നീതിദേവന്‍ നല്‍കും ഐശ്വര്യം, ഭാഗ്യം മറനീക്കിവരും ശനിയുടെ ഉദയം; നല്ലകാലം തേടിവരുന്ന 6 രാശി

ജ്യോതിഷത്തില്‍ ശനിദേവന് പ്രത്യേക സ്ഥാനം നല്‍കിയിട്ടുണ്ട്. കര്‍മ്മ ദാതാവും നീതിയുടെ ദാതാവുമായി ശനിദേവനെ കണക്കാക്കുന്നു. ശനി ദേവന്‍ രണ്ടര വര്‍ഷത്തിന് ശേഷമാണ് ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുന്നത്. ശനി നിലവില്‍ സ്വന്തം രാശിയായ കുംഭത്തിലാണ് സ്ഥിതി ചെയ്യുന്നത്. 2024ല്‍ ശനി അതിന്റെ സ്ഥാനം മാറും. എന്നാല്‍ ഈ വര്‍ഷം ശനി സംക്രമിക്കില്ല. 2024-ല്‍ ശനി കുംഭം രാശിയില്‍ത്തന്നെ തുടരും. ഈ വര്‍ഷം അത് മറ്റൊരു രാശിയിലും സംക്രമിക്കില്ല. രാശി മാറിയില്ലെങ്കിലും ശനിയുടെ സ്ഥാനത്ത് മാറ്റമുണ്ടാകും. 2024-ല്‍ കുംഭ രാശിയിലായിരിക്കുമ്പോള്‍ ശനി വക്രഗതിയില്‍ നീങ്ങും.

2024 ജൂണ്‍ 29 മുതല്‍ 2024 നവംബര്‍ 15 വരെ ശനി വക്രഗതിയിലായിരിക്കും. ശനി 2024 ഫെബ്രുവരി 11 മുതല്‍ 2024 മാര്‍ച്ച് 18 വരെ അസ്തമിക്കും. അതിനുശേഷം ശനി 2024 മാര്‍ച്ച് 18 ന് ഉദിക്കും. എല്ലാ രാശിചിഹ്നങ്ങളിലും ശനിയുടെ ഉദയത്തിന്റെ സ്വാധീനം ദൃശ്യമാകും. എന്നാല്‍ ശനിദേവനില്‍ നിന്ന് പ്രത്യേക അനുഗ്രഹം ലഭിക്കാന്‍ പോകുന്ന ചില രാശികളുണ്ട്. ഇവര്‍ക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതി കൈവരിക്കാന്‍ കഴിയും. ധാരാളം ഭാഗ്യനേട്ടങ്ങളും ഇവര്‍ക്ക് ലഭിക്കും. ആ ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

Saturn Rise In Aquarius

കുംഭം

ശനിദേവന്റെ ഉദയം നിങ്ങള്‍ക്ക് ഗുണകരമാണെന്ന് തെളിയും. കാരണം ശനിദേവന്‍ നിങ്ങളുടെ രാശിയില്‍ ഉദിക്കും. കൂടാതെ, നിങ്ങളുടെ രാശിയുടെ അധിപന്‍ കൂടിയാണ് ശനിദേവന്‍. അതിനാല്‍ ശനിദേവന്റെ അനുഗ്രഹത്താല്‍ ഈ സമയം നിങ്ങളുടെ പ്രവര്‍ത്തന ശൈലി മെച്ചപ്പെടും. പങ്കാളിത്തത്തില്‍ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് അവരുടെ പങ്കാളികളുമായി നല്ല ഏകോപനം ഉണ്ടായിരിക്കും. ലാഭം നേടുന്നതിന് അനുകൂലമായ അവസ്ഥ ഉണ്ടാവുകയും ചെയ്യും. ശനിദേവന്‍ നിങ്ങളുടെ രാശിയില്‍ ശശ രാജയോഗം സൃഷ്ടിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങളുടെ ദൈനംദിന വരുമാനം ഈ സമയത്ത് വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് പണം ലാഭിക്കാനും കഴിയും.

ചിങ്ങം

കുംഭ രാശിയിലെ ശനിദേവന്റെ ഉദയം നിങ്ങള്‍ക്ക് ഗുണം ചെയ്യും. കാരണം ശനി ദേവന്‍ നിങ്ങളുടെ രാശിയില്‍ നിന്ന് ഏഴാം ഭാവത്തില്‍ ഉദിക്കാന്‍ പോകുന്നു. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് കോടതി കാര്യങ്ങളില്‍ വിജയം നേടാന്‍ കഴിയും. നിങ്ങളുടെ ശത്രുക്കളുടെ മേല്‍ നിങ്ങള്‍ വിജയിക്കും. തൊഴില്‍ രഹിതരായവര്‍ക്ക് പുതിയ തൊഴില്‍ അവസരങ്ങള്‍ ലഭിക്കും. അതേസമയം ചില ബിസിനസ്സ് ഇടപാടുകള്‍ വ്യാപാരികള്‍ക്ക് വന്‍ ലാഭം നല്‍കും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും. ഈ സമയത്ത് നിങ്ങളുടെ വരുമാനത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകും.

