Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ശനി ബലവാനാവും അപൂര്‍വ്വ സമയം: കണ്ടകശനി പോലും അനുഗ്രഹഫലം നല്കുന്ന നാളുകാര്‍
ശനി വക്രഗതിയില്‍ സഞ്ചരിക്കുന്ന ഗ്രഹമാണെന്ന് നമുക്കറിയാം. എന്നാല്‍ പലപ്പോഴും പാപഗ്രഹമായാണ് ശനിയെ കണക്കാക്കുന്നത്. എന്നാല്‍ ഈ വക്രഗതിയില്‍ ശനി അതിന്റെ ബലസ്ഥാനത്ത് തുടരുകയാണ് ചെയ്യുന്നത്. ഇത് ദോഷത്തേക്കാള്‍ ഗുണങ്ങളാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. പ്രത്യേകിച്ച് കണ്ടകശനി, ഏഴരശനി, ജന്മശനി പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരെങ്കില്‍ ഇവര്‍ക്ക് അതില്‍ നിന്നെല്ലാം പോസിറ്റീവ് ഫലം ലഭിക്കുന്ന സമയമാണ് ശനിയുടെ വക്രഗതി സമയം. കാരണം ശനിയുടെ ദോഷഫലം കുറഞ്ഞ് നില്ക്കുന്ന സമയമാണ്.
ചതയം രണ്ടാം പാദത്തിലാണ് ഇപ്പോള്‍ ശനി സ്ഥിതി ചെയ്യുന്നത്. എന്നാല്‍ അവിട്ടം നാലാം പാദത്തിലേക്ക് എത്തുമ്പോള്‍ ശനി അതിന്റെ വക്രഗതി അവസാനിപ്പിക്കുന്നു. ജൂണ്‍ 21 മുതലാണ് ശനി വക്രഗതിയില്‍ സഞ്ചരിച്ച് തുടങ്ങിയത്. ഇത് ഏകദേശം നവംബര്‍ വരെ തുടരുന്നു. ഈ സമയം ചില നക്ഷത്രക്കാര്‍ക്ക് അവരുടെ എല്ലാ ദോഷഫലങ്ങളേയും ഇല്ലാതാക്കാന്‍ സാധിക്കുന്നു. മാത്രമല്ല പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണഫലങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ഏതൊക്കെ നക്ഷത്രക്കാരാണ് കണ്ടകശനി പ്രശ്നങ്ങളെ പോലും പ്രതിരോധിക്കുന്നവര്‍ എന്ന് നോക്കാം.

മകം
മകം നക്ഷത്രക്കാര്‍ക്ക് ശനിയുടെ വക്രഗതി അനുകൂല മാറ്റങ്ങള്‍ നല്കുന്നു. ഈ നക്ഷത്രക്കാര്‍ക്ക് കണ്ടകശനിയെങ്കിലും അതിലൂടെ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയം തന്നെയാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും നിങ്ങള്‍ കണ്ടകശനിയില്‍ അനുഭവിക്കുന്ന പല പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒരു സമയം തന്നെയാണ് ശനിയുടെ വക്രഗതി സമയം. സാമ്പത്തിക പ്രതിസന്ധികളെ ഒരു പരിധി വരെ നിങ്ങള്‍ക്ക് പ്രതിരോധിക്കാന്‍ സാധിക്കുന്ന സമയം തന്നെയാണ് ഈ സമയം.
പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് അവരുടെ കണ്ടകശനി അതിന്റെ എല്ലാ ഫലങ്ങളും നല്കുന്ന സമയമാണ്. എന്നാല്‍ പലപ്പോഴും ശനിയുട വക്രഗതിയില്‍ മോശം ഫലങ്ങളെ ഇല്ലാതാക്കുകയും ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുകയും ചെയ്യുന്നു. വായ്പ, ചിട്ടി, ഇന്‍ഷുറന്‍സ് എന്നിവയെല്ലാം നിങ്ങളെ തേടി സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്ന സമയം തന്നെയാണ്. ജോലിയില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്ന തടസ്സങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന സമയം തന്നെയാണ് ശനി വക്രഗതിയുടെ സമയം.

ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്കും ശനിയുടെ വക്രഗതി പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ നല്കുന്നു. വിദേശത്ത് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂല സാഹചര്യമാണ് ഉണ്ടാവുന്നത്. പലപ്പോഴും ദാമ്പത്യ ജീവിതത്തിലെ പ്രതിസന്ധികളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ദാമ്പത്യ പ്രശ്നങ്ങളെല്ലാം തന്നെ ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പോലും കണ്ടകശനി മൂലം കഷ്ടപ്പെടുന്നവര്‍ക്ക് അതില്‍ നിന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. പ്രോജക്റ്റുകള്‍ പൂര്‍ത്തീകരിക്കുന്നതിനും ജീവിതത്തില്‍ മുന്നേറുന്നതിനും ഈ സമയം ശനിയുടെ അനുഗ്രഹത്തിലൂടെ സാധിക്കുന്നു.
വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്കും കണ്ടകശനിയില്‍ നിന്നുണ്ടാവുന്ന ദോഷഫലങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. ഇത് കൂടാതെ താല്‍ക്കാലിക മോചനം പല കാര്യങ്ങളില്‍ നിന്നും ഉണ്ടാവുന്നു. പരിക്കുകളില്‍ നിന്നും അപകടങ്ങളില്‍ നിന്നും പൂര്‍ണമായും പരിഹാരം കാണുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. പ്രമോഷനും സ്ഥലം മാറ്റവും നിങ്ങള്‍ക്കുണ്ടാവുന്നു. ഇതെല്ലാം ശനിയുടെ വക്രഗതി മൂലം സംഭവിക്കുന്ന മാറ്റങ്ങള്‍ തന്നെയാണ്.

അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് വാഹനയോഗം വരെ ഈ സമയം ഉണ്ടാവുന്നു. ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ വിധ മാറ്റങ്ങളും കണ്ടകശനിയുടെ പ്രശ്നങ്ങളും ശനിയുടെ വക്രഗതിയിലൂടെ നീങ്ങി മാറുന്നു. വീട്ടില്‍ സമാധാനവും സന്തോഷവും നിറയുന്നു. അത് മാത്രമല്ല അയല്‍വക്കക്കാരുമായുള്ള ബന്ധം മികച്ച രീതിയില്‍ ആയിരിക്കും. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജോലിയുടെ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ അനുകൂല ഫലങ്ങള്‍ നല്കുന്നു. അതുകൊണ്ട് തന്നെ ജീവിതം ഈ സമയം പൊതുവേ സന്തോഷത്തിന്റേതാവുന്നു.
തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് വരവുകള്‍ വര്‍ദ്ധിക്കുകയും ചെലവുകള്‍ കുറയുകയും ചെയ്യുന്നു. നല്ല കാര്യങ്ങള്‍ ചെയ്ത് തീര്ക്കുനന്തിന് സാധിക്കുന്നു. ഒരിക്കലും ഒരു ജോലിയും പിന്നേക്ക് മാറ്റി വെക്കാതെ എളുപ്പത്തില്‍ തന്നെ ചെയ്ത് തീര്‍ക്കുന്നതിന് സമയം കണ്ടെത്തുകയും ജോലിയില്‍ കൃത്യനിഷ്ഠ പാലിക്കുന്നതിന് സാധിക്കുകയും ചെയ്യുന്നു. തൃക്കേട്ട നക്ഷത്രക്കാരില്‍ കണ്ടകശനിയുടെ ദോഷങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് നിങ്ങള്‍ക്ക് ശനിയുടെ വക്രഗതി സമയത്ത് സാധിക്കുന്നു. അതുകൊണ്ട് തന്നെ പൊതുവേ മുകളില്‍ പറഞ്ഞ നക്ഷത്രക്കാര്‍ക്ക് ശനി അതിന്റെ എല്ലാ വിധത്തിലുള്ള ദോഷത്തേയും വക്രഗതി സമയത്ത് അനുകൂലമാക്കി മാറ്റുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

