Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ശനി വക്രഗതി; നവംബര്‍ വരെ ജീവിതം ശനിയുടെ സ്വാധീനത്തില്‍, 12 രാശിക്കും മാറ്റങ്ങള്‍ പ്രകടം
ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ ഓരോ സ്ഥാനവും സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്. ജ്യോതിഷപ്രകാരം ജൂണ്‍ 17ന് ശനി അതിന്റെ സ്ഥാനത്തുനിന്ന് വക്രഗതിയില്‍ പിന്തിരിഞ്ഞ് നീങ്ങും. ജൂണ്‍ 17 മുതല്‍ നവംബര്‍ 4 വരെ ഏകദേശം 140 ദിവസം ശനി പ്രതിലോമാവസ്ഥയിലായിരിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ ശനിയുടെ വക്രഗതിയുടെ സ്വാധീനം എല്ലാ രാശികളിലും പ്രതിഫലിക്കും.
നിങ്ങള്‍ക്ക് അനുകൂലമോ പ്രതികൂലമോ ആയ ഫലങ്ങള്‍ ഈ സമയം ലഭിക്കും ശനിദേവന് ഒരു വ്യക്തിയുടെ കര്‍മ്മത്തിനനുസരിച്ച് ഫലം നല്കുന്ന ദേവനാണ്. ആരുടെ ജാതകത്തില്‍ ശനി ആധിപത്യസ്ഥാനത്ത് നില്ക്കുന്നുവോ ആ വ്യക്തിക്ക് പല തരത്തിലുള്ള നേട്ടങ്ങളും ലഭിക്കുന്നു. ശനിയുടെ വക്രഗതി സഞ്ചാരത്തില്‍ 12 രാശിക്കും ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം
ശനിയുടെ വക്രഗതി ചലനം മേടം രാശിക്കാര്‍ക്ക് അല്പം കഷ്ടമായിരിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് തടസ്സങ്ങള്‍ നേരിടേണ്ടിവരാം. സഹപ്രവര്‍ത്തകരുടെ മുന്നില്‍ നിങ്ങളുടെ പ്രശസ്തി കളങ്കപ്പെട്ടേക്കാം. കച്ചവടം നടത്തുന്നവര്‍ക്ക് സാമ്പത്തിക നഷ്ടം വരാന്‍ സാധ്യതയുണ്ട്. ശനിയുടെ പ്രതിലോമ ചലനം നിങ്ങളുടെ വ്യക്തിജീവിതത്തെയും ബാധിക്കും. ദമ്പതികളില്‍ തര്‍ക്കങ്ങള്‍ക്ക് സാധ്യതയുണ്ട്, ഇണയുമായുള്ള ബന്ധം വഷളായേക്കാം. കുടുംബ കലഹങ്ങള്‍ ഉണ്ടാകാം. ഈ കാലയളവില്‍ ശാന്തത പാലിക്കുക, നിങ്ങളുടെ കോപം നിയന്ത്രിക്കുക.

ഇടവം
ശനിയുടെ പ്രതിലോമ ചലനത്തിന്റെ ഫലം ഇടവം രാശിക്കാര്‍ക്ക് പ്രതികൂലമായിരിക്കും. സമീപഭാവിയില്‍ നിങ്ങള്‍ക്ക് പല ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം. ജോലി ചെയ്യുന്നവര്‍ക്ക് മുതിര്‍ന്നവരില്‍ നിന്ന് വെല്ലുവിളി നേരിടേണ്ടിവരും. ലക്ഷ്യങ്ങള്‍ നേടുന്നതിന് കഠിനമായി പരിശ്രമിക്കേണ്ടി വന്നേക്കാം. ബിസിനസ്സില്‍ ധനനഷ്ടത്തിനും സാധ്യതയുണ്ട്.

മിഥുനം
നിങ്ങളുടെ രാശിയില്‍ നിന്ന് ഒന്‍പതാം ഭാവത്തില്‍ ശനി വക്രഗതിയില്‍ സഞ്ചരിക്കും. ജാതകത്തില്‍ ശനി പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്നവര്‍ക്ക് ഈ ശനി സംക്രമം വളരെ ഭാഗ്യമായിരിക്കും. ഈ സമയത്ത്,കഠിനാധ്വാനം ചെയ്യേണ്ടിവരും. എന്നാല്‍ കഠിനാധ്വാനത്തിന് ധാരാളം പ്രതിഫലം ലഭിക്കും.
പിതാവില്‍ നിന്നും പൂര്‍വ്വിക സ്വത്തില്‍ നിന്നും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. കുടുംബ ജോലി, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട് ഈ സമയം വളരെ അനുകൂലമായിരിക്കും. ശുഭകാര്യങ്ങള്‍ക്കായി യാത്ര ചെയ്യേണ്ടി വന്നേക്കാം. ഈ കാലയളവില്‍ നിങ്ങളുടെ തകര്‍ന്ന ബന്ധങ്ങള്‍ പലതും കൂടിച്ചേരും.

കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ശനി പിന്നോക്കം നില്ക്കുന്നതിനാല് പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. കര്‍ക്കടക രാശിക്കാരുടെ ഒന്‍പതാം ഭാവത്തില്‍ ശനി പിന്നോക്കാവസ്ഥയിലായിരിക്കും. നിങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ട സമയമാണിത്. ഈ സമയത്ത്, നിങ്ങളുടെ എതിരാളികളുടെയോ ശത്രുക്കളുടെയോ ഉപദ്രവം വര്‍ധിച്ചേക്കാം. അവര്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ മുതലെടുക്കാന്‍ ശ്രമിച്ചേക്കാം.

ചിങ്ങം
ശനിയുടെ വിപരീത ചലനത്തിന്റെ പരമാവധി ഗുണം നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നു. ഈ രാശിക്കാര്‍ക്ക് ബിസിനസ്സില്‍ ധാരാളം ലാഭം ലഭിക്കും. വളരെക്കാലമായി മുടങ്ങിക്കിടന്ന നിങ്ങളുടെ പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാകും. ശനിയുടെ അനുഗ്രഹത്താല്‍ നിങ്ങളുടെ മുടങ്ങിക്കിടന്ന എല്ലാ ജോലികളും ഈ കാലയളവില്‍ പൂര്‍ത്തിയാകും. നിങ്ങള്‍ക്ക് ധാരാളം പണം ലഭിക്കും.
പലപ്പോഴും ആകസ്മികമായ ധനലാഭത്തിനും സാധ്യതയുണ്ട്. എന്നിരുന്നാലും, ഈ സമയം നിങ്ങള്‍ നിങ്ങള്‍ ആര്‍ക്കും പണം കടം കൊടുക്കരുത്. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഈ കാലയളവില്‍ മികച്ച ഫലം ലഭിക്കും.

കന്നി
കന്നിരാശിക്കാര്‍ക്ക് ആറാം ഭാവത്തില്‍ ശനി സംക്രമിക്കും. ഇതാണ് ശനിയുടെ യഥാര്‍ത്ഥ ത്രികോണ രാശി. ഈ സഞ്ചാരം ശുഭകരമാണ്. നിങ്ങള്‍ക്ക് അതിന്റെ ശുഭ ഫലങ്ങള്‍ കാണാന്‍ കഴിയും. അഞ്ചാം ഭാവാധിപനാണ് ശനി. നിങ്ങള്‍ക്ക് ഒരു കുട്ടി വേണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അത് ഈ കാലയളവില്‍ നിറവേറും. അവിവാഹിതര്‍ക്ക് അവരുടെ തടസങ്ങള്‍ മാറി നല്ലൊരു ബന്ധം ലഭിക്കും.
ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ആഗ്രഹം സഫലമാകും. ഏതെങ്കിലും കോടതി കേസ് നടക്കുന്നുണ്ടെങ്കില്‍. അവിടെ ശനി നിങ്ങളെ സഹായിക്കും. കിട്ടാതെ കിടന്നിരുന്നു പണവും തിരികെ ലഭിക്കും.

തുലാം
ശനിയുടെ വക്രഗതി ചലനം മൂലം നിങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. തുലാം രാശിക്കാര്‍ പ്രത്യേകിച്ച് ജോലിസ്ഥലത്ത് കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണിത്. ബിസിനസുകാര്‍ക്കും സമയം അല്പം കഠിനമാണ്. നിക്ഷേപം, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കുക. നിങ്ങളുടെ പണം കുടുങ്ങിയേക്കാം.

