Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ശനി-രാഹു അശുഭസംയോഗം; ഈ 5 രാശിക്കാര്‍ക്ക് ഒക്ടോബര്‍ വരെ കഷ്ടപ്പാടും ദോഷസമയവും
കുംഭത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി ഇപ്പോള്‍ രാഹുവിന്റെ ആധിപത്യമുള്ള ചതയം നക്ഷത്രത്തില്‍ ചേക്കേറി. ജ്യോതിഷമനുസരിച്ച്, രാഹുവിനെ ചതയം നക്ഷത്രത്തിന്റെ അധിപന് എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ചതയം നക്ഷത്രം കുംഭ രാശിയുടെ കീഴിലാണ് വരുന്നത്. ഈ രാശിയുടെ അധിപനായി ശനിയെ കണക്കാക്കപ്പെടുന്നു. ജ്യോതിഷ പ്രകാരം ചതയം നക്ഷത്രത്തിന്റെ ഒന്നും അവസാനത്തേയും അധിപന് വ്യാഴവും രണ്ടും മൂന്നും ഭാവങ്ങളുടെ അധിപന് ശനിദേവനുമാണ്. ചതയം നക്ഷത്രത്തിന്റെ ആദ്യഘട്ടത്തില്‍ ജനിക്കുന്നവര്‍ പ്രാഗല്‍ഭ്യമുള്ളവരും അറിവുള്ളവരുമാണ്.
രണ്ടാം ഘട്ടത്തില്‍ ജനിച്ച വ്യക്തികള്‍ ധനാഢ്യനും കഠിനാധ്വാനിയുമായിരിക്കും. മൂന്നാമത്തെ ഘട്ടത്തില്‍ ജനിച്ച വ്യക്തിയെ അഭിമാനവും ഐശ്വര്യവുമുള്ളവനായി കണക്കാക്കുന്നു. നാലാം ഘട്ടത്തില്‍ ജനിച്ച വ്യക്തി സന്തോഷവാനായിരിക്കും. ഈ സമയത്ത് ശനി ചതയം നക്ഷത്രത്തിന്റെ ആദ്യ ദശയില്‍ ഒക്ടോബര്‍ 17 വരെ നില്ക്കു. ഇത്തരമൊരു സാഹചര്യത്തില്‍ ഈ ശനി സംക്രമത്തില്‍ ഒക്ടോബര്‍ 17 വരെ പല രാശിക്കാര്‍ക്കും ജീവിതത്തില്‍ പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും. ആ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ശനിയുടെ സംക്രമണം പല സന്ദര്‍ഭങ്ങളിലും ബുദ്ധിമുട്ടുണ്ടാക്കും. ഈ സമയം ശനിയുടെ സ്വാധീനം സാവധാനം നിങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. ആരോഗ്യകാര്യത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടി വരും. ചിലവുകള്‍ ഓരോന്നായി വര്‍ധിച്ചുകൊണ്ടിരിക്കും. അതുമൂലം മാനസികമായി പിരിമുറുക്കത്തിലും കുഴപ്പത്തിലും സമയം കടന്നുപോകും. ആവശ്യമല്ലാത്ത ചില യാത്രകളും നിങ്ങള്‍ക്ക് നടത്തേണ്ടി വന്നേക്കാം. രഹസ്യ ശത്രുക്കളെയും എതിരാളികളെയും നേരിടേണ്ടി വന്നേക്കാം. ഈ സമയം നിങ്ങളുടെ ഭക്ഷണ പാനീയങ്ങള്‍ ശ്രദ്ധിക്കുക.

കന്നി
കന്നി രാശിക്കാര്‍ക്ക് ശനിയുടെ ഈ മാറ്റം സാമ്പത്തിക പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ തീരുമാനങ്ങള്‍ വളരെ ശ്രദ്ധയോടെ എടുക്കണം. അല്ലാത്തപക്ഷം നഷ്ടങ്ങള്‍ ഉണ്ടായേക്കാം. ബിസിനസ്സില്‍ കൂടുതല്‍ കഠിനാധ്വാനം ഉണ്ടാകും. എന്നാല്‍, പ്രതീക്ഷിച്ച ലാഭം ലഭിക്കാത്തതിനാല്‍ നിരാശ ഉണ്ടായേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് സമയം നല്ലതായിരിക്കും. നിങ്ങളുടെ ചിന്തകള്‍ പോസിറ്റീവായി നിലനിര്‍ത്തുക. നിങ്ങള്‍ ഒരു വീടോ സ്ഥലമോ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ സമയത്ത് നിങ്ങള്‍ക്ക് വിജയം നേടാന്‍ കഴിയും. എന്നാല്‍ കടത്തിന്റെ സമ്മര്‍ദ്ദം നിങ്ങളിലുണ്ടായേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം.

