Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
Shani Uday 2022: ശനിയുടെ ഉദയം രാജയോഗം തേടി വരും മൂന്ന് രാശിക്കാര്‍
ശനി ബാധിക്കുക എന്നുള്ളത് പലപ്പോഴും നമ്മുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ദോഷഫലങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു എന്നുള്ളതായാണ് കണക്കാക്കുന്നത്. എന്നാല്‍ ശനി ബാധിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉണ്ട്. ശനി ദോഷത്തില്‍ പലപ്പോഴും ഓരോ രാശിക്കാരും തളര്‍ന്ന് വീഴുകയാണ് ചെയ്യുന്നത്. ശനി ദോഷം നല്‍കുന്നതാണ്, ശനി ബാധിക്കുന്നത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ആണ് ഉണ്ടാക്കുന്നത് എന്ന് പൊതുവേ ഒരു ധാരണയുണ്ട്. എന്നാല്‍ ചിലപ്പോള്‍ ശനി മികച്ച ഫലങ്ങളാണ് നല്‍കുന്നത്.

ജ്യോതിഷ പ്രകാരം, ഏതൊരു ഗ്രഹത്തിന്റെയും മാറ്റം, ഉദയം, അസ്തമനം എന്നിവയുടെ സ്വാധീനം ഒരു വ്യക്തിയുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഈ വര്‍ഷം 2022-ല്‍ നിരവധി വലിയ ഗ്രഹങ്ങള്‍ ഉണ്ടാവുന്ന ചില രാശിക്കാരുണ്ട്. നീതി ദേവനായാണ് ശനിയെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ശനിദേവന്റെ മാറ്റം ഏതൊക്കെ രാശിക്കാരില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. ശനി ദേവന്റെ ഉദയം ഫെബ്രുവരി 22-ന് അല്പം ശ്രദ്ധിക്കേണ്ടതാണ്. ചില രാശിക്കാര്‍ക്ക് ഇത് മികച്ച നേട്ടങ്ങള്‍ ആണ് ഉണ്ടാക്കുന്നത്. ജീവിതത്തില്‍ രാജയോഗം വരെ ഇതിലൂടെ ഇവരെ തേടിയെത്തുന്നുണ്ട്. ശനിദോഷത്തെ മാറ്റി ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിന് ഏതൊക്കെ രാശിക്കാരെയാണ് ശനി സഹായിക്കുന്നത് എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അവരുടെ പത്താം ഭാവത്തിലാണ് ശനി ഉദയം ചെയ്യുന്നത്. അതായത് മേടരാശിക്കാര്‍ക്ക് അവരുടെ തൊഴില്‍ ഭവനത്തില്‍ മികച്ച നേട്ടങ്ങളും മാറ്റങ്ങളും ഉണ്ടാവുന്നുണ്ട് എന്നത് തന്നെയാണ് സത്യം. പലപ്പോഴും നിങ്ങള്‍ ചെയ്യുന്ന ജോലിക്ക് അര്‍ഹിക്കുന്നതിനേക്കാള്‍ നേട്ടം ലഭിക്കുന്നുണ്ട്. വിധിയുടെ കാര്യത്തിലും ഈ മാറ്റങ്ങള്‍ പല വിധത്തിലാണ്. ജോലി ചെയ്യുന്നവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജോലി സ്ഥലത്ത് വലിയ സ്ഥാനം ഇവരെ തേടിയെത്തുന്നു. സാമ്പത്തികമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ ഇവര്‍ക്കുണ്ടാവുന്നുണ്ട്. സാമ്പത്തിക നേട്ടം നിങ്ങള്‍ പ്രതീക്ഷിക്കുന്നതിലും കൂടുതലായി ഇവരെ തേടിയെത്തുന്നുണ്ട്. വ്യാപാരികള്‍ക്ക് മികച്ച ലാഭം ലഭിക്കുന്നു. ഫെബ്രുവരി 22ന് ശേഷം മേടം രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ശനിയുടെ ഉദയത്തോടെ അവരുടെ ജാതകത്തില്‍ രാജയോഗം രൂപപ്പെടുന്നു. ഈ കാലയളവില്‍ നിങ്ങളുടെ ജോലികളില്‍ വിജയം കൈവരിക്കും. രാഷ്ട്രീയവുമായി ബന്ധപ്പെട്ടവര്‍ക്ക് വലിയ പദവി ലഭിക്കും. ഇത് കൂടാതെ ജീവിതത്തില്‍ അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഏത് വിധത്തിലും ജീവിതത്തിലെ മോശം അവസ്ഥയെ തരണം ചെയ്ത് മുന്നോട്ട് പോവുന്നതിനുള്ള ഊര്‍ജ്ജം ലഭിക്കുന്നു. ഇടവം രാശിക്കാരില്‍ രാജയോഗത്തിന് തുല്യമായ ഫലമാണ് ഈ സമയം ഉണ്ടാവുന്നത്. പലപ്പോഴും ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളെ തേടിയെത്തുന്ന ഒരു സമയം കൂടിയാണ് എന്നുള്ളതാണ് സത്യം. എല്ലാ വിധത്തിലും നിങ്ങളില്‍ പോസിറ്റീവ് മാറ്റങ്ങള്‍ മാത്രം കൊണ്ട് വരുന്ന ഒരു സമയമാണ് ഫെബ്രുവരി അവസാന ആഴ്ചയില്‍ ശനിയുടെ ഉദയത്തോടെ ഉണ്ടാവുന്നത്.

