Latest Updates
-
കേരളത്തിൽ ഇന്ന് മഴയും ഉഷ്ണവും; ചർമ്മത്തിലെ ഫംഗസ് ബാധയും താരനും തടയാൻ ഈ വഴികൾ പരീക്ഷിക്കൂ -
നവരാത്രി സ്വർണവിപണി: കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
ഒക്ടോബർ 9: ചന്ദ്രൻ കന്നി രാശിയിലേക്ക്; പണമിടപാടുകൾക്കും പേപ്പർ വർക്കുകൾക്കും സുവർണ്ണാവസരം, ഈ രാശിക്കാർക്ക് നേട്ടം -
ശുക്രന്റെ വക്രഗതിയും ചൊവ്വയുടെ നീചാവസ്ഥയും: പണം, പ്രണയം, യാത്രകൾ; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് നിർണ്ണായക മാറ്റങ്ങൾ -
ഒക്ടോബർ 8: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; രാഹുകാലം ഒഴിവാക്കി നേട്ടങ്ങൾ സ്വന്തമാക്കൂ! -
ഒക്ടോബർ 9-11 വാരാന്ത്യം: അമാവാസിക്ക് ശേഷം ഭാഗ്യം തെളിയുന്ന 5 രാശികൾ, ധനനേട്ടം ഉറപ്പ്! -
നവരാത്രി ഗർബ ആഘോഷം: കപ്പിൾ എൻട്രിയിലെ തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 8 നക്ഷത്രഫലം: പൂരം നക്ഷത്രത്തിൽ ചന്ദ്രൻ, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ആർബിഐ പലിശനിരക്ക് കൂട്ടി: ഇഎംഐയും എഫ്ഡി പലിശയും ഇനി എങ്ങനെ മാറും? -
2026 ഒക്ടോബർ 7: ഇന്നത്തെ രാഹുകാലവും ഗുളികകാലവും അറിയാം; ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ!
Shani Uday 2023 : കുംഭത്തില്‍ ശനിയുടെ ഉദയം; ഈ രാശിക്കാര്‍ക്ക് മാര്‍ച്ച് 5 മുതല്‍ പ്രശ്നങ്ങളുടെ ഘോഷയാത്ര
നീതിദേവനും കര്മ്മദാതാവുമായ ശനിദേവന് മാര്‍ച്ച് അഞ്ചിന് കുംഭം രാശിയില്‍ ഉദയം ചെയ്യും. ശനിയുടെ ഉദയം 12 രാശികളേയും ബാധിക്കും. ജനുവരി 30നാണ് ശനിദേവന് അസ്തമിച്ചത്. ശനി ഉദിക്കുന്ന സമയത്ത് സൂര്യനും ബുധനും കുംഭത്തില്‍ ഉണ്ടാകും. ശനിയുടെ ഉദയം ചില രാശിക്കാര്‍ക്ക് ശുഭകരവും ചില രാശിക്കാര്‍ക്ക് അശുഭകരവും ആയിരിക്കും.
ജ്യോതിഷ കണക്കുകൂട്ടലുകള്‍ അനുസരിച്ച്, ശനി ഉദയം കാരണം ഇടവം, കന്നി എന്നിവ ഉള്‍പ്പെടെ ചില രാശികളില് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശനിയുടെ ഉദയം മൂലം പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്നതെന്ന് നമുക്ക് നോക്കാം.

ഇടവം
ശനി ഉദിക്കുന്നത് ഇടവം രാശിക്കാര്‍ക്ക് നല്ലതല്ല. ഈ സമയത്ത്, ജോലി ചെയ്യുന്ന ആളുകള്‍ക്ക് ഉദ്യോഗസ്ഥര്‍ മൂലം ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. അത് മൂലം മാനസിക പിരിമുറുക്കം വര്‍ധിക്കും. ഈ കാലയളവ് നിക്ഷേപത്തിന് അനുകൂലമല്ല. മറ്റുള്ളവരെ അമിതമായി വിശ്വസിക്കാതിരിക്കുക. ചില കാര്യങ്ങളില്‍ പിതാവുമായി തര്‍ക്കമുണ്ടായേക്കാം. ആത്മവിശ്വാസക്കുറവ് കാരണം, നിങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാക്കുന്നതില്‍ പ്രശ്നമുണ്ടാകും.

കന്നി
ശനിയുടെ ഉദിക്കുന്നതോടെ കന്നി രാശിക്കാര്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടി വന്നേക്കാം. ജോലിയില്‍ ഉദ്യോഗസ്ഥരുടെ സഹകരണം ഉണ്ടാകുമെങ്കിലും സഹപ്രവര്‍ത്തകര്‍ മൂലം പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ശനിയുടെ ഉദയത്തോടെ നിങ്ങളുടെ ചെലവുകള്‍ വര്‍ധിക്കും. നിങ്ങളുടെ വാക്കുകള്‍ ശരിയായി സൂക്ഷിക്കുക. ഈ കാലയളവില്‍ നിങ്ങള്‍ എന്തെങ്കിലും പ്ലാന്‍ ചെയ്യുകയാണെങ്കില്‍, അത് തല്ക്കാലം മാറ്റിവയ്ക്കുന്നതാണ് നല്ലത്. വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതങ്ങള്‍ക്കിടയില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുക. നിങ്ങളുടെ ആരോഗ്യം ഈ കാലയളവില്‍ മോശമായേക്കാം.

വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക് ശനിയുടെ ഉദയം സമ്മിശ്ര ഫലം നല്‍കും. അടുപ്പക്കാരില്‍ ഒരാള്‍ കാരണം നിങ്ങളുടെ ഏതെങ്കിലും ജോലിയില്‍ തടസ്സമുണ്ടാകാം. ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കാത്തതിനാല്‍, ജോലിസ്ഥലത്ത് ചില പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ശനിയുടെ ഉദയം മൂലം ഈ രാശിക്കാര്‍ക്ക് സഹോദരങ്ങളുമായി എന്തെങ്കിലും തര്‍ക്കം ഉണ്ടായേക്കാം. ദാമ്പത്യ ജീവിതത്തില്‍ നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം.

മകരം
ശനി നിങ്ങളുടെ രാശിയില്‍ നിന്ന് രണ്ടാം സ്ഥാനത്തേക്ക് ഉയരാന്‍ പോകുന്നു. ഈ സമയത്ത്, പ്രൊഫഷണല്‍ ജീവിതത്തില്‍ ചില പിരിമുറുക്കങ്ങള്‍ നേരിടേണ്ടിവന്നേക്കാം. കുടുംബ അന്തരീക്ഷം അല്‍പ്പം മോശമായേക്കാം. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക. ഈ കാലയളവില്‍, നിങ്ങള്‍ സാമൂഹികമായി ഒതുങ്ങിനില്ക്കുന്നതായി നിങ്ങള്‍ക്ക് തോന്നിയേക്കാം. ഏതെങ്കിലും വസ്തുവിന്റെ കാര്യത്തില്‍ സഹോദരങ്ങളുമായി തര്‍ക്കമുണ്ടാകാം. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കുക.

മീനം
മീനം രാശിയില്‍ നിന്ന് പന്ത്രണ്ടാം ഭാവത്തില്‍ ശനി ഉയരാന്‍ പോകുന്നു. ഈ സമയത്ത്, പ്രണയ ജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും തെറ്റിദ്ധാരണകള്‍ വര്‍ദ്ധിക്കും. ഈ കാലയളവില്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക. പങ്കാളിത്തത്തില്‍ ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ക്ക് പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചേക്കാം. അത് ബിസിനസിനെ പ്രതികൂലമായി ബാധിക്കും. വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി പണം ചിലവഴിച്ചേക്കാം. ഈ കാലയളവില്‍ മനസ്സ് ഒന്നല്ലെങ്കില്‍ മറ്റെന്തെങ്കിലും കാര്യങ്ങളില്‍ അസ്വസ്ഥമാകും.



Click it and Unblock the Notifications
