Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ശനി-ശുക്ര സംയോഗം സൃഷ്ടിക്കും നവപഞ്ചമയോഗം: 9 നക്ഷത്രക്കാര്ക്ക് തലയിലെഴുത്ത് മാറും
ഗ്രഹമാറ്റങ്ങള് എപ്പോഴും ചര്ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. കാരണം ഇത് ഭൂമിയിലെ ഓരോ രാശിക്കാരേയും സ്വാധീനിക്കുന്നു എന്നത് തന്നെയാണ് കാരണം. പലപ്പോഴും ജ്യോതിഷമനുസരിച്ചുള്ള ഗ്രഹങ്ങളുടെ ചലനം പലവിധത്തിലാണ് നമ്മുടെ ജീവിതത്തെ ബാധിക്കുന്നത്. ചിലരില് ഇത് അനുകൂലമായ ഫലങ്ങള് നല്കുന്നു, എന്നാല് ചിലരിലാകട്ടെ പ്രതികൂല മാറ്റങ്ങളും ഉണ്ടാക്കുന്നു. ഒരു ഗ്രഹം ഒരു രാശിയില് നിന്നും മറ്റൊരു രാശിയിലേക്ക് മാറുമ്പോള് അത് പലപ്പോഴും പല സംഭവവികാസങ്ങളും വര്ദ്ധിപ്പിക്കുന്നു.
എന്നാല് ഒരു ഗ്രഹം മറ്റൊരു രാശിയിലേക്ക് മാറുന്ന അതേ സമയം വേറൊരു ഗ്രഹം അതേ രാശിയില് നിലനില്ക്കുന്ന അവസ്ഥയുണ്ടാവുമ്പോഴാണ് അതിനെ ഗ്രഹ സംയോജനം എന്ന് പറയുന്നത്. ഗ്രഹങ്ങളുടെ സംയോജനത്താല് കൂടിച്ചേരുന്ന ഇത്തരം ഗ്രഹങ്ങള് ചില യോഗങ്ങള് ആ രാശിയില് സൃഷ്ടിക്കുന്നു. ഇതില് ചിലത് അനൂകൂലമായ മാറ്റങ്ങള് കൊണ്ട് വരുന്നു. ഇത്തരത്തില് ശനിയും ശുക്രനും സംയോജിക്കുന്നതിന്റെ ഫലമായി നിങ്ങള്ക്ക് നവപഞ്ചമയോഗം രൂപപ്പെടുന്നു.

മെയ് 6-നാണ് ഇത്തരത്തില് ഒരു യോഗം സൃഷ്ടിക്കപ്പെട്ടത്. ഇത് വളരെയധികം ശുഭകരമായി കണക്കാക്കുന്ന ഒന്നാണ്. ശനിയെ പൊതുവേ ദോഷങ്ങള് നല്കുന്ന ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്, എന്നാല് അതിനോടൊപ്പം ശുക്രന് കൂടി ചേരുമ്പോള് ദോഷങ്ങളെല്ലാം തന്നെ ഗുണഫലങ്ങളായി മാറുന്നു. എന്നാല് ചില നക്ഷത്രക്കാര്ക്ക് ഇത് അല്പം കൂടുതല് ഗുണഫലങ്ങള് നല്കുന്നുണ്ട്. ഇവര് ഏതൊക്കെ നക്ഷത്രക്കാരാണ് എന്ന് നമുക്ക് നോക്കാം.
മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
മിഥുനക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് ശനി-ശുക്ര യുതി സൃഷ്ടിക്കുന്നത് വളരെ അനുകൂലഫലങ്ങള് തന്നെയാണ്.. ഇവരില് ജ്യോതിഷ പ്രകാരം സൃഷ്ടിക്കപ്പെടുന്ന ഈ നവപഞ്ചമ രാജയോഗം പലപ്പോഴും ശുഭകരമായ പല മാറ്റങ്ങള് കൊണ്ട് വരുന്നു. സാമ്പത്തികമായി അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ഇത് കൂടാതെ ജോലിയില് യാതൊരു വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്നില്ല. സാമ്പത്തിക നേട്ടങ്ങള് ഉണ്ടാവുന്നത് കൊണ്ട് തന്നെ നിങ്ങള്ക്ക് മികച്ച നേട്ടങ്ങള് ജീവിതത്തില് ഉണ്ടാവുന്നു.
പഴയ നിക്ഷേപങ്ങള് എല്ലാം തന്നെ മികച്ച സാമ്പത്തിക നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ധനലാഭത്തിന് ശക്തമായ സാധ്യതകള് ഉണ്ടാവുന്നു. വിദേശത്ത് പോവാന് ആഗ്രഹിക്കുന്നവര്ക്ക് അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി വരുന്നു. ഉപരിപഠനത്തിന് വേണ്ടി നിങ്ങള്ക്ക് പലപ്പോഴും അവസരങ്ങള് ഉണ്ടാവുന്നു. ജോലിയില് നിങ്ങളെ തേടി വരുന്ന അവസരങ്ങള് നിരവധിയാണ്. അതുകൊണ്ട് തന്നെ സംശയിക്കാതെ മുന്നോട്ട് പോകാവുന്നതാണ്.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
കന്നിക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് അനുകൂലമായ മാറ്റങ്ങള് ഉണ്ടാവുന്ന സമയമാണ് നവപഞ്ചമ രാജയോഗം സൃഷ്ടിക്കുന്നത്. നിങ്ങള്ക്ക് നിരവധി തൊഴില് മാറ്റങ്ങള് ഉണ്ടാവുന്നു. ജോലി അന്വേഷിക്കുന്നവര്ക്ക് അനുകൂലമായ മാറ്റങ്ങള് ഉണ്ടാവുന്ന സമയമാണ്. ആശയവിനിമയത്തിന്റെ കാര്യത്തില് നിങ്ങള് ക്ലിയറാവുന്നു. ക്രിയേറ്റീവ് ആയി പല കാര്യങ്ങളും ചെയ്യുന്നതിന് സാധിക്കുന്നു. ക്രിയേറ്റിവിറ്റി പലപ്പോഴും നിങ്ങളെ വ്യത്യസ്ത മേഖലയിലേക്ക് എത്തുന്നു. സാമ്പത്തികമായി അനുകൂലമായ സമയമാണ് എന്നതില് സംശയം വേണ്ട. എങ്കിലും അല്പം കരുതല് വേണം.
കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കുംഭക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് ജ്യോതിഷ പ്രകാരം പലവിധത്തിലുള്ള മാറ്റങ്ങള് ഉണ്ടാവുന്ന സമയമാണ്. നവപഞ്ചമ രാജയോഗം വഴി നിങ്ങള്ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില് ഉണ്ടാവുന്നു. യാത്രകള് പൂര്ണമായും ചെയ്യുന്നതിനും അതിലൂടെ ജീവിതം മാറുന്നതിനും നിങ്ങള്ക്ക് സാധിക്കുന്നു. യാത്രയില് പുതിയ ആളുകളെ പരിചയപ്പെടുന്നതിനും അതിലൂടെ മാറ്റങ്ങള് കൊണ്ട് വരുന്നതിനും സാധിക്കുന്നു. ഭാഗ്യം നിങ്ങളോടൊപ്പം തന്നെ നിലനില്ക്കുന്നു.



Click it and Unblock the Notifications
