Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
വരാനിരിക്കുന്നത് നല്ലകാലം, സമ്പത്ത് താനേ കൈയ്യിലെത്തും; 5 രാശിക്ക് ശനിയുടെ ഉദയം നല്‍കും ഭാഗ്യം
ജ്യോതിഷപ്രകാരം, ഒരു രാശിചക്രത്തില്‍ ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമാണ് ശനി. രണ്ടര വര്‍ഷം ഒരു രാശിയില്‍ ശനി നില്ക്കുന്നു. മനോഭാവം, യുക്തി, അച്ചടക്കം, ക്രമസമാധാനം, ക്ഷമ, കാലതാമസം, കഠിനാധ്വാനം, അധ്വാനം, നിശ്ചയദാര്‍ഢ്യം എന്നിവയുടെ പ്രതീകമായി ശനിയെ കണക്കാക്കപ്പെടുന്നു. മകരം, കുംഭം എന്നീ രണ്ട് രാശികളുടെ അധിപനാണ് ശനി.
ശനി നിലവില്‍ കുംഭം രാശിയില്‍ അസ്തമയ ഘട്ടത്തിലാണ്. ഇപ്പോള്‍ മാര്‍ച്ച് 5ന് ശനി കുംഭത്തില്‍ ഉദയം ചെയ്യാന്‍ പോകുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ശനിയുടെ അസ്തമയം മൂലം ജനങ്ങള്‍ അഭിമുഖീകരിച്ചിരുന്ന പ്രശ്നങ്ങള്‍ അവസാനിക്കും. ശനി ഇപ്പോള്‍ ശക്തമായി ഉയര്‍ന്ന് വരികയും മേടം, കര്‍ക്കടകം തുടങ്ങി ഒട്ടനവധി രാശിക്കാര്‍ക്ക് തന്റെ മൂലത്രികോണ രാശിയുടെ ഫലം നല്‍കുകയും ചെയ്യും. ശനിയുടെ ഉദയം 5 രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. ആ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
ശനിദേവന്റെ ഉദയം മേടം രാശിക്കാര്‍ക്ക് പല ആഗ്രഹങ്ങളും നിറവേറ്റി നല്‍കും. മറഞ്ഞിരിക്കുന്ന ശത്രുക്കളില്‍ നിന്നും എതിരാളികളില്‍ നിന്നും നിലനിന്നിരുന്ന പ്രശ്നങ്ങള്‍ അവസാനിക്കും. സാമ്പത്തിക പദ്ധതികള്‍ വിജയിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ദ്ധനവിനും അവസരമുണ്ടാകും. ഈ കാലയളവ് ജോലിക്കാര്‍ക്ക് വളരെ മികച്ചതായിരിക്കും. ശനിദേവന്റെ അനുഗ്രഹത്താല്‍ മേടം രാശിക്കാര്‍ക്ക് ധനനേട്ടത്തിനും ബിസിനസ്സില്‍ നല്ല ലാഭത്തിനും സാധ്യതയുണ്ട്.

കര്‍ക്കടകം
ശനിദേവന്റെ ഉദയം കര്‍ക്കടക രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ നല്‍കും. ഈ സമയത്ത്, നിങ്ങളുടെ വ്യക്തിജീവിതത്തിലും തൊഴില്‍പരമായും നിലനിന്നിരുന്ന പ്രശ്നങ്ങള്‍ നീങ്ങും. ഭാഗ്യത്തിന്റെ പിന്തുണയാല്‍ ഐശ്വര്യം കൈവരിക്കുകയും ചെയ്യും. ജോലിസ്ഥലത്ത് ഉദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെയും പൂര്‍ണ സഹകരണം ഉണ്ടാകും. നിങ്ങളുടെ പ്രശസ്തിയും വര്‍ദ്ധിക്കും. ശനി ദേവന്റെ കൃപയാല്‍, കര്‍ക്കടക രാശിക്കാര്‍ക്ക് കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. തടസ്സപ്പെട്ട ജോലികള്‍ ആരുടെയെങ്കിലും സഹായത്തോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഈ കാലയളവില്‍ നിങ്ങള്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സമയം അനുകൂലമാണ്.

ചിങ്ങം
ശനിദേവന് കുംഭം രാശിയില്‍ ഉദിക്കുന്നത് ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. ഈ സമയത്ത് നിങ്ങളുടെ പുരോഗതിക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. കുടുംബവുമായുള്ള ബന്ധം മെച്ചപ്പെടും. ശനി ദേവന്റെയും സൂര്യ ദേവന്റെയും അനുഗ്രഹത്തോടെ പുതിയ ബിസിനസ്സ് ആരംഭിക്കാനാകും. കുടുംബത്തിന്റെ പിന്തുണ ലഭിക്കും. ശനിയുടെ അസ്തമയം മൂലം ആരംഭിച്ച പ്രശ്നങ്ങളും ഇതോടെ അവസാനിക്കും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ക്കും പുനരാരംഭിക്കാനാകും. പിതാവുമായുള്ള അസ്വാരസ്യങ്ങള്‍ പരിഹരിക്കപ്പെടും. അവിവാഹിതര്‍ക്ക് ഈ സമയം നല്ല ചില ആലോചനകള്‍ ലഭിച്ചേക്കാം.

ധനു
ധനു രാശിക്കാര്‍ക്ക് ശനിദേവന്റെ ഉദയ സമയത്ത് പല പ്രശ്നങ്ങളും പരിഹരിക്കപ്പെടും. ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ അവസാനിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന അല്ലെങ്കില്‍ വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ കാലഘട്ടം അനുകൂലമായിരിക്കും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ ക്രമേണ കുറയാന്‍ തുടങ്ങും, പക്ഷേ അതിനായി നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും.

കുംഭം
ശനി ദേവന് കുംഭം രാശിയിലായിരുന്നു അസ്തമിച്ചിരുന്നത്. മാര്‍ച്ച് 5ന് അത് ഉദയം ചെയ്യും. ഈ സമയത്ത്, ജോലിയിലും ബിസിനസ്സിലും ശനിദേവന്റെ അനുഗ്രഹത്താല്‍ മികച്ച അവസരങ്ങള്‍ ലഭിക്കും. നിങ്ങള്‍ ഏതെങ്കിലും വസ്തുവോ വാഹനമോ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ സമയം അനുകൂലമാണ്. കുടുംബ ബിസിനസില്‍ സഹോദരങ്ങളുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകും. കുടുംബത്തോടൊപ്പം യാത്ര പോകാനുള്ള പദ്ധതികള്‍ തയ്യാറാക്കും. ഈ കാലയളവില്‍, ഗുരുതരമായ അസുഖങ്ങള്‍ ബാധിക്കപ്പെട്ടവര്‍ക്ക് ആരോഗ്യത്തില്‍ നല്ല പുരോഗതി ഉണ്ടാകും. ശനിദേവന്റെ കൃപയാല്‍ കുംഭം രാശിക്കാര്‍ക്ക് നിക്ഷേപങ്ങളില്‍ നിന്ന് നല്ല ലാഭം ലഭിക്കും.



Click it and Unblock the Notifications
