Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ജനുവരി 17-ലെ ശനിമാറ്റം ഈ രാശിയില്‍ ശുക്രനുദിക്കും: സമ്പത്തും സൗഭാഗ്യവും ഒരുമിച്ച്
ശനി ഉദയം - മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശനി ജനുവരി 17-ന് സ്വന്തം രാശിയായ കുംഭത്തില്‍ പ്രവേശിക്കുന്നത്. ഇതിന്റെ ഫലമായി അനുകൂല പ്രതികൂല നേട്ടങ്ങളും കോട്ടങ്ങളും എല്ലാ രാശിക്കാര്‍ക്കും ഉണ്ടാലും. ശനിയുടെ ഈ രാശിമാറ്റത്തിന്റെ സമയത്ത് നിരവധി അനുകൂല യോഗങ്ങളും രൂപപ്പെടുന്നുണ്ട്. അതില്‍ ഒന്നാണ് ശശമഹാപുരുഷ യോഗം. ഇത് രാജയോഗമായിട്ടാണ് കണക്കാക്കുന്നത്. പഞ്ച മഹാപുരുഷ യോഗമാണ് ഇത്. ഇവര്‍ക്ക് ഈ ദിനത്തില്‍ നേട്ടം കൈവരിക്കുന്നതോടൊപ്പം തന്നെ ജീവിതത്തില്‍ ഏറ്റവും മികച്ച കാലത്തിലൂടെയാണ് കടന്നു പോവുന്നത് എന്നും ഓര്‍ക്കുക.

എന്നാല്‍ ശനി ഉദയം ഇത്തരത്തില്‍ രാജയോഗം സൃഷ്ടിക്കുന്നതോടൊപ്പം മറ്റ് ചില മാറ്റങ്ങളും ചില രാശിക്കാരില്‍ നടത്തുന്നുണ്ട്. 12 രാശിക്കാരിലും ശനി ദോഷവും ഗുണപ്രദവുമായ ഫലങ്ങള്‍ ധാരാളം നല്‍കുന്നുണ്ട്. എന്നാല്‍ ഈ സമയം അത് എത്രത്തോളം നിങ്ങള്‍ക്ക് അനുകൂലമായി വരുന്നു എന്നത് നിങ്ങളുടെ ഗ്രഹവും രാശിയും ജാതകത്തിലെ അനുകൂലഫലങ്ങളും അനുസരിച്ചിരിക്കും. ജ്യോതിഷപ്രകാരം ശനിദേവന്റെ സംക്രമണം പോലെ തന്നെയാണ് ശനി ഉദയവും. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

ശനി ഉദയം
എന്താണ് ശനി ഉദയം, ശനി ഉദയവും ശനി സംക്രമണവും ഒന്നാണോ? ഇത്തരം സംശയങ്ങള്‍ക്കുള്ള ഒരു മറുപടി കൂടിയാണ് ഈ ലേഖനം. ശനി ഉദയം എന്നത് കുംഭം രാശിയില്‍ ശനി ഉദയം ചെയ്യുന്ന സമയത്തെയാണ് സൂചിപ്പിക്കുന്നത്. ശനിദേവന്റെ ഉദയത്തിന്റെ ഫലമായി ചിലരില്‍ കണ്ടകശനി ഉണ്ടാവുന്നു. കണ്ടകശനി മാത്രമല്ല ഏഴരശനിയും ശനിദോഷവും എല്ലാം ഉണ്ടാവുന്നു. എന്നാല്‍ ചില രാശിക്കാരില്‍ അവരുടെ ഏഴര ശനിയും കണ്ടക ശനിയും മാറുകയും ദോഷങ്ങളെ ഇല്ലാതെ മുന്നോട്ട് പോവുന്നതിനുള്ള ഏറ്റവും അനുകൂലസമയമായി മാറുകയും ചെയ്യുന്നു. 2023-ല്‍, മാര്‍ച്ച് 9-ന് (ശനി ഉദയം 2023) നടക്കുന്നു.

