം നക്ഷത്രത്തിലാണ് ശനി ഇപ്പോള്‍ സഞ്ചരിക്കുന്നത്. ശനിയുടെ സ്വന്തം രാശിയാണ് കുംഭം. അതില്‍ പാപത്വം കൂടി വരുമ്പോള്‍ ശനിയുടെ ദോഷഫലങ്ങളുടെ കാഠിന്യം അല്പം കുറയുന്നു.
ചതയത്തിലാണ് ഇപ്പോള്‍ ശനി സഞ്ചരിക്കുന്നത്. ചതയത്തില്‍ നിന്ന് അവിട്ടം നാലാം പാദം വരെ എത്തുമ്പോഴാണ് ശനിയുടെ വക്രഗതി അവസാനിക്കുന്നത്. ജൂണ്‍ 21 മുതല്‍ നവംബര്‍ 6 വരെയാണ് ശനി വക്രഗതിയില്‍ സഞ്ചരിക്കുന്നത്. എന്നാല്‍ ശനിയുടെ വക്രഗതി അനുകൂല ഫലങ്ങള്‍ നല്‍കുമെങ്കിലും പലപ്പോഴും ചില നക്ഷത്രക്കാര്‍ക്ക് അത് ദോഷഫലങ്ങള്‍ കൊണ്ട് വരുന്നു. അത് ഏതൊക്കെ നക്ഷത്രക്കാരാണ് എന്ന് നോക്കാം.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുമെങ്കിലും ശനി വക്രി ഇവരെ അല്പം കഷ്ടപ്പെടുത്തുന്നു. കര്‍മ്മരംഗത്ത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വിദേശത്തേക്ക് യാത്ര നടത്തുന്നതിനുള്ള സാധ്യതയുണ്ടെങ്കിലും പലപ്പോഴും ഓരോ കാര്യങ്ങളും ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. ബന്ധങ്ങള്‍ തമ്മില്‍ പ്രശ്നം വര്‍ദ്ധിക്കുന്നതിനും അതിലൂടെ ജീവിതത്തില്‍ ചെറിയ അടിപിടികള്‍ക്കും ഉള്ള സാധ്യതയുണ്ട്. കുടുംബത്തിന്റെ പരസ്പര വിശ്വാസം നഷ്ടപ്പെടുകയും രോഗാവസ്ഥകള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സ്വത്ത് സംബന്ധമായ തര്‍ക്കങ്ങള്‍ നേരിടേണ്ടി വരുന്നു. വരുമാന മാര്‍ഗ്ഗം വര്‍ദ്ധിക്കുമെങ്കിലും അതിന് അനുസരിച്ചുള്ള ചിലവുകളും വര്‍ദ്ധിക്കുന്നു. പല കാര്യങ്ങളും നിങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിന്റെ ഫലമായി പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനത്തില്‍ കഴിവ് തെളിയിക്കാന്‍ സാധിക്കും, പക്ഷേ ചെറിയ അശ്രദ്ധ പോലും ഇവരുടെ ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാക്കുന്നു. ജീവിത ശൈലി രോഗങ്ങള്‍ ഉള്ളവര്‍ കരുതിയിരിക്കണം. ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം.

കര്‍ക്കിടക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും)
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അഷ്ടമശനിയാണ്. എന്നാല്‍ ഇതിന്റെ ദോഷഫലങ്ങള്‍ കുറയുമെങ്കിലും അല്പം ശ്രദ്ധിക്കണം എന്നതാണ് സത്യം. താല്‍ക്കാലിക ആശ്വാസം മാത്രമേ പല പ്രശ്നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. വിവാഹത്തിന്റെ കാര്യത്തില്‍ ചെറിയ തെറ്റുകള്‍ സംഭവിക്കുന്നു, അതുകൊണ്ട് ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. ഭൂമിയില്‍ ക്രയവിക്രയം നടത്തുമ്പോള്‍ അല്പം ശ്രദ്ധിക്കണം. കാരണം സാമ്പത്തിക നഷ്ടങ്ങളിലേക്ക് എത്തുന്നു.
തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ പ്രതിസന്ധികള്‍ക്കുള്ള സാധ്യതയുണ്ട്. പലപ്പോഴും കഷ്ടകാലത്തിലേക്കുള്ള വാതില്‍ തുറക്കുന്ന സമയം കൂടിയാണ് ഇത്. ഉപരിപഠനത്തിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് പലപ്പോഴും അവസരങ്ങള്‍ ലഭിക്കാതെ വരുന്നു. ദാമ്പത്യത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. പങ്കാളികള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. കച്ചവടക്കാര്‍ക്ക് പ്രതിസന്ധികള്‍ ഉണ്ടാവുന്നു. നഷ്ടങ്ങള്‍ വര്‍ദ്ധിക്കുകയും അതനുസരിച്ച് ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്താതിരിക്കുകയും ചെയ്യുന്ന സമയമാണ്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. എന്നാല്‍ ശനിയുടെ വക്രഗതിയില്‍ ജീവിതം തന്നെ മാറിപ്പോവുന്ന അവസ്ഥയുണ്ടാവുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധികള്‍ക്ക് തുടക്കം കുറിക്കുന്ന സമയമാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ശ്രദ്ധയോടെ വേണം എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന്. പഠനത്തില്‍ പിന്നിലേക്ക് പോവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് നിങ്ങളില്‍ പല വിധത്തിലുള്ള തടസ്സങ്ങളും ഉണ്ടാക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

