Latest Updates
-
സെപ്റ്റംബർ 26: ചന്ദ്രൻ കുംഭത്തിൽ നിന്ന് മീനത്തിലേക്ക്; ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ പുലരി! -
പൂയം നക്ഷത്രത്തിലേക്ക് ചൊവ്വ: ഈ മാറ്റം നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കും? -
ഇന്ന് രവി യോഗം: പ്രധാന നഗരങ്ങളിലെ ശുഭമുഹൂർത്തവും രാഹുകാലവും, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ നേട്ടം! -
സെപ്റ്റംബർ 26, 27: ഈ 4 രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
സെപ്റ്റംബർ 25 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സെപ്റ്റംബർ 24 രാശിഫലം: കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ, നിങ്ങളുടെ രാശിക്ക് ഇന്ന് എന്ത് സംഭവിക്കും? -
2026 ഗുരു പ്രദോഷ വ്രതം: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ പൂജാ സമയം ഇതാ -
കേരളത്തിൽ വീണ്ടും മഴക്കെടുതി ഭീഷണി; 5 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത വേണം -
ഇന്ന് രവി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും ശുഭകരമായ സമയം, അറിയേണ്ടതെല്ലാം -
ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്സ്: ഓഫറുകൾക്കൊപ്പം ചർമ്മവും സുരക്ഷിതമാക്കാം; വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ശനി പ്രദോഷം ഇന്ന്; ഐശ്വര്യത്തിനും സമൃദ്ധിക്കുമായി പ്രദോഷ സമയത്ത് ചെയ്യേണ്ട കാര്യങ്ങള്‍
ശനി ത്രയോദശിയെന്നും ശനി പ്രദോഷമെന്നും അറിയപ്പെടുന്ന, ഹിന്ദുമത വിശ്വാസികള്‍ വളരെ പ്രാധാന്യം കല്‍പ്പിക്കുന്ന ദിവസമാണ് ഇന്ന്. ചൈത്ര മാസത്തിലെ കൃഷ്ണപക്ഷത്തിലെ ത്രയോദശി തിഥിയിലാണ് ശനി പ്രദോഷം ആചരിക്കുന്നത്. ശനിയാഴ്ച ദിവസം വരുന്നതിനാല്‍ ഈ പ്രദോഷത്തില്‍ ചെയ്യേണ്ട ആചാര, പൂജാ വിധികളിലൂടെ ശിവ ഭഗവാന്റെയും പാര്‍വ്വതീ ദേവിയുടെയും ശനി ദേവന്റെയും അനുഗ്രഹം ആവോളം നേടാമെന്നാണ് വിശ്വാസം.

പ്രദോഷത്തിന് വ്രതമനുഷ്ഠിക്കുന്നവരെ മനശാന്തി, കാര്യങ്ങളില്‍ വ്യക്തത, നല്ല ചിന്തകള്‍, ദോഷങ്ങളില്‍ നിന്നുള്ള മോചനം എന്നിങ്ങനെ പലവിധത്തിലുള്ള അനുഗ്രഹങ്ങള്‍ തേടിയെത്തുമെന്നാണ് വിശ്വാസം. ഈ ദിവസം യഥാവിധി പ്രാര്‍ത്ഥനകളും പൂജാവിധികളും നടത്തുന്ന ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും ശിവ ഭഗവാന് സാധിച്ചുകൊടുക്കുമെന്നാണ് വിശ്വാസം. കുട്ടികള്‍ ഇല്ലാത്ത ദമ്പതിമാര്‍ ശനി പ്രദോഷം അനുഷ്ഠിച്ചാല്‍ സന്താനഭാഗ്യം കൈവരും.
ശനി പ്രദോഷം - സമയം
എപ്രില്‍ ആറ് ശനിയാഴ്ചയാണ് ഈ വര്‍ഷത്തെ ശനി പ്രദോഷം. ദൃക് പഞ്ചാംഗം അനുസരിച്ച് പ്രദോഷവുമായി ബന്ധപ്പെട്ട മംഗളകരമായ സമയം, അതായത് പ്രദോഷ പൂജ മുഹൂര്‍ത്തം വൈകുന്നേരം 6.42 മുതല്‍ 8.58 വരെയുള്ള 2 മണിക്കൂര്‍ 16 മിനിട്ടുകളാണ്. ത്രയോദശി തിഥി രാവിലെ 10.19ന് തുടങ്ങി ഏപ്രില്‍ 7 രാവിലെ 6.53ന് അവസാനിക്കും.
