Just In
- 1 hr ago
ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം സെയില്‍: സ്റ്റൈലിഷ് ഫര്‍ണിച്ചറുകള്‍ക്ക് കിടിലന്‍ ഓഫറുകള്‍
- 2 hrs ago
Daily Rashi Phalam: ജോലി അന്വേഷകര്‍ക്ക് ആഗ്രഹസാഫല്യം, നേട്ടം; ഇന്നത്തെ രാശിഫലം
- 15 hrs ago
ബുദ്ധപ്രതിമ വീട്ടില്‍ ഉണ്ടെങ്കില്‍ വാസ്തുപ്രകാരം ഇതൊന്നും വേണ്ട
- 1 day ago
Daily Rashi Phalam: സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും, നല്ല ദിനം; ഇന്നത്തെ രാശിഫലം
Don't Miss
- News
തളിപ്പറമ്പില്‍ എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍
- Movies
നിങ്ങളുടെ മൂല്യം ഒരിക്കലും മറക്കരുത്, നിങ്ങൾക്ക് ധരിക്കാൻ കഴിയുന്ന മനോഹരമായ കാര്യം ആത്മവിശ്വാസമാണെന്ന് ധന്യ
- Sports
CWG 2022: ഫൈനലില്‍ ഓസ്ട്രേലിയയോട് പൊരുതി വീണു, ഇന്ത്യക്ക് വെള്ളി മെഡല്‍
- Finance
5 വർഷം കൊണ്ട് സമ്പാദ്യം ഇരട്ടിക്കും; ഒപ്പം നികുതി നേട്ടവും; എസ്ഐപി ചെയ്യാൻ പറ്റിയ മ്യൂച്വൽ ഫണ്ടിതാ
- Automobiles
എൻഫീൽഡിന്റെ വേട്ടക്കാരൻ; ഹണ്ടർ 350 അവതരിപ്പിച്ച് റോയൽ എൻഫീൽഡ്, വില 1.49 ലക്ഷം മുതൽ
- Technology
Realme Smartphones: 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച റിയൽമി ഫോണുകൾ
- Travel
ഐആര്‍സിടിസിയുടെ കൊല്ലൂര്‍, മുരുഡേശ്വര്‍, ശൃംഗേരി യാത്ര..11400 രൂപയ്ക്ക് പോയി വരാം
ശനി കുംഭം രാശിയില്‍ വക്രഗതിയില്‍; ഏഴരശനി, കണ്ടകശനി ദോഷമുള്ളവര്‍ ചെയ്യേണ്ട പ്രതിവിധികള്‍
ജ്യോതിഷപരമായി, ഒന്‍പത് ഗ്രഹങ്ങളില്‍ വച്ച് ഏറ്റവും സാവധാനത്തില്‍ ചലിക്കുന്ന ഗ്രഹമാണ് ശനി. അതിനാല്‍ ഒരു രാശിയെ മറികടക്കാന്‍ ശനി ദേവന് രണ്ടര വര്‍ഷമെടുക്കും. ജൂണ്‍ 05 മുതല്‍ ശനി ദേവന് കുംഭം രാശിയില്‍ വക്രഗതിയില്‍ നീങ്ങിത്തുടങ്ങും. ഒക്ടോബര്‍ 23 വരെ ശനി ഇത്തരത്തില്‍ കുംഭം രാശിയില്‍ പ്രതിലോമ ചലനത്തിലായിരിക്കും.
Most
read:
ജൂണ്‍
5
മുതല്‍
കുംഭം
രാശിയില്‍
ശനി
വക്രഗതിയില്‍;
12
രാശിക്കും
ഗുണഫലം
ഏഴരശനി, കണ്ടകശനി, എന്നീ അവസ്ഥകളിലൂടെ കടന്നുപോകുന്ന ആളുകള്‍ക്ക്, ശനിയുടെ ഈ വിപരീത ചലനം പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. അത്തരമൊരു സാഹചര്യത്തില്‍, ശനിദേവനെ പ്രീതിപ്പെടുത്തി ശനിയുമായി ബന്ധപ്പെട്ട പരിഹാരങ്ങള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. ശനിയുടെ വക്രഗതി കാലഘട്ടത്തില്‍ ഏഴരശനി, കണ്ടകശനി, ശനിദോഷം എന്നിവയെ മറികടക്കാനുള്ള ചില ജ്യോതിഷ പരിഹാരങ്ങള്‍ ഇതാ.

