Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
രണ്ടരവര്‍ഷം നീണ്ട് നില്ക്കും ശനിമാറ്റം: തലയിലെഴുതിയ ദുരിതദോഷങ്ങളെ തട്ടിമാറ്റും
മീനം രാശിയിലെ ശനിമാറ്റം പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്ന സമയമാണ്. മാര്‍ച്ച് 29-നാണ് ശനിയുടെ മാറ്റം സംഭവിക്കുന്നത്. 2027 ജൂണ്‍ 3 വരെയാണ് ശനി മീനം രാശിയില്‍ സ്ഥിതി ചെയ്യുന്നത്. പലപ്പോഴും ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്ന കാലങ്ങളിലേക്കാണ് ശനി നിങ്ങളെ എത്തിക്കുന്നത്. ശനിഭഗവാന് പലപ്പോഴും സ്വാധീനം ചെലുത്തുന്ന സമയമാണ് ഈ രണ്ടര വര്‍ഷവും. പലരുടേയും ജാതകത്തില്‍ ഈ സമയമാണ് പലപ്പോഴും ഗുണദോഷഫലങ്ങള്‍ കൊണ്ട് വരുന്നത്.
ശനി രാശി മാറുന്നത് പോലെ തന്നെ പലപ്പോഴും അത് ചില രാശിക്കാരില്‍ കണ്ടകശനി, ഏഴരശനി, ജന്മശനി ദോഷങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ശനിയുടെ പ്രതികൂല ഫലങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെയാണ് മാറ്റങ്ങള്‍ ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം. നിങ്ങളുടെ ജാതകത്തില്‍ ശനി ദോഷത്തിന്റെ സ്വാധീനം കുറയ്ക്കാനും നേട്ടങ്ങളിലേക്ക് എത്തിക്കുന്നതിനും ചില ദോഷപരിഹാരങ്ങള്‍ നോക്കാം.

ശനിയെ പതിവായി ആരാധിക്കുക
ശനിയുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി പല വിധത്തിലുള്ള ദോഷപരിഹാരം ചെയ്യാവുന്നതാണ്. ശനിയെ പതിവായി ആരാധിക്കുന്നത് വഴി നിങ്ങള്‍ക്ക് പല ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. പലപ്പോഴും നെഗറ്റീവ് സ്വാധീനത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ശനി മന്ത്രം ജപിക്കാവുന്നതാണ്. 'ഓം ശം ശനിചാരായ നമഃ' എന്ന മന്ത്രം ചൊല്ലുക. ശനി ദോഷത്തിന്റെ ആഘാതം കുറയ്ക്കാനും പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.
വിളക്ക് കൊളുത്തുക
ശനിയുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി എല്ലാ ശനിയാഴ്ചകളിലും നിങ്ങള്‍ക്ക് വിളക്ക് കൊളുത്തുന്നതിന് ശ്രദ്ധിക്കണം. ശനിദേവന്റെ ചിത്രത്തിന് മുന്നില്‍ വേണം എള്ളെണ്ണ വിളക്ക് കത്തിക്കേണ്ടത്. അത് മാത്രമല്ല ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയ്ക്കുന്നു. കൂടാതെ അന്ധകാരത്തെ അകറ്റി ജീവിതത്തില്‍ നേട്ടങ്ങളും വെളിച്ചവും നിറക്കുകയും ചെയ്യുന്നു.
മന്ത്രങ്ങള്‍ ജപിക്കുക
ശനിദോഷ നിവാരണത്തിന് വേണ്ടി 'ശനി ഗായത്രി മന്ത്രം' അല്ലെങ്കില്‍ 'ശനി മഹാമന്ത്രം' ജപിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ശനിയുടെ നെഗറ്റീവ് ഫലങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതോടൊപ്പം തന്നെ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ആത്മീയ വളര്‍ച്ചയെ സഹായിക്കുന്നു. അത് വഴിയും ജീവിതത്തില്‍ നേട്ടങ്ങള്‍ നിലനില്ക്കുന്നു.
സംഭാവന നല്‍കുക
ശനിദോഷത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി സംഭാവന നല്‍കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. മാത്രമല്ല കറുത്ത എള്ള്, കറുത്ത വസ്ത്രങ്ങള്‍, കടുക് എണ്ണ, ഇരുമ്പ് പാത്രങ്ങള്‍, ഉഴുന്ന് പരിപ്പ് തുടങ്ങിയവയെല്ലാം തന്നെ ദാനം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം ശനിയുടെ നെഗറ്റീവ് സ്വാധീനം ഇല്ലാതാക്കുന്നു. പോസിറ്റീവിറ്റി ഊര്‍ജ്ജം നിറയ്ക്കുകയും ചെയ്യുന്നു.
കറുപ്പ് വസ്ത്രം ധരിക്കുക
കറുപ്പ് വസ്ത്രം ശനിയാഴ്ചകളില്‍ ധരിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ ശനിയുടെ ദോഷത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല ജീവിതത്തിലെ എല്ലാ തരത്തിലുള്ള ദോഷങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് ശനിയാഴ്ച ദിനത്തില്‍ കറുപ്പ് വസ്ത്രം ധരിച്ച് ക്ഷേത്ര ദര്‍ശനം നടത്തുന്നത്. ഇത് അഹങ്കാരത്തേയും പ്രശ്നങ്ങളേയും ഇല്ലാതാക്കുകയും എല്ലാ വിധത്തിലുള്ള പ്രതിസന്ധികളെ അകറ്റുകയും ചെയ്യുന്നു.
ശനിയാഴ്ചകളില്‍ വ്രതമനുഷ്ഠിക്കുക
ശനിയെ ശാന്തമാക്കാനും ശനി ദോഷം ഇല്ലാതാക്കുന്നതിനും വേണ്ടി ശനിയാഴ്ച ദിനം വ്രതമനുഷ്ഠിക്കുക. ഈ ഉപവാസം ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കാനും അച്ചടക്കവും ആത്മനിയന്ത്രണവും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. അത് മാത്രമല്ല ഈ ദിനത്തില്‍ സസ്യാഹാരം കഴിക്കുക അല്ലെങ്കില്‍ ഈ ദിവസം പഴങ്ങളും പാലും മാത്രം കഴിക്കുക. ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ കൊണ്ട് വരുന്നു.



Click it and Unblock the Notifications