Latest Updates
-
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ
പ്രശ്നങ്ങള്‍ വലയം ചെയ്യും ജീവിതം, ശനി വക്രഗതിയുടെ ദോഷഫലം കഠിനം, 12 രാശിക്കും പരിഹാരം
ജ്യോതിഷത്തില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമുള്ള ഒരു ഗ്രഹമായാണ് ശനിയെ കണക്കാക്കപ്പെടുന്നത്. ശനിദേവന്റെ ശുഭഫലം ഉണ്ടെങ്കില്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ വരുന്നു. ഓരോ വ്യക്തിക്കും അവന്റെ കര്‍മ്മത്തിനനുസരിച്ച് നല്ലതും ചീത്തയുമായ ഫലങ്ങള്‍ നല്കുന്ന ഗ്രഹമാണ് ശനി.
അതിനാല്‍ത്തന്നെ ശനിയെ കര്‍മ്മദാതാവ് എന്നും വിളിക്കുന്നു. ജൂണ്‍ 17ന് ശനി കുംഭം രാശിയില്‍ ശനി വക്രഗതിയില്‍ സഞ്ചരിക്കാന്‍ പോകുന്നു. ജ്യോതിഷ കണക്കുകൂട്ടല്‍ പ്രകാരം ഇത് വലിയൊരു ഗ്രഹചലനമായി കണക്കാക്കുന്നു. ശനിയുടെ വക്ര ഭാവം അത്ര ശുഭകരമായി കണക്കാക്കുന്നില്ല. ശനിയുടെ വക്രഗതി കാലയളവ് ഏകദേശം 147 ദിവസമായിരിക്കും.
ഈ കാലയളവില്‍ ലോകത്ത് സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ മാറ്റങ്ങള്‍ ദൃശ്യമാകും. വിവിധ രാശിക്കാരെയും ഇത് ബാധിക്കും. ശനി വക്രഗതിയുടെ സമയത്ത് പെട്രോളിയം ഉല്പന്നങ്ങളുടെ വില കുറഞ്ഞേക്കാം. ചിലയിടങ്ങളില്‍ ശക്തമായ മഴ ഉണ്ടാകും. ശനിയുടെ വക്രഗതി സഞ്ചാരം 12 രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും. അത്തരമൊരു സാഹചര്യത്തില്‍ ശനിയുടെ ദോഷഫലങ്ങളില്‍ നിന്ന് രക്ഷ നേടാനായി 12 രാശിക്കാരും ഈ സമയം ചെയ്യേണ്ട ചില പരിഹാര മാര്‍ഗങ്ങള്‍ ഇതാ.

മേടം
ഈ കാലയളവില്‍ നിങ്ങളുടെ മനസ്സ് നല്ലതായി നിലനിര്‍ത്തുക. ധ്യാനം, യോഗ, ആത്മീയ പരിശീലനങ്ങള്‍ തുടങ്ങിയവ ചെയ്യുക. പരമ ശിവനെ ആരാധിക്കുക. രുദ്രാഭിഷേകത്തിന്റെ സഹായത്തോടെ ഉത്കണ്ഠ, ഭയം, ഭേദപ്പെടുത്താനാവാത്ത രോഗങ്ങള്‍ എന്നിവയില്‍ നിന്ന് നിങ്ങള്‍ക്ക് മുക്തി നേടാനാകും.
ഇടവം
ഈ കാലയളവില്‍ മഹാവിഷ്ണുവിനെ ആരാധിക്കുകയും സൂര്യദേവന് വെള്ളം അര്‍പ്പിക്കുകയും ചെയ്യുക. അധിക നേട്ടങ്ങള്‍ക്കായി ഈ കാലയളവില്‍ ആദിത്യ ഹൃദയ സ്തോത്രം ചൊല്ലുക.
മിഥുനം
ശനി വക്രഗതിയില്‍ സഞ്ചരിക്കുന്ന ഈ സമയത്ത് മിഥുനം രാശിക്കാര്‍ സരസ്വതി ദേവിയെ ആരാധിക്കുക, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍. വീട്ടമ്മമാരായ സ്ത്രീകള്‍ അവരുടെ കുടുംബദേവതയെ ആരാധിക്കണം.

