Latest Updates
-
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം!
നീതിദേവന്റെ കടാക്ഷം, ശനി അനുഗ്രഹം ചൊരിയും; നവംബര്‍ 4 വരെ 6 രാശിക്ക് ഭാഗ്യവര്‍ഷം
ജ്യോതിഷത്തില്‍ ശനി ഗ്രഹത്തിന്റെ ചലനത്തിന് വലിയ പ്രാധാന്യമുണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ അതിന്റെ സ്വാധീനം വളരെ ആഴത്തിലുള്ളതായിരിക്കും. ജ്യോതിഷ പ്രകാരം, ശനിയെ നീതിയുടെ ദൈവമായി കണക്കാക്കപ്പെടുന്നു. അത് ഒരാളുടെ കര്‍മ്മങ്ങളുടെയും മുന്‍കാല കര്‍മ്മങ്ങളുടെയും അടിസ്ഥാനത്തില്‍ ശുഭമോ അശുഭമോ ആയ ഫലങ്ങള്‍ നല്കുന്നു. ഒരു വ്യക്തിയുടെ രാശി, ജന്മനക്ഷത്രം, മറ്റ് ഗ്രഹങ്ങളുടെ സ്ഥാനം എന്നിവ അടിസ്ഥാനമാക്കിയാണ് ശനിയുടെ വക്രഗതി ഫലങ്ങള്‍ വിശകലനം ചെയ്യുന്നത്.
ജ്യോതിഷ കണക്കുകൂട്ടലുകള്‍ അനുസരിച്ച്, ഈ സമയത്ത് ശനി കുംഭ രാശിയില്‍ വക്രഗതിയിലാണ് ഉള്ളത്. നവംബര്‍ 4 വരെ ശനി വക്രഗതിയില്‍ തുടരുകയും അതിനുശേഷം നേര്‍രേഖയില്‍ സഞ്ചരിച്ച് തുടങ്ങുകയും ചെയ്യും. ശനിയുടെ വക്രഗതി സമയത്ത്, എല്ലാ രാശിക്കാര്‍ക്കും അനുകൂലവും പ്രതികൂലവുമായ ഫലങ്ങള്‍ ഉണ്ടാകും. എന്നാല്‍ 6 രാശിക്കാര്‍ക്ക് നീതിയുടെ ദൈവത്തില്‍ നിന്ന് പ്രത്യേക അനുഗ്രഹങ്ങള്‍ ലഭിക്കും. ആ രാശികള്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
കുംഭം രാശിയില്‍ ശനി വക്രഗതിയില്‍ നീങ്ങുന്നത് മേടം രാശിക്കാര്‍ക്ക് അനുകൂലമായി കണക്കാക്കപ്പെടുന്നു. ജോലിയിലും സാമ്പത്തിക കാര്യങ്ങളിലും നല്ല ഫലങ്ങള്‍ അനുഭവപ്പെടും. ഇതുകൂടാതെ, നിങ്ങളുടെ പ്രൊഫഷണല്‍ മേഖലയില്‍ ഈ സമയം വിജയിക്കുകയും സമൂഹത്തില്‍ ബഹുമാനം നേടുകയും ചെയ്യും. നിങ്ങളുടെ സൗഹൃദബന്ധങ്ങള്‍ ശക്തമാകും. കുടുംബത്തില്‍ സന്തോഷാന്തരീക്ഷമുണ്ടാകും. കുടുംബബന്ധങ്ങള്‍ ശക്തമാകും. തൊഴില്‍, ബിസിനസ് എന്നിവയില്‍ വന്‍ പുരോഗതിയുടെ സൂചനയുണ്ട്.
ഇടവം
കുംഭം രാശിയിലെ ശനിയുടെ വക്രഗതി സഞ്ചാരം ഇടവം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. കരിയറില്‍ സാമ്പത്തിക വളര്‍ച്ചയും വിജയവും നേടാന്‍ അവസരങ്ങളുണ്ടാകും. ഈ കാലയളവില്‍ കഠിനാധ്വാനവും അര്‍പ്പണബോധവും നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. നിങ്ങള്‍ക്ക് പുതിയ സംരംഭങ്ങള്‍ക്ക് അടിത്തറയിടാനാകും. കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ കഴിയും. ശനിയുടെ വക്രഗതി സഞ്ചാരം ബിസിനസ്സിനും തൊഴിലിനും അനുകൂലമായ കാലമാണെന്ന് തെളിയും.