ഗുണഫലങ്ങള്‍
കര്മ്മഗ്രഹമായത് കൊണ്ട് തന്നെ ശനിയുടെ ദോഷഫലങ്ങളെക്കുറിച്ചും അതില്‍ നമ്മുടെ സ്വാധീനത്തെക്കുറിച്ചും എല്ലാം നമുക്കറിയാം. ഭിതി, ഭയം, തോല്‍വി, സാമ്പത്തിക പ്രതിസന്ധി, കരിയറിലെ ബുദ്ധിമുട്ട് തുടങ്ങി ശനി നമ്മുടെ ജീവിതത്തിന്റെ അടിത്തറ തോണ്ടുന്നു. എന്നാല്‍ ശനി ശക്തനായാണ് ജാതകത്തില്‍ എങ്കില്‍ അത് സൂചിപ്പിക്കുന്നത് നല്ല ഫലങ്ങളെയാണ്. എല്ലാ രാശിചിഹ്നങ്ങളിലും ശനി ഉദയം സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ രാജയോഗ സമാനമായ ഫലം നല്കുന്ന ചില രാശിക്കാരുണ്ട്. ഇവര്‍ക്ക് ശനി ഉദയം വളരെയധികം ഫലപ്രദവും അപ്രതീക്ഷിതവുമായ നേട്ടങ്ങള്‍ സമ്മാനിക്കുന്നു. ഏതൊക്കെ രാശിക്കാരാണെന്ന് നോക്കാം.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ശനിദേവന്റെ ഉദയം ഗുണം ചെയ്യുന്നു. കാരണം കുംഭം രാശിയിലാണ് ശനി സംക്രമിക്കുന്നത്. ഈ സംക്രമണ സമയത്ത് ശനിദേവന്റെ സ്ഥാനം മകരം രാശിയേക്കാള് മുകളിലായിരിക്കും. ഇത് പണത്തിന്റെ സ്ഥാനത്തെയും ശുഭകാര്യങ്ങളേയും ആണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഈ സമയം നിങ്ങള്‍ക്ക് ബിസിനസില്‍ അപ്രതീക്ഷിത ലാഭവും നേട്ടവും ഉണ്ടാവും എന്ന് പറയുന്നത്. കൂടാതെ സാമ്പത്തിക സ്രോതസ്സ് വളരുന്നു. അതോടൊപ്പം പല കോണില്‍ നിന്നും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാവുന്നു. മാര്‍ക്കറ്റിംഗ്, മീഡിയ, സിനിമ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നു. ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാം തന്നെ അനുകൂലഫലങ്ങളും എല്ലാം വിജയിക്കുകയും ചെയ്യുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ശനിയുടെ ഉദയം മികച്ച മാറ്റങ്ങള്‍ സമ്മാനിക്കുന്നു. കാരണം ശനിദേവന്റെ ഉദയം നിങ്ങള്‍ക്ക് അപ്രതീക്ഷിത സ്ഥാനമാനങ്ങള്‍ നല്കുന്നു. വിദേശ യാത്രായോഗവും ഭാഗ്യവും നിങ്ങളോടൊപ്പം ഉണ്ടാവുന്നു. ഈ സമയം വിദേശത്തേക്ക് പോവുന്നതിനുള്ള സാധ്യതകള്‍ വര്‍ദ്ധിക്കുന്നു. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് സ്ഥിര വരുമാനം വര്‍ദ്ധിക്കുന്നതിനും അതിലൂടെ നിക്ഷേപത്തിലേക്കും എത്തുന്നു. കോടതി സംബന്ധമായുള്ള കേസുകള്‍ വസ്തുസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയിലെല്ലാം അനുകൂല ഫലം ലഭിക്കുന്നു. അച്ഛനുമായുള്ള ബന്ധം ശക്തിപ്പെടുകയും അച്ഛനില്‍ നിന്ന് സാമ്പത്തികമായി പിന്തുണ ലഭിക്കുകയും ചെയ്യുന്നു. എല്ലായ്പ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരു പടി മുന്നിലായിരിക്കും നിങ്ങള്‍.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ ജോലിയിലും ബിസിനസിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. ഇതെല്ലാം ജീവിതത്തില്‍ ഐശ്വര്യവും ധനലാഭവും നല്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. വസ്തുവാങ്ങുന്നതിനും തൊഴില്‍ ലഭിക്കാത്തവര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനും വലിയ അനുകൂല സമയമാണ് ഇടവം രാശിക്കാര്‍ക്ക് ഈ ശനി ഉദയം നല്‍കുന്നത്. കരിയറില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന സ്ഥാന മാനങ്ങള്‍ നിങ്ങളെ തേടി വരുന്നു. പ്രമോഷന് പോലുള്ളവയെങ്കില്‍ അതിനുള്ള സാധ്യതയും വിദൂരമല്ല എന്നതാണ്. ബിസിനസില്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും ലാഭത്തിന്റെ കെട്ടഴിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ഒരു തരത്തിലും ജീവിതത്തില്‍ ഇവര്‍ക്ക് ദോഷഫലങ്ങള്‍ ശനി ഉദയ സമയത്ത് അനുഭവിക്കേണ്ടി വരുന്നില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