മേടം

വരുമാനത്തിന്റെയും നിക്ഷേപത്തിന്റെയും കാര്യത്തില്‍ ശനി ദേവന്റെ ഉദയം നിങ്ങള്‍ക്ക് ശുഭകരമാണെന്ന് തെളിയം. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് പതിനൊന്നാം ഭാവത്തില്‍ ശനി ദേവന്‍ ഉദിക്കും. അതിനാല്‍ പുതിയ വരുമാന സ്രോതസ്സുകള്‍ തുറക്കും. അത് നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കുകയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്യും. ജോലിക്കാര്‍ക്ക് അവരുടെ ഓഫീസര്‍മാരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിക്ഷേപത്തില്‍ നിന്നും ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്. ഓഹരി വിപണിയിലും ഊഹക്കച്ചവടത്തിലും ലോട്ടറിയിലും നേട്ടങ്ങള്‍ ലഭിക്കും. സമയം നിങ്ങള്‍ക്ക് അനുകൂലമാണ്.

ഇടവം

2024-ല്‍ ശനി ഉദിച്ചുയരുകയും ഇടവം രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ നല്‍കുകയും ചെയ്യും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള ശക്തമായ സാധ്യതയുണ്ട്. ഈ രാശിയിലെ ബിസിനസുകാര്‍ക്ക് ശനിയുടെ സംക്രമത്തില്‍ നിന്ന് വലിയ ലാഭം ലഭിക്കും. 2024ല്‍ ശനി ഈ രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കാന്‍ പോകുന്നു. ശനിയുടെ ഉദയത്തോടെ നിങ്ങളുടെ പുരോഗതിക്കുള്ള സാധ്യതകള്‍ കാണാന്‍ തുടങ്ങും. ജോലി അന്വേഷിക്കുന്ന ഇടവം രാശിക്കാര്‍ക്ക് ജോലി ലഭിക്കും. ബിസിനസ്സില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കും. അപ്രതീക്ഷിതമായി ധനസമ്പാദനത്തിന് അവസരമുണ്ടാകും.

തുലാം

2024-ല്‍ ശനി ഉദിക്കുകയും തുലാം രാശിക്കാര്‍ക്ക് ശുഭ ഫലങ്ങള്‍ നല്‍കുകയും ചെയ്യും. നിങ്ങള്‍ ചെയ്യുന്ന ഏത് ജോലിയിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും. ബിസിനസുകാര്‍ അവരുടെ ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. നിങ്ങള്‍ക്ക് വിദേശത്തേക്ക് പോകാനുള്ള അവസരവും ലഭിച്ചേക്കാം. ശനിയുടെ ഉദയാവസ്ഥ നിങ്ങള്‍ക്ക് സമ്പത്തും ഉന്നത സ്ഥാനവും സ്ഥാനമാനങ്ങളും നല്‍കും. തുലാം രാശിക്കാര്‍ക്ക് ശനിയുടെ ഉദയം മൂലം ധാരാളം നേട്ടങ്ങള്‍ ലഭിക്കും. പണം ലാഭിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. ഈ രാശിക്കാര്‍ അവരുടെ ജോലിയിലും ബിസിനസിലും മികച്ച പ്രകടനം കാഴ്ചവയ്ക്കും.

ധനു

ശനിയുടെ ഉദയത്തോടെ നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ മികച്ച വിജയം നേടാന്‍ സാധ്യതയുണ്ട്. ധനു രാശിക്കാര്‍ക്ക് ഭാഗ്യാനുഗ്രഹം ലഭിക്കും. നിങ്ങളുടെ സന്തോഷവും സമൃദ്ധിയും വര്‍ദ്ധിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം ലഭിക്കും. തൊഴില്‍ രംഗത്ത് പുരോഗതിക്ക് ധാരാളം അവസരമുണ്ടാകും. ഈ രാശിയിലുള്ളവര്‍ക്ക് ജോലിയില്‍ മാറ്റത്തിനോ ശമ്പളവര്‍ധനവിനോ സാധ്യതയുണ്ട്. ശനിയുടെ ഉദയം നിങ്ങളുടെ കരിയറില്‍ ഏറെ പുരോഗതിയുണ്ടാക്കും.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Monday, January 22, 2024, 16:23 [IST]
X
Desktop Bottom Promotion