Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ധനനഷ്ടവും അപകീര്‍ത്തിയും; ചതയം നക്ഷത്രത്തിലെ ശനി നല്‍കും ഈ 5 രാശിക്കാര്‍ക്ക് കഷ്ടകാലം
ജ്യോതിഷത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഗ്രഹമായി ശനിയെ കണക്കാക്കപ്പെടുന്നു. ശനി ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കാന്‍ ഏകദേശം രണ്ടര വര്‍ഷമെടുക്കും. രാശി മാറ്റത്തിനൊപ്പം ശനി ഇടയ്ക്കിടെ നക്ഷത്രങ്ങളിലും മാറ്റം വരുത്തുന്നു. ഇപ്പോള്‍ മാര്‍ച്ച് 15ന് ശനി ദേവന് ചതയം നക്ഷത്രത്തില്‍ പ്രവേശിക്കുന്നു.
ജ്യോതിഷം അനുസരിച്ച് ആകെ 27 നക്ഷത്രങ്ങളുണ്ട്. അതില്‍ രാഹു ഗ്രഹം ഭരിക്കുന്ന ചതയം നക്ഷത്രം വളരെ പ്രാധാന്യത്തോടെ കണക്കാക്കപ്പെടുന്നു. ശനി ചതയം നക്ഷത്രത്തില്‍ പ്രവേശിക്കുമ്പോള്‍ പല രാശിക്കാര്‍ക്കും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. ഏതൊക്കെയാണ് ഈ രാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.

കര്‍ക്കിടകം
ചതയം നക്ഷത്രത്തില്‍ ശനി പ്രവേശിക്കുന്നത് കര്‍ക്കിടകം രാശിക്കാരുടെ ആരോഗ്യത്തെ ബാധിക്കും. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നല്ല ഫലങ്ങള്‍ നേടാന്‍ കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്, കാരണം നിങ്ങളുടെ ജോലിയില്‍ ചില തടസ്സങ്ങള്‍ ഉണ്ടായേക്കാം. ചിലര്‍ക്ക് ജോലി രാജിവെക്കേണ്ടതായി വന്നേക്കാം. ഏഴര ശനി കാരണം കഷ്ടപ്പെടുന്നതിനാല്‍ ബിസിനസുകാര്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപം നടത്തുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.

കന്നി
ചതയം നക്ഷത്രത്തില്‍ പ്രവേശിക്കുമ്പോള്‍ കന്നി രാശിക്കാരുടെ ആറാം ഭാവത്തില്‍ ശനിയുടെ സാന്നിധ്യം ഉണ്ടാകും. തല്‍ഫലമായി, ജോലിക്കാരുടെ മേലുള്ള ജോലി സമ്മര്‍ദ്ദം വര്‍ദ്ധിക്കും. അതുമൂലം നിങ്ങള്‍ക്ക് മാനസിക പിരിമുറുക്കം നേരിടേണ്ടിവന്നേക്കാം. ഈ സമയം സ്ഥലംമാറ്റത്തിനും ജോലിമാറ്റത്തിനും സാധ്യതയുണ്ട്. ബിസിനസ്സുകാര്‍ക്ക് തൊഴിലാളികള്‍ മൂലം ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവരും.

വൃശ്ചികം
ശനിയുടെ ഈ ചലനം വൃശ്ചികം രാശിക്കാരുടെ പ്രൊഫഷണല്‍ കരിയറിന് ദോഷം ചെയ്യും. ബിസിനസ്സുകാര്‍ക്ക് വലിയ നഷ്ടം നേരിടേണ്ടിവരും. അതിനാല്‍ ബിസിനസ്സ് വിപുലീകരിക്കുന്നതിനോ പുതിയ പ്രോജക്റ്റ് ആരംഭിക്കുന്നതിനോ സമയം നല്ലതല്ല. പരാജയം ഒഴിവാക്കാന്‍ നിങ്ങള്‍ ചെയ്യുന്ന എല്ലാ ജോലികളും വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്.

