Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
ശനി ഉദയം 2023: കരിയര്‍, സമ്പത്ത്, വിവാഹം, കുടുംബം അതിഗംഭീര നേട്ടങ്ങള്‍ 3 രാശിക്ക്
ഗ്രഹമാറ്റങ്ങള്‍ പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും പ്രതികൂല മാറ്റങ്ങളും നമ്മുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നുണ്ട്. ഇതിന് ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യവും ഉണ്ട്. എന്നാല്‍ ചില അവസരങ്ങളില്‍ ഗ്രഹമാറ്റം നമ്മളില്‍ ഓരോ രാശിക്കാരേയും സ്വാധീനിക്കുന്നുണ്ട്. കൃത്യസമയത്ത് ഓരോ ഗ്രഹവും ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നു. ഇതില്‍ തന്നെ ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ ഉദയം അതിഗംഭീര നേട്ടങ്ങള്‍ നല്കുന്നു. ഗ്രഹങ്ങളുടെ അസ്തമയവും ഇത് പോലെതന്നെ ഓരോ രാശിക്കാരേയും ബാധിക്കുന്നു. ജനുവരി 30-ന് ശനിയുടെ അസ്തമയം സംഭവിച്ചു. ഇനി ശനി ഉദിക്കുന്നത് മാര്‍ച്ച് 9-നാണ്. ജനുവരി 17-നാ ശനി കുംഭം രാശിയിലേക്ക് പ്രവേശിച്ചത്.

ശനിയുടെ അസ്തമയം ചില രാശിക്കാരുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയത് പോലെ തന്നെ ശനിയുടെ ഉദയവും ചില രാശിക്കാരില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ശനിയുടെ ഉദയത്തില്‍ ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന ചില രാശിക്കാരുണ്ട്. ഇവര്‍ക്ക് ഇത് ധനരാജയോഗമാണ് സൃഷ്ടിക്കുന്നത്. ശശമഹാപുരുഷ രാജയോഗം എന്നാണ് ഈ യോഗത്തിന്റെ പേര്. ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയും ജീവിതത്തിന്റെ എല്ലാ മേഖലയിലും സന്തോഷവും നിലനിര്‍ത്തുന്നതിന് ശനിദേവന് ഈ പ്രത്യേക രാശിക്കാരെ അനുഗ്രഹിക്കുന്നു. അത് ഏതൊക്കെ രാശിക്കാര്‍ ആണെന്ന് നമുക്ക് നോക്കാവുന്നതാണ്. ശശമഹാപുരുഷ യോഗത്തില്‍ അനുകൂല ഫലങ്ങള്‍ കൊണ്ട് വരുന്ന രാശിക്കാര്‍ ഇനി പറയുന്നവരാണ്.

കുംഭം രാശി
ശനിയുടെ രാശിമാറ്റം ജനുവരി 17-ന് കുംഭം രാശിയിലാണ് സംഭവിച്ചിട്ടുള്ളത്. കുംഭം രാശിയില്‍ ശനി ഏകദേശം രണ്ടര വര്ഷഷത്തോളം സ്ഥിതി ചെയ്യുന്നു. ശനിയുടെ അസ്തമയും ഉദയവും എല്ലാം കുംഭം രാശിയില്‍ തന്നെയാണ് നടക്കുന്നത്. ഈ രാശിയില്‍ ശനിയുടെ ശശമഹാപുരുഷ രാജയോഗം പല വിധത്തിലുള്ള നേട്ടങ്ങള്‍ കുംഭത്തിന് നല്‍കുന്നുണ്ട്. ഇവരുടെ കരിയറില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ ഉണ്ടാവുന്നു.. ഇത് കൂടാതെ രാഷ്ട്രീയക്കാര്‍ക്ക് അവരുടെ കരിയറില്‍ അനുകൂലമായ നിരവധി നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. സ്ഥാനമാനങ്ങളും അംഗീകാരവും ഇവരെ തേടി എത്തുന്നുണ്ട്. ശനിയുടെ ഉദയത്തോടെ ജീവിതത്തില്‍ അനുകൂലമായ നിരവധി മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു രാശിയാണ് കുംഭം രാശി എന്നതില്‍ സംശയം വേണ്ട.

കുംഭം രാശി
ആത്മവിശ്വാസം വര്‍ദ്ധിക്കുകയും എന്ത് കാര്യവും ഒറ്റക്ക് ചെയ്യാം എന്നുള്ള വിശ്വാസം ഉണ്ടാവുകയും ചെയ്യുന്നു. ഇത് ഇവരുടെ ജീവിതത്തില്‍ ഉടനീളം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. വിവാഹിതര്‍ക്ക് കുടുംബത്തില്‍ സമാധാനാവും സന്തോഷവും നിലനില്ക്കുന്നു. വിവാഹിതരല്ലാത്തവര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കാം. എല്ലാ അര്‍ത്ഥത്തിലും അനുകൂലമായ പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു സമയമാണ് കുംഭം രാശിക്കാര്‍ക്ക്. കുംഭം രാശിയുടെ ജീവിത വിജയം സ്വന്തമാക്കുന്നതിന് ഏറ്റവും അനുകൂലമായ ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട.

ചിങ്ങം രാശി
ചിങ്ങം രാശിക്കാരിലും ശനി ഉദയം വളരെ അപൂര്‍വ്വമായ ഫലങ്ങള്‍ നല്‍കുന്നുണ്ട്. ഇവര്‍ക്കാണ് കുറച്ച് കൂടി അനുകൂലമായ അപ്രതീക്ഷിതമായ ഫലങ്ങള്‍ ലഭിക്കുന്നത്. ഈ രാശിയുടെ ഏഴാം ഭാവത്തിലാണ് ശനി സംക്രമിക്കുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും ഒരു കാലത്തും ഉണ്ടാവുന്നില്ല. പൂര്‍വ്വിക സ്വത്ത് ലഭിക്കുന്നതിനും സാമ്പത്തിക പ്രതിസന്ധികള്‍ അവസാനിക്കുന്നതിനും ഉള്ള യോഗം ശനിയുടെ ഉദയത്തോടെ ഉണ്ടാവുന്നു. വലിയ ബിസിനസ് നടത്തുന്നവര്‍ക്ക് അതില്‍ നിന്ന് സാമ്പത്തികമായ നേട്ടങ്ങള്‍ ഉണ്ടാവുന്നു. ഒരിക്കലും ജീവിതത്തില്‍ രണ്ടാമതൊരു തീരുമാനത്തിന്റേയോ ചിന്തയുടേയോ ആവശ്യം ഇവര്‍ക്കുണ്ടാവുന്നില്ല.

ചിങ്ങം രാശി
പങ്കാളിയുടെ പിന്തുണയോടെ ഏത് കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജീവിതത്തില്‍ വിജയം കണ്ടെത്തുന്നതോടൊപ്പം തന്നെ അതില്‍ നിന്ന് ലാഭം നേടുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്ന ഒരു സമയം തന്നെയാണ്. പാര്‍ട്ണര്‍ഷിപ്പില്‍ ചെയ്യുന്ന ബിസിനസില്‍ പോലും നിങ്ങള്‍ കാരണം ലാഭം വര്‍ദ്ധിക്കുന്നു. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാവുന്നു. വസ്തുക്കള്‍ വാങ്ങുന്നതിനുള്ള യോഗം കാണുന്നു. ഏറ്റവും മികച്ച അനുകൂല നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് സ്വന്തമാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ പത്താം ഭാവത്തിലാണ് ശനി ഉദയം സംഭവിക്കുന്നത്. ഈ ഭാവം ജോലി ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ടാണ് വരുന്നത്. അതുകൊണ്ട് തന്നെ ശനി ഉദയത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് അനുകൂലമായ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ധൈര്യത്തോടെ ഏത് കാര്യത്തിനും ഇവര്‍ ഇറങ്ങിപ്പുറപ്പെടുന്നു. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിന് അനുകൂല സമയമാണ് എന്നതാണ് സത്യം. നിങ്ങള്‍ ബിസിനസില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന ഒരു സമയത്തിലൂടേയായിരിക്കും ശനി ഉദയത്തിന്റെ സമയം കടന്ന് പോവുന്നത്. ബിസിനസ് വികസിപ്പിക്കുന്നതിനെപ്പറ്റി ചിന്തിച്ച് ആലോചിച്ച് അനുകൂല തീരുമാനം എടുക്കുന്നതിന് പറ്റിയ സമയമാണ് എന്നതാണ് സത്യം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications