Latest Updates
-
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്!
Shani Uday 2023 : ശനി ഉദിക്കുന്നു; മാര്‍ച്ച് 5ന് ശേഷം ഉറങ്ങിക്കിടന്ന ഭാഗ്യം ഉണരും, തലവര മാറും
ജ്യോതിഷത്തില്‍ ശനിദേവന് ഒരു പ്രത്യേക സ്ഥാനമുണ്ട്. ശനിദേവനെ പാപവും ക്രൂരവുമായ ഗ്രഹം എന്നാണ് വിശേഷിപ്പിക്കുന്നത്. ശനി അശുഭമായിരിക്കുമ്പോള് ഒരു വ്യക്തിക്ക് നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. എന്നാല്‍ ശനിദേവന് അശുഭകരമായ ഫലങ്ങള്‍ മാത്രമല്ല നല്‍കുന്നത്. ശനിദേവന് ശുഭഫലങ്ങളും നല്കുന്നു. ഒരു വ്യക്തിയുടെ ജാതകത്തില്‍ ശനി ശുഭമായിരിക്കുമ്പോള്, അവരുടെ ഉറങ്ങിക്കിടന്നിരുന്ന ഭാഗ്യം ഉണരും.
ഈ സമയത്ത് ശനി അസ്തമയാവസ്ഥയിലാണ്. മാര്‍ച്ച് 5ന് ശനി കുംഭം രാശിയില്‍ ഉദയം ചെയ്യും. ശനിദേവന്റെ ഉദയം 12 രാശികളേയും വ്യത്യസ്തമായി ബാധിക്കും. ശനി ഉദിച്ചുയരുമ്പോള്‍ ചില രാശിക്കാര്‍ക്ക് ഭാഗ്യമുണ്ടാകുമെന്ന് ഉറപ്പാണ്. ചിലര്‍ക്ക് ദോഷഫലങ്ങളും നേരിടേണ്ടിവരും. ശനിയുടെ ഉദയത്തോടെ 12 രാശിക്കാരുടെയും ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ ലേഖനം വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ശനി ഒരു രാജയോഗ ഘടകമാണ്. മേടം രാശിക്കാരുടെ പതിനൊന്നാം ഭാവത്തില്‍ ശനി ഉദിക്കും. ഈ സമയത്ത്, നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ നല്ല വിജയം നേടാനുള്ള സാധ്യതകളുണ്ട്. നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങള്‍ ചെയ്ത കഠിനാധ്വാനത്തിന്റെ ഫലം ഇപ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കും. ബിസിനസുകാര്‍ക്കും ശനിദേവന്റെ കൃപ ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ സുഹൃത്തുക്കളുടെ സഹായത്തോടെ ചില വലിയ നേട്ടങ്ങള്‍ കൈവരും. ശനിയുടെ ഉദയത്തോടെ നിങ്ങളുടെ സാമ്പത്തികവും വര്‍ദ്ധിക്കും.

ഇടവം
ഇടവം രാശിക്കാര്‍ക്ക്, ഒന്‍പതാം ഭാവത്തിന്റെയും പത്താം ഭാവത്തിന്റെയും അധിപനാണ് ശനി. പത്താം ഭാവത്തില്‍ ശനിയുടെ ഉദയം നിങ്ങള്‍ക്ക് വലിയ വിജയം നല്‍കും. ശനിയുടെ ഉദയം മൂലം ഇടവം രാശിക്കാര്‍ക്ക് ഇപ്പോള്‍ ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കും. ഈ സമയത്ത്, ജോലിക്കാരുടെ ജീവിതത്തില്‍ ഒരു പുതിയ മാറ്റം കാണാന്‍ കഴിയും. ബിസിനസ്സുകാര്‍ക്ക് നല്ല പുരോഗതി കൈവരിക്കാന്‍ സാധിക്കും. സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനം വര്‍ധിക്കും.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ശനി ഭാഗ്യത്തിന്റെ അധിപനാണ്. ശനിദേവന്റെ ഉദയം നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ ഭാഗത്തുനിന്നും വിജയത്തിന്റെ സൂചനകള്‍ നല്‍കും. ഈ സമയത്ത് നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ അനുഗ്രഹം ലഭിക്കും. ജനസമ്പര്‍ക്കവുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ സമയത്ത് നല്ല വിജയം ലഭിക്കും. ഈ സമയത്ത്, ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിജയം ഉറപ്പാണ്.

