Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ശനി ഉദയം: മാര്‍ച്ച് 5 മുതല്‍ പ്രശ്നങ്ങള്‍ തലയില്‍ നിന്നൊഴിവാകില്ല ഈ രാശിക്കാര്‍ക്ക്
കര്‍മ്മഗ്രഹമാണ് ശനി, ജനുവരി 17-നാണ് ശനി കുംഭത്തില്‍ പ്രവേശിച്ചത്. മാര്‍ച്ച് 5-നാണ് ശനിയുടെ അസ്തമയത്തിന് ശേഷം ശനി ഉദയം ചെയ്യുന്നത്. ശനി ഉദയത്തിന്റെ സമയത്ത് ചില രാശിക്കാര്‍ക്ക് അതിന്റെ ഗുണം ലഭിക്കുന്നു. എന്നാല്‍ ശനിക്കൊപ്പം, സൂര്യനും ബുധനും കുംഭത്തില്‍ സ്ഥിതി ചെയ്യുന്നു. അതുകൊണ്ട് തന്നെ ചില രാശിക്കാര്‍ക്ക് അനുകൂലഫലങ്ങള്‍ ലഭിക്കണം എന്നില്ല. അതിന്റെ ഫലമായി നിങ്ങളില്‍ പ്രതികൂലമായ ഫലങ്ങള്‍ ഉണ്ടാവുന്നു.

ശനി ഉദയത്തിന്റെ കാര്യത്തില്‍ അഞ്ച് രാശിക്കാര്‍ക്ക് പ്രതികൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ശനിയുടെ ഉദയം മൂലം നഷ്ടങ്ങള്‍ക്ക് പകരം നേട്ടങ്ങള്‍ പലപ്പോഴും സംഭവിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ ചെറിയ ചില കഠിന ദോഷങ്ങള്‍ ഉണ്ടാക്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശനിയുടെ ഉദയത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പലപ്പോഴും പ്രതികൂലമായ പല ഫലങ്ങളും ലഭിക്കുന്ന സമയമാണ് എന്നതാണ് സത്യം. ജോലി ചെയ്യുന്നവര്‍ക്ക് അതില്‍ നിന്ന് മോശം ഫലങ്ങള്‍ ആണ് പലപ്പോഴും ഉണ്ടാവുന്നത്. ഇത് നിങ്ങളില്‍ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. നിക്ഷേപത്തിനും ഇത് അനുകൂലമായ സമയമല്ല. മാനസിക സമ്മര്‍ദ്ദം പല വിധത്തിലുള്ള പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. ജോലിയില്‍ ആത്മവിശ്വാസക്കുറവ് നിങ്ങളെ വളരെയധികം ബാധിക്കുന്നു. പല കാര്യങ്ങളിലും ആശങ്കയുണ്ടാവുന്നു. അത് തന്നെ നിങ്ങളില്‍ ആത്മവിശ്വാസക്കുറവ് ഉണ്ടാക്കുന്നു. അതിന്റെ ഫലമായി പലപ്പോഴും ജോലി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരുന്നു. ഇതെല്ലാം പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ശനി ഉദയം പലപ്പോഴും ഉയര്‍ച്ച താഴ്ചകള്‍ കൊണ്ട് വുന്നു. ജോലിയില്‍ പലപ്പോഴും ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കുമെങ്കിലും നിങ്ങള്‍ വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കുന്നു. സഹപ്രവര്‍ത്തകര്‍ക്ക് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ചിലവുകള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയുണ്ടാവുന്നു. അത് പലപ്പോഴും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെടുന്നു. തര്‍ക്കം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത നിസ്സാരമല്ല. സംസാരിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്. അമിത ദേഷ്യം നിയന്ത്രിക്കണം. പ്രൊഫഷണല്‍ ജീവിതവും വ്യക്തി ജീവിതവും ഒരുമിച്ച് കൊണ്ട് പോവുന്നതില്‍ പ്രശ്നം നേരിടേണ്ടി വരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ശനി ഉദയം സമ്മിശ്രഫലങ്ങള്‍ ആണ് ലഭിക്കുന്നത്. മാതാപിതാക്കള്‍ക്ക് നല്ല സമയമെങ്കിലും നിങ്ങളുടെ സ്വകാര്യ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയുണ്ടാവുന്നു. സര്‍ക്കാര്‍ ജോലിയില്‍ ചെറിയ രീതിയില്‍ തടസ്സം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ക്ക് ജോലിയില്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കാതെ വരുന്നു. സഹോദരങ്ങളുമായി കലഹം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതോടൊപ്പം ദാമ്പത്യ ജീവിതത്തിലും പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും. സംസാരിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.

മകരം രാശി
മകരം രാശിക്കാര്‍ക്ക് രണ്ടാം ഭാവത്തില്‍ ആണ് ശനി ഉദിക്കുന്നത്. ഈ സമയത്ത് തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളെ വളരെയധികം ബാധിക്കുന്നു. ജീവിതത്തില്‍ വിരസത അനുഭവപ്പെടുന്നു. അമ്മയുടെ ആരോഗ്യം അല്പം ശ്രദ്ധിക്കണം. ചെറിയ ചില പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് നേരിടേണ്ടി വരുന്നു. കുടുംബ ജീവിതം പ്രതിസന്ധികള്‍ ഉണ്ടാവുന്നു. സഹോദരി സഹോദരന്മാര് തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുന്നതിനുള്ള സാധ്യതയുണ്ട്. ഭക്ഷണം കഴിക്കുമ്പോള്‍ അതീവജാഗ്രത വേണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇത് പ്രശ്നമാവുന്നതിനുള്ള സാധ്യതയുണ്ട്.

മീനം രാശി
മീനം രാശിക്കാര്‍ക്ക് അവരുടെ ജാതകത്തിന്റെ പന്ത്രണ്ടാം ഭാവത്തിലാണ് ശനി ഉദയം ചെയ്യുന്നത്. ഇവരില്‍ പ്രണയത്തിലും ദാമ്പത്യ ജീവിതത്തിലും തെറ്റിദ്ധാരണകള്‍ ഉണ്ടാവാം. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. എല്ലാ കാര്യങ്ങളും പരസ്പരം ചര്‍ച്ച ചെയ്ത് വേണം മുന്നോട്ട് കൊണ്ട് പോവുന്നതിന്. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് അതില്‍ പ്രശ്നങ്ങള്‍ ഉണ്ടാവാം. ഇത് ബിസിനസിനെ പ്രതികൂലമായി ബാധിക്കുന്നു. ആശയക്കുഴപ്പം കാരണം പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇത്തരം അവസ്ഥകള്‍ അല്പം ശ്രദ്ധ വേണം.
Disclaimer:ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