കര്‍ക്കിടകം
ഈ കാലയളവില്‍ അസ്വസ്ഥതയും ഉത്കണ്ഠയും ഒഴിവാക്കാന്‍ കര്‍ക്കിടകം രാശിക്കാര്‍ ചന്ദ്രദേവനെ ആരാധിക്കുക. തിങ്കളാഴ്ച ഒരു നേരം ഭക്ഷണം മാത്രം കഴിച്ച് വ്രതമെടുക്കുക.
ചിങ്ങം
സൂര്യനാണ് ചിങ്ങം രാശിക്കാരുടെ ഭരണഗ്രഹം. അതിനാല്‍ സൂര്യദേവന് ദിവസവും വെള്ളം അര്‍പ്പിക്കുകയും ആദിത്യ ഹൃദയ സ്തോത്രം ചൊല്ലുകയും ചെയ്യുക. ഇത് നിങ്ങള്‍ക്ക് ശനിദോഷ ശാന്തി നല്‍കും.
കന്നി
കന്നി രാശിക്കാരുടെ ജാതകത്തില്‍ രാഹു പ്രബലമായതിനാല്‍ എല്ലാ വ്യാഴാഴ്ചയും കന്നി രാശിക്കാര്‍ ഒരുനേരം ഭക്ഷണം കഴിച്ച് വ്രതമെടുക്കണം. ബുധനാഴ്ച വറുത്ത ഭക്ഷണസാധനങ്ങള്‍ ദാനം ചെയ്യണം.

തുലാം
തുലാം രാശിക്കാര്‍ ഈ സമയം നെഗറ്റീവ് ചിന്തകള്‍ ഒഴിവാക്കാന്‍ നിങ്ങളുടെ കുടുംബ ദേവതയെ ആരാധിക്കുക. എല്ലാ തിങ്കള്‍, വെള്ളി ദിവസങ്ങളിലും ഏതെങ്കിലും വെളുത്ത വസ്തുക്കള്‍ ദാനം ചെയ്യുക.
വൃശ്ചികം
ശനിയുടെ വക്രഗതി സഞ്ചാരം കാരണം നിങ്ങളുടെ ആത്മവിശ്വാസം മങ്ങാതിരിക്കാന്‍ വൃശ്ചികം രാശിക്കാര്‍ സൂര്യദേവനെ പതിവായി ആരാധിക്കുക.
ധനു
ഈ കാലയളവില്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഓം ക്ലീം വാഗ്വദീന്യയേ സരസ്വതീ ദേവായേ നമ - എന്ന സരസ്വതി മന്ത്രം ചൊല്ലുക.

മകരം
മകരം രാശിക്കാര്‍ ഈ സമയം ഹനുമാന് ചാലിസ ചൊല്ലുക, ശനിയാഴ്ച ഉപവസിക്കുക, ദരിദ്രര്‍ക്ക് ദാനകര്‍മ്മങ്ങള്‍ ചെയ്യുക. ഈ പ്രവൃത്തികളിലൂടെ നിങ്ങള്‍ക്ക് ശനിയുടെ ദോഷഫലം കുറയ്ക്കാന്‍ സാധിക്കും.
കുംഭം
കുംഭം രാശിക്കാര്‍ ഈ കാലയളവില്‍ ശനിയുടെ ദോഷഫലം കുറയ്ക്കാന്‍ ഹനുമാന് ചാലിസ ചൊല്ലുന്നത് ഉത്തമമാണ്.
മീനം
മീനം രാശിക്കാര്‍ ഈ സമയം ഹനുമാന് സ്വാമിയെ ആരാധിക്കുന്നതും എല്ലാ ശനിയാഴ്ചയും ഉപവസിക്കുന്നതും നല്ലതാണ്. ഈ ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിക്കുക.



Click it and Unblock the Notifications

