Latest Updates
-
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം
ഇനിയാണ് സമ്പന്നയോഗം, 2025 വരെ വച്ചടി വച്ചടി കയറ്റം; ശനിയുടെ കടാക്ഷം ഈ 3 രാശിക്ക്
ജ്യോതിഷമനുസരിച്ച് എല്ലാ ഗ്രഹങ്ങളിലും വച്ച് ഏറ്റവും സാവധാനത്തില്‍ സഞ്ചരിക്കുന്ന ഗ്രഹമാണ് ശനി. അതായത്, ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കാന്‍ ശനിദേവന് ഏകദേശം രണ്ടര വര്‍ഷമെടുക്കും. 2023 മാര്‍ച്ചില്‍ ശനിദേവന് സ്വന്തം രാശിയായ കുംഭത്തില്‍ സംക്രമിച്ചുകഴിഞ്ഞു. ശനി കുംഭം രാശിയില്‍ 2025 വരെ തുടരും. അത്തരമൊരു സാഹചര്യത്തില്‍, 3 രാശിക്കാരുടെ ഭാഗ്യം ഈ സമയം തിളങ്ങാന്‍ പോകുന്നു. ഈ രാശിക്കാര്‍ക്ക് ശനിദേവന്റെ പ്രത്യേക അനുഗ്രഹം ഉണ്ടായിരിക്കും. ഈ ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

കുംഭം
ശനി ദേവന്റെ സംക്രമണം കുംഭം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. കാരണം 2025 വരെ മാത്രമേ ശനി ദേവന് നിങ്ങളുടെ രാശിയില്‍ സഞ്ചരിക്കും. കൂടാതെ, ശശ എന്ന പേരില്‍ ഒരു രാജയോഗവും ശനിദേവന് ഇവിടെ സൃഷ്ടിച്ചിട്ടുണ്ട്. അതിനാല്‍, ഈ സമയത്ത് നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും. കൂടാതെ, സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനവും അന്തസ്സും വര്‍ദ്ധിക്കും. ഈ കാലയളവില്‍, നിങ്ങള്‍ ചില പ്രധാനപ്പെട്ട ആളുകളുമായി ബന്ധം സ്ഥാപിക്കും.
ഈ സമയത്ത് നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. കോടതി വ്യവഹാരങ്ങളില്‍ വിജയം കൈവരിക്കാനാകും. പങ്കാളിത്ത പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ രാശിയില്‍ നിന്ന് പന്ത്രണ്ടാം ഭാവാധിപന് കൂടിയാണ് ശനിദേവന്. അതിനാല്‍ ഈ കാലയളവില്‍ നിങ്ങള്‍ക്ക് ധാരളം പണം ലാഭിക്കാനും കഴിയും.
തുലാം
ശനി ദേവന്റെ രാശിയിലെ മാറ്റം നിങ്ങള്‍ക്ക് ശുഭകരമാണെന്ന് തെളിയും. നിങ്ങളുടെ രാശിയില്‍ നിന്ന് അഞ്ചാം ഭാവത്തില്‍ ശനി ദേവന് സഞ്ചരിക്കുന്നതിനാല്‍ 2025 വരെ അവിടെ തുടരും. അതിനാല്‍, ഈ സമയത്ത് നിങ്ങളുടെ സന്താനങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. സന്താനങ്ങള്‍ക്ക് ജോലി ലഭിക്കുകയോ വിവാഹക്കാര്യത്തില്‍ തീരുമാനമാകുകയോ ചെയ്യാം. പ്രണയബന്ധങ്ങളില്‍ നിങ്ങള്‍ക്ക് വിജയം നേടാന്‍ കഴിയും.
ചിലര്‍ക്ക് പ്രണയബന്ധം വിവാഹമായി മാറിയേക്കാം. കൂടാതെ, ഈ സമയത്ത് നിങ്ങള്‍ക്ക് സ്റ്റോക്ക് മാര്‍ക്കറ്റ്, വാതുവെപ്പ്, ലോട്ടറി എന്നിവയില്‍ നിന്ന് അപ്രതീക്ഷിത ലാഭം ലഭിച്ചേക്കാം. നിങ്ങളുടെ രാശിയില്‍ നിന്നുള്ള നാലാമത്തെ വീടിന്റെ അധിപനാണ് ശനി ദേവന്. അതിനാല്‍, ഈ സമയത്ത് നിങ്ങള്‍ക്ക് വാഹനവും വസ്തുവകകളും സ്വന്തമാക്കാനുള്ള സുവര്‍ണാവസരവും ഉണ്ടാകും. പൂര്‍വിക സ്വത്തുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും.
മിഥുനം
ശനി ദേവന്റെ സംക്രമണം നിങ്ങള്‍ക്ക് ഒരു അനുഗ്രഹമായിരിക്കും. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് ഒന്‍പതാം ഭാവത്തിലാണ് ശനി ദേവന് സഞ്ചരിക്കുന്നത്. അതിനാല്‍, ഈ സമയത്ത് ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. കൂടാതെ, ജോലിയുള്ള ആളുകള്‍ക്ക് ജോലിയില്‍ നല്ല നേട്ടങ്ങള്‍ ലഭിക്കും, ഈ സമയത്ത് ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷം ഉണ്ടായിരിക്കും.
പ്രമോഷന് കാത്തിരിക്കുന്നവര്‍ക്ക് അത് കിട്ടും. കൂടാതെ, ഈ സമയത്ത് നിങ്ങള്‍ക്ക് രാജ്യത്തിനകത്തും വിദേശത്തുമായി ഒരു യാത്ര പോകാനുള്ള അവസരവും നിങ്ങളെ തേടിവന്നേക്കാം. മത്സരപരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് മികച്ച സമയമായിരിക്കും. ഏത് പരീക്ഷയും വിജയിക്കാനാകും.
ജ്യോതിഷത്തിലെ ശനി
ജ്യോതിഷത്തില്‍ ശനിക്ക് വലിയ പ്രാധാന്യമുണ്ട്. മകരം, കുംഭം രാശികളുടെ അധിപനാണ് ശനി. ശനി തുലാം രാശിയില്‍ ഉയര്‍ന്നതും മേടരാശിയില്‍ താഴ്ന്നതുമായി കണക്കാക്കപ്പെടുന്നു. ശനി വളരെ പതുക്കെയാണ് നീങ്ങുന്നത്. ശനി ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ രണ്ടര വര്‍ഷമെടുക്കും. ശനിയുടെ ദശാകാലം ഏഴര വര്‍ഷം നീണ്ടുനില്‍ക്കും. ശനി ഒരു ക്രൂര ഗ്രഹമായി കണക്കാക്കപ്പെടുന്നു, പക്ഷേ അത് അങ്ങനെയല്ല. ശനി നീതിയുടെ ഗ്രഹമാണ്. ശനി ദോഷം ചെയ്യുന്നവരുടെ മേല്‍ ദുര് ദൃഷ്ടി പതിക്കുമ്പോള്‍ സത്കര്‍മങ്ങള്‍ ചെയ്യുന്നവര്‍ക്ക് ശുഭഫലങ്ങള്‍ പ്രദാനം ചെയ്യുന്നു.
ശനിയുടെ ദൂഷ്യവശാല് ഒരു വ്യക്തിയുടെ ജീവിതത്തില്‍ എല്ലാത്തരം പ്രശ്നങ്ങളും വരാന്‍ തുടങ്ങും. വ്യക്തി ക്രമേണ രോഗിയായി മാറുന്നു. ഒരു വ്യക്തിയുടെ ജാതകത്തില്‍ ശനി ഉയര്‍ന്ന സ്ഥാനത്താണെങ്കില്‍, അത് അവനെ ഒരു ദരിദ്രനില്‍ നിന്ന് രാജാവായി മാറ്റുന്നു. ഒരു വ്യക്തിയുടെ ജാതകത്തില്‍ ശനി ലഗ്നഭാവത്തില്‍ ആണെങ്കില്‍ അത് പൊതുവെ അനുകൂലമായി കണക്കാക്കില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
