Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ശനിദോഷമെല്ലാം തീര്‍ക്കും വിശേഷദിവസം, ഈ വര്‍ഷത്തെ ആദ്യ ശനി ത്രയോദശി നാളെ
പൗഷ മാസത്തിലെ കൃഷ്ണപക്ഷ ത്രയോദശിയാണ് ജനുവരി 11-ന് വരുന്നത്. ഈ ദിവസം ശനിയാഴ്ച ആയത് കൊണ്ട് ശനി ത്രയോദശി എന്നും ശനി പ്രദോഷം എന്നും അറിയപ്പെടുന്നു. ഈ ദിവസം ഭഗവാന് ശിവനെയും പാര്‍വ്വതീദേവിയെയും പൂജിക്കുന്നത് സവിശേഷ ഫലം നല്‍കുമെന്നാണ് വിശ്വാസം. ശനിപ്രദോഷത്തിന് വ്രതമെടുത്താല്‍ ആഗ്രഹസാഫല്യം ഉണ്ടാകും. ജീവിതത്തില്‍ സന്തോഷങ്ങള്‍ വന്നെത്തും. ശനി ത്രയോദശിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കാം.

ശുഭമുഹൂര്‍ത്തം
ഹിന്ദു പഞ്ചാംഗം അനുസരിച്ച് ഈ വര്‍ഷത്തെ ആദ്യ ശനി ത്രയോദശിയാണ് ജനുവരി 11ന് വരുന്നത്. രാവിലെ 8.21നാണ് ത്രയോദശി ആരംഭിക്കുന്നത്. ജനുവരി 12-ന് രാവിലെ 6.33ന് ത്രയോദശി അവസാനിക്കും. ഈ ദിവസം വൈകുന്നേരം 5.43 മുതല്‍ 8.26 വരെയുള്ള സമയം പൂജാകര്‍മ്മങ്ങള്‍ക്ക് ശുഭകരമാണ്.
പൂജാവിധി
ശനി ത്രയോദശി ദിവസം രാവിലെ എഴുന്നേറ്റ് കുളിച്ച് ശുഭ്രവസ്ത്രം ധരിക്കുക. അതിനുശേഷം പൂജാമുറി വൃത്തിയാക്കുക. ഒരു പീഠത്തില്‍ ശിവപാര്‍വ്വതിമാരുടെ രൂപമോ ഫോട്ടോയെ വെച്ച് ആരാധിക്കുക. ദീപം കൊളുത്തി ഫലവും പുഷ്പങ്ങളും മധുരവും അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക. കിഴക്ക്-പടിഞ്ഞാറ് ദിശയ്ക്ക് അഭിമുഖമായി നിന്ന് ശിവമന്ത്രങ്ങള്‍ ജപിക്കുക. സൂര്യാസ്തമയ സമയത്തും കുളിച്ച് ശിവഭഗവാനെ പൂജിക്കുക. ശിവലിംഗത്തില്‍ പാല്, തൈര്, നെയ്യ്, ഗംഗാജലം, ജലം എന്നിവ കൊണ്ട് അഭിഷേകം ചെയ്യുന്നതും വളരെ ശുഭകരമാണ്. ശേഷം ശിവലിംഗത്തില്‍ ചന്ദനം ചാര്‍ത്തി പൂക്കളും കൂവളയിലയും ഫലവും അര്‍പ്പിക്കുക. അവസാനം മഹാദേവനെയും പാര്‍വ്വതിയെയും ആരതി ചെയ്യുക.
ശനി പ്രദോഷത്തിന്റെ പ്രാധാന്യം
ശനി പ്രദോഷ ദിവസം ഭഗവാനെയും പാര്‍വ്വതീദേവിയെയും യഥാവിധി പൂജ ചെയ്താല്‍ കഷ്ടകാലം അകലുമെന്നാണ് വിശ്വാസം. ഇവര്‍ക്ക് ആയുരാരോഗ്യവും ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും സൗന്ദര്യവും സൗഭാഗ്യവും കൈവരും. ഈ ദിവസം വ്രതമെടുക്കുന്നതും ശിവപൂജ നടത്തുകയും ചെയ്യുന്നത് നൂറ് പശുക്കളെ ദാനം ചെയ്യുന്നതിന്റെ പുണ്യം നല്‍കുമെന്നാണ് വിശ്വാസം.
ശനിയുടെ അനുഗ്രഹം നേടുന്നവര്‍
എല്ലാവിധ കഷ്ടതകള്‍ അകറ്റാനും മുജ്ജന്മങ്ങളിലെ കര്‍മ്മഭാരം തീരാനും ആളുകള്‍ ശനിപ്രദോഷ വ്രതം എടുക്കുന്നു. കര്‍മ്മഫലത്തിന്റെയും നീതിയുടെയും ദേവനാണ് ശനി. അതുകൊണ്ട് ഏഴരശനിയുടെയും കണ്ടകശനിയുടെയും ശനിമഹാദശയുടെയും കഷ്ടതകള്‍ ഇല്ലാതാക്കാന്‍ ശനി പ്രദോഷവ്രതം എടുക്കുന്നത് നല്ലതാണ്.
ഈ ദിവസം ശിവപാര്‍വ്വതിമാര്‍ക്കൊപ്പം ശനിയെയും പൂജിച്ചാല്‍ ജീവിതത്തില്‍ സന്തോഷവും വിവേകവും അറിവും ആഗ്രഹസാഫല്യവും ഉണ്ടാകുമെന്നാണ് വിശ്വാസം. ഹൈന്ദവ വിശ്വാസം അനുസരിച്് ശനി പരമശിവ ഭക്തനാണ്. അതുകൊണ്ട് ത്രയോദശി ദിവസം ശിവഭഗവാനെ പൂജിക്കുന്നതിലൂടെ ശിവന്റെയും ശനിയുടെയും അനുഗ്രഹം നേടാം.



Click it and Unblock the Notifications