കര്‍ക്കടകം രാശി
കര്‍ക്കടകം രാശിയുടെ ഏഴാം ഭാവത്തിലാണ് ശനി ഉദിക്കുന്നത്. അതായത് ഇവരില്‍ ദാമ്പത്യ ജീവിതം, പങ്കാളിത്തം എന്നിവയില്‍ മികച്ച അപ്രതീക്ഷിത മാറ്റങ്ങള്‍ ഉണ്ടായിരിക്കും. ഈ സമയത്ത് നിങ്ങള്‍ പാര്‍ട്ണര്‍ഷിപ്പില്‍ ചെയ്യുന്ന ജോലികള്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കും. ഇതിലൂടെ സാമ്പത്തിക നേട്ടം നിങ്ങള്‍ക്ക് സ്വന്തമാകും. ഒരിക്കലും രണ്ടാമതൊരു ചിന്ത പണത്തിന്റേയോ മറ്റ് കാര്യങ്ങളിലോ ഉണ്ടാവുന്നില്ല എന്നുള്ളതാണ് സത്യം. ഇത് കൂടാതെ പങ്കാളിക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കുന്നു. ഇരുമ്പ്, എണ്ണ, ഖനി തുടങ്ങിയ ശനിയുമായി ബന്ധപ്പെട്ട ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ഇവര്‍ പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പണത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് തിരിഞ്ഞ് നോക്കേണ്ടതായി വരുന്നില്ല.

തുലാം രാശി
തുലാം രാശിയുടെ നാലാം ഭാവത്തില്‍, അതായത് വാഹനം, മാതാവ്, സന്തോഷം എന്നിവയെ പ്രതിനിധീകരിച്ച് കൊണ്ടാണ് ശനി ഉദയം ചെയ്യുന്നത്. തുലാം രാശിയെ ഭരിക്കുന്ന ഗ്രഹം ശുക്രനാണ്. ശുക്രനും ശനിയും തമ്മില്‍ സൗഹൃദത്തിലായതു കൊണ്ട് തന്നെ നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളെ തേടിയെത്തുന്നുണ്ട്. ഈ സമയത്ത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെയധികം മെച്ചപ്പെടും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ ലഭിക്കും. ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ എല്ലാ പോസിറ്റീവ് മാറ്റങ്ങളിലും നിങ്ങള്‍ അതിയായി സന്തോഷിക്കുന്നു. എല്ലാ വിധത്തിലും നിങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ക്ക് പോസിറ്റീവ് നേട്ടങ്ങള്‍ കണ്ടെത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു എന്നതും ഈ സമയത്തെ പ്രത്യേകതയാണ്.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ റോയല്‍റ്റി ലഭിക്കുന്നു. രാഷ്ട്രീയവുമായി ബന്ധപ്പെട്ടവര്‍ക്ക് വലിയ പദവിയും ഇവരെ തേടിയെത്തുന്നു. ഈ കാലയളവില്‍ വ്യാപാരികള്‍ക്ക് പുതിയ ബിസിനസ് ഡീലുകള്‍ പ്രയോജനപ്പെടുത്തുന്നതിന് സാധിക്കുന്നുണ്ട്. ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിന്റെ ഗുണം ലഭിക്കുന്നു. ഇവരെ തേടിയെത്തുന്ന സ്ഥാനമാനങ്ങള്‍ വര്‍ദ്ധിക്കുന്നു. എല്ലാ തരത്തിലും നിങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പോസിറ്റീവ് ആയി മാറുകയും ജീവിതത്തില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. മകരം രാശിക്കാരെ ഈ ഫെബ്രുവരിയില്‍ കാത്തിരിക്കുന്നത് രാജയോഗമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.



Click it and Unblock the Notifications