ഈ രാശിക്കാര്‍ക്ക് ദോഷങ്ങള്‍
നിലവില്‍ കുംഭം, മകരം, മീനം എന്നീ രാശികളില് ഏഴരശനിയും കര്‍ക്കടകം, വൃശ്ചികം എന്നീ രാശികളില് ശനി ധയ്യയുമാണ് നടക്കുന്നത്. ശനിയുടെ ഏഴരശനിയും ശനിധയ്യയും കാരണം ഒരു വ്യക്തിക്ക് നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്നു. ഈ സമയം ശനിദേവനെ ആരാധിക്കുന്നത് ശനിയുടെ ദോഷഫലങ്ങളില്‍ നിന്ന് മോചനം നല്കുന്നു. ശനിയുടെ ദോഷഫലങ്ങള്‍ നീക്കാന്‍ നിങ്ങള്‍ ചെയ്യേണ്ട ചില പരിഹാര മാര്‍ഗങ്ങള്‍ ഇതാ.

ഏഴരശനി, കണ്ടകശനി എന്നിവയ്ക്കുള്ള പ്രതിവിധികള്‍
ശനി ദേവന് കര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ ഫലം തരുന്ന ദൈവമാണ്, അതിനാല്‍ ഏഴരശനി, കണ്ടകശനി എന്നീ അവസ്ഥയില്‍ ഉള്ളവര്‍ എപ്പോഴും നല്ല പ്രവൃത്തികള്‍ ചെയ്യുക. മറ്റുള്ളവരോട് ദയ കാണിക്കുക. കള്ളം, മോഷണം, അത്യാഗ്രഹം, പരദൂഷണം, വിദ്വേഷം, ആസക്തി മുതലായവയില്‍ നിന്ന് അകന്നു നില്ക്കുക.
Most
read:ഉയരത്തില്‍
നിന്ന്
വീഴുന്നതായി
സ്വപ്നം
കണ്ടിട്ടുണ്ടോ?
അതിനര്‍ത്ഥം
ഇതാണ്

ശനി സ്തോത്രം, ശനി മന്ത്രം
ഏഴരശനി, കണ്ടകശനി എന്നിവയുടെ അശുഭഫലം കുറയ്ക്കാന്‍ നിങ്ങള്‍ എല്ലാ ശനിയാഴ്ചയും ശനിയുടെ ബീജ മന്ത്രം 'ഓം പ്രാം പ്രിം പ്രാണ്‍ സ: ശനിശ്ചരായ നമഃ' എന്ന് കുറഞ്ഞത് 3 പ്രാവശ്യം ജപിക്കണം. എല്ലാ ദിവസവും ഒരു ജപമാലയ്ക്കൊപ്പം, ശനിയുടെ മറ്റ് മന്ത്രങ്ങളും ജപിക്കുക. ഇതിനുശേഷം ദശരഥന്റെ ശനി ചാലിസയും ശനി സ്തോത്രവും പാരായണം ചെയ്യുക. ഇങ്ങനെ ചെയ്താല്‍ ശനിദോഷത്തില്‍ നിന്ന് മോചനം ലഭിക്കുകയും ശനിദേവന്റെ അനുഗ്രഹം ലഭിക്കുകയും ചെയ്യും.

ഷമിവൃക്ഷത്തെ ആരാധിക്കുക
ഏഴരശനി, കണ്ടകശനി എന്നിവയുടെ ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എല്ലാ ശനിയാഴ്ചകളിലും ഷമിവൃക്ഷത്തെ ആരാധിക്കുക. ദിവസവും വെള്ളം കൊടുക്കുക. ശനിയാഴ്ച വൈകുന്നേരം ഷമിവൃക്ഷത്തെ പൂജിച്ച് കടുക് അല്ലെങ്കില്‍ എള്ളെണ്ണ വിളക്ക് തെളിയിക്കുക. ശനി ദേവനുമായി ബന്ധപ്പെട്ട ഒരു വൃക്ഷമായാണ് ഷമി കണക്കാക്കപ്പെടുന്നത്.
Most
read:2022
ജൂണിലെ
പ്രധാന
ദിവസങ്ങളും
ആഘോഷങ്ങളും

ആല് മരത്തെ ആരാധിക്കുക
മതവിശ്വാസമനുസരിച്ച്, ശനിയുടെ നിഴല്‍ വീഴുന്നത് ആല് മരത്തിലാണെന്ന് പറയപ്പെടുന്നു. ശനിദേവന്റെ അനുഗ്രഹം ലഭിക്കാന്‍ എല്ലാ ശനിയാഴ്ചകളിലും ആല് മരത്തിന്റെ ചുവട്ടില്‍ ആരതി അര്‍പ്പിച്ച് കടുകെണ്ണ വിളക്ക് തെളിയിക്കുക. ഇത് ചെയ്യുന്നതിലൂടെ ഏഴരശനി, കണ്ടകശനി എന്നിവയില്‍ നിന്ന് ആശ്വാസം ലഭിക്കും. ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍, ശനിയാഴ്ച ശനി ദേവനെ ആരാധിക്കുക. തുടര്‍ന്ന് ശനി കവചമോ ശനിരക്ഷാ സ്തോത്രമോ ചൊല്ലുക.

ഇവയെ ഉപദ്രവിക്കരുത്
ശനിദേവന്റെ അനുഗ്രഹം ലഭിക്കാന്‍ നായ, കഴുകന്, കുതിര, ആന, മാന്‍, മയില്‍ മുതലായവയെ ഒരു തരത്തിലും ഉപദ്രവിക്കരുത്. ഇവയെല്ലാം ശനിദേവന്റെ വാഹനങ്ങളായാണ് കണക്കാക്കുന്നത്. കഴിയുമെങ്കില്‍ എല്ലാ ശനിയാഴ്ചയും അവരെ പരിപാലിക്കുക. ശനിയാഴ്ച വ്രതം അനുഷ്ഠിക്കുകയും ശനി ചാലിസ ചൊല്ലിയ ശേഷം ആരതി നടത്തുകയും ചെയ്യുന്നത് ശനിദേവനെ പ്രീതിപ്പെടുത്താനുള്ള എളുപ്പവഴികളിലൊന്നാണ്.
Most
read:ജൂണ്‍
മാസത്തിലെ
പ്രധാന
വ്രതാനുഷ്ഠാനങ്ങളും
ഉത്സവങ്ങളും

ഇരുമ്പ് പാത്രത്തില്‍ എണ്ണ പുരട്ടി മുഖം കാണുക
ശനിയാഴ്ച ദിവസം ഒരു ഇരുമ്പ് പാത്രത്തില്‍ എണ്ണ പുരട്ടി അതില്‍ നിങ്ങളുടെ മുഖം കാണുക, എന്നിട്ട് അത് ശനി ക്ഷേത്രത്തില്‍ ദാനം ചെയ്യുക. കൂടാതെ ശനി സ്തോത്രം വായിക്കുക അല്ലെങ്കില്‍ ശനി വജ്ര പഞ്ജര്‍ സ്തോത്രവും മഹാമൃത്യുഞ്ജയ മന്ത്രവും ജപിക്കുക. ഇതിനുശേഷം, വൈകുന്നേരം പക്ഷികള്‍ക്ക് ഭക്ഷണം നല്‍കുകയും ശനിദേവന്റെ ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