ശനി പ്രദോഷ പൂജാവിധികള്‍
കാലത്തെഴുന്നേറ്റ് കുളിച്ച് ശുദ്ധവസ്ത്രങ്ങള്‍ ധരിക്കണം. വീടും പൂജാമുറിയും വൃത്തിയാക്കുക. ശേഷം പൂജാമുറിയിലെ ശിവ ഭഗവാന്റെയും പാര്‍വ്വതീദേവിയുടെയും രൂപങ്ങള്‍ക്ക് മുമ്പില്‍ നിലവിളക്ക് കത്തിക്കുക. പുഷ്പങ്ങളും മധുരപലഹാരങ്ങളും സമര്‍പ്പിക്കുക. പ്രാര്‍ത്ഥനാസമയത്ത് വടക്ക് കിഴക്ക് ദിശ അഭിമുഖമായി ഇരിക്കുക.
പ്രദോഷ സമയത്ത് പൂജ ചെയ്യുക. സാധാരണയായി പ്രദോഷത്തിന് വ്രതം അനുഷ്ഠിക്കുന്നവരുണ്ട്. ഒന്നുകില്‍ പകല്‍മുഴുവന്‍ ഒന്നും കഴിക്കാതിരിക്കുകയോ അല്ലെങ്കില്‍ പഴങ്ങള്‍ മാത്രം കഴിക്കുകയോ ചെയ്യാം.
ശനി പ്രദോഷം അല്ലെങ്കില്‍ ത്രയോദശിയുടെ പ്രാധാന്യം
ശനി പ്രദോഷം അല്ലെങ്കില്‍ ത്രയോദശി ശനി ഗ്രഹവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ദിവസമായാണ് ഹിന്ദുക്കള്‍ കരുതുന്നത്. എല്ലാ ദുരിതങ്ങളും ദോഷകര്‍മ്മഫലങ്ങളും അകലാന്‍ ഇന്നേദിവസം ആളുകള്‍ ശനി ഭഗവാനെ പ്രാര്‍ത്ഥിക്കുകയും പൂജകള്‍ ചെയ്യുകയും ചെയ്യുന്നു. ജീവിതത്തില്‍ സന്തോഷം, വിവേകം, ആഗ്രഹ പൂര്‍ത്തീകരണം എന്നിവ നേടുന്നതിനായി ഇന്നേദിവസം ശിവ ഭഗവാനെയും പാര്‍വ്വതീ ദേവിയെയും ആരാധിക്കാറുണ്ട്.
ഏഴര ശനി, ശനി മഹാ ദശ എന്നിങ്ങനെ ജാതകത്തില്‍ ശനി മൂലമുള്ള ഏതൊരു ദോഷവും നീങ്ങാന്‍ ശനി പ്രദോഷ ആചരണം സഹായിക്കുമെന്നാണ് വിശ്വാസം.
ശനി ദോഷങ്ങള്‍ തീരാന്‍ ശനി പ്രദോഷത്തിന് ഓരോ രാശികളും ചെയ്യേണ്ടത്
മേടം - മുരുകനെ ആരാധിക്കുകയും സ്കന്ധ ഷഷ്ഠി കവചം അല്ലെങ്കില്‍ സുബ്രഹ്മണ്യ ഭുജംഗവും ചൊല്ലുക. ചുവന്ന പുഷ്പങ്ങളും പഴങ്ങളും തുണികളും പാവങ്ങള്‍ക്ക് ദാനം ചെയ്യുക.
ഇടവം - ലക്ഷ്മീ ദേവിയെ പ്രാര്‍ത്ഥിക്കുക. ലക്ഷ്മീ നാമജപവും മഹാലക്ഷ്മി അഷ്ടകവും ചൊല്ലുക. വെളുത്ത പുഷ്പങ്ങളും അരിയും പാലും പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യുക.
മിഥുനം - ശിവ ഭഗവാനെയാണ് ഈ രാശിയിലുള്ളവര്‍ പ്രാര്‍ത്ഥിക്കേണ്ടത്. ശിവ നാമജപവും ശിവ താണ്ഡവ സ്തോത്രവും ചൊല്ലുക. കറുത്ത നിറമുള്ള വസ്ത്രങ്ങള്‍- എള്ള്, കറുത്ത വസ്ത്രം പോലുള്ളവ അശരണര്‍ക്ക് ദാനം ചെയ്യുക.