കര്‍ക്കടകം
ശനിദേവന്റെ ഉദയം കര്‍ക്കടക രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ നല്‍കും. ഈ സമയത്ത്, നിങ്ങളുടെ വ്യക്തിജീവിതത്തിലും തൊഴില്‍പരമായും നിലനിന്നിരുന്ന പ്രശ്നങ്ങള്‍ നീങ്ങും. ഭാഗ്യത്തിന്റെ പിന്തുണയാല്‍ ഐശ്വര്യം കൈവരിക്കുകയും ചെയ്യും. ജോലിസ്ഥലത്ത് ഉദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെയും പൂര്‍ണ സഹകരണം ഉണ്ടാകും. നിങ്ങളുടെ പ്രശസ്തിയും വര്‍ദ്ധിക്കും. ശനി ദേവന്റെ കൃപയാല്‍, കര്‍ക്കടക രാശിക്കാര്‍ക്ക് കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. തടസ്സപ്പെട്ട ജോലികള്‍ ആരുടെയെങ്കിലും സഹായത്തോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഈ കാലയളവില്‍ നിങ്ങള്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സമയം അനുകൂലമാണ്.

ചിങ്ങം
ശനിദേവന് കുംഭം രാശിയില്‍ ഉദിക്കുന്നത് ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. ഈ സമയത്ത് നിങ്ങളുടെ പുരോഗതിക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. കുടുംബവുമായുള്ള ബന്ധം മെച്ചപ്പെടും. ശനി ദേവന്റെയും സൂര്യ ദേവന്റെയും അനുഗ്രഹത്തോടെ പുതിയ ബിസിനസ്സ് ആരംഭിക്കാനാകും. കുടുംബത്തിന്റെ പിന്തുണ ലഭിക്കും. ശനിയുടെ അസ്തമയം മൂലം ആരംഭിച്ച പ്രശ്നങ്ങളും ഇതോടെ അവസാനിക്കും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ക്കും പുനരാരംഭിക്കാനാകും. പിതാവുമായുള്ള അസ്വാരസ്യങ്ങള്‍ പരിഹരിക്കപ്പെടും. അവിവാഹിതര്‍ക്ക് ഈ സമയം നല്ല ചില ആലോചനകള്‍ ലഭിച്ചേക്കാം.

കന്നി
കന്നി രാശിക്കാര്‍ക്ക് ആറാം ഭാവത്തില്‍ ശനിദേവന് ഉദിക്കും. ഈ വീട്ടില്‍ ശനിയുടെ ഉദയത്തോടെ നിങ്ങളുടെ രഹസ്യ ശത്രുക്കളില്‍ നിന്ന് മുക്തി നേടാനുള്ള സാധ്യതകള്‍ കാണുന്നു. ഈ സമയത്ത്, വിദേശത്ത് പോയി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിജയം ലഭിക്കും. ജോലി മാറാന്‍ ആലോചിക്കുന്നവര്‍ക്കും ശനിദേവന്റെ അനുഗ്രഹത്താല്‍ നല്ല ജോലി ലഭിക്കും.

തുലാം
തുലാം രാശിക്കാര്‍ക്ക്, ആത്യന്തിക രാജയോഗ ഘടകമായ അഞ്ചാം ഭാവത്തില്‍ ശനി സംക്രമിക്കുന്നു. ഈ സമയത്ത് നിങ്ങളുടെ അഞ്ചാം ഭാവത്തില്‍ നിന്ന് ശനി ഉദിക്കാന്‍ പോകുന്നു. ഈ സമയം വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല സമയമാണ്. ഉന്നതവിദ്യാഭ്യാസത്തിന് പുറത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായം ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ നിങ്ങളുടെ കുട്ടികളുമായി വളരെ നല്ല സമയം ചെലവഴിക്കും.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ശനി നാലാം ഭാവത്തില്‍ ഉദിക്കാന്‍ പോകുന്നു. ശനിയുടെ ഉദയം മൂലം ഈ രാശിക്കാര്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ഈ സമയത്ത് നിങ്ങളുടെ അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കണം. സര്‍ക്കാര്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നേക്കാം. ഷെയര്‍ മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കുന്നവര്‍ വിവേകത്തോടെ നിക്ഷേപിക്കണം. ജോലിസ്ഥലത്ത് നിങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് കഠിനാധ്വാനം ചെയ്യേണ്ടിവരും.

