Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
ശനി-ശുക്ര സംയോഗം; കാര്യസാദ്ധ്യം ധനനേട്ടം; ജനുവരി 22 വരെ ഈ രാശിക്കാര്‍ക്ക് ശുക്രദശ
ജ്യോതിഷ പ്രകാരം, ഗ്രഹങ്ങള്‍ ഒരു നിശ്ചിത ഇടവേളയില്‍ അവയുടെ സ്ഥാനം മാറുകയും മറ്റ് ഗ്രഹങ്ങളുമായി സംയോഗിക്കുകയും ചെയ്യുന്നു. ജ്യോതിഷ കണക്കുകൂട്ടലുകള്‍ അനുസരിച്ച് ഒരു രാശിയില്‍ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരല്‍ ഉണ്ടാകുമ്പോള്‍, 12 രാശികളിലും അതിന്റെ ഗുണദോഷങ്ങള്‍ പതിക്കുന്നു. ഡിസംബര്‍ 29ന് വൈകുന്നേരം ശുക്രന് മകര രാശിയിലേക്ക് പ്രവേശിച്ചു. ഈ രാശിയില്‍ ശനി ഇതിനകം നിലകൊള്ളുന്നുണ്ട്.
അത്തരമൊരു സാഹചര്യത്തില്‍ മകരം രാശിയില്‍ ശുക്രന്റെയും ശനിയുടെയും സംയോഗമുണ്ടാകുന്നു. ശനിയുടെയും ശുക്രന്റെയും ഈ സംയോഗം ചിലര്‍ക്ക് ശുഭകരവും ചിലര്‍ക്ക് അശുഭകരവുമാണ്. ശനിയും ശുക്രനും തമ്മില്‍ ഒരു സൗഹൃദ ബോധമുണ്ട്. അതുകൊണ്ട് തന്നെ മൂന്ന് രാശിക്കാര്‍ക്ക് ഈ സംയോഗഫലത്താല് നേട്ടങ്ങള്‍ ലഭിക്കും. ഈ രാശിക്കാര്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

ശനി-ശുക്ര സംയോഗം
ജ്യോതിഷ കണക്കുകൂട്ടലുകള്‍ പ്രകാരം ഡിസംബര്‍ 29ന് ശുക്രന് ശനിയുടെ രാശിയായ മകരത്തിലേക്ക് പ്രവേശിച്ചു. അതേ സമയം, ജൂലൈ 12 മുതല്‍ ശനി ഗ്രഹം മകരത്തില്‍ തുടരുന്നുണ്ട്. 2023 ജനുവരി 22 വരെ ഈ രീതി തുടരും. അത്തരമൊരു സാഹചര്യത്തില്‍ മകരം രാശിയില്‍ ശനിയുടെയും ശുക്രന്റെയും സംയോജനമുണ്ടാകും. ജ്യോതിഷ പ്രകാരം ശുക്രന് സുഖം, സന്തോഷം, ഐശ്വര്യം എന്നിവയുടെ ഘടകമായി കണക്കാക്കപ്പെടുന്നു. അതേസമയം, ശനി സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്ന ആളുകള്‍ക്ക് ശുഭഫലങ്ങള്‍ നല്‍കുന്നതായി കണക്കാക്കപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഒരാളുടെ ജാതകത്തില്‍ ശനിയുടെ സ്ഥാനം നല്ലതാണെങ്കില്‍ ശുഭഫലങ്ങള്‍ ലഭിക്കും. ശനിയും ശുക്രനും ചേരുന്നത് തൊഴില്‍, ബിസിനസ്സ് എന്നിവ വര്‍ദ്ധിപ്പിക്കും. ഇതോടൊപ്പം ചിലര്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണയും ലഭിക്കും.

കന്നി
ശനിയുടെയും ശുക്രന്റെയും സംയോജനം നിങ്ങള്‍ക്ക് ശുഭകരവും ഫലദായകവുമാണെന്ന് തെളിയും. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് ഏഴാം ഭാവത്തിലാണ് ഈ സഖ്യം രൂപപ്പെടുന്നത്. വിവാഹ ജീവിതത്തില്‍ നിങ്ങള്‍ ഇപ്പോള്‍ നല്ല സമയം ആസ്വദിക്കും. ഈ സമയത്ത് നിങ്ങളുടെ ഇണയുമായുള്ള ബന്ധം ശക്തമായിരിക്കും. കൂടാതെ, അവിവാഹിതര്‍ക്ക് ചില നല്ല വിവാഹാലോചനകളും ലഭിച്ചേക്കാം. സുഹൃത്തുക്കളുമായും ബന്ധുക്കളുമായുമുള്ള ബന്ധം മെച്ചപ്പെടും. ഈ കാലയളവില്‍, പങ്കാളിത്ത ജോലിയില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

തുലാം
ശനിയുടെയും ശുക്രന്റെയും സംയോജനം തുലാം രാശിക്കാര്‍ക്ക് അനുകൂലമാണെന്ന് തെളിയും. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് നാലാം ഭാവത്തിലാണ് ഈ സഖ്യം രൂപപ്പെടുന്നത്. അതുകൊണ്ട് ഈ സമയത്ത് നിങ്ങള്‍ക്ക് എല്ലാ ഭൗതിക സുഖങ്ങളും വര്‍ധിക്കും. കൂടാതെ, ഈ സമയത്ത് നിങ്ങളുടെ വരുമാനത്തില്‍ വര്‍ദ്ധനവും കാണാനാകും. വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കും. നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും. അതേ സമയം, ശനി ശുക്ര സംയോഗത്തിന്റെ ദര്‍ശനം നിങ്ങളുടെ ജാതകത്തിന്റെ പത്താം ഭാവത്തില്‍ പതിക്കുന്നു. അതുകൊണ്ട് ഈ സമയത്ത് നിങ്ങള്‍ക്ക് ഒരു പുതിയ ജോലി വാഗ്ദാനം ലഭിച്ചേക്കാം. കൂടാതെ ബിസിനസ്സില്‍ നല്ല ലാഭം ഉണ്ടാക്കാനും സാധിക്കും.

മേടം
ശനിയുടെയും ശുക്രന്റെയും സംയോജനം നിങ്ങളുടെ ബിസിനസ്സ്, കരിയര്‍ എന്നിവയുടെ കാര്യത്തില്‍ പ്രയോജനകരമാണെന്ന് തെളിയും. തൊഴില്‍ രഹിതര്‍ക്ക് ഈ സമയത്ത് പുതിയ ജോലി വാഗ്ദാനം ലഭിച്ചേക്കാം. ഈ കാലയളവ് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമാണെന്ന് തെളിയും. വിദേശത്ത് പഠിക്കാനായുള്ള ശ്രമങ്ങള്‍ വിജയിക്കും. ജോലി മാറാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് പുതിയ ജോലി ഓഫറുകളും ലഭിക്കും. ബിസിനസുകാരായവര്ക്ക് ഈ സമയത്ത് നല്ല ഓര്‍ഡറുകള്‍ നേടാനും ലാഭമുണ്ടാക്കാനും കഴിയും.



Click it and Unblock the Notifications
