Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
ശനിവക്രി സൃഷ്ടിക്കും കേന്ദ്രത്രികോണ രാജയോഗം: ശക്തനായി ശനി 6 മാസത്തോളം അത്യുത്തമഫലം
ശനിയുടെ മാറ്റങ്ങള്‍ ഓരോ രാശിക്കാരേയും ഓരോ തരത്തിലാണ് ബാധിക്കുന്നത്. ഇത് പലപ്പോഴും നിങ്ങള്‍ക്ക് അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ നല്കുന്നു. എന്നാല്‍ ശനിയുടെ മാറ്റങ്ങളും മറ്റും പലപ്പോഴും നമ്മളെ ഓരോരുത്തരേയും ആഴത്തില്‍ സ്വാധീനിക്കുന്നു. ജ്യോതിഷപ്രകാരം നീതിയുടേയും കര്‍മ്മത്തിന്റേയും ദേവനായിട്ടാണ് ശനിയെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം മാറ്റങ്ങള്‍ ഇത് വഴി ജീവിതത്തില്‍ ഉണ്ടാവുന്നു. ശനിയെക്കുറിച്ച് നിരവധി ഭയുവും ഇതിലൂടെ നിലനില്ക്കുന്നു.
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. ശനി വക്രഗതിയില്‍ സഞ്ചരിക്കുമ്പോള്‍ രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗത്തിന്റെ ഫലമായും പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ജൂണ്‍ 17 മുതലാണ് ശനി അതിന്റെ വക്രഗതി സഞ്ചാരം ആരംഭിക്കുന്നത്. ഇപ്പോള്‍ ശനി സ്ഥിതി ചെയ്യുന്നത് കുംഭം രാശിയില്‍ ആണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ശനിയുടെ സഞ്ചാരം
ശനി ജൂണ്‍ 17 മുതല്‍ നവംബര്‍ 4 വരെ വക്രഗതിയില്‍ സഞ്ചരിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നതിന് സഹായിക്കുന്നു. വരുന്ന ആറ് മാസത്തോളം ചില രാശിക്കാരില്‍ രൂപപ്പെടുന്ന കേന്ദ്രത്രികോണ രാജയോഗം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. നവംബര്‍ 4-ന് ശേഷം ശനി നേര്‍രേഖയില്‍ സഞ്ചരിക്കുന്നു. അത് വരെ ഈ ഫലം ഇനി പറയുന്ന ചില രാശിക്കാര്‍ക്ക് ശുഭകരമായി മാറുന്നു. അവര്‍ ഏതൊക്കെ രാശിക്കാരാണെന്ന് നോക്കാം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി മൂലം രൂപപ്പെടുന്ന കേന്ദ്രത്രികോണ രാജയോഗം വളരെയധികം അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇത് ഇവരുടെ കരിയറില്‍ ഉണ്ടാക്കുന്ന അത്ഭുത മാറ്റങ്ങള്‍ പലപ്പോഴും നിങ്ങളെ അതിശയിപ്പിക്കും. ജോലി മാറ്റവും സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും എല്ലാം നിങ്ങളെ കാത്തിരിക്കുന്നു. ജോലി മാറുന്നതിനുള്ള സാധ്യതയും ഇവര്‍ക്കുണ്ടാവുന്നു. അനുകൂലമായ നിരവധി സാഹചര്യങ്ങള്‍ നിങ്ങളെ തേടി വരുന്നു. സാമ്പത്തികമായും മികച്ച സമയമായിരിക്കും.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് നല്ല സമയം തെളിയുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങള്‍ക്ക് യാത്രകള്‍ ചെയ്യുന്നതിനും ജീവിതം മുന്നോട്ട് പോവുന്നതിനും വളരെ അനുകൂലമായ സാഹചര്യങ്ങള്‍ ആണ് ഉണ്ടാവുന്നത്. കേന്ദ്രത്രികോണ രാജയോഗത്തിന്റെ ഫലമായി ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. മത്സരപ്പരീക്ഷകളില്‍ നിങ്ങള്‍ക്ക് വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. അച്ഛനോടൊപ്പം ബിസിനസ് ആരംഭിക്കുന്നതിന് അനുകൂലമായ സമയമാണ്. ബിസിനസിലെ നേട്ടം നിങ്ങളെ അമ്പരപ്പിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതിയിലുള്ള ചലനം അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കേന്ദ്രത്രികോണ രാജയോഗത്തിന്റെ ഫലവും ഇവരില്‍ പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ബിസിനസില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് വരുത്താന്‍ സാധിക്കുന്നു. ദാമ്പത്യത്തില്‍ പ്രതീക്ഷിക്കാത്ത സന്തോഷം നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക മേഖലയിലെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായി മാറുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