ധനു
ധനു രാശിക്കാര്‍ക്ക് ശനിദേവന്റെ ഉദയ സമയത്ത് പല പ്രശ്നങ്ങളും പരിഹരിക്കപ്പെടും. ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ അവസാനിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന അല്ലെങ്കില്‍ വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ കാലഘട്ടം അനുകൂലമായിരിക്കും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ ക്രമേണ കുറയാന്‍ തുടങ്ങും, പക്ഷേ അതിനായി നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും.

മകരം
മകരം രാശിക്കാര്‍ക്ക് ശനി കുടുംബ ഭവനത്തില്‍ അതായത് രണ്ടാം ഭാവത്തില്‍ സഞ്ചരിക്കുന്നു. ഈ വീട്ടില്‍ ശനിയുടെ ഉദയം പണത്തിന്റെയും നിക്ഷേപത്തിന്റെയും കാര്യത്തില്‍ നിങ്ങള്‍ക്ക് ശുഭകരമായിരിക്കും. ഈ സമയത്ത്, നിങ്ങളുടെ കുടുംബത്തില്‍ സ്വത്ത് സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ അത് പരിഹരിക്കാവുന്നതാണ്. നിങ്ങളുടെ സംസാരത്തിന്റെ സ്വാധീനത്താല്‍, നിങ്ങള്‍ക്ക് മറ്റുള്ളവരെ സ്വാധീനിക്കാനാകും. ഈ സമയത്ത് നിങ്ങള്‍ക്ക് പ്രധാനപ്പെട്ട പല ജോലികളും ചെയ്യാന്‍ കഴിയും. ഈ സമയത്ത് നിങ്ങള്‍ ശ്രദ്ധയോടെ വാഹനമോടിക്കുക. അപകടം അടുത്തുണ്ട്.

കുംഭം
ശനി ദേവന് കുംഭം രാശിയിലായിരുന്നു അസ്തമിച്ചിരുന്നത്. മാര്‍ച്ച് 5ന് അത് ഉദയം ചെയ്യും. ഈ സമയത്ത്, ജോലിയിലും ബിസിനസ്സിലും ശനിദേവന്റെ അനുഗ്രഹത്താല്‍ മികച്ച അവസരങ്ങള്‍ ലഭിക്കും. നിങ്ങള്‍ ഏതെങ്കിലും വസ്തുവോ വാഹനമോ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ സമയം അനുകൂലമാണ്. കുടുംബ ബിസിനസില്‍ സഹോദരങ്ങളുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകും. കുടുംബത്തോടൊപ്പം യാത്ര പോകാനുള്ള പദ്ധതികള്‍ തയ്യാറാക്കും. ഈ കാലയളവില്‍, ഗുരുതരമായ അസുഖങ്ങള്‍ ബാധിക്കപ്പെട്ടവര്‍ക്ക് ആരോഗ്യത്തില്‍ നല്ല പുരോഗതി ഉണ്ടാകും. ശനിദേവന്റെ കൃപയാല്‍ കുംഭം രാശിക്കാര്‍ക്ക് നിക്ഷേപങ്ങളില്‍ നിന്ന് നല്ല ലാഭം ലഭിക്കും.

മീനം
മീനം രാശിക്കാര്‍ക്ക് ശനി ദേവന് പന്ത്രണ്ടാം ഭാവത്തില്‍ ഉദിക്കാന്‍ പോകുന്നു. ശനിദേവന്റെ ഉദയം മൂലം ഈ രാശിക്കാര്‍ ചിലവുകളില്‍ ശ്രദ്ധിക്കണം. ഈ സമയത്ത് നിങ്ങള്‍ക്ക് അനാവശ്യ യാത്രകള്‍ ചെയ്യേണ്ടി വന്നേക്കാം. ജോലിസ്ഥലത്ത് നിങ്ങളുടെ ശത്രുക്കള്‍ സജീവമാകും. അതിനാല്‍ നിങ്ങളുടെ രഹസ്യ പദ്ധതികള്‍ ആരുമായും പങ്കിടരുത്. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഹൃദയസംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ബിസിനസ്സുമായി ബന്ധപ്പെട്ട് വിദേശയാത്രയ്ക്ക് പോകുകയാണെങ്കില്‍ സമയം അനുകൂലമാണ്.



Click it and Unblock the Notifications