വൃശ്ചികം
നിങ്ങളുടെ കുടുംബ ജീവിതത്തില്‍ ചില തടസ്സങ്ങള്‍ ഉണ്ടാകാം. ഈ സമയത്ത് കുടുംബാംഗങ്ങളുടെ ആരോഗ്യവും അപകടത്തിലാകും. അമ്മയുടെ ആരോഗ്യകാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണം. കുടുംബത്തിന്റെ സ്വത്തുക്കളെക്കുറിച്ച് അഭിപ്രായവ്യത്യാസമുണ്ടാകാനുള്ള സാധ്യതയുണ്ട്.
ജോലിസ്ഥലത്ത്, സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ അശ്രാന്തമായി പ്രവര്‍ത്തിക്കും. ബിസിനസ്സില്‍ ലാഭത്തിനുള്ള അവസരങ്ങള്‍ ഉണ്ടാകും. ദാമ്പത്യജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ അനുഭവപ്പെടും. എന്നിരുന്നാലും, പരസ്പര ധാരണയിലൂടെ ഏത് ബുദ്ധിമുട്ടും നേരിടാന്‍ നിങ്ങള്‍ക്ക് കഴിയും.

ധനു
ശനിയുടെ വക്രഗതി മൂലം ധനു രാശിക്കാര്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. ശനിയുടെ അനുഗ്രഹത്താല്‍ നിങ്ങള്‍ ചിന്തിക്കുക പോലും ചെയ്യാത്ത ചില മേഖലകളില്‍ വിജയം കൈവരിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെ പൂര്‍ണ പിന്തുണ ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ സ്ഥാനം ശക്തമാകും. സുഹൃത്തുക്കളുമായി നല്ല സമയം ചെലവഴിക്കും.
ശനിയുടെ പ്രതിലോമഫലത്തോടെ, ബിസിനസ്സിലും ജോലിയിലും നിങ്ങള്‍ക്ക് ധാരാളം വിജയം ലഭിക്കും. മുടങ്ങിക്കിടന്ന ജോലികളെല്ലാം ഭാഗ്യത്തിന്റെ അനുഗ്രഹത്താല്‍ പൂര്‍ത്തിയാകും. ശനിയുടെ പ്രതിലോമ ചലനം വിദ്യാര്‍ത്ഥികള്‍ക്കും വളരെ നല്ലതായിരിക്കും. ഇക്കാലത്ത് വിദ്യാഭ്യാസരംഗത്ത് അനുകൂലമായ ഫലങ്ങള്‍ ലഭിക്കും.

മകരം
ശനിയുടെ ഈ ഘട്ടം നിങ്ങള്‍ക്ക് സാമ്പത്തികമായി ഗുണം ചെയ്യും. ഈ കാലയളവില്‍ നിങ്ങളുടെ ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് പണം ലാഭിക്കാനും കഴിയും. വളരെക്കാലമായി ഒരു പ്രോപ്പര്‍ട്ടി വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ സമയം അതിന് നല്ലതാണ്. ശനിയുടെ സ്വാധീനം മൂലം മകരം രാശിക്കാരുടെ കുടുംബ ബന്ധത്തില്‍ നല്ല മാറ്റങ്ങളുണ്ടാകും. പ്രണയകാര്യങ്ങള്‍ക്കും ഈ സമയം നല്ലതായിരിക്കും. സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനവും വര്‍ദ്ധിക്കും. വസ്തു വില്‍ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് സമയം വളരെ നല്ലതായിരിക്കും.

കുംഭം
നിങ്ങളുടെ രാശിയിലാണ് ശനി ഇപ്പോളുള്ളത്. ഈ സമയം നിങ്ങള്‍ മാനസികമായി തളര്‍ന്നുപോകും. പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ കുറച്ച് സമയമെടുക്കും. കൃത്യസമയത്ത് തീരുമാനമെടുക്കാനുള്ള നിങ്ങളുടെ കഴിവിനെ അത് ബാധിക്കും. കോര്‍പ്പറേറ്റ് വളര്‍ച്ചയ്ക്ക് അവസരങ്ങള്‍ ഉണ്ടാകും, വിദേശ ഇടപെടലുകള്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. നിങ്ങളുടെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ കാലയളവില്‍ നിങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. നിങ്ങളുടെ ആരോഗ്യം നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം.

മീനം
മീന രാശിക്കാര്‍ക്ക് ശനിയുടെ പ്രതിലോമ ചലനം അവരുടെ പന്ത്രണ്ടാം ഭാവത്തിലായിരിക്കും. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ക്ക് ജോലിക്കായി വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിക്കും. ശനിയുടെ വക്രഗതി ചലനം ബിസിനസുകാര്‍ക്ക് പ്രത്യേകിച്ചും ഫലപ്രദമായിരിക്കും. അവരുടെ ബിസിനസില്‍ വളര്‍ച്ച ദൃശ്യമാകും. മൊത്തത്തില്‍, ഈ കാലയളവില്‍ മീനം രാശിക്കാര്‍ പുരോഗതി നേടുന്നതില്‍ വിജയിക്കും.



Click it and Unblock the Notifications