കര്‍ക്കിടകം - വിഷ്ണുവിനെയാണ് കര്‍ക്കിടക രാശിക്കാര്‍ പ്രാര്‍ത്ഥിക്കേണ്ടത്. വിഷ്ണു സഹസ്രനാമം ചൊല്ലുകയും വിഷ്ണു സ്തോത്രം ജപിക്കുകയും ചെയ്യുക. വെളുത്ത പുഷ്പങ്ങളും വസ്ത്രങ്ങളും ദാനം ചെയ്യുക.
ചിങ്ങം - വിഷ്ണുവിനെയാണ് ചിങ്ങം രാശിക്കാര്‍ പൂജിക്കേണ്ടത്. വിഷ്ണു സഹസ്രനാമം ജപിക്കുകയും മഞ്ഞ നിറമുള്ള പുഷ്പങ്ങളും വസ്ത്രങ്ങളും പരിപ്പ്, മഞ്ഞള്‍ എന്നീ ഭക്ഷ്യവസ്തുക്കളും പാവപ്പെട്ടവര്‍ക്ക് നല്‍കുക.
കന്നി - ഗണേശ ഭഗവാനെയാണ് ഇവര്‍ സ്തുതിക്കേണ്ടത്. ഗണേശ നാമജപവും ഗണപതി അഥര്വ്വശീര്ഷവും ചൊല്ലുക. നീല നിറത്തിലുള്ള പഴങ്ങളും വസ്ത്രങ്ങളും ആവശ്യക്കാര്‍ക്ക് നല്‍കുക.
തുലാം - ഹനുമാനെ പൂജിക്കുക. ഹനുമാനം നാമജപം നടത്തുകയും ഓറഞ്ച് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുക.
വൃശ്ചികം - ദുര്‍ഗ്ഗാദേവിയെ പ്രാര്‍ത്ഥിച്ച് ദുര്‍ഗ്ഗാ നാമജപവും ദുര്‍ഗ്ഗ അഷ്ടോത്തര ശതാനാമവലി ചൊല്ലുകയും ചെയ്യുക. ചുവന്ന വസ്ത്രങ്ങളും ചുവന്ന ഭക്ഷണസാധനങ്ങളും പാവങ്ങള്‍ക്ക് നല്‍കുക.
ധനു - ഗണേശ ഭഗവാനാണ് ധനു രാശിയിലുള്ളവരും പൂജകള്‍ അര്‍പ്പിക്കേണ്ടത്. ഗണേശ നാമജപം നടത്തുക. മഞ്ഞ നിറത്തിലുള്ള വസ്ത്രവും ഏത്തപ്പഴവും പലഹാരങ്ങളും പാവങ്ങള്‍ക്ക് നല്‍കുക.
മകരം - ശിവ ഭഗവാനെയാണ് മകരം രാശിക്കാര്‍ പ്രാര്‍ത്ഥിക്കേണ്ടത്. ശിവ നാമ ജപവും ശിവ സ്തോത്രവും ജപിക്കുക. കറുത്ത എള്ളും കടുകെണ്ണയും ആളുകള്‍ക്ക് ദാനം ചെയ്യുക.
കുംഭം - സൂര്യഭഗവാനെയാണ് കുംഭം രാശിയില്‍ ഉള്ളവര്‍ പ്രാര്‍ത്ഥിക്കേണ്ടത്. ആദിത്യ ഹൃദയ സ്തോത്രവും സൂര്യ അഷ്ടകവും ജപിക്കുക. ഗോതമ്പ്, ശര്‍ക്കര, ചെമ്പ് എന്നിവ ആവശ്യക്കാര്‍ക്ക് ദാനം ചെയ്യുക.
മീനം - വിഷ്ണു ഭഗവാന് പ്രാര്‍ത്ഥനകള്‍ നടത്തുക. വിഷ്ണു സഹസ്ര നാമം ചൊല്ലുക. പച്ചക്കറികളും പച്ച വസ്ത്രങ്ങളും ദാനം ചെയ്യുക.



Click it and Unblock the Notifications
