Latest Updates
-
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി! -
ഗുരു ഗോചരം 2026: വ്യാഴം കർക്കടകത്തിൽ എത്തുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ജൂൺ 2-ലെ ഗ്രഹനില: കരിയറിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം കരുതിയിരിക്കുക -
ജൂൺ 2: ധനു, ഇടവം രാശിക്കാർക്ക് വൻ ധനയോഗം; ഇന്നത്തെ ശുഭമുഹൂർത്തവും ഗണ്ഡമൂല ദോഷവും അറിയാം -
2026 ജൂൺ 2: ചിങ്ങം, ധനു രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ! -
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്!
പലവഴികളിലൂടെ പണം കൈകളില്‍, ഇരട്ടിഭാഗ്യം തേടിയെത്തും; ഇന്ന് ഭാഗ്യോദയം നേടുന്ന 5 രാശി
ഡിസംബര്‍ 9 ശനിയാഴ്ച ചന്ദ്രന് തുലാം രാശിയില്‍ സംക്രമിക്കാന്‍ പോകുന്നു. കൂടാതെ ഇന്ന് മാര്‍ഗശീര്‍ഷ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ദ്വാദശി തിഥിയാണ്. ഈ ദിവസം തൃക്കേട്ട നക്ഷത്രത്തിലേക്കും ചോതി നക്ഷത്രത്തിലേക്കും ചൊവ്വ നീങ്ങുമ്പോള്‍ ശോഭനയോഗം, ശനി ശശയോഗം, നക്ഷത്രയോഗം എന്നിവയുടെ ശുഭകരമായ സംയോജനമുണ്ടാകുന്നു. ജ്യോതിഷം അനുസരിച്ച്, ശനിയാഴ്ച രൂപപ്പെടുന്ന ശുഭകരമായ യോഗത്തില്‍ നിന്ന് അഞ്ച് രാശിക്കാര്‍ക്ക് പ്രയോജനം ലഭിക്കാന്‍ പോകുന്നു.
ഈ രാശിക്കാരുടെ ജീവിതത്തില്‍ നടക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയും അവരുടെ ജീവിതശൈലിയും മെച്ചപ്പെടുകയും ചെയ്യും. ജാതകത്തില്‍ ശനിയുടെ സ്ഥാനം ശക്തിപ്പെടുകയും ശനിയുടെ അശുഭ ദോഷങ്ങള്‍ കുറയുകയും ചെയ്യുന്നു. ഡിസംബര്‍ 9 ശനിയാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുഭകരമായ നേട്ടങ്ങള്‍ കൈവരുന്നത് എന്ന് നമുക്ക് നോക്കാം.

മേടം
ശോഭനയോഗം മൂലം മേടം രാശിക്കാര്‍ക്ക് ഡിസംബര്‍ 9 ഗുണകരമാകും. മേടം രാശിക്കാരുടെ വരുമാനത്തില്‍ വര്‍ദ്ധനവിന് സാധ്യതയുണ്ട്. നിങ്ങള്‍ അനുഭവിച്ച എല്ലാ കഷ്ടപ്പാടുകളുടെയും അല്ലെങ്കില്‍ ഇതുവരെ ചെയ്ത കഠിനാധ്വാനത്തിന്റെയും ഫലം നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റപ്പെടും, അത് നിങ്ങളുടെ ആത്മവിശ്വാസം തിരികെ കൊണ്ടുവരും. കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കും, അതിനാല്‍ നിങ്ങളുടെ മനസ്സ് സന്തോഷിക്കും. സന്താനങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ശനിദേവന്റെ കൃപയാല്‍, നിങ്ങളുടെ ചില കടങ്ങള്‍ വീട്ടുന്നതില്‍ നിങ്ങള്‍ ഒരു പരിധി വരെ വിജയിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധവും നല്ലതായിരിക്കും.
പരിഹാരം: മാനസിക സമാധാനത്തിന് എല്ലാ ശനിയാഴ്ചയും മാവും കറുത്ത എള്ളും പഞ്ചസാരയും കലര്‍ത്തി ഉറുമ്പുകള്‍ക്ക് ഭക്ഷണം നല്‍കുക. കൂടാതെ കടുകെണ്ണ കൊണ്ടുണ്ടാക്കിയ സാധനങ്ങള്‍ പാവപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും നല്‍കുക.
കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ഡിസംബര്‍ 9 ശനി ശശയോഗം മൂലം ഗുണം ചെയ്യും. കര്‍ക്കടക രാശിയിലുള്ള ആളുകള്‍ ഇന്ന് വരുമാനം ലഭിക്കുന്നതിനുള്ള ചില പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തും. നിങ്ങളുടെ പല പദ്ധതികളും ശനിദേവന്റെ കൃപയാല്‍ പൂര്‍ത്തീകരിക്കാന്‍ തുടങ്ങും. നിങ്ങളുടെ ബന്ധുക്കളുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും. പെട്ടെന്ന് പണം സമ്പാദിക്കാനുള്ള അവസരമുണ്ട്. എന്തെങ്കിലും പ്രശ്നം വന്നാലും ധൈര്യത്തോടെ നേരിടുക, അപ്പോള്‍ മാത്രമേ ആ പ്രശ്നം ഇല്ലാതാക്കാന്‍ കഴിയൂ. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കും, അത് മാനസിക സമാധാനം നല്‍കും. വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് സന്തോഷവാര്‍ത്ത ലഭിക്കും. കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആശങ്കകള്‍ കുറയും.
പ്രതിവിധി: ശനിദോഷത്തില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍, ശനിയാഴ്ച ഒരു പാത്രത്തില്‍ കടുകെണ്ണയില്‍ ഒരു നാണയം വയ്ക്കുക, അതില്‍ നിങ്ങളുടെ നിഴല്‍ നോക്കുക. എന്നിട്ട് എണ്ണ ചോദിക്കുന്ന വ്യക്തിക്ക് കൊടുക്കുക അല്ലെങ്കില്‍ ശനിദേവന്റെ ക്ഷേത്രത്തില്‍ പാത്രത്തോടൊപ്പം വയ്ക്കുക.
കന്നി
ഡിസംബര്‍ 9 കന്നി രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. കന്നി രാശിക്കാര്‍ എന്തെങ്കിലും പുതിയ ജോലികള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇന്ന് നല്ല ദിവസമായിരിക്കും. ശനിദേവന്റെ അനുഗ്രഹം ലഭിക്കും. ജോലിയിലുള്ള ആളുകള്‍ക്ക് ഓഫീസര്‍മാരില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും, അതുമൂലം അവര്‍ ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കുകയും ചെയ്യും. ബിസിനസുകാര്‍ക്ക് നല്ല ലാഭത്തിന് സാധ്യതയുണ്ട്. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാനും കഴിയും. കുടുംബജീവിതം മികച്ചതായിരിക്കും, സഹോദരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ പങ്കാളിയുമായി എന്തെങ്കിലും തര്‍ക്കം നടക്കുന്നുണ്ടെങ്കില്‍, അതെല്ലാം ഇന്ന് അവസാനിക്കും. നെഗറ്റീവ് ചിന്തകള്‍ നാളെ നിങ്ങളുടെ മനസ്സില്‍ വരാന്‍ അനുവദിക്കരുത്, അപ്പോള്‍ മാത്രമേ നിങ്ങളുടെ ജോലികളില്‍ വിജയം ലഭിക്കൂ.
ദോഷപരിഹാരം: സാമ്പത്തിക പുരോഗതിക്ക് ശനിയാഴ്ച കറുത്ത വസ്ത്രങ്ങള്‍, ഇരുമ്പ് പാത്രങ്ങള്‍, ഉഴുന്ന്, പുതപ്പ് മുതലായവ ദാനം ചെയ്യുക.
ധനു
ഡിസംബര്‍ 9 ശനിയാഴ്ച ചോതി നക്ഷത്രം മൂലം ധനു രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ധനു രാശിക്കാര്‍ ആത്മീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കും. കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം, അത് നിങ്ങളെ വളരെയധികം സന്തോഷിപ്പിക്കും. ഭൂമിയിലോ മറ്റെന്തെങ്കിലുമോ നിക്ഷേപം നടത്താന്‍ പദ്ധതിയിട്ടാല്‍ ഭാവിയില്‍ നല്ല ലാഭം ലഭിക്കും. തൊഴിലന്വേഷകര്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് വലിയ വിജയസാധ്യതകളുണ്ട്. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍, അവ പരിഹരിക്കാന്‍ ശ്രമിക്കുന്നതായി കാണപ്പെടും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും,
പരിഹാരം: ശത്രുക്കളില്‍ നിന്നും തടസ്സങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ കടുകെണ്ണയില്‍ തയാറാക്കിയ റൊട്ടി കറുത്ത നായയ്ക്ക് ഭക്ഷണമായി കൊടുക്കുക.
കുംഭം
കുംഭ രാശിക്കാര്‍ക്ക് ഡിസംബര്‍ 9 ന് ശുഭകരമായ യോഗങ്ങളുടെ ഗുണാനുഊവം ഉണ്ടാകും. കുംഭം രാശിക്കാര്‍ക്ക് ശനിദേവന്റെ അനുഗ്രഹം ഉണ്ടാകും, അതുവഴി പണത്തിന്റെ ഒഴുക്ക് വര്‍ധിക്കുകയും ഗ്രഹങ്ങളുടെ അശുഭഫലങ്ങള്‍ കുറയുകയും ചെയ്യും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന അല്ലെങ്കില്‍ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷവാര്‍ത്ത ലഭിച്ചേക്കാം. നിങ്ങള്‍ക്ക് ശത്രുക്കള്‍ മൂലമുള്ള പ്രശ്നങ്ങള്‍ നേരിടുകയാണെങ്കില്‍, ശനിദേവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്ക് പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കും. ഇന്ന് നിങ്ങള്‍ കുടുംബത്തിനും കുട്ടികള്‍ക്കുമൊപ്പം ഗുണനിലവാരമുള്ള സമയം ചെലവഴിക്കും. സ്വത്തുമായി ബന്ധപ്പെട്ട എന്തെങ്കിലും തര്‍ക്കം ഉണ്ടായാല്‍ അത് പരിഹരിക്കപ്പെടാനുള്ള സാധ്യതയുണ്ട്.
പരിഹാരം: കുടുംബത്തില്‍ സന്തോഷത്തിനും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി, ശനിയാഴ്ച ശനി യന്ത്രം സ്ഥാപിക്കുകയും ദരിദ്രരെ ശനി ചാലിസ ചൊല്ലി സഹായിക്കുകയും ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications