Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
30 വര്‍ഷത്തിന് ശേഷം കുംഭത്തില്‍ ശനിദേവന്റെ ഉദയം; നല്ലകാലം തളിര്‍ക്കുന്ന 5 രാശി
ജ്യോതിഷത്തില്‍ ശനിദേവനെ ഫലദാതാവും നീതിയുടെ ദാതാവുമായി കണക്കാക്കുന്നു. ശനി ദേവന് ഒരു വ്യക്തിക്ക് അവന്റെ കര്‍മ്മങ്ങള്‍ക്കനുസരിച്ച് ഫലം നല്കുന്നു. 2024ല്‍ ശനിദേവന്റെ സഞ്ചാരത്തില്‍ മാറ്റമുണ്ടാകാന്‍ പോകുന്നും. മാര്‍ച്ച് ആദ്യം ശനിദേവന് കുംഭരാശിയില്‍ ഉദിക്കും. എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളിലും ഇതിന്റെ സ്വാധീനം കാണപ്പെടും. എന്നാല്‍ 3 രാശികളില് ശനിദേവന്റെ പ്രത്യേക അനുഗ്രഹങ്ങള്‍ ഉണ്ടാകും. ഈ രാശിക്കാരുടെ സമ്പത്തിലും വലിയ വര്‍ദ്ധനവ് കാണും. ശനിയുടെ ഉദയത്താല്‍ ഭാഗ്യം തെളിയുന്ന രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മകരം
ശനിദേവന്റെ ഉദയം നിങ്ങള്‍ക്ക് ഗുണകരമാണെന്ന് തെളിയും. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് പണത്തിന്റെ ഭവനത്തില്‍ ശനിദേവന് ഉദിക്കും. അതിനാല്‍, ഈ സമയത്ത് നിങ്ങള്‍ക്ക് കാലാകാലങ്ങളില്‍ അപ്രതീക്ഷിത പണം ലഭിക്കും. ചില പ്രധാനപ്പെട്ട ആളുകളുമായി നിങ്ങള്‍ ബന്ധം വികസിപ്പിക്കുകയും ചെയ്യും. അത് നിങ്ങള്‍ക്ക് ഭാവിയില്‍ ഗുണം ചെയ്യും. ഈ കാലയളവില്‍, നിങ്ങളുടെ എല്ലാ ശ്രമങ്ങളിലും നിങ്ങള്‍ക്ക് ഉയര്‍ന്ന വിജയം ലഭിക്കും. കൂടാതെ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും. ഈ സമയത്ത് ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് വാഹനമോ വസ്തുവോ വാങ്ങാനാകും.
കുംഭം
ശനിദേവന്റെ ഉദയം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായേക്കാം. കാരണം നിങ്ങളുടെ രാശിയുടെ ലഗ്ന സ്ഥാനത്ത് ശനി ദേവന് ഉദിക്കാന്‍ പോകുന്നു. അതിനാല്‍, ഈ സമയത്ത് നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും. കൂടാതെ, നിങ്ങളുടെ സംക്രമ ജാതകത്തില്‍ ശശ മഹാപുരുഷ രാജയോഗവും ശനി ദേവന് സൃഷ്ടിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചേക്കാം. ഇത് മാത്രമല്ല, ഈ കാലയളവില്‍ ബിസിനസുകാര്‍ക്കും നല്ല വരുമാനം ലഭിക്കും. നിങ്ങളുടെ ഉള്ളില്‍ വ്യത്യസ്തമായ ഒരു ആത്മവിശ്വാസം നിങ്ങള്‍ കാണും. വിവാഹിതരായവരുടെ ദാമ്പത്യജീവിതം ഈ സമയം അതിശയകരമായിരിക്കും. നിങ്ങള്‍ തമ്മിലുള്ള ബന്ധം വളരെ ശക്തമായി തുടരും.
ഇടവം
ശനിദേവന്റെ ഉദയം ഇടവം രാശിക്കാര്‍ക്ക് തൊഴില്‍, ബിസിനസ്സ് എന്നീ മേഖലകളില്‍ ശുഭകരമാണെന്ന് തെളിയിക്കാനാകും. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് കര്‍മ്മ ഭവനത്തില്‍ ശുക്രന്റെ സംക്രമണം സംഭവിക്കാന്‍ പോകുന്നു. ഈ സമയത്ത് ബിസിനസ്സില്‍ പുതിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും. കൂടാതെ നിക്ഷേപത്തില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല വരുമാനം ലഭിക്കും. ബിസിനസ്സിലും നിങ്ങള്‍ക്ക് നല്ല വിജയം ലഭിക്കും. തൊഴില്‍രഹിതര്‍ക്ക് പുതിയ ജോലി വാഗ്ദാനങ്ങള്‍ ലഭിച്ചേക്കാം. ഈ സമയത്ത് പിതാവുമായുള്ള ബന്ധം നല്ലതായിരിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് ശനിയുടെ ഉദയത്തില്‍ നിന്ന് ഗുണം ലഭിക്കും. ഈ കാലയളവില്‍, ജോലിസ്ഥലത്ത് ലാഭത്തിന് സാധ്യതയുണ്ട്. വ്യാപാരമേഖലയിലും നിങ്ങള്‍ക്ക് ലാഭസാധ്യതകളുണ്ട്. ഈ കാലയളവില്‍ വിദേശയാത്രയ്ക്കും സാധ്യതയുണ്ട്. ശനിയുടെ ഉദയത്തോടെ ധനം, സ്ഥാനമാനങ്ങള്‍, സാമ്പത്തിക പുരോഗതി എന്നിവയ്ക്ക് സാധ്യതയുണ്ട്. തൊഴില്‍ മേഖലയില്‍ നേട്ടങ്ങള്‍ ലഭിക്കും. പുതിയ ജോലി തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ സമയം നല്ല ഫലങ്ങള്‍ ലഭിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് ശനിയുടെ ഉദയത്തില്‍ നിന്ന് നേട്ടമുണ്ടാകും. ജോലിയിലും സാമ്പത്തിക മേഖലയിലും നേട്ടങ്ങള്‍ ലഭിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. സന്തോഷത്തിന്റെയും സമൃദ്ധിയുടെയും അവസരങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്തെ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ശരിയായ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. ഈ കാലയളവില്‍ വിദേശയാത്രയ്ക്കും സാധ്യതയുണ്ട്. വിദേശത്ത് ജോലി അന്വേഷിക്കുന്നവര്‍ക്ക് ഈ സമയം വിജയം ലഭിക്കും. ജോലിസ്ഥലത്ത് ധാരാളം ഭാഗ്യമുണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications