Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ശനീശ്വരന് കനിഞ്ഞനുഗ്രഹിക്കും; 2023ല്‍ ശനിദോഷം വിട്ടകലും ഈ 4 രാശിക്ക്
ജ്യോതിഷപ്രകാരം ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമായി ശനിയെ കണക്കാക്കപ്പെടുന്നു. ഒരു ക്രൂര ഗ്രഹമായാണ് ഇതിനെ കാണുന്നത്. അതുകൊണ്ടുതന്നെ ശനിയുടെ കോപം നിങ്ങളുടെ ജീവിതത്തെ പല രീതിയില്‍ ബാധിക്കും. 2023 വര്‍ഷത്തില്‍ ശനിയുടെ രാശിചക്രം മാറാന്‍ പോകുന്നു. 2023 ജനുവരി 17ന് ശനി മകരം രാശിയില്‍ നിന്ന് കുംഭം രാശിയിലേക്ക് നീങ്ങും. 30 വര്‍ഷത്തിന് ശേഷം ശനി തന്റെ യഥാര്‍ത്ഥ രാശിയായ കുംഭത്തിലേക്ക് പ്രവേശിക്കാന്‍ പോകുന്നു.
പുതുവര്‍ഷത്തിലെ ആദ്യ മാസത്തില്‍ ശനിയുടെ സ്ഥാനമാറ്റം ഒരു പ്രധാന ജ്യോതിഷ സംഭവമാണ്. 2020 ജനുവരി മുതല്‍ ശനി മകരം രാശിയിലായിരുന്നു. ശനി കുംഭം രാശിയില്‍ എത്തുന്നതിനാല്‍ ശനിയുടെ കോപം അല്‍പ്പം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുംഭം രാശിയില്‍ ശനി വരുന്നതോടെ പല രാശിക്കാരുടെയും ജീവിതത്തില്‍ നല്ല മാറ്റങ്ങളുണ്ടാകും, കഴിഞ്ഞ രണ്ടര മുതല്‍ ഏഴ് വര്‍ഷമായി പ്രശ്നങ്ങള്‍ നേരിട്ടിരുന്നവര്‍ക്ക് ശനിദേവന് ഇനി ജീവിതത്തില്‍ നല്ല നാളുകള്‍ കൊണ്ടുവരും. 2023 വര്‍ഷത്തില്‍ ശനി കുംഭ രാശിയില്‍ പ്രവേശിക്കുമ്പോള്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ശനിയുടെ കോപത്തില്‍ നിന്ന് മുക്തി ലഭിച്ച് ശുഭഫലങ്ങള്‍ കൈവരുന്നതെന്ന് നമുക്ക് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ശനി കുംഭം രാശിയിലേക്ക് നീങ്ങുന്നത് വളരെയേറെ ഗുണം ചെയ്യും. കാരണം ശനി മകരം രാശിയില്‍ ഇരിക്കുന്നത് ഇടവം രാശിക്കാര്‍ക്ക് പ്രശ്നങ്ങളുണ്ടാക്കും. ശനി കുംഭ രാശിയില്‍ പ്രവേശിക്കുമ്പോള്‍ ഇടവം രാശിക്കാരില്‍ നിന്ന് ശനിയുടെ ദോഷം നീങ്ങും. വിദേശ സംബന്ധമായ ജോലികളിലും യാത്രകളിലും നേട്ടം ലഭിക്കും. മത്സരങ്ങളില്‍ വിജയം ലഭിക്കും. ഇതോടൊപ്പം സാമ്പത്തിക സ്ഥിതിയിലും പുരോഗതിയുണ്ടാകും. ശനി കുംഭം രാശിയിലേക്ക് നീങ്ങുമ്പോള്‍ നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. നിങ്ങളുടെ പ്രശ്നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം ലഭിക്കും.

മിഥുനം
2020 മുതല്‍ കണ്ടകശനി തുടര്‍ന്നുവന്നിരുന്ന മിഥുന രാശിക്കാര്‍ക്ക് ഈ കാലം അവസാനിക്കുകയും ജീവിതത്തില്‍ നേട്ടമുണ്ടാവുകയും ചെയ്യും. ജോലി മാറ്റത്തിന് ശ്രമിക്കുന്നവര്‍ക്ക് നല്ല അവസരം ലഭിക്കും. ജോലി ചെയ്യുന്നിടത്ത് നിങ്ങളുടെ കഠിനാധ്വാനവും കഴിവും മാനിക്കപ്പെടും. നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കും. സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് കുറച്ച് ആശ്വാസം ലഭിക്കും. കുടുംബജീവിതത്തിലെ പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കും. മാനസിക പിരിമുറുക്കത്തില്‍ നിന്നും ആശ്വാസം ലഭിക്കും.

തുലാം
2020 മുതല്‍, ശനി തുലാം രാശിയുടെ മുകളിലൂടെ നീങ്ങുന്നു. ശനി മകരം രാശിയില്‍ നിന്ന് കുംഭം രാശിയിലേക്ക് നീങ്ങുമ്പോള്‍, തുലാം രാശിക്കാര്‍ക്കും കണ്ടകശനിയില്‍ നിന്ന് മോചനം ലഭിക്കും. കഴിഞ്ഞ രണ്ടര വര്‍ഷമായി നിങ്ങള്‍ നടത്തിയ പരിശ്രമങ്ങള്‍ ഫലം കണ്ടുതുടങ്ങും. കുടുംബ ജീവിതത്തില്‍ നല്ല മാറ്റങ്ങളുണ്ടാകും. നിങ്ങളോട് അകന്നുനിന്നവര്‍ അടുക്കാന്‍ തുടങ്ങും. ശനിയുടെ അനുകൂല ഫലത്തോടെ, നിങ്ങളുടെ ജോലിയിലും ബിസിനസ്സിലും നേട്ടമുണ്ടാകും. പല വഴികളിലൂടെയും നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും.

ധനു
ശനി കുംഭം രാശിയിലേക്ക് നീങ്ങുന്നത് ധനു രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. ജീവിതത്തില്‍ കുറച്ച് സ്ഥിരത ഉണ്ടാകും. മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മോചനം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. മുന്‍കാലങ്ങളില്‍ നടത്തിയ കഠിനാധ്വാനത്തിന്റെ നല്ല ഫലങ്ങള്‍ ലഭിക്കും. ജോലിയില്‍ നിങ്ങളുടെ സ്വാധീനവും സ്ഥാനവും വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് ഒരു പുതിയ തൊഴില്‍ അവസരവും ലഭിച്ചേക്കും. നിങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ മുന്‍കാലങ്ങളില്‍ നടത്തിയ കഠിനാധ്വാനങ്ങള്‍ പ്രയോജനപ്രദമാകും. കുടുംബജീവിതവും മികച്ചതായിരിക്കും. മാതാപിതാക്കളില്‍ നിന്നും പൂര്‍വ്വിക സ്വത്തുക്കളില്‍ നിന്നും നേട്ടമുണ്ടാകും.



Click it and Unblock the Notifications