ചിങ്ങം
കുംഭം രാശിയിലെ ശനിയുടെ വക്രഗതി സഞ്ചാരം ചിങ്ങം രാശിക്കാര്‍ക്ക് വളരെ ശുഭകരമാണ്. വാസ്തവത്തില്‍, ഈ സമയത്ത് നിങ്ങള്‍ക്ക് തൊഴിലിലോ ബിസിനസ്സിലോ മറ്റേതെങ്കിലും മേഖലയിലോ മികച്ച വിജയം ലഭിക്കും. മാത്രമല്ല, ഏഴാം ഭാവത്തില്‍ ശനിയുടെ സാന്നിധ്യം നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നല്‍കും. ജീവിതത്തില്‍ സാമ്പത്തിക നേട്ടങ്ങളും സ്ഥിരതയും സന്തോഷവും കൊണ്ടുവരും. ഇതുകൂടാതെ, ജോലിയിലും പ്രത്യേക പുരോഗതിക്ക് അവസരങ്ങളുണ്ടാകും.

തുലാം
തുലാം രാശിക്കാര്‍ക്ക് കുംഭ രാശിയില്‍ ശനിയുടെ വക്രഗതി സഞ്ചാരം ഗുണം ചെയ്യും. ഇത് നിങ്ങള്‍ക്ക് കരിയര്‍ വളര്‍ച്ച, സാമ്പത്തിക അഭിവൃദ്ധി, വിജയകരമായ ബിസിനസ്സ് സംരംഭങ്ങള്‍ എന്നിവയുടെ സമയമാണ്. നിങ്ങള്‍ പങ്കാളിത്തത്തില്‍ ബിസനസ് തുടങ്ങാന്‍ ആരംഭിക്കുന്നുവെങ്കില്‍ ഇത് അനുകൂല സമയമാണ്. ഇതുകൂടാതെ, ശനിദോഷങ്ങളില്‍ നിന്നും അല്പം ആശ്വാസവും ലഭിക്കും. തൊഴില്‍-വ്യാപാരരംഗത്ത് ഈ സമയം നിങ്ങള്‍ക്ക് പുരോഗതിക്ക് സാധ്യതയുണ്ട്.
വൃശ്ചികം
പതിനൊന്നാം ഭാവത്തില്‍ ശനിയുടെ സാന്നിധ്യം വൃശ്ചിക രാശിക്കാര്‍ക്ക് സാമ്പത്തിക വളര്‍ച്ചയെ സൂചിപ്പിക്കുന്നു. ഈ ശനി വക്രഗതി നിങ്ങളുടെ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ വിജയത്തിനും പുരോഗതിക്കും അവസരമൊരുക്കുന്നുണ്ട്. എന്നിരുന്നാലും, വഴിയില്‍ ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. പൂര്‍വിക സ്വത്തുക്കളുടെ ഗുണം ലഭിക്കും. തൊഴിലില്‍ പുരോഗതിക്ക് സാധ്യതയുണ്ട്.

ധനു
നിങ്ങളുടെ രാശിയുടെ മൂന്നാം ഭാവത്തില്‍ ശനി സംക്രമിക്കാന്‍ പോകുന്നു. ഇവിടെ ശനി ശക്തി പ്രാപിക്കും. ശനിയുടെ വക്രഗതി സഞ്ചാരം മൂലം ധനു രാശിക്കാര്‍ക്ക് ധാരാളം നേട്ടങ്ങള്‍ ലഭിക്കും. എല്ലാ പ്രവൃത്തികളിലും വിജയം കൈവരും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെ പൂര്‍ണ പിന്തുണയുണ്ടാകും. നിങ്ങളുടെ ജോലി എല്ലായിടത്തും വിലമതിക്കപ്പെടും. നിങ്ങള്‍ക്ക് ധൈര്യവും ശക്തിയും വര്‍ദ്ധിക്കുന്നതായി അനുഭവപ്പെടും. വിദേശരാജ്യങ്ങളുമായി ബന്ധമുള്ളവര്‍ക്ക് പ്രയോജനം ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ സമയത്ത് പണം ലാഭിക്കാന്‍ കഴിയും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
