Latest Updates
-
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്!
141 ദിവസം ശനി വക്രഗതിയില്‍; ജീവിതത്തില്‍ മാറ്റം നിശ്ചയം; ലോകത്തിലും മനുഷ്യരിലും പ്രതിഫലനം
നീതിയുടെ ദൈവമായി ശനിദേവനെ കണക്കാക്കപ്പെടുന്നു. ഒരു വ്യക്തിക്ക് അവരുടെ കര്‍മ്മഫലമനുസരിച്ച് ശനി പ്രതിഫലം നല്കുന്നു. ജ്യോതിഷമനുസരിച്ച്, എല്ലാ ഗ്രഹങ്ങളിലും നക്ഷത്രരാശികളിലും വച്ച് ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമായി ശനിയെ കണക്കാക്കുന്നു. ഒരു രാശിയില്‍ ശനിദേവന്റെ സാന്നിധ്യം രണ്ടര വര്‍ഷത്തോളം നീണ്ടുനില്‍ക്കും. ശനി ഇപ്പോള്‍ തന്റെ സ്വന്തംരാശിയായ കുംഭത്തിലാണ് ഇരിക്കുന്നത്.
2023 ജൂണ്‍ 17ന് രാത്രി 10:57ന് കുംഭ രാശിയില്‍ ശനി വക്രഗതിയില്‍ സഞ്ചരിച്ചുതുടങ്ങും. വക്രഗതി എന്നാല്‍ പിന്തിരിപ്പന് ചലനം എന്നാണ്. ശനിയുടെ ഈ പിന്തിരിപ്പന് ചലനം 2023 നവംബര്‍ 4 വരെ നിലനില്ക്കും, അതിനുശേഷം അത് കുംഭത്തില്‍ നേര്‍രേഖയില്‍ നീങ്ങിത്തുടങ്ങും. 141 ദിവസത്തേക്ക് ശനി പിന്തിരിപ്പനായി സഞ്ചരിക്കും.
ശനി വക്രഗതിയിലായിരിക്കുമ്പോള്‍ അതിന്റെ ഫലം എല്ലാ രാശികളിലും കാണപ്പെടും. ശനി കുംഭത്തില്‍ നില്ക്കുന്നതിനാല് മകരം, കുംഭം, മീനം എന്നീ രാശിക്കാര്‍ക്ക് ഇപ്പോള്‍ ശനിയുടെ ഏഴരശനി കാലഘട്ടമാണ് നടക്കുന്നത്. ശനിയുടെ വക്രഗതി സഞ്ചാരം മൂലം രാജ്യത്തും ലോകത്തും വരുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

രാജ്യത്തും ലോകത്തിലും ശനി വക്രഗതിയുടെ സ്വാധീനം
* രണ്ടര വര്‍ഷത്തോളം ശനി സ്വരാശിയില്‍ താമസിക്കും. അതുകൊണ്ട് തന്നെ ഈ മാറ്റം രാജ്യത്തിന് ഗുണകരമാകും.
* ഈ സമയം കര്‍ഷകര്‍ക്ക് നല്ല വിളവ് ലഭിക്കും. വിപണിയില്‍ കുതിപ്പിന് സാധ്യതയുണ്ട്.
* രാജ്യാന്തര തലത്തില്‍ രാജ്യം പുരോഗതി പ്രാപിക്കും, പക്ഷേ ചില പ്രകൃതിക്ഷോഭങ്ങള്‍ തിരിച്ചടിക്കും.
* ഈ കാലയളവില്‍ തീവ്രവാദ സംഭവങ്ങള്‍ വര്‍ദ്ധിച്ചേക്കാം.
* സുപ്രധാന സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ അവരുടെ സുരക്ഷയും ആരോഗ്യവും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
* രാജ്യത്ത് അസ്ഥിരത വര്‍ദ്ധിച്ചേക്കാം.

രാജ്യത്തും ലോകത്തിലും ശനി വക്രഗതിയുടെ സ്വാധീനം
* രോഗചികിത്സയില്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ ഉണ്ടാകും.
* പുതിയ മരുന്നുകളും സാങ്കേതിക വിദ്യകളും വികസിപ്പിക്കും.
* അധികാര സ്ഥാപനത്തില്‍ മാറ്റങ്ങളുണ്ടാകും.
* ചില ലോകരാജ്യങ്ങളുടെ അതിര്‍ത്തികളില്‍ സംഘര്‍ഷം ആരംഭിക്കും.
* പ്രക്ഷോഭം, അക്രമം, പിക്കറ്റിംഗ്, സമരം, ബാങ്ക് കുംഭകോണം, വിമാനാപകടം, തീവെപ്പ് തുടങ്ങിയ സാഹചര്യങ്ങള്‍ രാജ്യത്ത് ഉണ്ടായേതക്കാം.
* പ്രകൃതിക്ഷോഭത്തോടൊപ്പം അഗ്നിബാധ, ഭൂകമ്പം, വാതക അപകടം, വിമാനാപകടം എന്നിവയ്ക്കുള്ള സാധ്യത ഏറെയാണ്.