ശനി ബീജമന്ത്രം ചൊല്ലുക
ശനിയുടെ അശുഭഫലങ്ങള്‍ അകറ്റാന്‍ ശനി ബീജമന്ത്രം ചൊല്ലുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇതോടൊപ്പം, നിങ്ങള്‍ക്ക് ശനിയാഴ്ച വ്രതം അനുഷ്ഠിക്കാം. സപ്തധാന്യം ദാനം ചെയ്യുക, ശിവാരാധന, ഹനുമാന് ആരാധന മുതലായവയും നിങ്ങള്‍ക്ക് ചെയ്യാം. ശനിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദാനം ചെയ്യാം. ഇതുകൂടാതെ ഒരു നീലക്കല്ല് അല്ലെങ്കില്‍ ശനി യന്ത്രം ധരിക്കുന്നതും നിങ്ങള്‍ക്ക് ഗുണം ചെയ്യും.
Most
read:വാസ്തുപ്രകാരം
വീട്ടില്‍
ഫര്‍ണിച്ചര്‍
വയ്ക്കേണ്ടത്
ഇങ്ങനെ

ഹനുമാന് ചാലിസ പാരായണം
ഹനുമാന് ഒരിക്കല്‍ ശനിദേവനെ രാവണനില്‍ നിന്ന് രക്ഷിച്ചിട്ടുണ്ടെന്ന് ഹിന്ദു പുരാണങ്ങളില്‍ പറയുന്നു. അന്നുമുതല്‍ ശനിദേവന് ഹനുമാന് സ്വാമിയോട് അതിയായ വിശ്വാസവും ഭക്തിയും കൈവന്നു. അതിനാല്‍ ഹനുമാനെ പ്രീതിപ്പെടുത്തുന്ന ഏതൊരാള്‍ക്കും ശനദേവനെയും സന്തോഷിപ്പിക്കാനാകും. ശനി ദോഷം ബാധിച്ചവര്‍ക്ക് ഹനുമാന് ചാലിസ ചൊല്ലാം, പ്രത്യേകിച്ച് ശനിയാഴ്ചകളില്‍. ഒരാളുടെ ജീവിതത്തില്‍ നിന്ന് കഷ്ടപ്പാടുകളും ദുഖവും നീക്കം ചെയ്യാന്‍ കെല്പുള്ളയാളാണ് ഹനുമാന്. അതിനാല്‍, ഹനുമാന് ചാലിസ പാരായണം ചെയ്യുന്നത് നിങ്ങളെ പലവിധത്തില്‍ സഹായിക്കും.

കറുത്ത വസ്തുക്കള്‍ ദാനം ചെയ്യുക
ദരിദ്രര്‍ക്കും ബ്രാഹ്മണര്‍ക്കും കറുത്ത ധാന്യങ്ങള്‍, തുണി, കടുക് എന്നിവ ദാനം ചെയ്യുന്നവര്‍ക്ക് ശനി ദേവന്റെ അനുഗ്രഹം നിങ്ങള്‍ക്ക് നേടിത്തരുന്നു. കറുത്ത എള്ള്, കറുത്ത ഉഴുന്ന്, വെല്ലം എന്നിവ ദരിദ്രര്‍ക്ക് ദാനം ചെയ്യുക. ബ്രാഹ്മണര്‍ക്കും ദരിദ്രര്‍ക്കും കറുത്ത പശുക്കളെയും ദാനം ചെയ്യാം. ഇത് തീര്‍ച്ചയായും ശനി ദോഷയുടെ ഫലങ്ങള്‍ കുറയ്ക്കും. എന്നാല്‍, ഒരാള്‍ ശുദ്ധമായ മനസ്സോടെയും സ്വാര്ത്ഥചിന്തകളില്ലാതെയും വേണം ഇവ നല്കാന്.
Most
read:വാസ്തുപ്രകാരം
ഇവ
ചെയ്താല്‍
ആത്മവിശ്വാസം
വളരും
ജീവിത
വിജയവും