വൃശ്ചികം
ഈ സമയത്ത് നിങ്ങള്‍ ശനിയുടെ സ്വാധീനത്തിലാണ്. അത്തരമൊരു സാഹചര്യത്തില്‍, ശനിയുടെ ഈ മാറ്റം നിങ്ങള്‍ക്ക് ഭൂമി, സ്വത്ത് എന്നിവയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ നല്‍കും. നിങ്ങള്‍ക്ക് രക്തസമ്മര്‍ദ്ദമോ രക്തവുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും പ്രശ്നമോ ഉണ്ടെങ്കില്‍, ഈ സമയം കൂടുതല്‍ ശ്രദ്ധിക്കുക. ഈ സമയത്ത് രക്തം, ഹൃദയം, ശ്വാസകോശം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. ഈ സമയത്ത് അനാവശ്യ ചിലവുകളും നിങ്ങള്‍ക്ക് ഉണ്ടായേക്കാം. ബന്ധങ്ങളില്‍ ഐക്യം നിലനിര്‍ത്താന്‍ ആരുമായും തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കാനും ശ്രദ്ധിക്കുക. മാതാവിന്റെ ആരോഗ്യത്തില്‍ ആശങ്ക ഉണ്ടാകും.

കുംഭം
ശനി നിങ്ങളുടെ രാശിയുടെ അധിപനാണ്. ഈ സമയത്ത് നിങ്ങളുടെ രാശിയില്‍ ശനി സഞ്ചരിക്കുന്നതിനാല്‍ ഒക്ടോബര്‍ വരെയുള്ള സമയം നിങ്ങള്‍ക്ക് വളരെ അസ്ഥിരമായിരിക്കും. നിങ്ങള്‍ക്ക് ഒരു തീരുമാനം എടുക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരാം. നിങ്ങളുടെ ചെലവുകള്‍ വളരെയധികം വര്‍ദ്ധിക്കും. വീട്ടിലെ പ്രശ്നങ്ങള്‍ മൂലം മനസ്സ് അസ്വസ്ഥമാകും. നിങ്ങളുടെ മെഡിക്കല്‍ ചെലവുകളും വര്‍ദ്ധിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള തര്‍ക്കങ്ങള്‍ നിങ്ങളുടെ ഗാര്‍ഹിക ജീവിതത്തെയും ബാധിക്കും. ചെയ്തു കൊണ്ടിരിക്കുന്ന നിങ്ങളുടെ ജോലികളും തടസ്സപ്പെട്ടേക്കാം.

മീനം
ചതയം നക്ഷത്രത്തില്‍ ശനിയുടെ സംക്രമണം മീനരാശിക്കാര്‍ക്ക് അനുകൂലമായിരിക്കില്ല. ഏഴരശനിയുടെ ആദ്യഘട്ടത്തിലാണ് മീനരാശിക്കാര്‍ ഇപ്പോള്‍. ഇത്തരമൊരു സാഹചര്യത്തില്‍ ഒക്ടോബര്‍ വരെ മീനം രാശിക്കാര്‍ക്ക് ആരോഗ്യപരമായ പല പ്രശ്നങ്ങളും നേരിടേണ്ടിവരും. സാമ്പത്തിക കാര്യങ്ങളില്‍ ഈ സമയം വളരെ ചെലവേറിയതായിരിക്കും. അനാവശ്യമായ പല ചെലവുകളും ഈ സമയത്ത് വന്നേത്താം. ജീവിതപങ്കാളിയുമായി തര്‍ക്കമുണ്ടാകാം. അടുത്ത ബന്ധുവിന്റെ ആരോഗ്യം മോശമായേക്കാം. ഇത് നിങ്ങളുടെ കുടുംബജീവിതത്തെയും ബാധിച്ചേക്കാം. നിങ്ങളുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ ഈ സമയം സൂക്ഷിക്കണം. അവ നഷ്ടപ്പെടാനോ മോഷ്ടിക്കപ്പെടാനോ സാധ്യതയുണ്ട്.



Click it and Unblock the Notifications