വക്രഗതിയിലുള്ള ശനിയുടെ പ്രഭാവം
ശനിയുടെ ശുഭഫലത്തോടെ ചിലരുടെ മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാകും. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കും. ജോലിക്കാരില്‍ ചിലര്‍ക്ക് സ്ഥലംമാറ്റം വരാന്‍ ഇടയുണ്ട്. പ്രമോഷന് നേടാന്‍ അവസരമുണ്ടാകും. ജോലിയുടെ ഉത്തരവാദിത്തം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതേസമയം, ശനിയുടെ അശുഭഫലം മൂലം ചിലര്‍ക്ക് കാലിലോ എല്ലിലോ ക്ഷതം സംഭവിക്കാം. സാമ്പത്തിക സ്ഥിതി മോശമാകും. ലോണ്‍ എടുക്കേണ്ടി വന്നേക്കാം. ജോലിയില്‍ ഇടയ്ക്കിടെ മാറ്റങ്ങളുണ്ടാകും.

ഈ രാശിക്കാര്‍ ശ്രദ്ധിക്കണം - മേടം
വ്യാഴം, രാഹു, ബുധന്‍ എന്നിവര്‍ ഇതിനകം നിങ്ങളുടെ രാശിയിലുണ്ട്. കുംഭം രാശിയില്‍ ശനി പിന്തിരിയുമ്പോള്, നിങ്ങള്‍ ജോലിയില്‍ ജാഗ്രത പാലിക്കണം. കഠിനാധ്വാനത്തിന്റെ ഫലം കൃത്യമായി ലഭിക്കണമെന്നില്ല. കൂടുതല്‍ ജോലി സമ്മര്‍ദ്ദവും നിങ്ങളിലുണ്ടാകും. നിങ്ങള്‍ക്ക് ശാരീരികവും മാനസികവുമായ പ്രശ്നങ്ങളും നേരിടേണ്ടിവന്നേക്കാം.

കര്‍ക്കടകം
ശനിദേവന് നിങ്ങളുടെ രാശിയില്‍ എട്ടാം ഭാവത്തില്‍ ശനി പിന്‍വാങ്ങുമ്പോള്‍ അത് ശുഭകരമായി കണക്കാക്കില്ല. കാരണം ശനിയുടെ നിഴല്‍ ഇതിനകം നിങ്ങളുടെ രാശിയില്‍ നീങ്ങുന്നു. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ ഓരോ ജോലിയും വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്യണം. ജോലിക്കാരനാണെങ്കില്‍ അശ്രദ്ധ പാടില്ല. നിങ്ങള്‍ ഒരു ബിസിനസുകാരനാണെങ്കില്‍ നിക്ഷേപങ്ങള്‍ ശ്രദ്ധിച്ച് മതി. ആരോഗ്യ കാര്യത്തിലും ശ്രദ്ധിക്കേണ്ടി വരും.

തുലാം
കേതു ഗ്രഹം നിങ്ങളുടെ രാശിയില്‍ ഇരിക്കുന്നുണ്ട്. അഞ്ചാം ഭാവത്തില്‍ നിന്നുള്ള ശനിയുടെ പ്രതിലോമ സംക്രമണം നിങ്ങളുടെ ബന്ധങ്ങളില്‍ തെറ്റിദ്ധാരണകള്‍ വളരും. ജോലിയില്‍ ശ്രദ്ധയോടെ പ്രവര്‍ത്തിക്കണം. തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. ഈ സമയം വിദ്യാര്‍ത്ഥികള്‍ക്ക് നല്ലതല്ല. എന്നിരുന്നാലും, ഇത് സാമ്പത്തിക സ്ഥിതിയെ ബാധിക്കില്ല. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കണം.

കുംഭം
നിങ്ങളുടെ രാശിയില്‍ ശനി ദേവന് പിന്നോക്കാവസ്ഥയിലാണ്. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദവം അനുഭവപ്പെടും. ഏത് തീരുമാനവും എടുക്കുന്നതിന് മുമ്പ് നന്നായി ചിന്തിക്കുക. ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് പിരിമുറുക്കം ഉണ്ടാകാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
