Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ശനി ചതയം നക്ഷത്രത്തില്‍; അടുത്ത 7 മാസത്തേക്ക് ഈ 5 രാശിക്ക് വമ്പന്‍ നേട്ടങ്ങള്‍, അത്ഭുതഫലങ്ങള്‍
ജ്യോതിഷത്തില്‍ ശനിയെ മന്ദഗതിയില്‍ സഞ്ചരിക്കുന്ന ഗ്രഹം എന്ന് വിളിക്കുന്നു. നീതിയുടെ ദേവനാണ് ശനി. അത് ഒരു വ്യക്തിയുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ച് ഫലങ്ങള്‍ നല്കുന്നു. നിലവില്‍ ശനി കുംഭം രാശിയിലാണ് സംക്രമിച്ചിരിക്കുന്നത്. ഇപ്പോള്‍ അസ്തമയാവസ്ഥയിലുള്ള ശനി മാര്‍ച്ച് 5ന് കുംഭം രാശിയില്‍ ഉദിക്കുകയും തുടര്‍ന്ന് ചതയം നക്ഷത്രത്തില്‍ പ്രവേശിക്കുകയും ചെയ്യും.
മാര്‍ച്ച് 15 മുതല്‍ ശനി ചതയം നക്ഷത്രത്തില്‍ സഞ്ചരിക്കും. ചതയം നക്ഷത്രത്തില്‍ പ്രവേശിച്ച ശേഷം 7 മാസത്തേക്ക് അവിടെ തുടരും. ഇത്തരമൊരു സാഹചര്യത്തില്‍ മാര്‍ച്ച് 15 മുതല്‍ ഒക്ടോബര്‍ 17 വരെ ശനി വ്യാഴം അധിപനായ ചതയം നക്ഷത്രത്തിന്റെ ആദ്യ ദശയിലായിരിക്കും. ചതയം നക്ഷത്രത്തില്‍ ശനി സംക്രമിക്കുന്നത് മേടം, മിഥുനം ഉള്‍പ്പെടെ 5 രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഇവര്‍ക്ക് വളരെയേറെ നേട്ടങ്ങളും സാമ്പത്തിക ഉന്നതിയും കൈവരും.

മേടം
സ്വന്തമായി ബിസിനസ് തുടങ്ങാന്‍ ആലോചിക്കുന്ന മേടം രാശിക്കാര്‍ക്ക് ശനിയുടെ ചതയം നക്ഷത്ര സംക്രമണകാലം ഗുണം ചെയ്യും. ഈ നക്ഷത്രത്തില്‍ ശനി സംക്രമിക്കുന്ന സമയത്ത് നിങ്ങള്‍ക്ക് പുതിയ ചില പ്ലാനുകളില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങാം. മൊത്തത്തില്‍, ഈ കാലയളവ് മേടം രാശിക്കാരായ ബിസിനസുകാര്‍ക്ക് ഗുണം ചെയ്യും. ശനി ചതയം നക്ഷത്രത്തില്‍ നില്ക്കുന്നതിനാല് ഈ രാശിക്കാര്‍ക്ക് ജോലിയില്‍ മുന്നേറാന്‍ അവസരങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്ത് സ്ഥാനമാനങ്ങള്‍ ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും.

മിഥുനം
ശനി ചതയം നക്ഷത്രത്തില്‍ പ്രവേശിക്കുമ്പോള്‍ മിഥുന രാശിക്കാര്‍ക്ക് ശനി മികച്ച നേട്ടങ്ങള്‍ നല്‍കും. കഴിഞ്ഞ രണ്ടര വര്‍ഷമായി ശനി ധൈയ്യയില് കഷ്ടപ്പെടേണ്ടി വന്നതിന്റെ നിരാശകള്‍ മാറിക്കിട്ടും. ഈ കാലയളവില്‍ ശനി മിഥുനത്തില് നിന്ന് ഒമ്പതാം ഭാവത്തില്‍ തുടരും. നിങ്ങള്‍ക്ക് വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിച്ചേക്കാം. അല്ലെങ്കില്‍ ഒരു നീണ്ട യാത്ര പോകാനുള്ള സാഹചര്യങ്ങള്‍ കൈവന്നേക്കാം. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിജയം ലഭിക്കും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് തൊഴില്‍പരമായി ഈ ശനി സംക്രമണം വളരെ അനുകൂലമായിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. ജോലിയില്‍ നിങ്ങള്‍ വിജയം കാണും. നിങ്ങള്‍ ഒരു പുതിയ ജോലി അന്വേഷിക്കുകയാണെങ്കില്‍, ഈ സമയത്ത് നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. സാമ്പത്തിക കാര്യങ്ങളിലും ശനിയുടെ സംക്രമണം നിങ്ങള്‍ക്ക് ലാഭകരമാണെന്ന് തെളിയും. ഈ സമയത്ത് നിങ്ങള്‍ക്ക് ധാരാളം സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും.

തുലാം
ചതയം നക്ഷത്രത്തില്‍ ശനി സംക്രമിക്കുന്നത് തുലാം രാശിക്കാര്‍ക്ക് തൊഴില്‍പരമായി വളരെ നല്ലതായിരിക്കും. ഈ സമയത്ത് നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ലഭിക്കും. സ്വന്തം നിലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാകും. എന്നാല്‍, ലാഭത്തിനുവേണ്ടി ഏതെങ്കിലും തെറ്റായ പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കണം. ശനി നീതിയുടെ ദൈവമാണ്. തുലാം രാശിക്കാര്‍ക്ക് ചതയം നക്ഷത്രത്തില്‍ ശനിയുടെ സംക്രമണം വളരെ ഫലപ്രദമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ മുഴുവന്‍ ഫലങ്ങളും നിങ്ങള്‍ക്ക് ലഭിക്കും.

ധനു
ധനു രാശിക്കാര്‍ക്ക് ചതയം നക്ഷത്രത്തില്‍ ശനിയുടെ സംക്രമണം വിജയം നല്‍കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഗണ്യമായ ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് ആഗ്രഹിച്ച ജോലി ലഭിക്കും. ഈ കാലയളവ് ബിസിനസുകാര്‍ക്ക് വളരെ മികച്ചതാണെന്ന് തെളിയും. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. നിങ്ങളുടെ വരുമാനവും വര്‍ദ്ധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