കുംഭം
കുംഭം രാശിക്കാര്‍ക്ക്, ഏഴര ശനിയുടെ രണ്ടാം ഘട്ടം പുരോഗമിക്കും. അതേസമയം ശനി നിങ്ങളുടെ ലഗ്നഭാവത്തില്‍ വസിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെയും മുതിര്‍ന്നവരുടെയും പിന്തുണ കുറഞ്ഞേക്കാം. ജോലി സമ്മര്‍ദ്ദം വര്‍ദ്ധിക്കാനിടയുണ്ട്. പുതിയ നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ ബിസിനസ്സുകാര്‍ ജാഗ്രത പാലിക്കണം. പങ്കാളിത്തത്തില്‍ ബിസിനസ്സ് ചെയ്യുന്നവര്‍ പങ്കാളിയുമായി നല്ല ബന്ധം പുലര്‍ത്തുക.

മീനം
ഏഴരശനിയുടെ ആരംഭത്തോടെ മീനരാശിക്കാര്‍ക്ക് തൊഴിലില്‍ പരാജയങ്ങളും നിരാശകളും നേരിടേണ്ടി വന്നേക്കാം. ജോലി ചെയ്യുന്നവരുടെ ജോലിഭാരം വര്‍ധിക്കുകയും അനാവശ്യമായ സ്ഥലംമാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്തേക്കാം. പുതിയ ബിസിനസ്സ് തുടങ്ങാന്‍ ഈ സമയം നല്ലതല്ല.

ശനിദോഷ പരിഹാരമാര്‍ഗം
* ശനിയാഴ്ച കുളിയും മറ്റും കഴിഞ്ഞ് ശനിദേവനെ യഥാവിധി പൂജിക്കുക. ഈ ദിവസം ശനി ദേവനെ കടുകെണ്ണയും കറുത്ത എള്ളും കൊണ്ട് അഭിഷേകം ചെയ്യുക. ശനി ക്ഷേത്രത്തില്‍ പോയി അനുഗ്രഹം നേടുക. ശനിദോഷം മാറാന്‍ പ്രാര്‍ത്ഥിക്കുക.
* ജാതകത്തിലെ ശനിദോഷം അകറ്റാന്‍ ശനിയാഴ്ച ശനി ക്ഷേത്രത്തില്‍ പോയി ആല്മരത്തില് വെള്ളം സമര്‍പ്പിക്കുക.
* ഈ ദിവസം ഒരു കറുത്ത നായയ്ക്ക് കടുകെണ്ണ കൊണ്ട് ഉണ്ടാക്കിയ അപ്പം കൊടുക്കുക. ശനിയാഴ്ച കാക്കകള്‍ക്ക് ഭക്ഷണം നല്‍കുന്നതും മംഗളകരമായി കണക്കാക്കപ്പെടുന്നു.
* ശനിയാഴ്ച ഹനുമാന് സ്വാമിക്ക് ജാസ്മിന് ഓയില്‍ ഒഴിച്ച വിളക്ക് ദാനം ചെയ്യുക.
* ശനിദോഷം അകറ്റാന്‍ ചൊവ്വ, ശനി ദിവസങ്ങളില്‍ ഹനുമാന് ചാലിസയോ സുന്ദരകാണ്ഡമോ ചൊല്ലണം.
* പാവപ്പെട്ടവരെ സേവിക്കുന്നതിലൂടെ ശനിദേവന്റെ അനുഗ്രഹവും ലഭിക്കുന്നു. ശനിയാഴ്ച ദിവസം പാവപ്പെട്ടവര്‍ക്ക് കറുത്ത എള്ള്, വസ്ത്രങ്ങള്‍, ഉലുവ, ഷൂസ്, ചെരിപ്പുകള്‍, പുതപ്പുകള്‍ എന്നിവ ദാനം ചെയ്യണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications